Friday, July 16, 2010

കൈപ്പത്തി വെട്ടലും മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രവും


കെ. പി.രാമനുണ്ണി മാധ്യമം പത്രത്തിലെഴുതി:
"ജോസഫിന്റെ കൈവെട്ടലിലൂടെ ചില ഹീനന്മാര്‍ നടത്തിയത് പ്രവാചകനിന്ദയാണെന്നും അത് സ്വന്തം രക്തം കൊണ്ട് കഴുകിക്കളയേണ്ടതാണെന്നും മേല്‍പറഞ്ഞ ചെറുപ്പക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം, തന്റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച ജൂതസ്ത്രീയെപ്പോലും സ്‌നേഹിക്കുകയും തന്നെ നിരന്തരം ദ്രോഹിച്ച ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കുകയും ചെയ്യുന്നതായിരുന്നു മുഹമ്മദ് നബിയുടെ തത്ത്വദര്‍ശനം. അങ്ങനെയുള്ളൊരു മഹാത്മാവിന്റെ പേരും പറഞ്ഞ് നിയമം കൈയിലെടുക്കുകയും ഹിംസ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളോടുള്ള അവഹേളനവും അതുവഴി പ്രവാചകനെത്തന്നെ അപമാനിക്കലുമാകുന്നു." ആ ചോരയുടെ വില - കെ.പി. രാമനുണ്ണി - മാധ്യമം - ജൂലൈ 16
രാമനുണ്ണിയെ പോലുള്ളവര്‍ അറിയാനായി ചില ഖുര്‍’ആന്‍ വചനങ്ങള്‍ ഇവിടെ ഉദ്ധരിച്ച് ചേര്‍ക്കുന്നത് മതനിന്ദയാണെന്ന് ഇസ്’ലാമിസ്റ്റുകള്‍ ആക്ഷേപിക്കുമെന്നു തോന്നുന്നില്ല. ആദ്യം യൂസഫലിയുടെ ഇംഗ്ലീഷ് ട്രാന്‍സ്’ലേഷ്നും തുടര്‍ന്ന് സി.എന്‍. മൌലവിയുടെ മലയാള വിവര്‍ത്തനവും:
Fighting is prescribed for you, and ye dislike it. But it is possible that ye dislike a thing which is good for you, and that ye love a thing which is bad for you. But Allah knoweth, and ye know not. നിങ്ങള്‍ക്ക് യുദ്ധത്തിന് നിര്‍ബ്ബന്ധ കല്പന നല്‍കിയിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നുണ്ട്. നിങ്ങള്‍ക്ക് നന്മയുള്ള വിഷയത്തില്‍ വെറുപ്പ് തോന്നിയേക്കാം; ദോഷമുള്ള കാര്യത്തില്‍ പ്രതിപത്തി തോന്നിയെന്നും വരാം. അറിവുള്ളത് അല്ലാഹുവിനാണ്; നിങ്ങള്‍ക്ക് അറിവില്ല. (ഖുര്‍’ആന്‍ അദ്ധ്യായം 2 വചനം 216)
Fight in the cause of Allah those who fight you, but do not transgress limits; for Allah loveth not transgressors. And slay them wherever ye catch them, and turn them out from where they have Turned you out; for tumult and oppression are worse than slaughter; but fight them not at the Sacred Mosque, unless they (first) fight you there; but if they fight you, slay them. Such is the reward of those who suppress faith. But if they cease, Allah is Oft-forgiving, Most Merciful. And fight them on until there is no more Tumult or oppression, and there prevail justice and faith in Allah; but if they cease, Let there be no hostility except to those who practise oppression. നിങ്ങളോടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. പക്ഷെ പരിധി ലംഘിച്ചുകളയരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല. അവരെ കണ്ടു മുട്ടുന്ന സ്ഥലത്ത്വെച്ച് കൊല്ലുക; നിങ്ങളെ അവര്‍ ബഹിഷ്കരിച്ച സ്ഥലത്തു നിന്നു നിങ്ങള്‍ അവരെയും ബഹിഷ്കരിക്കുക. മര്‍ദ്ദനം കൊലയേക്കാള്‍ കഠിനതരമത്രെ. എന്നാല്‍ ആദരണീയ മന്ദിരത്തിങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും വരേക്കും നിങ്ങള്‍ യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോടു പൊരുതുകയാണെങ്കില്‍ നിങ്ങള്‍ അവരെ വധിച്ചുകൊള്ളുക. കാഫിറുകള്‍ക്ക് പ്രതിഫലം നല്‍കേണ്ടത് ഇങ്ങനെ തന്നെയാകുന്നു. അവര്‍ യുദ്ധത്തില്‍ നിന്നു പിന്‍’വാങ്ങിയാലോ; അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്. മര്‍ദ്ദനം ഇല്ലാതാകുകയും മതം അല്ലാഹുവിന്നധീനപ്പെടുകയും ചെയ്യുന്നത് വരേക്കും നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യുക; അവസാനം അവര്‍ വിരമിച്ചാല്‍... പിന്നീട് അക്രമികളോടല്ലാതെ മറ്റാരോടും യാതൊരു കൈയേറ്റ്വും പാടില്ല. (ഖുര്‍’ആന്‍ അധ്യായം 2. വചനങ്ങള്‍ 190, 191,192)
ഇസ്’ലാം സമാധാനത്തിന്റെ മതമാണെന്ന് പറയുന്നവര്‍ക്ക് മറുപടി ഖുര്‍’ആന്‍ തന്നെ നല്‍കുന്നുണ്ട്. യുദ്ധത്തെ മഹത്വവത്കരിക്കുന്ന 19 സൂക്തങ്ങള്‍ ഖുര്‍’ആനിലുണ്ട്. മുഹമ്മദ് സ്നേഹപ്രവാചകനാണെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് അല്‍-തബരി, വാഖിദി തുടങ്ങിയ ആദ്യകാല മുസ്’ലിം ചരിത്രകാരന്മാര്‍ മറുപടി പറയുന്നു. ഒരു യുദ്ധം കൂടാതെ മക്ക നഗരം മുഹമ്മദിനു കീഴടങ്ങുകയാണല്ലൊ ഉണ്ടായത്. ആ സന്ദര്‍ഭത്തെക്കുറിച്ച് തബരി “രാജാക്കന്മാരുടെയും

