Wednesday, July 28, 2010

മുസ്’ലിം ഭൂരിപക്ഷ കേരളവും ഇസ്’ലാമിക നിയമവ്യവസ്ഥയും

ജൂലൈ 22ലെ മലയാള മനോരമ പത്രത്തില്‍ പാളയം ജുമാ മസ്ജിദിലെ ഇമാം ജമാലുദീന്‍ മങ്കട “നന്മ കൊണ്ട് പ്രതിരോധം തീര്‍ക്കാം” എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഫത്’വയാണ് ഓര്‍മ്മയില്‍ വന്നത്. റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം നടന്ന കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന ഈജിപ്തിലെ പുരോഗമന വാദികള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. ഇത് കണ്ട് വിറളി പൂണ്ട ബ്രിട്ടീഷ് മേലാളരുടെ നിര്‍ദ്ദേശപ്രകാരം ഇസ്’ലാംമത മേലധ്യക്ഷനായിരുന്ന ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ബഖീത് 1919ല്‍ കമ്യൂണിസ്റ്റ് വിരുദ്ധ ഫത്’വ പുറപ്പെടുവിച്ചു. കമ്യൂണിസം വര്‍ഗ്ഗരഹിത സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ട് കമ്യൂണിസം ഇസ്’ലാം വിരുദ്ധമാണെന്നുമായിരുന്നു ഫത്’വയുടെ രത്നച്ചുരുക്കം. ഈ ഫത്’വയ്ക്കെതിരായി ഒരു ഇസ്’ലാംമത പണ്ഡിതന്‍ തന്നെ രംഗത്ത് വന്നു. മുഹമ്മദ് റശീദ് റിദ (1865-1935) സ്വന്തം പത്രാധിപത്യത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന അല്‍-മനാര്‍ (ദീപസ്തംഭം) മാസികയില്‍ എഴുതി: “ചില രാഷ്ട്രീയക്കാരും ഗ്രാന്റ് മുഫ്തിയുടെ ഫത്’വയും പറയുന്നത് പോലെ ബോള്‍ഷെവിസത്തിലും സോഷ്യലിസത്തിലും തിന്മയും ദ്രോഹവും മാത്രമേയുള്ളോ?... എനിക്ക് പറയാനുള്ളതിതാണ്: ഞാന്‍ വായിച്ചു മനസ്സിലാക്കിയതിതാണ് – അത് ധനാര്‍ത്തിയുള്ള പ്രഭുക്കന്മാരെയും അവരെ പിന്തുണയ്ക്കുന്നവരെയും സ്ഥാനഭ്രഷ്ടരാക്കുന്നു... എന്നിട്ട് ഭൂരിപക്ഷത്തിന്റെ ഭരണം സ്ഥാപിക്കുന്നു...” [Socialism, Bolshevism and Religion by Muhammad Rashid Rida  in  Al-Manâr, Vol.21 No. 5. 29; 26 August 1919]

       വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായി എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ലേഖനത്തില്‍ പോപുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടന ഇന്ത്യയിലെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്’ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയത് മങ്കട മൌലവിയെയും ജമാ’അത്തിന്റെ വക്താവായ മാധ്യമം പത്രാധിപരെയും പ്രകോപിപ്പിച്ചു. സി.പി.ഐ.(എം) കേരളത്തില്‍ “വര്‍ഗ്ഗരഹിത സ്റ്റാലിനിസ്റ്റ് രാഷ്ട്രം” സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു പോലെ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇമാം മങ്കട മൌലവി സമര്‍ത്ഥിച്ചത്. കോടിയേരി ബാലകൃഷ്ണന്‍  വിഢിത്തമാണ് പറഞ്ഞെതെന്ന് പത്രാധിപര്‍ ഒരു ചാനലിന്റെ അന്തിച്ചര്‍ച്ചയില്‍ ഉദീരണം ചെയ്തു.

ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക നിയമവ്യവസ്ഥയും
കോടിയേരിയുടെ മുന്നറിയിപ്പിനെതിരെ ഇസ്’ലാമിസ്റ്റുകള്‍ മാത്രമേ രംഗത്ത് വന്നുള്ളു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്’ഷ്യം കേരളത്തെ ഒരു മുസ്’ലിം ഭൂരിപക്ഷ പ്രദേശം ആക്കുകയാണെന്നും അതിനായി അവര്‍ പല അടവുകളും പയറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ ഇസ്’ലാമിസ്റ്റുകള്‍ക്കു പുറമെ ശുദ്ധ മതനിരപേക്ഷ വാദികളായ മുസ്’ലിം ലീഗുകാരും തരാതരം പോലെ ഹിന്ദുക്കാര്‍ഡും മുസ്’ലിം കാര്‍ഡും മാറിമാറിക്കളിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുകാരും ഉള്‍പ്പെടുന്ന യു.ഡി.എഫ്. ഒന്നടങ്കം അച്യുതാനന്ദനെതിരെ പടയിറങ്ങി. അച്യുതാനന്ദന്റെ പറച്ചില്‍ മുസ്’ലിം സമുദായത്തിനെതിരെ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണത്തിന്‍ സമാനമായ ഒന്നാണെന്നാണ് യു.ഡി.എഫ്. നേതാക്കളുടെയും സ്വത്വരാഷ്ട്രീയക്കാരായ ദളിതരുടെയും വാദം. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഒരു ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും മുസ്ലിം സമുദായത്തെയും സമീകരിക്കുന്നത് ദുരുപദിഷ്ടമാണെന്നും വി. എസ്. വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ്. ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞാല്‍ അത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് ആരെങ്കിലും വ്യാഖ്യാനിക്കുമോ എന്ന ചോദ്യത്തിന് മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈയാളുന്ന മുസ്ലിം ലീഗും വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമായി രഹസ്യവേഴ്ച നടത്തുന്ന കോണ്‍ഗ്രസ്സും മറുപടി പറഞ്ഞിട്ടില്ല.  

