Saturday, December 31, 2011
Thursday, December 29, 2011
MIND: Attention and Executive Attention
MIND: Attention and Executive Attention: Attention refers to selecting certain information from among many and focusing mental resources on those selected. Our sensory systems are ...
Sunday, December 25, 2011
MIND: Cognitive aspects of language - Reading disability...
MIND: Cognitive aspects of language - Reading disability...: Two years ago a boy of 9 years studying in the fourth class of an English medium school was brought to me for correction of his scholastic b...
Friday, December 23, 2011
MIND: Cognitive aspects of language - Language Death
MIND: Cognitive aspects of language - Language Death: Loss of language is a psycho-social process at the individual or social level whereas loss of speech is a neurological disorder. At social ...
Thursday, December 22, 2011
MIND: Cognitive Aspects of Language – conveyance of mean...
MIND: Cognitive Aspects of Language – conveyance of mean...: Phonemes and Morphemes Consider this sentence: “The teacher praised the industrious student.” The sounds that we generate when saying this ...
Thursday, December 15, 2011
മുല്ലപെരിയാര്‍ - കേരളത്തില്‍ ഒരു ഇടക്കാലതിരഞ്ഞെടുപ്പാണ് ലക്ഷ്യം
മോര്‍വി അണ - സ്കെച് |
ഗുജറാത്തിലെ വ്യവസായ നഗരമായ മോര്‍വിയുടെ അടുത്ത് മചു നദിയിലെ അണക്കെട്ട് (മോര്‍വി ഡാം) 1979 ഓഗസ്റ്റ് 11ന് പേമാരി മൂലം തകര്‍ന്നു 25000ത്തോളം പേര് മരിച്ചപ്പോഴാണ് നൂറിലധികം കൊല്ലം പഴക്കമുള്ള മുല്ലപെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച് ആദ്യം ചിന്തിച്ചത്. അന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ ഉത്തരവനുസരിച്ച് തമിഴ്നാട് ഗവണ്മെന്റ് ജലനിരപ്പ് 142.2 അടിയില്‍ നിന്ന് 136 അടിയായി കുറച്ചു. സി. ഡബ്ലിയു. സി. ഒരു പുതിയ ഡാം പണിയണമെന്നു നിര്‍ദേശിച്ചു വെങ്കിലും കേരളം അക്കാര്യം വേണ്ടത്ര ഗൌനിച്ചില്ല. തമിഴ്നാട് പി. ഡബ്ലിയു. ഡി. ഡാമിനെ ബലപ്പെടുത്തുന്ന പണികള്‍ നടത്തി. ഇത് മറച്ചു വെച്ചുകൊണ്ടാണ് ഡാം ഉടനെ പൊട്ടുമെന്ന പ്രചാരണം നടത്തുന്നത്.