ദൈവദൂതന്മാരുടെയും ചരിത്രം” എന്ന ബൃഹദ്ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മക്ക കീഴടങ്ങിയ സമയത്ത് മു

ഹമ്മദ് വധശിക്ഷയ്ക്ക് വിധിച്ചത് ഒരു കവിയെയും രണ്ട് നര്‍ത്തകികളെയുമാണ്. കവി മുഹമ്മദിനെ കളിയാക്കി കവിതകളെഴുതി. നര്‍ത്തകികളെക്കൊണ്ട് കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ അവതരിപ്പിച്ചു. കവിയേയും ഒരു നര്‍ത്തകിയെയും വധിച്ചു. ഒരു നര്‍ത്തകി ഒളിച്ചോടിയതുകാരണം വധശിക്ഷ നടപ്പാക്കാനായില്ല. (Annales by Al-Tabari Vol. I p.1640) പ്രവാചക നിന്ദയ്ക്ക് വധശിക്ഷയെന്ന ഇസ്’ലാമിക നിയമം കൊണ്ടുവന്നത് മുഹമ്മദ് നബി തന്നെയാണ്. ഖുര്‍’ആന്‍ വചനങ്ങളില്‍ അങ്ങനെയൊരു ശിക്ഷ പറയുന്നില്ല. ഖുര്‍’ആന്‍ വചനങ്ങളിലില്ലെങ്കിലും മുഹമ്മദ് നടപ്പാക്കിയതെല്ലാം ഇസ്’ലാമിക നിയമമാണ്.
മതനിന്ദ, പ്രവാചകനിന്ദ, മതം ഉപേക്ഷിക്കല്‍ എന്നിവയ്ക്കെല്ലാം വധശിക്ഷയാണ് ഇസ്’ലാമിക നിയമത്തില്‍. മുസ്ലിങ്ങള്‍ എവിടെ ജീവിച്ചാലും ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്) നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇതാണ്‍ മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വം. ഇക്കാര്യം മൌദൂദി തുറന്നു പറയുന്ന ഒരു ഗ്രന്ഥമുണ്ട്. മൌദൂദിയുടെ എല്ലാ ഗ്രന്ഥങ്ങളും ഉറുദുവിലാണ്‍. ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിക്കുന്ന മുര്‍ത്തദ്ദ് കി സാസാ ഇസ്’ലാമി ഖാനൂന്‍ മെയിം (മുര്‍ത്തദ്ദിനുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍ Lahore: Islamic Publications Ltd, 1981 8th edition) ഖുര്‍ആനെയും മതത്തെയും മുഹമ്മദ് നബിയെയും നിന്ദിക്കുന്നതും മതപരിത്യാഗം (റിദ) ആണെന്നാണ് മൌദൂദിയുടെ വാദം. റിദ (മതപരിത്യാഗം) ചെയ്യുന്ന ആളാണ് മുര്‍ത്തദ്ദ്. അയാള്‍ക്ക് വധശിക്ഷ നല്കാന്‍ മുസ്ലിങ്ങള്‍ക്ക് മതപരമായ കടമയുണ്ടെന്നാണ് മൌദൂദി പുസ്തകതില്‍ പറഞ്ഞിരിക്കുന്നത്. മൌദൂദിയുടെ എല്ലാ പുസ്തകങ്ങളും മലയാളതിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയ ജമാ’അത്തെ ഇസ്ലാമി മുര്‍ത്തദ്ദ് കി സാസാ ഇസ്’ലാമി ഖാനൂന്‍ മെയിം മാത്രം പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയില്ല. മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിലെ ഈ ഭാഗത്തോട് ഇവിടത്തെ ജമാ’അത്തിന് യോജിപ്പി ല്ലാത്തത് കൊണ്ടല്ല, മറിച്ച് തങ്ങളുടെ ദംഷ്ട്രകള്‍ മറ്റു മതവിശ്വാസികള്‍ പുറത്ത് കാണുമെന്നുള്ളത് കൊണ്ടാണ്. ഇന്ത്യയിലെ മുസ്ലിങ്ങളെ ശത്രുക്കളായി കാണണമെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്ന എം.