       അച്യുതാനന്ദനെതിരെ പടയിറങ്ങിയവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. അധ്യാപകന്റെ കൈപ്പത്തി വെട്ടിയപ്പോഴാണല്ലൊ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫാഷിസ്റ്റ് ദംഷ്ട്രകള്‍ പുറത്ത് കണ്ടത്. എന്‍. ഡി. എഫ്., പോപുലര് ഫ്രണ്ട്, എസ്. ഡി. പി. ഐ., സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ജമാ’അത്തെ ഇസ്’ലാമിയുടെ “ഇസ്’ലാമിക രാഷ്ട്രം” എന്ന മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. നിഷ്പക്ഷമതിയെന്ന് അംഗീകരിക്കപ്പെട്ട ഒരു ചിന്തകന്‍ എഴുതി: “ഇന്നത്തെ ഇസ്’ലാമിക് ആക്റ്റിവിസം പ്രത്യയശാസ്ത്രത്തിനും സംഘടനാ മാതൃകയ്ക്കും ഹസനുല്‍ ബന്ന സ്ഥാപിച്ച മുസ്ലിം ബ്രദര്‍ഹൂഡിനോടും മൌദൂദി സ്ഥാപിച്ച ജമാ‍‘അത്തെ ഇസ്ലാമിയോടും കടപ്പെട്ടിരിക്കുന്നു.”  [The Islamic Threat Myth or Reality? by John L. Esposito 3rd Edition page 129] ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ലക്’ഷ്യമിട്ടിട്ടുള്ള സംഘ് പരിവാറിന്‍ സമാന്തരമാണ് ജമാ’അത്ത് പരിവാര്‍.

       ഇസ്ലാം മതത്തിന്റെ പരിശുദ്ധി നിലനിറുത്താന്ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്നാണ്മൌദൂദിയുടെ മതരാഷ്ട്രസിദ്ധാന്തം. ഇതിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്ജമാഅത്തെ ഇസ്ലാമി. ഇതിന്റെ പ്രവര്‍ത്തനം തെക്കേ ഏഷ്യയിലാകെ വ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യത്തുമുള്ള സംഘടന പ്രതേകം അമീറിന്റെ കീഴിലാണ്പ്രവര്ത്തിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലെയും ജമാഅത്തുകളുടെ സംഘടനാ രൂപവും പ്രത്യയശാസ്ത്രവും ഒന്നു തന്നെയാണ്‍. രണ്ടാം ഖലീഫ ഉമര്‍ ഇബ്നു അല്‍-ഖത്താബ് അമീറുല്‍ മുഅ‍്മിനീന്‍ (വിശ്വാസികളുടെ സേനാനായകന്‍) എന്ന സ്ഥാനപ്പേര്‍ സ്വയം സ്വീകരിക്കുകയുണ്ടായി. ജമാ’അത്തെ ഇസ്ലാമിക്കും അമീറ് ആണ്‍ തലപ്പത്ത്. ഖലീഫ ഉമ്മറിന്റെ കാലത്തുണ്ടായിരുന്ന മാതൃകാപരമായ ഇസ്ലാമിക സാമ്രാജ്യമാണ് ജമാ’അത്തെ ഇസ്ലാമിയുടെ സ്വപ്നം. ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാല്‍ നടപ്പിലാക്കേണ്ട നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മൌദൂദി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇസ്ലാമിക സാമ്രാജ്യമെന്ന സ്വപനസാക്ഷാത്കാരത്തിന് കാലതാമസമുണ്ട്.  അത് സ്ഥാപിതമാകുന്നതിനു മുമ്പ് ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ മുസ്ലിം സമൂഹം അധിവസിക്കുന്നുണ്ടോ അവിടങ്ങളില്‍ ഇസ്ലാമികമായ ജീവിതരീതി സ്വീകരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് മൌദൂദി പറയുന്നു. ഇസ്ലാമിക ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം എന്ന് സാരം.

