Saturday, May 14, 2011

വി. എസ്. ഫാക്റ്റര്‍ എന്ന മിഥ്യ

മാര്‍ച്ച് 4-ന് പോസ്റ്റ് ചെയ്ത ബ്ലോഗില്‍ വി. എസിനെക്കുറിച്ച് ഞാന്‍ എഴുതി: ‘വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്തുനിന്നും പ്രത്യക്ഷനാകും. അതോടെ അദ്ദേഹം മറവിയുടെ പടുതയ്ക്കപ്പുറത്താകുകയും ചെയ്യും."  കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ അത് ഉടനെ സംഭവ്യമാകുമെന്നുറപ്പായിരിക്കുന്നു. ബംഗാളില്‍ ഇടതുമുന്നണി അമ്പേ പരാജയപ്പെടുകയും കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടാതെ പോകുകയുമാണുണ്ടായത്. വി.എസ്.ഫാക്റ്റര്‍ ഇല്ലായിരുന്നെങ്കില്‍ സി. പി. ഐ. (എം) പാര്‍ട്ടിക്ക് ബംഗാളില്‍ സഭവിച്ചതുപോലെ പാതാളപതനം സംഭവിക്കുമായിരുന്നെന്നാണ് വി. എസിനെ ഏകാകിയായ കിക്സോട്ടിയന്‍ വിപ്ലവനായകനാക്കാന്‍ ഓവര്‍ടൈം പണിയെടുത്ത മാധ്യമ വിശാരദന്മാരുടെ വിലയിരുത്തല്‍. വി.എസ്. ബാധയില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെടരുതെന്നാണ് ഇക്കൂട്ടരുടെ ഉന്നം.
        എണ്‍പത്തഞ്ച് വയസ്സ് പിന്നിട്ട വി.എസ്. വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതെങ്ങനെയാണ്? ഐസ്ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ചുള്ള റൌഫ് വെളിപ്പെടുത്തലുകളും ബാലകൃഷ്ണപ്പിള്ളയുടെ ജയില്‍ശിക്ഷാവിധിയും വന്നില്ലായിരുന്നെങ്കില്‍ വി. എസ്. വീണ്ടും മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നോ എന്ന് ഞാന്‍ പല വി. എസ്. ഫാനുകളോടും ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു അവെരല്ലാം ഒരു പോലെ ഉത്തരം പറഞ്ഞത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഈ രണ്ടു സംഭവങ്ങളും ഉണ്ടായത് തികച്ചും യാദൃച്ഛികമാണെന്ന് കരുതുക പ്രയാസമാണ്. ഈ രണ്ടു സംഭവങ്ങളും വി. എസ്. എന്ന ബലൂണിനെ വളരെയധികം ഊതി വീര്‍പ്പിക്കുകയുണ്ടായി. സ്വാഭിവകമായും വി. എസിനെ മാറ്റി നിറുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യമല്ലെന്ന ആതുരമായ മിഥ്യാവിശ്വാസം (Delusion) ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങളെ ബാധിച്ചു. അങ്ങനെയാണ് വി. എസ്. വീണ്ടും സ്ഥാനാര്‍ത്ഥിയായത്. വി. എസിന്റെ പടം വെച്ച് വോട്ട് ചോദിക്കുന്ന പതനത്തിലെത്തി എല്ലാ ഇടതുമുന്നണി സ്ഥാനാര്‍ഥികളും. വി. എസ്-ബലൂണിനെ ഊതി വീര്‍പ്പിച രണ്ട് സംഭവങ്ങളുടെയും അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് മനസ്സിരുത്തി ചിന്തിക്കാനും വിലയിരുത്താനും ഉള്ള സാവകാശം ആര്‍ക്കും കിട്ടിയതുമില്ല.
        രണ്ട് മുന്നണികളോടും സമദൂരം പാലിച്ചിരുന്ന എന്‍. എസ്. എസ്. ഇത്തവണ ഇടതുമുന്നണിയോട് പ്രതികൂല മനോഭാവം വെച്ചുപുലര്‍ത്താന്‍ കാരണം ആര്‍. ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു കൊല്ലത്തേക്ക് തടവിനു ശിക്ഷിച്ച സംഭവമാണ്. ആ വിധിക്ക് കാരണക്കാരന്‍ വി. എസ്. ആണെന്ന അവരുടെ ആരോപണം ശരിയാണ്. ബാലകൃഷ്ണപിള്ള കുറ്റക്കരനല്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സായിരുന്നു. പാര്‍ട്ടിയില്‍ നിന്നു വേറിട്ടു നിന്നിരുന്ന പ്രതിപക്ഷ നേതാവിനാണ് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കുത്തക എന്നു വരുത്തണമെന്ന ഒറ്റ ലക്‘ഷ്യം മാത്രമേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളു. സാധാരണ ഗതിയില്‍ 2012-ലോ 2013-ലോ വിധി വരേണ്ട കേസ് നേരത്തെയെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത് സുപ്രീം കോടതി അഭിഭാഷകനായ ശാന്തിഭൂഷണാനാണ്. എന്‍. എസ്. എസിന്റെ ഇണ്ടാസനുസരിച്ചൊന്നുമല്ല നായര്‍സമുദായത്തിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ടു ചെയ്യാറ്. എങ്കിലും ബാലകൃഷ്ണപിള്ളയോട് പ്രതികാരം ചെയ്യുകയും ‘ഒരുത്തനെ ഞാന്‍ ജയിലിലയച്ചു’ എന്ന് വീമ്പിളക്കുകയും ചെയ്ത അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്തിയാകരുത് എന്ന് ഒരു വിഭാഗം നായര്‍സമുദായാംഗങ്ങള്‍ ഇത്തവണ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് വോട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
        ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടിക്ക് നിയമവിരുദ്ധവും അവിഹിതവുമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തു കൊടുത്തിരുന്ന റൌഫ് എന്ന ക്രിമിനല്‍ സ്വഭാവക്കാരന്‍ കുഞ്ഞാലിക്കുട്ടിക്കുട്ടിയുമായി എന്തോ കാരണത്താല്‍ തെറ്റി. കുഞ്ഞാലിക്കുട്ടിക്ക് ചെയ്തുകൊടുത്ത അവിഹിത ഏര്‍പ്പാടുകള്‍ വെളിപ്പെടുത്തിയാല്‍ ചില മെച്ചങ്ങളുണ്ടാകുമെന്ന് ഭൂതോദയമുണ്ടായപ്പോളാണ് അതിനുള്ള ഒരുക്കങ്ങള്‍ അധികാരത്തിന്റെ ഇടനാഴികയിലുള്ളവരുടെ ഒത്താശയോടെ റൌഫ് ആരംഭിച്ചത്. റൌഫിന്റെ വെളിപ്പെടുത്തലുകള്‍ ഉപയോഗപ്പെടുത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്താല്‍ സ്ത്രീ പീഡനക്കാരെ കൈയാമം വെച്ച് നിരത്തിലൂടെ നടത്തിക്കുമെന്ന തന്റെ നടക്കാതെ പോയ വിപ്ലവപ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമായിട്ടാണ് മുഖ്യമന്ത്രി അച്യുതാനന്ദന്‍ കണ്ടത്. സ്വഭാവേന മുസ്ലിം വിരോധിയായ അച്യുതാനന്ദന്‍ കുഞ്ഞാലിക്കുട്ടിയെ കൈയാമം വെച്ച് തെരുവിലൂടെ നടത്തിച്ച് മുസ്ലിം സമുദായത്തെ അവഹേളിക്കാന്‍ പോകുന്നു എന്ന് നിഷ്കളങ്കരായ മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മുസ്ലിം ലീഗിന് അവസരം ലഭിച്ചു. അങ്ങനെ കേരളത്തിലുടനീളം മുസ്ലിം സമുദായാംഗങ്ങളുടെ ഇടതുപക്ഷ വിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള ദൃഢീകരണം സംഭവിച്ചു. എന്‍. എസ്. എസിന്റെയും മുസ്ലിങ്ങളുടെയും വിരോധഭാവം ഇല്ലായിരുന്നെങ്കില്‍ എല്‍. ഡി. എഫ്. ഭൂരിപക്ഷം നേടുമായിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
        സാമൂഹിക രംഗത്തെ ചലനങ്ങളെ ഉപരിപ്ലവമായി മാത്രം കാണുന്ന ഹ്രസ്വദൃഷ്ടികളുടെ മനസ്സില്‍ ഒരു സംശയം ബാക്കി നില്‍ക്കും. ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട എല്‍. ഡി. എഫിനു ഇത്രത്തോളം ജനപിന്തുണ നേടിക്കൊടുത്തത് അച്യുതാനന്ദന്റെ അഴിമതി-സ്ത്രീപീഡന-വിരുദ്ധ പോരാട്ടങ്ങള്‍ എന്ന പൊടിക്കൈകളല്ലേ എന്നായിരിക്കും അവരുടെ ചോദ്യം. അക്കൂട്ടരോട് സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ അന്തര്‍ധാര മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്.