എസ്. ഗോള്‍വാള്‍ക്കറുടെ We or Our Nationhood Defined എന്ന പുസ്തകം ആര്‍. എസ്.എസ്. പ്രസിദ്ധപ്പെടുത്തിയതിനു ശേഷം പൂഴ്ത്തി വെയ്ക്കുകയുണ്ടായി. ഹിന്ദുത്ത്വയുടെ ദംഷ്ട്രകള്‍ പുറത്ത് കാണാതിരിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു അത്. മൌദൂദിസവും ഗോള്‍വാള്‍ക്കറിസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന വാദത്തിന് ഏറ്റവും നല്ല നിദര്‍ശനമാണ്‍ രണ്ട് പുസ്തകങ്ങളുടെ തമസ്കരണങ്ങള്‍.
ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും – ഒരു വിഹഗവീക്ഷണം
ഇസ്ലാമിന്റെ ഉദ്ഭവം, വളര്‍ച്ച, വികാസപരിണാമങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി ചിന്ത പബ്ലിഷേഴ്സ് അടുത്തു തന്നെ പ്രസിദ്ധപ്പെടുത്തുന്ന ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും – മന:ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരനേഷണം എന്ന പുസ്തകത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. മുഹമ്മദ് സ്ഥാപിച്ചത് വെറുമൊരു മതമല്ല, ജൂതമതത്തിന്റെ മാതൃകയിലുള്ള മതരാഷ്ട്രമാണ്. അത് അഭൂതപൂര്‍വ്വമായ വേഗത്തില്‍ ഒരു സാമ്രാജ്യമായി വളര്‍ന്നു. എല്ലാ സാമ്രാ‍ജ്യങ്ങള്‍ക്കും സംഭവിക്കുന്നത് പോലെ അല്ലാഹുവിന്റെ പ്രതിനിധി ഭരിച്ചിരുന്ന ഇസ്ലാമിക-അറബ് സാമ്രാജ്യവും തകര്‍ന്നു. ഖലീഫ എന്ന പദത്തിന്റെ അര്‍ഥം പ്രതിനിധി എന്നാണ്‍. ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയായിരുന്നു ഖലീഫ. മംഗോളുകള്‍ ഖലീഫയെ കൊന്നു. മംഗോളുകളും തുര്‍ക്കികളും പില്‍ക്കാലത്ത് ഇസ്ലാമതം സ്വീകരിച്ചതു കൊണ്ട് ഇസ്ലാമിക സാമ്രാജ്യം പുനര്‍ജ്ജനിച്ചു. ചരിത്രകാരന്‍ ഫിലിപ്പ് കെ. ഹിറ്റിയുടെ നിരീക്ഷണത്തില്‍ ഇസ്ലാമിന് ആത്മീയത (വിശ്വാസപ്രമാണം), രാഷ്ട്രീയം, സംസ്കാരം എന്നിങ്ങനെ മൂന്ന് അടരുകളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഇസ്ലാം യൂറോപ്പിന്റെ കൊളോണിയല്‍ അടിമത്തില്‍ അമര്‍ന്നു. രണ്ട് നൂറ്റാണ്ട് കാലം അടിമത്തത്തില്‍ കഴിഞ്ഞ ഇസ്ലാമിന് രാഷ്ട്രീയമോഹങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. ഇസ്ലാം മതത്തിന്റെ രാഷ്ട്രീയതലം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. തുര്‍ക്കിയിലെ കമാല്‍ പാഷയും ഈജിപ്തിലെ നാസറും ആധുനികതയുടെ രാഷ്ട്രമീമാംസയായ മതനിരപേക്ഷ ഭരണകൂടം എന്ന തത്ത്വം അംഗീകരിച്ചു. മറ്റു പല മുസ്ലിം ഭരണാധികാരികളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മതനിരപേക്ഷഭരണം നടപ്പിലാക്കാന്‍ നിര്‍ബ്ബന്ധിതരായി. ഇതിനെതിരെ ഇസ്ലാമികരാഷ്ട്രം, ദൈവികഭരണം എന്നീ കാലഹരണം വന്ന പ്രതിലോമ ചിന്തകള്‍ അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വന്നവരാണ് സയ്യിദ് ഖുത്തുബും സയ്യിദ് മൌദൂദിയും. ഇവരുടെ ഇസ്ലാമികരാഷ്ട്രസിദ്ധാന്തത്തിന് താങ്ങായി നില്‍ക്കുന്നത് കമ്യൂണിസ്റ്റ് വിരോധവും മതമൌലികവാദവുമാണ്. മതത്തിന്റെയോ മതത്തെ ആധാരമാക്കി നിലനില്‍ക്കുന്ന ദേശീയതയുടെയോ നിലനില്പ് അപകടത്തിലാണെന്ന തോന്നല്‍ മതാനുയായികള്‍ക്കിടയിലുണ്ടായാല്‍ തലപൊക്കുന്ന പ്രവണതയാണ് മതത്തിന്റെ പുനരുജ്ജീവനത്വര. ഈ പുനരുജ്ജീവനത്വരയുടെ ആശയതലമാണ് മതമൌലികവാദം. മതത്തിന്റെ മഹത്തായ പൂ‍ര്‍വ്വകാലങ്ങളിലേക്ക് തിരിച്ചു പോകുക എന്നാണ്‍ പുനരുജ്ജീവനതിന്റെമുദ്രാവാക്യം. ഇസ്ലാമില്‍ ഇത് അറിയപ്പെടുന്നത് സലഫിയാത്ത് അഥവാ സലഫിസം എന്നാണ്‍. സലഫ് എന്നാല്‍ പൂര്‍വ്വികര്‍ എന്നര്‍ഥം. ഇസ്ലാമിലെ സലഫിസം തുടങ്ങിയത് അറേബ്യയിലെ വഹ്ഹാബാണ്. പുനര്‍ജ്ജനിച്ച ഇസ്ലാമിക സാമ്രാജ്യത്തിന്റെ ആധിപത്യം തുര്‍ക്കികള്‍ക്കായിരുന്നു. അറബ്-ഇസ്ലാമിക സാമ്രാജ്യത്വത്തിന് തുടക്കം കുറിച്ച അറബ് ദേശീയതയ്ക്ക് ഭീഷണിയാണ്‍ അറബികളേക്കാള്‍ തരം താണ തുര്‍ക്കികളുടെ ആധിപത്യം എന്ന ആകുലതയാണ് ഇബ്നു വഹ്ഹാബിനെ മതമൌലികവാദത്തിലേക്ക് നയിച്ചത്. വഹ്ഹാബിസത്തില്‍ നിന്നുമാണ് ആധുനികയുഗത്തിലെ സലഫിസ്റ്റുകളായ ഖുത്തുബും മൌദൂദിയും പ്രചോദനം കൊണ്ടത്. ഇവരുടെ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രമാണ് ലോകത്ത് ഇന്ന് നടക്കുന്ന ജീഹാദിസ്റ്റ് ഭീകരതകളുടെ ആശയപരമായ അടിത്തറ. ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം മുഹമ്മദ് നബിയുടെ കാലത്ത് പ്രസക്തമായിരുന്നെങ്കിലും ആധുനികയുഗത്തിലെ ഇസ്ലാമിസം ഇസ്ലാംമതത്തിന്റെ അപഭ്രംശമാണ്.