       മുസ്ലിം ഭരണം ഉള്ള രാജ്യങ്ങളില്‍ ഇസ്ലാമിക നിയമ വ്യവസ്ഥ (ശരീഅത്ത്) നടപ്പിലാക്കണം. ശരീഅത്ത് നടപ്പാക്കുമ്പോള്‍ മതനിന്ദകരെ എന്തു ചെയ്യണം എന്നു പ്രത്യേകം പ്രതിപാദിക്കുന്ന ഒരു പുസ്തകം തന്നെ മൌദൂദി രചിച്ചിട്ടുണ്ട്. അതിന്റെ പേരാണ് മുര്‍ത്തദ്ദ് കി സാസാ ഇസ്ലാം കി കാനൂന്‍ മേം (മതം ഉപേക്ഷിച്ചവര്‍ക്കുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍). മൌദൂദിയുടെ എല്ലാ രചനകളും ഉറുദുവില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ജമാ’അത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുര്‍ത്തദ്ദ് കി സാസാ ഇസ്ലാം കി കാനൂന്‍ മേം മാത്രം ഒഴിവാക്കി. കാരണം അത് മലയാളത്തിലാക്കിയാല്‍ മൌദൂദിസത്തിന്റെ ദംഷ്ട്രകള്‍ മലയാളികള്‍ കാണുമെന്നുള്ളതു കൊണ്ട് തന്നെ.

       പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഒഴിവാക്കിയത് ജമാ’അത്തെ ഇസ്ലാമി നടത്തിയ ഒരു പൂഴ്ത്തിവെപ്പാണ്. ഇതുപോലൊരു പൂഴ്ത്തിവെപ്പ് സംഘ് പരിവാറും നടത്തിയിട്ടുണ്ട്. എം. എസ്. ഗോള്‍വാള്‍ക്കര്‍ രചിച്ച We or Our Nationhood Defined എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ആര്‍.എസ്.എസ്. പൂഴ്ത്തി. അതില്‍ പച്ചയായിത്തന്നെ മുസ്ലിങ്ങള്‍ വിദേശികളാണെന്നും ഇന്ത്യക്കാരുടെ ശത്രുക്കളാണെന്നും നിഗ്രഹിക്കപ്പെടേണ്ടവരാണെന്നും പറയുന്നുണ്ട്. ആ പുസ്തകം ആര്‍.എസ്.എസ്. ഓഫീസുകളില്‍ മാത്രം സൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയാണുണ്ടായത്.   

മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ
റിദ (മതം ഉപേക്ഷിക്കല്‍) എന്ന പദത്തില്‍ നിന്നാണ്‍ മുര്‍ത്തദ്ദ് എന്ന പദം ഉണ്ടായത്. ഇസ്ലാം മതത്തെയും പ്രവാചകനെയും ഖുര്‍’ആനിനെയും നിന്ദിക്കുന്നവരെല്ലാം മുര്‍ത്തദ്ദുകളാണെന്നാണ് ഇസ്ലാംമതപണ്ഡിതരുടെ വ്യാഖ്യാനം. അവരെല്ലാം ഇസ്ലാമിക നിയമത്തില്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്‍. ഇതനുസരിച്ചാണ് അയാത്തുല്ല ഖൊമേനി സല്‍മാന്‍ റശ്ദിക്ക് Satanic Verses എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്. മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ നല്കണമെന്നാണ്‍ മൌദൂദിയും തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ഇസ്ലാമിക കോടതികള്‍
തൊടുപുഴ കോളെജിലെ പ്രൊഫസര്‍ ടി. ജെ. ജോസഫ് യഥാര്‍ത്ഥത്തില്‍ വധശിക്ഷ അര്‍ഹിക്കുന്ന ആളാണെന്നാണ്‍ ഇസ്ലാമിസ്റ്റുകളുടെ വാദം. ഇസ്ലാമികഭരണം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ലഘൂകരിച്ച് പ്രവാചക നിന്ദയുള്ള ചോദ്യം തയാറിക്കിയ വലതു കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ മതിയെന്ന് കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ) വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ്. House of Justice എന്നതിന്റെ അറബിഭാഷാ രൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25 യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം സിദ്ധനെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താ‍ലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.

കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ മൌദൂദിസ്റ്റുകള്‍ക്ക് പരിപാടിയുണ്ടോ?
മൌദൂദിസ്റ്റ് സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത് മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്‍. ലോകത്ത് മുസ്ലിങ്ങളും അവിശ്വാസികളും തമ്മില്‍ (ഇസ്ലാമും കുഫറും തമ്മില്‍) വര്‍ഗ്ഗസമരം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമവിജയം ഇസ്ലാമിനായിരിക്കുമെന്നുമാണ് മൌദൂദി പ്രവചിച്ചത്. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. അല്ലാഹുവിനു കീഴടങ്ങല്‍ എന്നു സാരം. മുസ്ലിം എന്നാല്‍ കീഴടങ്ങിയവര്‍. ഈ അര്‍ത്ഥത്തില്‍ ലോകത്തുള്ള സര്‍വ്വ ചരാചരങ്ങളും മുസ്ലിം ആണ്. കുറച്ച് മനുഷ്യര്‍ മാത്രമേ അല്ലാഹുവിനു കീഴടങ്ങാതുള്ളു. അവരെക്കൂടി കീഴടങ്ങിയവരാക്കുക (മുസ്ലിം ആക്കുക) എന്നത് ഓരോ ഇസ്ലാം മത വിശ്വാസിയുടെയും കടമയാണ്. [Towards Understanding Islam by Mawdudi -  http://www.witnesspioneer.org/]