        ഒന്നാം യു. പി. എ. ഗവണ്മെന്റിനെ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പില്‍ സി. പി. ഐ. എമ്മും ഇടതുപക്ഷവും നിര്‍ണ്ണായക ശക്തിയായി പാര്‍ലമെന്റിലെത്തി. ഇത് നവ ഉദാരീകരണ-ആഗോളീകരണ ശക്തികളെ അമ്പരപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അതേ തോതില്‍ പാര്‍ലമെന്റിലെത്താതെ ഒതുക്കണമെന്ന് അവര്‍ തീരുമാനിച്ചു. ഇടതുപക്ഷത്തെ തളയ്ക്കാന്‍ ബംഗാളിലും കേരളത്തിലും ഇടതുപക്ഷ വിരുദ്ധ വികാരം വളര്‍ത്തുക മാത്രമായിരുന്നു മാര്‍ഗ്ഗം. ബംഗാളില്‍ കരുവാക്കിയത് മമതാ ബാനര്‍ജിയെയാണെങ്കില്‍ കേരളത്തില്‍ ഉപയോഗപ്പെടുത്തിയത് അച്യുതാനന്ദന്റെ പാര്‍ട്ടിയില്‍ നിന്നു വേറിട്ട നിലപാടുകളും പ്രവര്‍ത്തന ശൈലിയും തന്നെയാണ്. മദനിയുമായി പ്രചാരണവേദി പങ്കിട്ടതായിരുന്നു പാര്‍ട്ടിക്കെതിരെ പ്രയോഗിച്ച വജ്രായുധം. പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങളെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് അച്യുതാനന്ദന്‍ വാചാലമായ മൌനത്തിലൂടെ പിന്തുണച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്ക് നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഉണ്ടായ കൊലച്ചിരി കുപ്രസിദ്ധമായല്ലൊ. സ്വന്തം കൂട്ടില്‍ കാഷ്ടിച്ച് വൃത്തികേടാക്കുന്ന പക്ഷിയോടാണ് സുകുമാര്‍ അഴിക്കോട് അച്യുതാനന്ദനെ ഉപമിച്ചത്.
        ബംഗാളില്‍ ഇടതുപക്ഷ വിരോധത്തിന്റെ അഗ്നിക്ക് ശമനം വരാതെ നിന്നതിനു കാരണം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ ധിക്കാരപരമായ ശൈലി തന്നെയാണ്. അത് തിരുത്തണമെന്നാണ് മുഖ്യമന്ത്രി ബുദ്ധദേവ് പരസ്യമായി ഉപദേശിച്ചത്. കേരളത്തിലാകട്ടെ ഏറ്റവും അടിത്തട്ടിലെ സാധാരണക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമാക്കിയുള്ള  ഗവണ്മെന്റിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ഇടതുപക്ഷവുമായി വീണ്ടും അടുപ്പിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ ധനമന്ത്രി തോമസ് ഐസക്കിന്റെ മിടുക്ക് തന്നെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍വിഘ്നം മുന്നോട്ടു കൊണ്ടു പോകാന് ഇടയാക്കിയത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെട്ടെങ്കിലും ഇടതുപക്ഷം പാ‍ര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുകയുണ്ടായി. ഗവണ്മെന്റ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് പറയുകയും തുടര്‍ന്നു ഭരിക്കാന്‍ അവസരം കിട്ടിയാല്‍ കൂടുതല്‍ ജനക്ഷേമം ലക്’ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്യുന്നതിലൂടെ മാത്രം ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാമായിരുന്നു.
        എണ്‍പത്തഞ്ചുകാരനായ തനിക്ക് വീണ്ടും മത്സരിച്ച് രണ്ടാമൂഴം സിംഹാസനാരോഹണം ചെയ്യണമെന്ന വി. എസിന്റെ അതിമോഹമാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടാതാക്കിയത്. പകപോക്കലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം മാത്രമറിയാവുന്ന വി. എസ്. അചുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകരുതെന്ന് ചില വിഭാഗങ്ങള്‍ ഉത്ക്കടമായി ആഗ്രഹിച്ചു പോയതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടാതെ പോയതിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈകാരിക ഘടകം. ഉര്‍വ്വശീ ശാപം ഉപകാരമാകും എന്നാണ് എന്റെ പ്രതീക്ഷ.