ഡാം തകര്‍ന്നപ്പോള്‍ മോര്‍വി നഗരം |
മുല്ലപെരിയാര്‍ ഡാം പ്രചാരണവിഷയമാക്കി അധികാരസോപാനത്തില്‍ കയറി ആനന്ദിച്ച അച്യുതാനന്ദന് ഡാം പൊട്ടിയാല്‍ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു ഏജന്‍സിയെ ചുമതലപെടുത്താന്‍ പോലും തുനിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യുറോ പറഞ്ഞത് തള്ളിക്കളഞ്ഞു കൊണ്ടു മുല്ലപെരിയാര്‍ പ്രശനത്തില്‍ ബഹളം കൂട്ടുന്നത് എന്തിനാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
അച്യുതാനന്ദന് മുല്ലപെരിയാരില്
മുല്ലപപ്പെരിയാര് പ്രശ്നം 2005ല്‍ സജീവമാക്കിയത് വി. എസ്. അച്യുതാനന്ദനാണ്. കൃത്യമായി പറഞ്ഞാല്‍ അച്യുതാനന്ദന് വേണ്ടി സിപിഎം വിരുദ്ധ മാധ്യമങ്ങളാണ് മുല്ലപ്പെരിയാര്‍ പ്രശ്നം അന്ന് കുത്തിപ്പൊക്കിയത്. 2005ല്‍ മലപ്പുറത്ത്
മുല്ലപെരിയാര്‍ ഡാം |
നടന്ന സിപിഎം സമ്മേളനത്തില്‍ അച്യുതാനന്ദന് ഗ്രൂപ് പരാജയപ്പെട്ടപ്പോള്‍ അടുത്ത് നടക്കാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ താന്‍ തഴയപ്പെടുമെന്നും തന്റെ മുഖ്യമന്ത്രിസ്ഥാനമോഹം സഫലമാകുകയില്ലെന്നും അച്യുതാനന്ദന് ബോധ്യമായി. പ്രതിപക്ഷനേതാവ് എന്ന സ്ഥാനം ഉപയോഗപ്പെടുത്തി പാര്‍ടിയെ അവഗണിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് വി.എസിനെ തഴയാന്‍ സാധിക്കുകയില്ലെന്ന് വി.എസ്. ഗ്രൂപുകാര്‍ മനസ്സിലാക്കി. അങ്ങനെയാണ് വി.എസിന്റെ രജനീകാന്ത്-മമ്മൂട്ടി-മോഹന്‍ലാല്‍ ശൈലിയിലുള്ള “ജനപക്ഷ” സമരങ്ങള്‍ ആരംഭിച്ചത്. മതികെട്ടാന്‍, പ്ലാച്ചിമട, കിളിരൂര്‍, സ്ത്രീപീഡനം, പെണ്‍വാണിഭം തുടങ്ങിയ പോപുലിസ്റ്റ് വിഷയങ്ങളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു മുല്ലപ്പെരിയാര്‍. ചില മാധ്യമപ്രവര്‍ത്തകര്‍ മൂവിക്യാമറകളുടെ അകമ്പടിയോടെ അച്യുതാനന്ദനെ മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് കൊണ്ടുപോയി തമിഴ്നാട്ടുകാര്‍ നമ്മുടെ വെള്ളം “ചോര്‍ത്തിക്കൊണ്ടു പോകുന്നത്” കാണിച്ചുകൊടുത്തു. അന്ന് അച്യുതാനന്ദന്റെയും മാധ്യമങ്ങളുടെയും മുറവിളി കേരളത്തിന് അവകാശപ്പെട്ട വെള്ളം തമിഴ്നാട് ചോര്‍ത്തിക്കൊണ്ട് പോകുന്നു എന്നായിരുന്നു. ഡാം പഴക്കം ചെന്നതാണെന്ന് ബോധ്യപെടുത്താന്‍ വെള്ളം ലീക്ക് ചെയ്യുന്നത് ചില ന്യൂസ് ചാനലുകള്‍ ഇടക്കിടെ കാണിക്കുമായിരുന്നെങ്കിലും അത് ഉടനെ പൊട്ടി മനുഷ്യര്‍ ചാവുമെന്നുള്ള മുറവിളി അന്നില്ലായിരുന്നു.
പ്രേമചന്ദ്രന് ചെയ്ത പോഴത്തം
2006ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുകയും അച്ചുതാനന്ദന് മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തതിനു ശേഷമാണു ഡാം സുരക്ഷ എന്ന വിഷയം അജണ്ടയില്‍ പെടുത്തിയത്. ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രന് ആയിരുന്നു അതിന്റെ സൂത്രധാരകന്‍. ഭരണഘടനയ്ക്ക് വിധേയമാമുകുമോ എന്നുപോലും നോക്കാതെ കേരളത്തിന്റെ ഡാം സേഫ്ടി ബില്ല് തയാറാക്കിയത് അദ്ദേഹം ആണ്. തമിഴ്നാടിന്റെ ഹര്‍ജിയെ തുടര്‍ന്നു അതിന്റെ സാധുത ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കുകയാണ്. നമ്മുടെ സ്ഥലത്ത് നമുക്ക് ഡാം പണിയാനുള്ള അവകാശം നമുക്ക് ഉണ്ടെന്നും അദ്ദേഹം അസംബ്ലിളിയില്‍ പ്രഖ്യാപിച്ചു. ഇത് തികഞ്ഞ വിഘടനവാദമാണ്.