     മതത്തില്‍ നിര്‍ബ്ബന്ധം പാടില്ലെന്ന് ഖുര്‍’ആന്‍ പറയുന്നുണ്ട്. അതുകൊണ്ട് മുസ്ലിം ആകാതെ അവിശ്വാസികളായി തുടരുന്നവരെ മുസ്ലിം ആക്കുവാന്‍ ചതുരുപായങ്ങളില്‍ അവസാനത്തേത് (ദണ്ഡം) ഒഴിച്ച് ബാക്കി മൂന്നുപായങ്ങളും (സാമം, ദാനം, ഭേദം) പ്രയോഗിക്കണം. കേരളത്തിലെ മൌദൂദിസ്റ്റുകള്‍ ഇസ്ലാമിക സ്വത്വത്തെ ദളിത് സ്വത്വവുമായി കൂട്ടിക്കെട്ടുന്നതിനു പിന്നില്‍ മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തമാണുള്ളത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ വിജയിച്ചിടത്ത് തങ്ങള്‍ക്കും വിജയസാദ്ധ്യതയുണ്ടെന്ന് മൌദൂദിസ്റ്റുകള്‍ സ്വപ്നം കാണുന്നു.  

15 comments:

Sreejith kondottY said...

നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/

Sreejith kondottY said...

നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/

ചിന്തകന്‍ said...

ഇസ്ലാമിക ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം എന്ന് സാരം.

പ്രിയ ഡോ. എന്‍ എം മുഹമ്മദലി,

ഈ ഒരു വാചകം മാത്രം മതി താങ്കളുടെ ഉദ്ദേശ ശുദ്ധിയെ അളെന്നെടുക്കാന്‍. ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ നിയമങ്ങള്‍ നടപ്പാക്കലാണെന്ന് വ്യഖ്യനം അത്യന്തം പരിതാപകരം തന്നെ.

മറ്റുള്ളവരെ ജനാധിപത്യം പഠിപ്പിക്കുന്നതിന് മുമ്പ്, മാര്‍കിസ്റ്റു ഭീകരന്‍ എന്നുമുതലാണ് ജനാധിപത്യവാദികളായെതെന്ന് ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും.

ജമാഅത്തെ ഇസ്ലാമിക്ക് ഒരു ആദര്‍ശമുണ്ട്. അത് ഇസ്ലാമിനെ ആധാരമാക്കിയുള്ളത് തന്നെയാണ്. ഒരു സ്ഥലത്തും ഈ പ്രസ്ഥാനം അത് മറച്ച് വെക്കാറില്ല. സമാധാനപരമായി ആര്‍ക്ക് എന്ത് പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുകയും അവര്‍ ഉദ്ദേശിക്കുന്ന നന്മക്കായി പ്രവര്‍ത്തിക്കുകയും ചെയ്യാം.
ഇന്ത്യയില്‍ അത് രൂപീകരിച്ച് നാളിതുവരെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങളില്‍ അത് ആരോപണ വിധേയമായിട്ട് പോലുമില്ല. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് വേണ്ടി/ കമ്യൂണിസ്റ്റ് രാഷ്ട്ര സ്ഥാപനത്തിന് വേണ്ടി സമാധാനപരമായി ആര്‍ എസ് എസ്/കമ്യൂണിസ്റ്റ് പ്രസ്ഥാനക്കാര്‍ പ്രവര്‍ത്തിക്കുന്നതില്‍ ജമാ അത്തെ ഇസ്ലാമിക്ക് ഒരു വിയോജിപ്പുമില്ല. എന്നാല്‍ കമ്മ്യൂണിസം സ്ഥാപിതമായെടൊത്തൊക്കെ അത് സാധ്യമായത് കൊടും ഭീകരതയിലൂടെയും ലോകത്ത് ഏറ്റവും അധിക മനുഷ്യകുരുതി നല്‍കിയതിന്റെ റെക്കോര്‍ഡിട്ടു കൊണ്ടുമാണ്. ഹിന്ദു രാഷ്ട്റ വാദികളും ഇതില്‍ നിന്ന് ഒട്ടും വിത്യസഥമല്ല. എന്നാല്‍ ജമാ അത്തെ ഇസ്ലാമി ഇങ്ങനെ ഒരാളുടെ മേലില്‍ നിന്ന് ഒരു തുള്ളി ചോരപോലും പൊടിയിപ്പിച്ചിട്ടില്ല. എന്നാല്‍ മറ്റുള്ളവരാല്‍ ധാരാളം ജമാ അത്ത് പ്രവര്‍ത്തകര്‍ അക്രമിക്കപെട്ടിട്ടുമുണ്ട്ണ്ട്.

