മെയ് 13ന് കറാച്ചിയില്‍ സുന്നി മുസ്ലിങ്ങള്‍ 45 ഇസ്മായീലി ഷിയാകളെ (അവരും മുസ്ലിങ്ങള്‍ ആണ്) വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ 13 പേര്‍ക്ക് മാരകമായി പരിക്കേറ്റു.ഇക്കൊല്ലം ജനുവരിയില്‍ സുന്നികള്‍ 62 ഷിയാ മുസ്ലിങ്ങളെ കൊന്നു. പാക്കിസ്ഥാനിലെ മുസ്ലിങ്ങള്‍ ക്രിസ്ത്യാനികളെയും കൊല്ലുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം അമുസ്ലിങ്ങള്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ്കാര്‍ സിറിയയിലും ഇറാഖിലും ഉള്ള യസീദികളെയും ലിബിയയില്‍ ഉള്ള കോപ്ടിക് ക്രിസ്ത്യാനികളെയും കൊല്ലുന്നു.
എന്ത് കൊണ്ട് മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊല്ലുന്നു എന്ന ചോദ്യത്തിനുത്തരം തിരയുന്നതിന് മുമ്പ് എന്തിനു മുസ്ലിങ്ങള്‍ മറ്റു മതവിശ്വാസികളെ കൊല്ലുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
അഡോണിസ് |
"മുസ്ലിങ്ങള്‍ അപരനെ ഒന്നുകില്‍ കാഫിറായി കാണുന്നു; അല്ലെങ്കില്‍ ദിമ്മികളായി. (മുസ്ലിം ഭരണത്തിന്‍ കീഴില്‍ മുസ്ലിം സംരക്ഷണയില്‍ കഴിയുന്ന കാഫിറുകളാണ് ദിമ്മികള്‍) ദിമ്മികളില്‍ നിന്ന് ജെസിയ - തലക്കരം - പിരിക്കും. ഇത് ഏകാധിപത്യമല്ലാതെ എന്താണ്? മുസ്ലിങ്ങള്‍ക്ക് അധികാരമാണ് വേണ്ടത്. അവര്‍ അതിനുവേണ്ടി ഇസ്ലാമിനെ ഉപയോഗിക്കുന്നു."
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 മെയ് 17)
അല്പം ചരിത്രം
കവി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാകണമെങ്കില്‍ ഇസ്ലാമിന്‍റെ ചരിത്രം അറിയണം. പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദ് സ്ഥാപിച്ച മതരാഷ്ട്രമാണ് ഇസ്ലാം. ഇസ്ലാം എന്ന മതരാഷ്ട്രം സ്ഥാപിക്കാന്‍ മുഹമ്മദ് മാതൃകയാക്കിയത് ജൂതരുടെ മതരാഷ്ട്രമായ ഇസ്രായേലിനെയാണ്.ഇസ്രായേല്‍ സെമിടിക് ഗോത്രങ്ങളുടെ സമാഹാരമാണ്; ഒപ്പം തന്നെ രാഷ്ട്രവും ആണ്. ഇസ്രായേല്‍ എക്കലാത്തും മതവും രാഷ്ട്രവും സംയോജിച്ച മതരാഷ്ട്രം ആയിരുന്നു. ജൂതര്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത് പാര്‍ത്താലും അവര്‍ ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ ഭാഗമാണ്.
ഇസ്രായേലിന്റെ മാതൃകയില്‍ മുഹമ്മദ് രൂപപ്പെടുത്തിയതാണ് ഇസ്ലാം എന്ന മതരാഷ്ട്രം. മുഹമ്മദ് എന്ന മനുഷ്യന്‍, ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും എന്നീ പുസ്തകങ്ങളില്‍ ഇതെല്ലാം ഞാന്‍ വിവരിച്ചിട്ടുണ്ട്.