ഇസ്ലാമിക ശിക്ഷാനിയം നടപ്പാക്കുന്നു

അധ്യാപകന്റെ കൈപ്പത്തി വെട്ടല്‍ ഇസ്ലാമിക ശിക്ഷാ നിയമം നടപ്പാക്കലായിരുന്നു. നബി നിന്ദയ്ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെങ്കിലും അത് ലഘൂകരിച്ച് മറ്റ് നബി, മത നിന്ദകര്‍ക്ക് മാതൃകയാകത്തക്ക രീതിയില്‍ നബി നിന്ദയുള്ള ചോദ്യം എഴുതിയ കൈപ്പത്തി വെട്ടിയാല്‍ മതിയെന്ന് കേരളത്തില്‍ തന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി വിധിച്ചിരിക്കണം.

മുസ്ലിം ലീഗിന്റെ പ്ങ്ക്

ജമാ’അത്ത് പരിവാര്‍ ഭീകരവാദികളാണെന്നും തങ്ങള്‍ പച്ചവെള്ളം ചവച്ചിറക്കുന്ന നിഷ്കളങ്കരാണെന്നുമാണ് മുസ്ലിം ലീഗിന്റെ നാട്യം. ജമാ‍‘അത്ത് പരിവാറില്‍ പെട്ട പോപുലര്‍ ഫ്രണ്ടിനും അതിന്റെ പൂ‍ര്‍വ്വ രൂപമായ എന്‍.ഡി.എഫിനും വേരുപിടിക്കാന്‍ മണ്ണൊരുക്കി കൊടുത്തത് മുസ്ലിം ലീഗാണ്. ഇസ്ലാം മതം കേരളത്തിലേക്ക് വന്നത് അറബി വ്യാപാരികളിലൂടെയാണ്, ഇസ്ലാമിക സാമ്രാജ്യവികസനത്തിലൂടെയല്ല. സ്വാഭാവികമായും കേരളത്തിലെ മുസ്ലിംങ്ങള്‍ സമാധാനപ്രിയരാണ്. ആക്രാമകതയുള്ള ഇസ്ലാമിസത്തെ അവര്‍ വെറുക്കുന്നു. അതുകൊണ്ടാണ് മുലിം ലീഗ് ജമാ’അത്തെ ഇസ്ലാമിയുമായി പരസ്യമായ സഖ്യത്തിന് മുതിരാത്തത്. എങ്കിലും ജമാ’അത്ത് പരിവാറില്‍ പെട്ട സംഘടനകള്‍ക്ക് രഹസ്യമായ പിന്തുണയും സഹായങ്ങളും നല്‍കുന്നതിലൂടെ തങ്ങളും മതത്തിന്റെ സംരക്ഷണത്തിന് സഹായിക്കുന്നുണ്ടെന്ന സന്ദേശം മുസ്ലിം സമുദായത്തിന് നല്‍കിക്കൊണ്ടിരിക്കുന്നു.

ജമാ’അത്ത് പരിവാറും സംഘ് പരിവാറും

കുറ്റകൃത്യം ചെയ്തത് തങ്ങളല്ല പോപുലര്‍ ഫ്രണ്ട് കാരാണെന്ന നല്ല പിള്ള നാട്യത്തിലിരിക്കുകയാണ് ജമാ’അത്തെ ഇസ്ലാമി. മാത്രവുമല്ല ഇസ്ലാമിക ശിക്ഷയ്ക്ക് വിധേയനായ് അധ്യാപകന് രക്തദാനം ചെയ്തത് ജമാ’അത്ത് പരിവാറില്‍ പെട്ട സോളിഡാരിറ്റിയാണെന്ന വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം സൂചിപ്പിച്ച രാമനുണ്ണിലേപനം. നബിനിന്ദ നടത്തിയ അധ്യാപകന്‍ ശിക്ഷാര്‍ഹനാണെന്ന് മറുവശത്തുകൂടി പ്രചാരണം നടത്തുന്നുമുണ്ട്. അതിന്റെ ഒരു തുമ്പാണ്‍ ജൂലൈ 17ലെ മാധ്യമം പത്രത്തില്‍ ഡോ. എം.എസ്. ജയപ്രകാശ് പ്രൊഫസര്‍ ജോസഫിനെഴുതിയ തുറന്ന കത്ത്. ചോദ്യം തയ്യാറക്കിയപ്പോള്‍ താന്‍ മുഹമ്മദ് നബിയെപ്പറ്റി ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും യൂണിവേഴ്സിറ്റിയുടെ പാഠപുസതകത്തില്‍ നിന്നെടുത്ത് ചോദ്യം തയ്യാറാക്കിയപ്പോള്‍ മുഹമ്മദ് എന്ന പേര്‍ ചേര്‍ത്തത് ഒന്നുമാലോചിക്കാതെയാണെന്നും ഉള്ള “കുംബസാരം ഉള്‍ക്കൊള്ളാനാകുന്നില്ലെ”ന്നും ആണ് ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി ഡോ. എം.എസ്. ജയപ്രകാശ് വാദിക്കുന്നത്.