മാര്‍കിസ്റ്റ് ഭീകരര്‍ ഇയടുത്ത കാലത്ത് കക്കോടിയിലും കൊയിലാണ്ടിയിലും തൃശൂരിലും കടുത്ത അക്രമം അഴിച്ചു വിട്ടപ്പോഴും ആ പ്രസ്ഥാനത്തിലെ ഒരു പ്രവര്‍ത്തകന്‍ പോലും കായികമായ തരത്തിലുള്ള പ്രതിരോധത്തെകുറിച്ചോ പ്രതികാരത്തെ കുറിച്ചോ ചിന്തിച്ചിട്ട് പോലുമില്ല. അത്കൊണ്ട് തന്നെ പോപുലര്‍ ഫ്രണ്ടിന്റെ പാത ഒരിക്കലും അത് സ്വീകരിച്ചിട്ടില്ല/സ്വീകരിക്കുകയുമില്ല എന്ന് മാത്രമല്ല , അത്തരം പ്രതികാര രീതികളെ അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് മൌ‍ദൂതി സ്ഥാപിച്ച ഏക പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ പ്രസക്തമായ പോസ്റ്റ്..നന്ദി.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ വളച്ചൊടിച്ച് മുസ്ലീങ്ങള്‍ക്കെതിരെ എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നത്.

Dr. N.M.Mohammed Ali said...

@ചിന്തകന്‍ - ഇസ്ലാമിസ്റ്റിന്റെ വാക്കുകളിലെ അസഹിഷ്ണുത ശ്രദ്ധേയം! ജമാ’അത്തെ ഇസ്ലാമിയുടെ ആദര്‍ശം ഇസ്ലാമിക നിയമവ്യവസ്ഥ നില നില്‍ക്കുന്ന ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കലാണ്.

Narayanan Veliancode said...

കേരളത്തില്‍ നിന്ന് തിവ്രവാദികളെ തൂത്തെറിയുക.
കേരളത്തെ തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കാന്‍ മനസ്സാക്ഷിയുള്ള മനുഷ്യര്‍ ഒന്നിക്കുക....ഒരു തിവ്രവാദിക്കും കുളം തൊണ്ടാണ്‍ നമ്മുടെ കേരളത്തെ വിട്ടുകൊടുത്തുകൂട. ലോകം തിവ്രവാദത്തിന്നെതിരെ ശക്തമായി പ്രതികരിക്കുമ്പോള്‍ കേരളത്തില്‍ ഒരു പറ്റം തീവ്രവാദത്തിന്റെ പാത ലേക്കും തീവ്രവാദസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഓടി നടക്കുന്നു...ഇത് ആരെ രക്ഷിക്കാന്‍....ആരേയും രക്ഷിക്കാനല്ല.എല്ലവരേയും ശിക്ഷിക്കാന്‍.......രാജ്യത്തിന്റെ സ്വസ്ഥതയും സമാധാനവും തകര്‍ക്കാന്‍...ഈ തെമ്മാടിക്കുട്ടത്തിന്നെതിരെ സമാധാന പ്രേമികള്‍ കരുതിയിരിക്കുക .കേരളത്തില്‍ നിന്ന് ചെറുപ്പക്കാരെ വിശ്വാസത്തിന്റെ മറവില്‍ വിശ്വാസികളെ വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വഴിതെറ്റിക്കുകയും, വീടിനും നാടിനും കൊള്ളാത്തവരാക്കി അവരെ മാറ്റുകയുംചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ജനങള്‍ പ്രത്യേകം കരുതിയിരിക്കണം.ഇവര്‍ നാടിന്റെയും വീടിന്റെയും സമാധാനം കെടുത്തുന്നവരാണു. ഇത്തരത്തിലുള്ള വിധ്വംസന വിഘടന പ്രവര്‍ത്തനങള്‍ ഏതു ഭാഗത്തുനിന്നുണ്ടായാലും അത് ചെറുക്കപ്പെടേണ്ടതാണ് വെറുക്കപ്പെടേണ്ടതാണു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കെതിരെയും യോജിച്ച പ്രതിരോധം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗീയ-തീവ്രവാദസംഘങ്ങളുടെ സങ്കുചിതവും അപകടകരവുമായ നീക്കങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും മതേതരസമൂഹം ഒന്നാകെയും ഉണരണം.മണിമേടകളിരുന്ന് വര്‍ഗ്ഗിയ കലാപത്തിന്ന് രഹസ്യാഹ്വാനം നടത്തുന്നവര്‍ ആരുതന്നെയായാലും ഇവരുറെ ടാര്‍ഗറ്റ് പാവപ്പെട്ടവര്‍ തന്നെയാണു...എല്ലാമതത്തിലും പെട്ട സാധരണക്കാര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം...തീവ്രവാദി എന്നും തിവ്രവാദി തന്നെയാണു....തിവ്രവാദിയുടെ മതവും തീവ്രവാദം തന്നെ