Tuesday, May 10, 2011

ഈ അരുംകൊല നിന്ദ്യം - ഫിദല്‍ കാസ്ട്രോ

സെപ്തംബര്‍ 11 ഭീകരാക്രമണത്തെ തുടര്‍ന്ന് ക്യൂബന്‍ജനത അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രത്തിനു നേരെയുണ്ടായ മൃഗീയ ആക്രമണത്തിന് ഇരയായവര്‍ക്ക് അടിയന്തരസഹായം എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന തോതിലുള്ള പിന്തുണ വാഗ്ദാനം ചെയ്തു. ആക്രമണത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിന്റെ മണിക്കൂറുകളില്‍ നിലത്തിറങ്ങാന്‍ ഇടമില്ലാതെ വിഷമിച്ച അമേരിക്കന്‍ വിമാനങ്ങള്‍ക്കായി ഞങ്ങളുടെ റണ്‍വേകള്‍ തുറന്നുകൊടുക്കാമെന്നും അറിയിച്ചു. നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളോട് ക്യൂബന്‍ വിപ്ലവത്തിനുള്ള ചരിത്രപരമായ എതിര്‍പ്പ് പൊതുവെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ബാറ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ നടത്തിയ സായുധസമരത്തിന്റെ കാലത്തും ഞങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഭീകരനടപടികളെ എതിര്‍ത്തിരുന്നു.

അരനൂറ്റാണ്ടായി സ്വീകരിച്ചുവരുന്ന ഈ നിലപാട് ഒസാമ ബിന്‍ ലാദന്റെ വധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാന്‍ അവകാശം നല്‍കുന്നു. സംഘര്‍ഷവും യുദ്ധവും വഴി രാജ്യാന്തരഭീകരവാദത്തിന് അറുതിവരുത്താന്‍ കഴിയില്ലെന്ന് ഹവാനയില്‍ അന്നേദിവസം (സെപ്തംബര്‍ 11ന്) സംഘടിപ്പിച്ച ചടങ്ങില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഒസാമ ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ സുഹൃത്തായിരുന്നു. യുഎസ്എസ്ആറിനും സോഷ്യലിസത്തിനും എതിരായി യുദ്ധംചെയ്ത ലാദന് അമേരിക്ക പരിശീലനവും നല്‍കി. പക്ഷേ, എന്തുതന്നെയായാലും നിരായുധനായി, കുടുംബാംഗങ്ങളുടെ സാമീപ്യത്തില്‍ കഴിഞ്ഞ വ്യക്തിയെ വധിച്ചത് ജുഗുപ്സാവഹമായി. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും ശക്തമായ രാഷ്ട്രമാണ് ഈ കൃത്യം ചെയ്തതെന്ന് ഓര്‍ക്കണം. ലാദന്റെ വധം സ്ഥിരീകരിച്ച്, ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പ്രസ്താവനയില്‍ ഒബാമ പറഞ്ഞു: "ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും മോശമായ ദൃശ്യങ്ങളായിരുന്നു അവ. അത്താഴമേശയിലെ ഒഴിഞ്ഞ കസേര. മാതാവിന്റെയോ പിതാവിന്റെയോ ലാളനകള്‍ ലഭിക്കാതെ വളരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ . വാരിപ്പുണരാന്‍ കുട്ടികള്‍ ഇല്ലാതായ മാതാപിതാക്കള്‍ . മൂവായിരത്തോളം പേരെയാണ് ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത്, ഞങ്ങളുടെ ഹൃദയത്തില്‍ വലിയ വിള്ളലാണ് ഉണ്ടായത്" (സെപ്തംബര്‍ 11 ആക്രമണത്തെ പരാമര്‍ശിച്ച്). ഈ പ്രസ്താവനയില്‍ നാടകീയമായ സത്യമുണ്ട്, എന്നാല്‍ , ഇത്രയും സത്യസന്ധരായ വ്യക്തികളെ അന്യായമായ യുദ്ധങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇത് പിന്തിരിപ്പിക്കുന്നില്ല, അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശയുദ്ധങ്ങളില്‍ എത്രയോ ലക്ഷം കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു? എത്രയോ മാതാപിതാക്കള്‍ക്ക് വാരിപ്പുണരാന്‍ കുഞ്ഞുങ്ങളില്ലാതായി? ഇറാഖ്, അഫ്ഗാനിസ്ഥാന്‍ , വിയത്നാം, ലാവോസ്, കംബോഡിയ, ക്യൂബ തുടങ്ങി ലോകത്തിന്റെ കോണുകളിലുള്ള രാജ്യങ്ങളില്‍ നിന്ന് ദശലക്ഷങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.