ജമാ’അത്ത് പരിവാറിന്റെ താലിബാന്‍ രീതിയിലുള്ള മതശിക്ഷ നടപ്പാക്കിയത് മുതലാക്കുന്നത് സംഘ് പരിവാറാണ്. കേരളത്തിലെ മുസ്ലിങ്ങളാകെ ഭീകരരാണെന്ന് പ്രചരിപ്പിക്കാനാണ്‍ സംഘ് പരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുതകുന്ന തരതിലുള്ള താമരകള്‍ വിരിയുന്ന ലേഖനങ്ങളാണ് സംഘ് പരിവാറിന്റെ ദത്തുപുത്രന്‍ എഴുതിവിട്ടുകൊണ്ടിരിക്കുന്നത്.

9 comments:

Renjith said...

who is a real muslim? some say bin laden or madani not a real muslim. but they dont tell us why a lot of muslims are into terrorism? i dont think they can easily give explanations. we also can see a lot of muslim clerics speak a lot of stupidness. whats wrong with it all?

you can see a lot of people still justify joseph's hand chopping, saying, HE DESERVES IT!

ശ്രീനാഥന്‍ said...

ഡോക്റ്റർ, ധൈര്യമായി സത്യമെഴുതുന്നു, താങ്കൾ! അധ്യാപകന്റെ നേരെ കിരാതമായ വർഗ്ഗീയതയുടെ നിഷ്ഠൂര പ്രവൃത്തിയാണ് നടന്നത്, അത് മാപ്പർഹിക്കുന്നില്ല. അതോടൊപ്പം, അധ്യാപകന്റെ തീക്കളിയും അപലപനീയമാകുന്നു എന്നേ ഒരു കോടാലിയും രാകാനില്ലാത്തവർക്ക് തോന്നൂ.

ea jabbar said...

സോളിഡാരിറ്റിക്കാരുടെ “ചോര ദാന”ത്തില്‍ ഹര്‍ഷപുളകിതനായി കെ പി രാമനുണ്ണി ലേഖനമെഴുതിയിരിക്കുന്നു

അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ശുദ്ധാത്മാവാണ്. ആ നല്ല മനസ്സിനെ ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നു.

ഒരു മറുചോദ്യം മാത്രമേ എനിക്കദ്ദേഹത്തോടു ചോദിക്കാനുള്ളു :
സംഗതി ഇങ്ങനെയാണെന്നു സങ്കല്‍പ്പിക്കുക; ആര്‍ എസ് എസ് കാര്‍ ഒരു മുസ്ലിമിന്റെ കയ്യു വെട്ടുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്കു പാഞ്ഞെത്തി കുറെ യുവമോര്‍ച്ചക്കാര്‍ ആ മുസ്ലിമിനു ചോര നലകാന്‍ തയ്യാറാകുന്നു. ചോര സ്വീകരിക്കാന്‍ സന്മനസ്സുണ്ടാകുമോ? യുവമോര്‍ച്ചക്കാരുടെ ജീവത്യാഗത്തെ പുകഴ്തിക്കൊണ്ടു ലേഖനമെഴുതാന്‍ ഏതെങ്കിലും കെ പി മുഹമ്മദുണ്ണി തയ്യാറാകുമോ?

12 കുപ്പി ചോരക്കു 12000 കുപ്പിയുടെ പബ്ലിസിറ്റി ഉണ്ടാക്കി സ്വന്തം അല്‍പ്പത്തം ലോകത്തെ അറിയിച്ച സോളിഡാരിറ്റിക്കാരന്റെ അല്‍പ്പത്തരം യുവമോര്‍ച്ചക്കാര്‍ക്കുണ്ടാകാന്‍ ഇടയില്ലാത്തതിനാല്‍ ഇതൊരു സാങ്കല്‍പ്പിക ചോദ്യം മാത്രം !