ഇടക്കാല തിരഞ്ഞെടുപ്പ് എന്ന മോഹം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടാത്തത് കൊണ്ടു രണ്ടാം ഊഴം മുഖ്യമന്ത്രി ആകാത്ത ദു:ഖത്തില്‍ കഴിഞ്ഞിരുന്ന വി.എസിന്റെ ചിന്ത ഒരു ഇടക്കാല തിരഞ്ഞെടുപ്പ് എന്ങ്ങനെ ഒപ്പിക്കാം എന്നായിരുന്നു. കാരണം അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വി.എസിന് മത്സരിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹത്തിനു തന്നെ സംശയമുണ്ട്. അന്ന് പ്രായാധിക്യം കാരണം പറഞ്ഞു മാറ്റിനിറുത്തിയാല്‍ അത് എല്ലാവരും അംഗീകരിക്കും. അതുകൊണ്ടു എങ്ങനെയും ഒരു ഇടക്കാല തിരഞ്ഞെടുപ് നടത്തിയേ മതിയാകൂ.
ഭൂചലനങ്ങള്‍ ഒരു നിമിത്തം
അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 2 മുതല്‍ 4 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടാകുകയും മുല്ലപെരിയാര്‍ പ്രശ്നം സജീവമാകുകയും ചെയ്തത്. ജലവിഭവ വകുപ്പ് മന്ത്രി പി. ജെ. ജോസഫിന്റെ “മുല്ലപെരിയാര്‍ ഡാം പൊട്ടുമെന്ന് പേടിച്ച് എനിക്കുറങ്ങാന്‍ കഴിയുന്നില്ലേ” എന്ന വിലാപമാണ് തുടക്കം. ഇടത് മുന്നണിയില്‍ ഒരു സ്വതന്ത്രരാജാവായി കഴിഞ്ഞിരുന്ന ജോസഫിന് വലതു മുന്നണിയില്‍ മാണിയുടെ സാമന്തനായി കഴിയുന്നത് അരോചകം തന്നെ. സാമാന്തന്റെ സ്ഥാനത്തുനിന്നു സ്വതന്ത്രന്റെ സ്ഥാനത്തേക്ക് ഉയരാന്‍ ജോസഫിന് കിട്ടിയ പിടിവള്ളികളാണ് ഭൂചലനവും മുല്ലപെരിയാറും.
മുല്ലപെരിയാര്‍ സമരം രാഷ്ട്രീയ നേട്ടത്തിന്
മുല്ലപെരിയാര്‍ സമരത്തെ ജോസഫും മാണിയും കൂടി ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കാന്‍ സി.പി.എം.നും കോണ്‍ഗ്രസ്സിനും കഴിയില്ല. ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മന്ത്രി പി. ജെ. ജോസഫിന്റെ വിലാപം കേട്ട് മുല്ലപെരിയാര്‍ ഡാം സുരക്ഷാകാര്യം പറഞ്ഞുകൊണ്ട് ചപ്പാത്തിലും വണ്ടിപെരിയാറിലും ചിലര്‍ സമരം തുടങ്ങി. അങ്ങനെ മുല്ലപെരിയാര്‍ ഡാം ഉണര്ന്നെനീറ്റ് സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്താന്‍ തുടങ്ങി. മുല്ലപെരിയാര്‍ സമരം ഏറ്റെടുക്കാന്‍ കേരള കോണ്‍ഗ്രസ്സിനോടൊപ്പം സി. പി. എമ്മും കോണ്‍ഗ്രസ്സും ബാക്കിയുള്ള കുരുവിപ്പാര്ട്ടികളും നിര്ബ്ബന്ധിക്കപെട്ടു.