അറേബ്യന്‍ ഉപദ്വീപിന്റെ പശ്ചിമഭാഗത്തുള്ള ഹിജാസില്‍ മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം എന്ന മതരാഷ്ട്രത്തിന്‍റെ ഭരണാധികാരിയും ആത്മീയ നേതാവും മുഹമ്മദ് തന്നെ ആയിരുന്നു. അല്ലാഹുവിന്‍റെ പ്രതിനിധി (ഖലീഫ) ആയിട്ടാണ് മുഹമ്മദ് ഭരണം നടത്തിയത് എന്ന് സൂചിപ്പിക്കുന്ന ഖുര്‍'ആന്‍ വചനം ഉണ്ട്. "ഭൂമിയില്‍ ഒരു പ്രതിനിധിയെ (ഖലീഫയെ) ഞാന്‍ നിയോഗിക്കുകയാണെന്ന് നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം..." (ഖുര്‍'ആന്‍ 2:30)
മുഹമ്മദിന് ശേഷം അധികാരത്തില്‍ വന്നവര്‍ മുഹമ്മദിന്‍റെ പ്രതിനിധി (ഖലീഫ) ആയിട്ടാണ് ഭരണം കൈയാളിയത്.
അല്ലാഹു കാഫിറുകളെ കുറിച്ച് പറഞ്ഞത്
അല്ലാഹുവിന്‍റെ പ്രതിനിധി ആയി മുഹമ്മദ് ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണം നടത്തിയത് അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. മുഹമ്മദിന് അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ ലഭിച്ചത് ഖുര്‍'ആന്‍ വചനങ്ങളിലൂടെയാണ്. (അതാണ് മുസ്ലിങ്ങളുടെ വിശ്വാസം) ഇസ്ലാമിക രാഷ്ട്രത്തിലെ കാഫിറുകളെ വളരെ നികൃഷ്ടര്‍ ആയ്ട്ടാണ് അല്ലാഹു വീക്ഷിച്ചത്. നിരവധി ഖുര്‍'ആന്‍ വചനങ്ങള്‍ അതിനു തെളിവാണ്.
"എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്ന കാഫിറുകള്‍ നരകത്തിന്‍റെ ആളുകളാണ്." (2:39)
"അവര്‍ കാഫിറുകള്‍ തന്നെ. കാഫിറുകള്‍ക്ക് നാം കഠിന ശിക്ഷ നല്‍കും." ( 4:151)
"അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടര്‍ കാഫിറുകള്‍. അവര്‍ വിശ്വസിക്കുകയില്ല." (8:55)
കാഫിറുകളെ കൊല്ലണം
അവിശ്വാസികളോട് (കാഫിറുകളോട്) യുദ്ധം ചെയ്യാന്‍ അനുശാസിക്കുന്ന 50 വചനങ്ങള്‍ ഖുര്‍'ആനിലുണ്ട്. അല്ലാഹു കാഫിറുകളെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞിരിക്കുന്നത് കൊണ്ട് കാഫിറുകളെ കൊല്ലുന്നതില്‍ തെറ്റില്ല എന്നാണു ചില മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്!
മുഹമ്മദിന്‍റെ മരണശേഷം ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണം ഏറ്റവരെയും ഖലീഫ എന്നാണ് പറയുന്നത്. അവര്‍ മുഹമ്മദ് നബിയുടെ പ്രതിനിധികള്‍ ആണ്.
മുര്‍ത്തദ്ദുകളെ കൊല്ലണം
ഇസ്ലാം മതം ഉപേക്ഷിച്ച ആളാണ് മുര്‍ത്തദ്. മുഹമ്മദിന്‍റെ മരണ ശേഷം അനേകം അറബ് ഗോത്രങ്ങള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു. ചിലര്‍ തിരിച്ച് ബഹുദൈവവിശ്വാസത്തിലേക്ക് പോയി. മറ്റു ചിലര്‍ മറ്റൊരു പ്രവാചകന്‍ ആയ മസ്ലമയുടെ (കപടപ്രവാചകന്‍ എന്ന് വിശ്വാസികള്‍ ആക്ഷേപിക്കുന്നു) അനുയായികളായി. ഒന്നാം ഖലീഫ അബൂ ബക്കര്‍ ഈ ഗോത്രങ്ങലെയെല്ലാം കീഴടക്കി തിരികെ ഇസ്ലാമിലേക്ക് കൊണ്ടുവന്നു. ഇസ്ലാമിലേക്ക് തിരിച്ചുവരാന്‍ വിസമ്മതിച്ചവരെ കൊന്നൊടുക്കി. ഇസ്ലാം മതം ഉപേക്ഷിക്കുന്നത് രാജ്യദ്രോഹം ആയിട്ടാണ് മുഹമ്മദും മുഹമ്മദിന് ശേഷം ഭരിച്ച ഖലീഫമാരും കരുതിയത്. രാജ്യദ്രോഹത്തിനു വധശിക്ഷ തന്നെ! ഇന്നും അങ്ങനെയാണല്ലോ!! അതുകൊണ്ടാണ് മുര്‍ത്തദ്ദുകളെ (മതം ഉപേക്ഷിച്ചവരെ) കൊല്ലുന്നത് നല്ല കാര്യം ആണെന്ന് ചില വിശ്വാസികള്‍ കരുതുന്നത്.