ആ ചോര സ്വീകരിക്കാന്‍ നല്ല മനസ്സു കാണിച്ച ജോസഫ് സാറിന്റെ കുടുംബത്തെ ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നു.

ea jabbar said...

13 വയസ്സുള്ള പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന മഞ്ചേരിയിലെ ആ കശ്മലന്റെ പേരും മുഹമ്മദ് ആയിരുന്നു. അവനെ മനസ്സുകൊണ്ടെങ്കിലും “നായിന്റെ മോന്‍ “ എന്നു വിളിക്കാത്തവര്‍ കേരളത്തിലുണ്ടാകുമോ?

എതിരാളി said...

താങ്കള്‍ മന:ശാസ്ത്രജ്ഞന്‍ ആണെന്നല്ലേ പറയുന്നത്‌. തുറന്ന് പറയുന്നത്‌ കൊണ്ട്‌ വിരോധം ഒന്നും തോന്നരുത്‌. താങ്കള്‍ അവസാനമായി പോസ്റ്റ്‌ ചെയ്ത രണ്ടെണ്ണം താങ്കളൂടെ ബുദ്ദി 'പിറകിലോട്ട്‌' സഞ്ചരിക്കുന്നു എന്ന് വ്യക്ത്മാക്കുന്നു. രണ്ട്‌ പോസ്റ്റുകളും വസ്തുതകളുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല ശുദ്ദ വിഡ്ഡിത്തരവും. പല സംഘടനകളെയും പലര്‍ക്കും ദേഷ്യവും ഇഷ്ടവുമൊക്കെ ഉണ്ടാകും. എതെങ്കിലും ഒരു സംഘടനയോട്‌ എനിക്ക്‌ വിരോധം ഉണ്ടെന്ന് വെച്ച്‌ സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ എഴുതരുത്‌. മുറിവൈദ്യന്‍ ആളെകൊല്ലും എന്നാണു പഴമൊഴി. താങ്കള്‍ക്ക്‌ വസ്തുതകള്‍ അറിയില്ലെങ്കില്‍ പടിച്ച്‌ ശേഷം എഴുതുക അല്ലെങ്കില്‍ ഈ മുറിവൈദ്യന്‍ പരിപാടി ഉപേക്ഷിക്കുക. ആരോടും വിരോധമാകാം പക്ഷേ അത്‌ അന്ധമാകരുത്‌. താങ്കള്‍ ഇത്രയൊക്കെ വിഡ്ഡിത്തരം എഴുതിവെച്ചിട്ടും ഒരാളും അതിനെ എതിര്‍ത്ത്‌ കമണ്റ്റിയില്ലെന്നത്‌ എന്നെ അദ്ഭുതപെടുത്തുന്നു. അതോ മറ്റു ബ്ളോഗേഴ്സിണ്റ്റെ ശ്രദ്ദയില്‍ പെട്ടില്ലെന്നുണ്ടോ? അതുമല്ലെങ്കില്‍ എതിര്‍വാദങ്ങള്‍ താങ്കള്‍ ഭംഗിയായി ഡിലീറ്റുന്നു എന്ന് വേണം കരുതാന്‍. അങ്ങിനെ ഡിലീറ്റിയതാണെങ്കില്‍ തീര്‍ച്ചയായും താങ്കളും ജനാധിപത്യ വിരുദ്ദന്‍ തന്നെ. കാരണം ജനാധിപത്യത്തില്‍ എതിരഭിപ്രായങ്ങള്‍ക്ക്‌ പ്രസക്തിയുണ്ട്‌ അവകാശമുണ്ട്‌.

chithrakaran:ചിത്രകാരന്‍ said...

ജനശക്തിയില്‍ നല്ലൊരു പോസ്റ്റ്:
കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും

Dr. N.M.Mohammed Ali said...

ഇസ്’ലാമിന്റെ വേദപുസ്തകമായ ഖുര്‍’ആനില്‍ നിന്ന് വചനങ്ങള്‍ ഉദ്ധരിച്ച് ചേര്‍ക്കുന്നതും മുസ്’ലിം ചരിത്രകാരന്മാര്‍ രചിച്ച നബിചരിതത്തില്‍ നിന്നും ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നതും ഇന്നത്തെ ഇസ്’ലാമിസ്റ്റുകളെ ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും നല്ല നിദര്‍ശനമാണ് “എതിരാളി” എന്ന അജ്ഞാതന്റെ കമന്റ്. മതമൌലികവാദികള്‍ എപ്പോഴും മറ്റുള്ളവര്‍ പറയുന്ന ചരിത്രവസ്തുതകള്‍ ‘വിഢിത്തം’ ആണെന്നേ വിശേഷിപ്പിക്കൂ.

ea jabbar said...

ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്രപരമായ അബദ്ധം- ജമാഅത്ത് അമീര്‍
Thursday, July 29, 2010
madhyamam
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 24,000 പള്ളികളിലെ ഗ്രന്ഥാലയങ്ങളില്‍നിന്ന് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം ദുഃഖകരവും ചരിത്രപരമായ അബദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രതികരിച്ചു.

മൗദൂദി കൃതികള്‍ മാനവലോകത്തിന്റെ മഹദ് സമ്പത്തും വിലപ്പെട്ട പൈതൃകവുമാണെന്നും ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അതിന്റെ യഥാര്‍ഥചിത്രം ലഭ്യമാകാനും അവ ഏറെ സഹായകരമാണെന്നും ഉമരി പറഞ്ഞു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മൗദൂദികൃതികള്‍ ലോകവ്യാപകമായി വായിക്കപ്പെടുന്നുണ്ട്. മൗദൂദിയുടെ ചിന്തകളോട് വിയോജിക്കാം. എന്നാല്‍, അത് തീവ്രവാദവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം സാമ്രാജ്യത്വവാദികളുടെയും നിര്‍മതവാദികളുടെയും ആരോപണങ്ങള്‍ മാത്രമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ തങ്ങളുടെ അവിശുദ്ധ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മൗദൂദി കൃതികള്‍ തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണിത്.

ബംഗ്ലാദേശ്‌സര്‍ക്കാറിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ഥിച്ച ഉമരി, ചില മൗദൂദി ഗ്രന്ഥങ്ങളുടെ ബംഗാളി പരിഭാഷകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന് ഉപഹാരമായി അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ 2,70,000 പള്ളികളില്‍ സര്‍ക്കാര്‍ഫണ്ട് പറ്റുന്ന മസ്ജിദുകളുടെ ലൈബ്രറികളില്‍നിന്ന് മൗദൂദിയുടെ കൃതികള്‍ നീക്കംചെയ്യാനുള്ള തീരുമാനം സര്‍ക്കാറിനു കീഴിലുള്ള ഇസ്‌ലാമിക് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശമീം മുഹമ്മദ് അഫ്‌സല്‍ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.
------
ബംഗ്ലാദേശില്‍ പോലും ഈ വിഷം വിലക്കപ്പെടുന്നു !

നവാബുന്നാസ് said...

ഡോക്ടരുടെ എഴുത്തിന് മാര്‍ക്കറ്റ് കൂട്ടാനായിരിക്കും വഹാബിസത്തെ ജമാഅത്തിന്റ്റെ പ്രചോദനമായി ചേര്‍ത്തത്.അതെ പോലെ ഖുത്തുബിസം എന്ന പുതിയ പ്രയോഗവും. ഇസ്ലാമിക ഫാസിസം എന്ന എരിവും പുളിയുമുള്ള വാക്ക് കണ്ടു പിടിച്ച പോലെ ആരും ഉപയോഗിക്കാത്ത വാക്കുകള് സൃഷ്ഇച്ചാല്‍ ഇപ്പൊ മുഹമ്മദ് അലി എന്ന പേര് കാരന് ഇപ്പൊ നല്ല മാര്‍ക്കറ്റാണ്. വഹാബിസം പ്രചോദനമാണെന്കില് മിക്കവറും മുജഹിദ് പ്രസ്താനക്കരെ കൂടി പ്രതികളാക്കി കൂടെ.ഡോക്ട്റുക്ക് ഒരു വെടിക്ക് രണ്ട് എതിരാളികളെ കൂടി കിട്ടും. ജമാആത്തിനെയും മുജഹിദ് രണ്ട് വിഭാഗക്കാരെയും ഒന്ന് കൂടി ചൂടാക്കുകയുമാവാം. എല്ലാം ഞാന്‍ ഞാന്‍ എന്ന അഹഭാവത്തില് ബ്ളോകുമ്ബൊ വാക്കുകള് പഠിച്ചിട്ട് സൃശ്ടിച്ചു വിടുന്നത് നന്നായിരിക്കും.