അപ്പുറത്തും തീ കൊളുത്തുന്നവര്‍
ഇപ്പുറത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ അപ്പുറത്തും ഇത് തന്നെ സംഭവിച്ചു. ഇപ്പുറത്ത് മുപ്പത്തഞ്ചു ലക്ഷം (പി. ജെ. ജോസഫ് ഇപ്പോള്‍ അമ്പതു ലക്ഷത്തിന്റെ കണക്കാണ് പറയുന്നത്) ജനങ്ങളുടെ ജീവന്റെ പ്രശനം പറഞ്ഞപ്പോള്‍ അപ്പുറത്ത് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു മരിക്കുന്നതിന്റെയും വലിയൊരു ഭൂപ്രദേശം മരുഭൂമിയാകുന്നതിന്റെയും കഥകളാണ് പറഞ്ഞത്. മുല്ലപെരിയാര്‍ പ്രശ്നം വൈകാരിക തലത്തില്‍ കൊണ്ടു ചെന്ന് എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പി.ജെ. ജോസഫിനും വി.എസ്. അച്യുതാന്ദനും ആണ്. അത് തമിഴരും മലയാളികളും തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നു. ഈ മുറിവുകള്‍ ഉണങ്ങാന്‍ അനേക വര്‍ഷങ്ങള്‍ വേണ്ടി വരും.
ചെയ്യേണ്ടിയിരുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും
ഇടുക്കി ജില്ലയില്‍ ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേരളം, സുപ്രിം കോടതി നിയോഗിച്ച empowered committeeയെ സമീപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനു പകരം ജനങ്ങളില്‍ ഭീതി പരത്തി “ജനകീയ പ്രക്ഷോഭം” ഉണ്ടാക്കി പുതിയ ഡാം പണിയാന്‍ തീരുമാനം എടുക്കാമെന്ന് ആയിരുന്നു പി. ജെ. ജോസഫിന്റെ ധാരണ. ജോസഫിന്റെ ശ്രമം ഫലിക്കാതെ വരുമ്പോള്‍ ജോസഫ് യു. ഡി. എഫ്. വിട്ടുപോരുമെന്നും അങ്ങനെ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന സ്വപ്നം സാധ്യമാകും എന്നാണ് വി. എസ്. അച്യുതാനന്ദന്റെ കണക്ക് കൂട്ടല്‍. അതുകൊണ്ടാണ് സ്വന്തം പാര്‍ടിയുടെ പോളിറ്റ് ബ്യുറോ പറഞ്ഞത് തള്ളി പ്രാദേശിക സന്കുചിത വികാരം ആളിക്കത്തിക്കാന്‍ അച്യുതാന്ദന് ശ്രമിക്കുന്നത്.
Tuesday, December 13, 2011
MIND: Overpower anxiety without taking medicines
MIND: Overpower anxiety without taking medicines: Six months back Mr. M., aged 58 years, working as news editor in a Malayalam news channel, came to me for consultation. He admitted that he...
Tuesday, December 6, 2011
MIND: CONTROL ANGER; AVOID AGGRESSION
MIND: CONTROL ANGER; AVOID AGGRESSION: Encyclopedia of Psychology [edited by Alan E. Kazdin, PhD and published by American Psychological Association] says that anger is a comple...
Sunday, December 4, 2011
MIND: Manage phobia by self-help
MIND: Manage phobia by self-help: Phobia means morbid fear. It is usually defined as a persistent fear of an object or situation typically disproportional to the actual da...
Tuesday, November 29, 2011
MIND: SECRETS OF MEMORY: Part IV The myth of recovered m...
MIND: SECRETS OF MEMORY: Part IV The myth of recovered m...: Story of an innocent victim of “recovered memory” Eileen Franklin’s “recovered memory” sent her innocent father to prison wherein he lang...
