നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തത് കഴിഞ്ഞ കൊല്ലം മെയ് 26ന് ആയിരുന്നല്ലോ. സംഘപരിവാര്‍ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തിന്റെ കണക്കെടുപ്പ് നടത്താനുള്ള സമയമായി. അവരുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇന്ത്യന്‍ റിപബ്ലിക്കിന്റെ സ്വഭാവം മാറ്റാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങി എന്നത് തന്നെ ആയിരിക്കും.
ഭരണഘടനയില്‍ മാറ്റം വരുത്താതെ ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുന്നു


മതനിരപേക്ഷഭരണകൂടം തന്നെ വേണമെന്ന് നെഹ്രു വാദിച്ചു. ഭരണഘടനയുടെ കരട് എഴുതിയ ഡോ. അംബേദ്കര്‍ സെക്കുലര്‍ ഭരണഘട നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ദ്വിരാര്ഷ്ട്ര സിദ്ധാന്തവും ഇന്ത്യാവിഭജനവും
പലരും ധരിച്ചിരിക്കുന്നത് ഈ സിദ്ധാന്തം ആദ്യം ഉന്നയിച്ചത് മുഹമ്മദലി ജിന്ന ആണെന്നാണ്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ ESSENTIALS OF HINDUTWA എന്ന പുസ്തകകത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പരസ്പരം പോരടിച്ചു കഴിയുന്ന രണ്ടു രാഷ്ട്രങ്ങള്‍ - ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവും - ഉണ്ടെന്നുള്ള വാദം ആദ്യമായി ഉന്നയിച്ചത്. 1937ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ ഈ വാദം സവര്‍ക്കര്‍ പരസ്യമായി അവതരിപ്പിച്ചു. തുടര്‍ന്ന് 1940ല്‍ ലാഹോറില്‍ ചേര്‍ന്ന മുസ്ലിംലീഗ് സമ്മേളനത്തില്‍ ജിന്ന ഇന്ത്യ വിഭജിക്കണം എന്ന പ്രമേയം അവതരിപ്പിച്ചു. അത് ഇന്ത്യാവിഭജനത്തില്‍ കലാശിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദക്കാരുടെ ആഗ്രഹം സഫലമായില്ല. ഗാന്ധി വധത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെട്ട അവര്‍ക്ക് പത്തി താഴ്ത്തി കിടക്കേണ്ടിവന്നു.
സംഘപരിവാര്‍ അധികാരത്തിലേക്ക്
അടിയന്തിരാവസ്ഥക്കാലത്താണ് അവര്‍ വീണ്ടും തല പൊക്കിയത്. ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയുടെ ഘടകമായി സംഘപരിവാറും ചേര്‍ന്നു. പിന്നീട് അവര്‍ ബി ജെ പി ആയി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ വെറും രണ്ടു സീറ്റില്‍ ഒതുക്കി. അതിനെ തുടര്‍ന്നാണ് രാമജന്മഭൂമി പ്രശ്നം ഉയര്‍ത്തി തിരിച്ചു വരവിനു ശ്രമിച്ചതും രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചു വിട്ടതും. അവസരവാദികളായ ചില പാര്‍ടികളെ കൂട്ടു പിടിച്ചു അധികാരത്തില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഹിന്ദു രാഷ്ട്രസംസ്ഥാപനം എന്ന ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണം എന്ന് അവര്‍ മനസ്സിലാക്കി. അതിനു ഹിറ്റ്'ലറെ പോലെ ഒരു നേതാവിന്റെ ആവശ്യമുണ്ടെന്നു സംഘപരിവാര്‍ മനസ്സിലാക്കി. ഗുജറാത്തില്‍
മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മുസ്ലിങ്ങളുടെ വംശഹത്യയ്ക്ക് മൌനാനുവാദം കൊടുത്ത നരേന്ദ്ര മോഡിയില്‍ സംഘപരിവാര്‍ അവരുടെ ഹിറ്റ്'ലറെ കണ്ടെത്തി. അങ്ങനെ അവര്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു.
ഹിന്ദുരാഷ്ട്രസംസ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക്
അധികാരത്തിലെത്തിയ ഉടനെ തങ്ങളുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്‍ ആണെന്ന് സംഘ പരിവാറിന്റെ പല നേതാക്കളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. അതിനു വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ തുടങ്ങി.
പ്രസാര്‍ ഭാരതി സംഘപരിവാര്‍ സ്വന്തമാക്കി
തങ്ങളുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താമാധ്യമങ്ങളെ സ്വന്തമാക്കുക എന്നതായിരുന്നു ആദ്യത്തെ പദ്ധതി. പ്രസാര്‍ ഭാരതിയുടെ തലപ്പത്ത് ആര് എസ് എസ് കാരനായ ഡോ. എ. സൂര്യപ്രകാശിനെ അവരോധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ നാലിന് വിജയദശമി ദിനത്തില്‍ ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗത്തിന്റെ പ്രസംഗം ദൂരദര്‍ശനിലൂടെ ജനങ്ങളിലെത്തിയ കാര്യം ഓര്‍ക്കുമല്ലോ.
ചരിത്രം തിരുത്തിയെഴുതുന്നു
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ അവശ്യം വേണ്ട മുന്നുപാധിയാണ് ചരിത്രം തിരുത്തിയെഴുതല്‍. അത് സാധിതമാക്കാന്‍ ആര് എസ് എസ് കാരനായ യെല്ലപ്രകട ശ്രീനിവാസ റാവുവിനെ ഐ സി എച് ആറിന്റെ ചെയര്‍മാനാക്കി. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം വേദങ്ങളിലും പുരാണങ്ങളിലും ആണെന്ന് വിശ്വസിക്കുകയും അതനുസരിച്ച് ചരിത്രം എഴുതുകയും ചെയ്ത ആളാണ് വൈ എസ് റാവു.
ഗോവധനിരോധനം
സംഘ പരിവാറിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയില്‍ ഗോവധം നിരോധിക്കുക എന്നതാണ്. ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നിലവില്‍ വന്നു കഴിഞ്ഞു. ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ പെട്ട നാല്പത്തെട്ടാം വകുപ്പനുസരിച്ച് നിയമം ഇന്ത്യയ്ക്കാകെ ബാധകമാകും വിധം ഗോവധ നിരോധന നിയമം നിര്‍മ്മിക്കാന്‍ ആകുമോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിയമ വകുപ്പിന് നിര്‍ദേശം കൊടുത്തിരിക്കുകയാണ്.
നവലിബറല്‍ നയങ്ങള്‍
ഇന്ത്യ ഹിന്ദു രാഷ്ട്രം ആകുമ്പോള്‍ അത് അമേരിക്കയുടെയും ചൈനയുടെ നിലവാരത്തില്‍ എത്തണമെന്നും മോഡിക്ക് ആഗ്രഹം ഉണ്ട്. അതിനു ഇന്ത്യയുടെ വ്യവസായരംഗം ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് തുറന്നിട്ട് കൊടുക്കുക എന്ന നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമം അതിന്റെ ഭാഗം ആണ്.
പക്ഷേ, ഈ നയങ്ങളുടെ ഫലമായുണ്ടാകുന്ന ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങും എന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കിയ ഇന്തയിലെ ജനങ്ങള്‍ സംഘപരിവാറിനെയും ആട്ടിപ്പുറത്താക്കും