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ല ലേഖനം.
സത്യസന്ധമായ ഈ വിവരങ്ങള്‍ തന്റെ ജനിച്ചു വളര്‍ന്ന
സമൂഹത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായും, മറ്റ്
അന്യ സമൂഹങ്ങളോടുള്ള സാഹോദര്യത്തിന്റെ ഭാഗമായും തുറന്നു പ്രകടിപ്പിക്കാന്‍ ഹൃദയ വിശാലത കാണിക്കുന്ന
ഡോ.എന്‍ എം.മുഹമ്മദാലിയുടെ
ഈ പ്രവര്‍ത്തിയുടെ മഹത്വം പ്രബുദ്ധരായ മുസ്ലീം ജനവിഭാഗങ്ങള്‍ ഉടന്‍ ഉള്‍ക്കൊള്ളേണ്ടതാണെന്ന്
മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.

കാരണം സത്യങ്ങള്‍ കൊണ്ട് മാത്രമേ മനസ്സിന്റെ മുറിവുകളും ധാരണപ്പിശകിന്റെ ഇരുട്ടും അകറ്റാനാകു.

ഈ പോസ്റ്റ് തങ്ങളുടെ സുഹൃത്തുക്കള്‍ക്ക്
മെയിലായി അയച്ച് സത്യത്തിനും നന്മക്കും വേണ്ടി നിലകൊള്ളാ‍നുള്ള സാമൂഹ്യ സംഭാവന ബ്ലോഗര്‍ സുഹൃത്തുക്കള്‍ പ്രകടിപ്പിക്കണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.

.............

കേരളത്തിലെ ഇസ്ലാം മത വിശ്വാസികളെ
പോപ്പുലര്‍ ഫ്രണ്ടും ജമാ‍അത്തെ പരിവാരങ്ങളും ചേര്‍ന്ന്
മത ഭീകരതയുടെ ചളിക്കൊളത്തില്‍ തള്ളിയിട്ട്ഇരിക്കുന്നു.

ചളിക്കൊളത്തില്‍ നിന്നും എണീറ്റ് നല്ല ശുദ്ധജലത്തില്‍
കുളിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ അഴുക്കൊക്കെ കഴുകി വൃത്തിയാക്കേണ്ടത് ഇസ്ലാം മത വിശ്വാസികളുടെ
സാമാന്യ മര്യാദ. ആ മര്യാദക്കു പകരം അന്യ മതസ്തര്‍
തങ്ങളെ നോക്കി ചിരിക്കുന്നു... മുഖം ചുളിക്കുന്നു..
ദേഹത്തും,മുഖത്തും പുരണ്ട ചളി ചൂണ്ടിക്കാണിച്ചു തരുന്നു..
ഇതിലൂടെ ഇസ്ലാമിക മത വിശ്വാസികളുടെ ലോല വികാരങ്ങള്‍ വികാരപ്പെടുത്തുന്നു... എന്നൊക്കെയുള്ള പായാരങ്ങള്‍ സഹതാപകരമായ ഇസ്ലാം മത സംഘടനകളുടെ ജനാധിപത്യ വിരുദ്ധമായ പൊതു ബോധത്തിന്റെ ഭാഗമാണ്.ആസൂത്രിതവുമാണ്.

ആ കുറ്റകരമായ ബോധത്തില്‍ നിന്നും മാറാതെ,
തങ്ങളെ കളങ്കിതരാക്കിയ പോപ്പുലര്‍ ഫ്രണ്ടുകാരെ
ആര്‍.എസ്.എസ്സുകാരെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുകകൂടി ചെയ്യുംബോള്‍
ഇസ്ലാം മത സംഘടനകളുടെ രഹസ്യ അജണ്ടയനുസരിച്ച് മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കുന്നവര്‍
രാജ്യ ദ്രോഹികളുടെയും ഭീകര പ്രവര്‍ത്തകരുടേയും തലത്തിലേക്ക് ഉയര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പോരാളികളായിത്തീരുകയും ചെയ്യുന്ന നയനമനോഹരമായ കാഴ്ച്ചയാണ് ഇപ്പോള്‍
കണ്ടുകൊണ്ടിരിക്കുന്നത്.

അതിനിടക്കാണ് ലേഖന പാചക ബുജി. തൊഴിലാളികളായ മഹാ പണ്ഢിതരുടെ ഹിജഡ നൃത്തം കൊഴുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രക്ഷപ്പെടാനുള്ള പഴുതൊരുക്കാന്‍ അവിടത്തെ ഉപ്പും ചോറും തിന്നവര്‍ക്ക് കടപ്പാടുണ്ടാകുമല്ലോ !!!
നമ്മുടെ സാംസ്ക്കാരിക ലോകം ഈ ശിഖണ്ഡികളായ
സ്ത്രൈണ പണ്ഡിതരാല്‍ നിറഞ്ഞിരിക്കയാണല്ലോ
പടച്ചോനെ !!