ക്യൂബന്‍ അതിര്‍ത്തിക്കുള്ളില്‍ അമേരിക്ക കൈയടക്കിവച്ചിരിക്കുന്ന ഗ്വാണ്ടനാമോയിലെ ഭീകരതടവറകളില്‍ മാസങ്ങളോ വര്‍ഷങ്ങളോ ആയി കൊടിയപീഡനങ്ങള്‍ക്ക് വിധേയരാകുന്നവരുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ മറന്നിട്ടില്ല. വിവിധ രാജ്യത്തുനിന്ന് നിയമവിരുദ്ധമായി പിടികൂടി, കടത്തിക്കൊണ്ടു വരുന്നവരെയാണ് ഇവിടെ പീഡിപ്പിക്കുന്നത്. ഭാര്യമാരുടെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് ലാദന്‍ വധിക്കപ്പെട്ടതെന്ന സത്യം ഒബാമയ്ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല. 20 കോടി ജനസംഖ്യയുള്ള ഒരു മുസ്ലിം രാജ്യത്തിന്റെ പരമാധികാരത്തെയും അന്തസ്സിനെയും മതപരമായ ആചാരങ്ങളെയും ചവുട്ടിമെതിച്ചുകൊണ്ടായിരുന്നു ഈ ആക്രമണം. നിയമത്തിന്റെ വഴിവിട്ട്, വിചാരണ കൂടാതെ വധിക്കപ്പെട്ട ഒരാളുടെ ഭാര്യമാരോടും കുട്ടികളോടും ഒബാമ എന്തു ന്യായം പറയും? വൃക്കകള്‍ക്ക് കടുത്ത രോഗം ബാധിച്ച ലാദന്‍ , സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ തലേനാളായ 2001 സെപ്തംബര്‍ 10ന് പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് സിബിഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാന്‍ റാതര്‍ 2002 ജനുവരി 28നു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒളിവില്‍ പോകാനോ വിദൂരമലനിരകളില്‍ അഭയം നേടാനോ കഴിയാത്തവിധം രോഗാതുരനായിരുന്നു ലാദന്‍ . ഇത്തരമൊരാളെ വധിച്ചതും മൃതദേഹം കടലില്‍ തള്ളിയതും അമേരിക്ക അനുഭവിക്കുന്ന ഭയത്തിന്റെയും അരക്ഷിതബോധത്തിന്റെയും പ്രതിഫലനമാണ്. ഇതുവഴി "ലാദന്‍ കൂടുതല്‍ അപകടകാരിയായി" മാറുകയും ചെയ്തു. ആദ്യത്തെ വിജയാഘോഷങ്ങള്‍ക്കുശേഷം അമേരിക്കയിലെ ജനാഭിപ്രായം തികച്ചും വിപരീതദിശയിലാകും. ലാദനെ വധിക്കാന്‍ സ്വീകരിച്ച മാര്‍ഗം അമേരിക്കക്കാര്‍ക്കുനേരെയുള്ള വിദ്വേഷവും പ്രതികാരമനോഭാവവും പതിന്മടങ്ങാകാനും ഇടയാക്കും.
 ദേശാഭിമാനി ദിനപത്രത്തോട് കടപ്പാട്