Thursday, November 24, 2011
Monday, November 21, 2011
A RELEVANT QUESTION TO Dr. ABDUL KALAM
നമ്മുടെ മുന്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ കാലം യാതൊരു വിധ മാനുഷിക വീക്ഷണങ്ങളും ഇല്ലാത്ത വെറുമൊരു ടെക്നോക്രാറ്റ് ആണ്. അദ്ദേഹം ഇയ്യിടെ കൂടങ്കുളം ആണവ നിലയത്തിന് വേണ്ടി വാദിച്ചു കൊണ്ട് നീണ്ട ലേഖനം എഴുതുകയുണ്ടായി. അതിനോട് പ്രതികരിച്ചു കൊണ്ട് സുഗതകുമാരി പ്രസക്ത മായ ഒരു ചോദ്യം കലാമിനോട് ചോദിച്ചിരിക്കുന്നു. അതാണ് പുതിയ പോസ്റ്റ്.
സുഗതകുമാരി
കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെപ്പറ്റി യാതൊരു ഭീതിക്കും അവകാശമില്ലെന്ന് നമ്മുടെ ബഹുമാന്യനായ മുന്‍രാഷ്ട്രപതി അബ്ദുല്‍കലാം പ്രവചിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ വ്യസനംതോന്നി. മറ്റൊരു സാധാരണ ശാസ്ത്രജ്ഞനെപ്പോലെയല്ലല്ലോ നമ്മുടെ പ്രിയപ്പെട്ട അബ്ദുല്‍കലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പൂര്‍ണമായ വില കല്പിച്ചുകൊണ്ടുതന്നെ ഞാനെന്റെ സംശയങ്ങള്‍ അറിയിക്കുകയാണ്.
ആണവ മാലിന്യച്ചോര്ച്ച ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കാണു സാധിക്കുക? അമേരിക്കയ്ക്കും റഷ്യയ്ക്കും ജപ്പാനും സാധിക്കാത്ത സുരക്ഷാസംവിധാനം നമ്മുടെ രാജ്യത്തിന് ഉറപ്പാക്കാന്‍ സാധിക്കുമോ? ഒരാപത്തുണ്ടായിപ്പോയാല് ലക്ഷക്കണക്കിനു ജനങ്ങളെ അതിദ്രുതം ഒഴിപ്പിച്ച് മറ്റിടങ്ങളില്‍ പാര്‍പ്പിക്കാനുള്ള എന്തു സംവിധാനമാണ് നമ്മുടെ ഗവണ്‍മെന്റുകള്‍ക്കുള്ളത്?
ശരി. യാതൊരുവിധ നിര്മാണത്തകരാറുമില്ലാതെ പ്ലാന്റ് പ്രവര്‍ത്തിച്ചുകൊള്ളും എന്നിരിക്കട്ടെ. എന്നാല്‍, ഒരു സുനാമിയുണ്ടാവില്ല എന്ന് ഉറപ്പുനല്‍കാന്‍ ഏതു ശാസ്ത്രശക്തിക്ക് സാധിക്കും?
ഒരിക്കലും കൂടംകുളത്ത് ഒരു ഭൂമികുലുക്കമുണ്ടാവില്ല എന്നു പ്രവചിക്കാന്‍ ഏതു ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും!
ഒരു തീവ്രവാദി ആക്രമണം ഒരിക്കലും ഉണ്ടാവില്ല എന്നു വാക്കുനല്കാന് ബഹുമാന്യനായ കലാമിനു കഴിയുമോ? സര്വവിധവും സുരക്ഷാസജ്ജമായ അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു കൊച്ചുവിമാനം പറത്തിവന്ന് താഴ്ത്തിയിടിച്ച് ആയിരക്കണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്യാനുള്ള സാഹസികതയും ക്രൂരതയും ശാസ്ത്രവൈദഗ്ധ്യവും തീവ്രവാദഗ്രൂപ്പുകള്ക്കുണ്ട്. അതു തടയാനുള്ള എന്തു ശക്തിയുണ്ട് കൂടംകുളത്തിന്?