നായിബ് ഈ എം/Nayib E M said...

പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തു വിമര്‍ശിച്ചതിനെ മുസ്ലീം സമൂഹത്ത്തിനെതിരായുള്ള പ്രസ്താവനയായി വ്യഖാനിക്കാനുള്ള കിണഞ്ഞ പരിശ്രമമാണ് ജമാഅത്തിന്റെ കേരള ഘടകവും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.ഇസ്ലാമിക ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേരളത്തെ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യമായി ന്യായീകരിക്കയാണ് വി എസ് നെ പ്രതിക്കുട്ടില്‍ നിര്‍ത്താന്‍ ശമിക്കുക വഴി ആരിഫലിയും സംഘവും ചെയ്യുന്നത്. കാശ്മീരിലെ ഹിസ്ബുള്‍ മുജഹിദീനെ പോലെ പോപ്പുലര്‍ ഫ്രണ്ടിനെ തങ്ങളുടെ സായുധ വിഭാഗമാക്കനാണോ ഹീറാ സെന്ററിലെ മസ്തിഷ്കങ്ങള്‍ കുലങ്കഷമായി ചിന്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കുരുത്തം കെട്ടവന്‍ said...

പോപ്പുലര്‍ ഫ്രണ്ട്‌ ചെയ്യുന്നതൊക്കെ താങ്കള്‍ എങ്ങിനെയാണു ജമാഅത്തെ ഇസ്‌ലാമിയില്‍ ചാരുന്നത്‌?! മാവോയിസ്റ്റുകള്‍ ചെയ്തുകൂട്ടുന്ന അരും കൊലകള്‍ക്ക്‌ സി പി എം ഉത്തരം പറയേണ്ടതുണ്ടോ? അതുപോലെ ഒരു വിഡ്ഡിത്തം മാത്രമാണു ഫ്രണ്ടിനെയും ജമാഅത്തിണ്റ്റെ ഫ്രണ്ടാക്കാനുള്ള താങ്കളുടെ ബുദ്ദി. ഇന്നേ വരെ പ്രത്യക്ഷത്തിലോ പരോക്ഷമായൊ ഒരു കലാപത്തിലോ ബോംബ്‌ സ്ഫോടനത്തിലോ മറ്റു അക്രമങ്ങളിലോ ഉള്‍പ്പെടാത്ത ജമാഅത്തെ ഇസ്‌ലാമിയെ താങ്കള്‍ എങ്ങിനെയാണു 'തീവ്രവാദികള്‍' എന്ന് വിളിക്കുന്നത്‌?! കേരളത്തില്‍ ഇന്നോളം എല്ലാതരം അക്രമങ്ങളൂം കൊലപാതകങ്ങളൂം (അധ്യാപകനെ ക്ളാസ്‌ റൂമില്‍ വെട്ടിനുറുക്കിയവര്‍, മിണ്ടാപ്രാണികളായ ജന്തുജാലകങ്ങളെ ചുട്ടുകരിച്ചവര്‍, ബസുകളും വിദ്യാലയങ്ങളൂം അടിച്ചു തകര്‍ത്തവര്‍.....) ചെയ്തുകൂട്ടിയ സി പി എമ്മിനെ എന്തുകൊണ്ട്‌ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ താങ്കള്‍ അറക്കുന്നു?! എത്‌ കമ്മ്യുണിസ്റ്റ്‌ കോടതി പറഞ്ഞിട്ടാണു കേരളത്തില്‍ സാംസ്കാരിക നായകന്‍മാരെ ആക്രമിച്ചത്‌. സക്കറിയ, സി ആര്‍ നീലകണ്ഡന്‍, സി പി രാജശേഖരന്‍ തുടങ്ങീവര്‍ സി പി എം എന്ന ഭീകരസംഘടനയുടെ 'ചൂടറിഞ്ഞവരാണു'. സി പി എം പരിവാറിനോളം പോന്ന ഒരു ഭീകര, തീവ്രവാദ സംഘടന ഇന്ന് കേരളത്തിലുള്ളത്‌ ആര്‍ എസ്‌ എസ്‌ മാത്രമാണു. മറ്റുള്ളവരൊന്നും അതിണ്റ്റെ നാലയലത്ത്‌ വരില്ല. എന്നിട്ടാണു ഒരു അക്രമത്തിലും പെടാത്തതോ പോട്ടെ, അക്രമത്തിനിരയായവര്‍ക്ക്‌ ജാതി മത ഭേദമന്യേ സാധ്യമായ സഹായം ചെയ്തുകൊടുക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ നിസ്സങ്കോചം തീവ്രവാദികള്‍ എന്ന് വിളിക്കുന്നത്‌! ഒരു പക്ഷേ, താങ്കളിത്‌ പ്രസിദ്ദീകരിച്ചേക്കില്ല. എങ്കിലും ആടിനെ പേപ്പട്ടിയാക്കുന്ന വിദ്യ താങ്കള്‍ എങ്ങിനെയാണൂ തുടരുന്നതെന്ന് ബോദ്യമാക്കാനാണിത്‌.