Sunday, May 8, 2011

Paddlers of faith and pseudoscience

A neurosurgeon who is personally known to me, a devout Hindu and presumably devotee of a human god recently sent me the soft copy of a detailed report of a lecture on the impact of Agnihotra (a Vedic ritual) on health and environment by one professor Abel Hernandez, with his comment 'a subject to think .' The professor delivered his lecture in a meeting was organized in Delhi by WAVES (Wider Association for Vedic Studies - an affiliate of World Association for Vedic Studies, U.S.A.) The report on the keynote address by the professor started with these words: "Prof. Abel Hernandez initiated his presentation with video clippings from countries of South America showing large masses of people performing Agnihotra in their individual Hawankunds - all of a specific size. Agnihotra is done sharply at sunrise and sunset with specific material consisting of ghee, dry cow dung pieces and unpolished rice and by reciting specific mantras. Prof. Hernandez described Homa therapy and Homa farming as part of Vedic Science. He said that even though its origin is in the Vedas, it is now being adopted widely by people of various nationalities, speaking different languages, following different faiths, irrespective of caste, gender, etc. In countries of South America it is most popular where it is being used for treatment of chronic diseases, cattle raising and also as an integral part of organic farming . The results obtained so far are remarkable. Patients suffering from various ailments got cured and even some cases of AIDS had a tremendous benefit."
            I am of opinion that this professor was advocating for pseudoscience. Pseudoscience is a claim, belief, or practice which is presented as scientific, but which does not adhere to a valid scientific method, lacks supporting evidence or plausibility, cannot be reliably tested, or otherwise lacks scientific status. Pseudoscience is often characterized by the use of vague, exaggerated or unprovable claims, an over-reliance on confirmation rather than rigorous attempts at refutation, a lack of openness to evaluation by other experts, and a general absence of systematic processes to rationally develop theories. Distinguishing scientific facts and theories from pseudoscientific beliefs such as those found in astrology, medical quackery, and occult beliefs combined with scientific concepts, is part of science education and scientific literacy.
            The term pseudoscience is often considered inherently pejorative, because it suggests that something is being inaccurately or even deceptively portrayed as science. Accordingly, those labeled as practicing or advocating pseudoscience normally dispute the characterization.
            Pseudoscientific thinking has been explained in terms of cognitive psychology. The human proclivity for seeking confirmation rather than refutation (confirmation bias), the tendency to hold comforting beliefs, and the tendency to over generalise have been proposed as reasons for the common adherence to pseudoscientific thinking. According to psychologist Barry L. Beyerstein humans are prone to associations based on resemblances only, and often prone to misattribution in cause-effect thinking.

Furthermore, pseudoscientific explanations are generally not analyzed rationally, but instead experientially. Operating within a different set of rules compared to rational thinking, experiential thinking regards an explanation as valid if the explanation is "personally functional, satisfying and sufficient", offering a description of the world that may be more personal than can be provided by science and reducing the amount of potential work involved in understanding complex events and outcomes. (The Scientific Review of Alternative Medicine 1999 Vol. 3 No. 2)

            Distinguishing science from pseudoscience has practical implications in the case of health care, expert testimony, environmental policies, and science education. Treatments with halo of scientific authority which have not actually been subjected to actual scientific testing may be ineffective, expensive, and dangerous to patients, and confuse health providers, insurers, government decision makers, and the public as to what treatments are appropriate. 
            The book Trick or Treatment by Simon Singh and Edzard Ernst (2008) records several occasions where patient's faith in medical pseudoscience has led to complications, further injury and death. http://www.trickortreatment.com/reviews.html
            There are Christian and Muslim versions of pseudoscience. One of my classmates in Medical College, Trivandrum who is a devout Muslim wrote a book in Malayalam on the 'impact' of  verses of Qur'an, a seventh century text, on modern medical science. The Christians whose faith in creation was challenged by science of evolution, invented 'intelligent design' in evolution.

Tuesday, May 3, 2011

കൊണ്ടു നടന്നതും നീയേ ചാപ്പാ...

കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ... ഒസാമയെ കൊന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വടക്കന്‍ പാട്ടിലെ ഈ വരിയാണ് ഓര്‍മ്മ വന്നത്. കമ്യൂണിസത്തിനെതിരായ "കുരിശുയുദ്ധം" നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഭീകരവാദിയാണ് ഒസാമ ബിന്‍ ലാദന്‍ . കാലചക്രം മാറിമറിഞ്ഞപ്പോള്‍ ലാദന്‍ അമേരിക്കയുടെ ബദ്ധശത്രുവായി. അമേരിക്കക്കാരുടെ ഉറക്കംകെടുത്തിയ കൊടുംഭീകരനായി വളര്‍ന്ന ലാദനെ ഒടുവില്‍ നിഗ്രഹിച്ചത് പാലൂട്ടിയ കൈകള്‍തന്നെ. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേര്‍ക്കുണ്ടായ ഭീകരാക്രമണത്തോടെയാണ് ലാദന്‍ ലോകശ്രദ്ധ നേടുന്നത്. എന്നാല്‍ , അതിനും എത്രയോമുമ്പേ ആഗോളരാഷ്ട്രീയത്തില്‍ ലാദനും അല്‍ ഖായ്ദയും വിനാശകരമായി ഇടപെട്ടിരുന്നു. അയല്‍രാജ്യമായ യമനില്‍നിന്ന് സൗദി അറേബ്യയില്‍ കുടിയേറി വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മുഹമ്മദ് ബിന്‍ ലാദന്റെ 52 മക്കളില്‍ പതിനേഴാമനായി 1957ലാണ് ഒസാമ ബിന്‍ ലാദന്‍ ജനിച്ചത്. പൊതുമരാമത്ത് കരാറുകാരനും കെട്ടിട നിര്‍മാണ വ്യവസായിയുമായ മുഹമ്മദാണ് സൗദിയിലെ റോഡുകളില്‍ 80 ശതമാനവും നിര്‍മിച്ചത്. 1969ല്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മുഹമ്മദ് മരിച്ചതോടെ ഒസാമ നന്നേ ചെറുപ്പത്തില്‍ത്തന്നെ ശതകോടി ഡോളറുകളുടെ സ്വത്തിന് ഉടമയായി. സിവില്‍ എന്‍ജിനിയറിങ് പഠനത്തിന് ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ ചേര്‍ന്ന ലാദന്‍ മതമൗലികവാദ സംഘടനകളുമായി അടുപ്പത്തിലായി. ഇസ്ലാമികതീവ്രവാദികള്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന കാലം. അഫ്ഗാനിസ്ഥാനിലെ നജീബുള്ള സര്‍ക്കാരിന്റെ തീവ്രവാദവിരുദ്ധ പോരാട്ടത്തെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ സേനയെ അയച്ചത് ലാദനും കൂട്ടര്‍ക്കും ഒട്ടും രസിച്ചില്ല. സോവിയറ്റ് സേനയ്ക്ക് എതിരെ പൊരുതാന്‍ മുജാഹിദ്ദീന് രൂപം നല്‍കിയ ലാദന് അമേരിക്കയുടെ സര്‍വസഹായവും ലഭിച്ചു. അഫ്ഗാനില്‍ 1979ല്‍ തമ്പടിച്ച ലാദനും കൂട്ടര്‍ക്കും ആയുധമായും പണമായും തന്ത്രപരമായ സഹായമായും അമേരിക്കയില്‍നിന്ന് പിന്തുണ വേണ്ടുവോളം കിട്ടി. പിന്നീട് താലിബാനായി മാറിയ മുജാഹിദ്ദീന് അമേരിക്കന്‍സേന നേരിട്ടുതന്നെ പരിശീലനം നല്‍കി. ആഗോളതലത്തില്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ഖായ്ദ (താവളം) യ്ക്ക് രൂപം നല്‍കിയത് 1988ലാണ്. ഫണ്ട് സമാഹരിച്ച് നല്‍കുന്ന ചുമതലയാണ് ലാദന്‍ മുഖ്യമായും നിറവേറ്റിയിരുന്നത്. 1989ല്‍ സോവിയറ്റ്സേന അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങിയതോടെ ലാദന്‍ സൗദിയിലേക്ക് മടങ്ങി. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ലാദന്റെ ജീവിതത്തില്‍ അടുത്ത വഴിത്തിരിവായത് 1991ല്‍ അമേരിക്ക ഇറാഖിനുനേരെ നടത്തിയ കടന്നാക്രമമാണ്. അമേരിക്കയുടെ നടപടി ഇസ്ലാമിനുനേരെയുള്ള ആക്രമണമായി കണ്ട ലാദന്‍ പാശ്ചാത്യര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു. അമേരിക്കന്‍ പക്ഷത്തായിരുന്ന സൗദി അറേബ്യക്ക് ഇതോടെ ലാദനെ കൈവിടേണ്ടിവന്നു. ലാദനും കുടുംബവും സുഡാനില്‍ അഭയം തേടി. 1993ല്‍ അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിലുണ്ടായ ബോംബ്സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. ഈ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായവര്‍ക്ക് ലാദനുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. 