ഭൂകമ്പങ്ങളുടെ നാടാണ് ജപ്പാന്. എത്രയധികം സുരക്ഷാ ക്രമീകരണങ്ങള്‍ സശ്രദ്ധം പാലിച്ചുകൊണ്ടായിരിക്കും അവിടെ ആണവനിലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ടാവുക! എന്നാലും ഒറ്റ ഭൂകമ്പത്തിന്, തുടര്‍ന്നുണ്ടായ സുനാമിക്ക് ആ സുരക്ഷാ മാര്‍ഗങ്ങളെയെല്ലാം തകര്‍ത്തെറിയാന്‍ സാധിച്ചു. ഫുക്കിഷിമ അപകടത്തിനുശേഷം ലോകമെങ്ങും അണുശക്തി നിലയങ്ങള്‍ക്കെതിരായി ജനകീയാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുതുതായി ആണവ നിലയങ്ങള്‍ പാടില്ല എന്ന സമ്മര്‍ദവും വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ പല ദശവര്‍ഷങ്ങളായി അമേരിക്ക, ഫ്രാന്‍സ് മുതലായ രാഷ്ട്രങ്ങള്‍ ആണവപദ്ധതികള്‍ ആരംഭിച്ചിട്ടില്ല. ഫുക്കുഷിമ ലോകമെങ്ങുമുള്ള ജനങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചിരിക്കുന്നു. അവിടെ അപകടമുണ്ടായപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചത് 100 കി.മീ. ചുറ്റളവിലുള്ള ജനങ്ങളെയാണ്. എന്നാലും തിരമാലകളിലൂടെ നൂറുകണക്കിനു മൈലുകള്‍ സഞ്ചരിച്ച് മറ്റുതീരങ്ങളിലും ആണവ തിരമാലകള്‍ ചെന്നുതൊടുകയാണ് എന്നോര്‍ക്കുക. പരിഹാരമില്ലാത്ത, ഭീകരമായ ആപത്തുകളാണിവ.
ഞാന്‍ വളരെ പഴയ ചില രംഗങ്ങള്‍ ഓര്‍മിക്കുകയാണ്. കേരളത്തിനും വേണം ഒരു ആണവനിലയം എന്ന് അന്നത്തെ സര്‍ക്കാറിനു തോന്നിയതനുസരിച്ച് ഭൂതത്താന്‍കെട്ട്, പെരിങ്ങോം എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭൂതത്താന്‍കെട്ട് ജനസമ്മര്ദംമൂലം മുന്നോട്ടു നീങ്ങിയില്ല. പെരിങ്ങോം പദ്ധതി നടപ്പിലാക്കിയേ മതിയാവൂ എന്ന് സര്‍ക്കാറിന് നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ പതിവുപോലെ, ഈ 'വികസനത്തെ' എതിര്‍ക്കാന്‍ ഇറങ്ങി. പെരിങ്ങോമില്‍ ആയിരക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടിയ ഒരു യോഗത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി.