രണ്ടാം ഖലീഫ ഉമര്‍ 634 മുതല്‍ 644 വരെയുള്ള പത്തു വര്‍ഷക്കാലം കൊണ്ട് റോമാ, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കി മുഹമ്മദ് സ്ഥാപിച്ച മിസ്ലാമിക രാഷ്ട്രത്തെ വിശാലമായ ഇസ്ലാമിക സാമ്രാജ്യമാക്കി. ഇസ്ലാമിക രാഷ്ട്രത്തില്‍ ആരെയും നിര്‍ബന്ധിച്ചു മതത്തില്‍ ചേര്‍ക്കരുതെന്ന് അല്ലാഹു അനുശാസിക്കുന്നുണ്ട്. പക്ഷേ, മതത്തില്‍ ചേര്‍ന്നതിനു ശേഷം മതം ഉപേക്ഷിക്കുന്നവരെ വെറുതെ വിടുകയില്ല. (ഖുര്‍' ആന്‍ വചനങ്ങള്‍ 2:217, 3:88)
"ആരെങ്കിലും മതം സ്വീകരിച്ചതിനു ശേഷം ഉപേക്ഷിച്ചാല്‍ അല്ലാഹുവിന്‍റെ കോപം അവനു മേല്‍ പതിക്കും." (ഖുര്‍'ആന്‍ 16:106) കാരണം അത്ഒരു രാജ്യദ്രോഹക്കുറ്റം ആണ്.
ഷിയാകള്‍ മൂര്‍ത്തദ്ദുകളാണ് അവരെ കൊല്ലണം
ശിയ എന്നാണു ശരിയായ ഉച്ചാരണം. ശിയ എന്നാല്‍ പാര്‍ടി എന്നാണു അര്‍ത്ഥം. ശിയഅത്ത് അലി (അലിയുടെ പാര്‍ടി) എന്നായിരുന്നു ഈ മുസ്ലിം വിഭാഗത്തിന്‍റെ ഉദ്ഭവകാലത്തെ പേര്. മുഹമ്മദിന്‍റെ ജാമാതാവും പിതൃവ്യപുത്രനും ആയ അലി ഇബ്നു അബൂതാലിബ് ആയിരുന്നു മുഹമ്മതിനു ശേഷം ഖലീഫ ആകേണ്ടിയിരുന്നത് എന്ന് ഷിയാകള്‍ വിശ്വസിച്ചു. അലിക്ക് ശേഷം അലിയുടെ മകന്‍. അങ്ങനെ ആകണമായിരുന്നു ഖലീഫയും ഇമാമും (ആത്മീയ നേതാവ്) എന്നാണു ശിയകള്‍ വിശ്വസിച്ചത്. അതുകൊണ്ട് അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയവര്‍ (മുര്‍ത്തദ്ദുകള്‍) ആണെന്ന് ചില മുസ്ലിങ്ങള്‍ വിശ്വസിച്ചു. അതുകൊണ്ട് അവരെയും കൊല്ലണം!
ഇസ്‌ലാമില്‍ പരിഷ്കരണം സാധ്യമോ?
സാധ്യമാകണമെങ്കില്‍ എഴാം നൂറ്റാണ്ടിലെ മുഹമ്മദ് എന്ന മനുഷ്യന് ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഖുര്‍'ആന്‍ വചനങ്ങളില്‍ ചിലതൊക്കെ കാലഹരണപ്പെട്ടു എന്ന് വിശ്വാസികള്‍ അംഗീകരിക്കണം. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് കാലഹരണം ഇല്ല, അവ ശാശ്വതമാണ് എന്ന വിശ്വാസം അവര്‍ ഉപേക്ഷിക്കണം.
No comments:
Post a Comment