1994ല്‍ അമേരിക്കന്‍ ഭരണകൂടത്തെയും സൗദി രാജകുടുംബത്തയും നിശിതമായി വിമര്‍ശിച്ച് ലാദന്‍ പ്രസ്താവന പുറപ്പെടുവിച്ചു. 1996 ജൂണ്‍ 25ന് സൗദിയിലെ ഖോബാറിലുള്ള അമേരിക്കന്‍ സേനാ താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി. 19 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ഏകദേശം 400 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെയും സൗദിയുടെയും നിരന്തര സമ്മര്‍ദത്തെതുടര്‍ന്ന് ലാദനോട് രാജ്യം വിട്ടുപോകാന്‍ സുഡാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്ന് ഭാര്യമാരും പത്തു മക്കളുമായി ലാദന്‍ അഫ്ഗാനിലേക്ക് പോയി. 1998 ആഗസ്ത് ഏഴിന് കെനിയയിലും താന്‍സാനിയയിലും അമേരിക്കന്‍ എംബസികള്‍ക്കുമുമ്പില്‍ ട്രക്ക്ബോംബുകള്‍ പൊട്ടി. 224 പേര്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി അഫ്ഗാനിലും സുഡാനിലും അല്‍ ഖായ്ദ കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍ വര്‍ഷിച്ചു. എംബസി സ്ഫോടനക്കേസുകളില്‍ 1998 നവംബറില്‍ അമേരിക്കന്‍ കോടതി ലാദനെ കുറ്റക്കാരനായി വിധിച്ചു. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചു. എഫ്ബിഐ തൊട്ടടുത്തവര്‍ഷം ലാദനെ പത്ത് പിടികിട്ടാപുള്ളികളുടെ പട്ടികയില്‍പ്പെടുത്തി. 2000 ഒക്ടോബര്‍ 12ന് അമേരിക്കയ്ക്ക് വീണ്ടും പ്രഹരമേറ്റു. യമനില്‍ അമേരിക്കന്‍ യുദ്ധക്കപ്പലിനുനേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 19 നാവികസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 2001 സെപ്തംബര്‍ 11ന് അമേരിക്കന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിനും ലോകം സാക്ഷ്യം വഹിച്ചു. റാഞ്ചിയെടുത്ത അമേരിക്കന്‍ വിമാനങ്ങള്‍ ലോകവ്യാപാരകേന്ദ്രത്തിലും പെന്റഗണ്‍ ആസ്ഥാനത്തും ഇടിച്ചിറക്കുകയായിരുന്നു. മൂവായിരം പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരാക്രമണത്തിന്റെ മുഖ്യ ഉത്തരവാദിയായി ലാദനെ സെപ്തംബര്‍ 13ന് അമേരിക്ക പ്രഖ്യാപിച്ചു. തുടര്‍ന്ന് ലാദനെ വധിക്കാനും അല്‍ ഖായ്ദയെ തകര്‍ക്കാനും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് "വിശുദ്ധയുദ്ധം" പ്രഖ്യാപിച്ചു. അഫ്ഗാന്‍ മലനിരകളിലെ ഗുഹകളില്‍ ഗോത്രവംശജരുടെ സംരക്ഷണത്തില്‍ ലാദന്‍ കഴിയുന്നുവെന്നായിരുന്നു പ്രചാരണം. ഇതിന്റെ പേരിലാണ് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാന്‍ അധിനിവേശയുദ്ധം നടത്തിയത്. എന്നാല്‍ , ഭീകരവിരുദ്ധയുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിയായ പാകിസ്ഥാനില്‍വച്ച് പത്തുവര്‍ഷത്തിനുശേഷം ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു
മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാകുമോ എന്ന് അമേരിക്കതന്നെ സംശയിക്കുന്നതുകൊണ്ടായിരിക്കണം കടലില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ബിന്‍ ലാദന് ഒരു പുനര്‍ജന്മം സാധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ജനമുന്നേറ്റത്തില്‍ ബിന്‍ ലാദന്മാര്‍ക്ക് പ്രസക്തിയില്ല. ആധുനിക വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം തെരുവിലിറങ്ങുന്ന മുസ്ലിം ജനസാമാന്യത്തിന് ബിന്‍ ലാദന്മാര്‍ അന്യമാണ്. എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി ബിന്‍ ലാദന്റെ ജീവിതം പ്രതിനിധാനംചെയ്യുന്നു. തികച്ചും യാഥാസ്ഥിതികനായ ബിന്‍ ലാദന്‍ എല്ലാ പുരോഗമനപ്രവണതകള്‍ക്കും എതിരായിരുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരുവായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്.

Noam Chomsky - Is the US a leading terrorist state