എം.എ.ലത്തീഫ് said...

മതത്തില് നിര്ബന്ധം പാടില്ലെന്നതു കൊണ്ടാണ് പ്രബോധന രീതിക്കു കൂടുതല് പ്രാധാന്യം വന്നത്.. പ്രബോധനം നടക്കണമെങ്കില് അതിനുള്ള ഇടം ഉണ്ടാകണം. സമാധാനാന്തരീക്ഷം തകര്ത്താല് ആ ഇടവും നഷ്ടപ്പെടുകയല്ലേ..? അതുകൊണ്ടു തന്നെ ഈ ഭീകരപ്രവര്ത്തനം ഇസ്ലാം വിരുദ്ധം തന്നെ.

chithrakaran:ചിത്രകാരന്‍ said...

ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

സന്ദേഹി-cinic said...

യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്ളപൂശുന്ന ജമാ-അത്ത്/സോളിഡാരിറ്റിക്കാർ കൈവെട്ടുകാരെയും വളഞ്ഞവഴിയിൽ വെള്ളപൂശുന്നതാണ് കാണാൻ കഴിയുന്നത്.ചുരുങ്ങിയത് താലിബാന് രണ്ടു മുഖങ്ങളെങ്ങിലുമുണ്ടെന്ന് കേരളത്തിലെ താലിബാൻ അനുകൂലികൾ സമ്മതിക്കണം.ജമാ-അത്തിനു മുഖവും മുഖം മൂടിയും അനേകമാണെന്നത് വേറെ കാര്യം.

യിവോൺ റിഡ്ലി ആരുടെ ഏജെന്റാണെന്ന് ആർക്കറിയാം? താലിബാനെ നല്ല പിള്ളയാക്കുന്ന അവർക്ക് മുകുന്ദൻ മേനോനെപ്പോലുള്ളവരെ പോലെയായിരിക്കാം.എൻ ഡി എഫിനെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കുന്നവർ പ്രബോധനത്തിലും ആ കാര്യങ്ങൾ പറഞ്ഞ് എഴുതുന്നു.ദൈവമേ 'സമാധാന'(ഇസ്ലാം) മതത്തെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാപട്യമതമാക്കി നിരന്തരം അവതരിപ്പിക്കുന്ന പഴയതും പുതിയതുമായ പൗരോഹിത്യസംഘങ്ങൾ കപടമതവാദികളണ്.മുനാഫിഖുകൾ.
സുന്നി-മുജാഹിദ്-ജമാ-അത്താദി സകലമുനാഫിഖു മതക്കാർക്കും സൂഫികളുടെ ആദ്ധ്യാത്മികമതം വഴികാണിക്കട്ടേ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും


ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/

സന്ദേഹി-cinic said...

യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്ളപൂശുന്ന ജമാ-അത്ത്/സോളിഡാരിറ്റിക്കാർ കൈവെട്ടുകാരെയും വളഞ്ഞവഴിയിൽ വെള്ളപൂശുന്നതാണ് കാണാൻ കഴിയുന്നത്.ചുരുങ്ങിയത് താലിബാന് രണ്ടു മുഖങ്ങളെങ്ങിലുമുണ്ടെന്ന് കേരളത്തിലെ താലിബാൻ അനുകൂലികൾ സമ്മതിക്കണം.ജമാ-അത്തിനു മുഖവും മുഖം മൂടിയും അനേകമാണെന്നത് വേറെ കാര്യം.

യിവോൺ റിഡ്ലി ആരുടെ ഏജെന്റാണെന്ന് ആർക്കറിയാം? താലിബാനെ നല്ല പിള്ളയാക്കുന്ന അവർക്ക് മുകുന്ദൻ മേനോനെപ്പോലുള്ളവരെ പോലെയായിരിക്കാം.എൻ ഡി എഫിനെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കുന്നവർ പ്രബോധനത്തിലും ആ കാര്യങ്ങൾ പറഞ്ഞ് എഴുതുന്നു.ദൈവമേ 'സമാധാന'(ഇസ്ലാം) മതത്തെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാപട്യമതമാക്കി നിരന്തരം അവതരിപ്പിക്കുന്ന പഴയതും പുതിയതുമായ പൗരോഹിത്യസംഘങ്ങൾ കപടമതവാദികളണ്.മുനാഫിഖുകൾ.
സുന്നി-മുജാഹിദ്-ജമാ-അത്താദി സകലമുനാഫിഖു മതക്കാർക്കും സൂഫികളുടെ ആദ്ധ്യാത്മികമതം വഴികാണിക്കട്ടേ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും


ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/

സന്ദേഹി-cinic said...

ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.
www.maudoodism.blogspot.com

സ്വത്വവാദി said...

ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.
www.maudoodism.blogspot.com