''കേരളത്തിന്റെ ഈ മണ്ണില്‍ ആണവ നിലയം ഞങ്ങള്‍ അനുവദിക്കുകയില്ല'' എന്നായിരുന്നു പ്രതിജ്ഞാവാചകം. നട്ടുച്ചവെയിലേറ്റുകൊണ്ടു നിന്ന് ആയിരമായിരം കണ്ഠങ്ങള്‍ ഇടിമുഴക്കംപോലെ മൂന്നുവട്ടം ആ പ്രതിജ്ഞ ഏറ്റു ചൊല്ലിയത് അഭിമാനത്തോടെ സ്മരിക്കുന്നു. എന്നാല്‍ ഇന്ന് തൊട്ടയലത്ത്, നമ്മുടെ സഹോദരങ്ങള്‍, ഇതേ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
കഠിനമായ ആശങ്ക തോന്നുന്നു. ജപ്പാനിലെ സുനാമിത്തിരകളുടെ നിശ്ശബ്ദഭീകരമായ ആ പെരുംവരവും വായപിളര്ന്നുള്ള സര്‍വവും വിഴുങ്ങലും നാം നേരിട്ടു കണ്ടുകഴിഞ്ഞു. ന്യൂയോര്‍ക്കിലെ അംബരചുംബികളുടെ മാറിടത്തിലേക്ക് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്ന അഗ്നിഗോളങ്ങളെയും നാം കണ്ടു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെക്കോസ്ലാവാക്യയില്‍ എഴുത്തുകാരുടെ ഒരു സാംസ്കാരിക വിനിമയ പരിപാടിയില്‍ അംഗമായിപ്പോയ ഞാന്‍ ഞങ്ങളുടെ യോഗത്തില്‍ ഒരു ചെറുപ്പക്കാരന് കവി അയാളുടെ അമ്മയുടെ എഴുത്ത് ഉറക്കെ വായിച്ചു കേള്‍പ്പിച്ചതോര്‍ക്കുന്നു. നാട്ടിന്‍പുറത്തുനിന്ന് അമ്മ മകന് ഇങ്ങനെയെഴുതുന്നു: ''മകനേ, കഴിഞ്ഞമാസം നമ്മുടെ ഗ്രാമത്തില്‍ ഒരു കറുത്ത മഴ പെയ്തു. പേടിച്ച് ഞങ്ങളെല്ലാം വീടിനുള്ളില്‍ അടച്ചിരുന്നു. എന്നാല്‍ അതേത്തുടര്‍ന്ന് നമ്മുടെ പച്ചക്കറികള്‍ക്കെല്ലാം ഭ്രാന്തുപിടിച്ചപോലെ! ഓരോ ടൊമാറ്റോയും ഒരു മത്തങ്ങയ്ക്കൊപ്പമായി! കാബേജ് എടുത്താല്‍ പൊങ്ങാത്തവിധം ചീര്ത്തുവലുതായി. ഓരോ മുളകും തടിച്ചു വീര്ത്തുചുവന്നു. ഞങ്ങള്‍ക്കു പേടിയായി! എല്ലാം വെട്ടിപ്പറിച്ച് ആഴത്തില്‍ കുഴിവെട്ടിമൂടി. മകനെ, ചെര്‍ണോബില്‍ നമ്മുടെ നാട്ടില്‍ നിന്നും വളരെ ദൂരെയാണല്ലോ. പിന്നെയെന്താണിങ്ങനെ.''
അമ്മേ, ആണവ വികരണങ്ങള്ക്കു രാഷ്ട്രാതിര്‍ത്തികള്‍ അറിഞ്ഞകൂടാ. സുനാമിത്തിരകള്‍ക്കും അറിഞ്ഞുകൂടാ. ഭൂമികുലുക്കത്തിന് ഒട്ടും അറിഞ്ഞുകൂടാ. അറിയാവുന്നത് സ്വയം നശിച്ചും നശിപ്പിക്കാന്‍ പകയുമായി നടക്കുന്നവര്‍ക്ക്. അവര്‍ അറിഞ്ഞുകൊണ്ടു തന്നെ തകര്ക്കാനൊരുങ്ങിയാലോ?
ഭയപ്പെടുന്നത് എന്റെ തലമുറയെ ഓര്‍ത്തല്ല. കുട്ടികളെ ഓര്‍ത്താണ്. അവര്‍ക്കുവേണ്ടി നാം എന്തു കരുതിവെക്കുന്നു?കടിഞ്ഞാണിടാനാ വാത്ത ഒരു ഭീകരശക്തിയെ അവര്‍ക്കു കൈമാറാമെന്നാണോ? പഴയതെല്ലാം അവിടെത്തന്നെയുണ്ട് എന്നറിയാം. പക്ഷേ, ഇനിയും പുതിയത് വേണമോ? വൈദ്യുതിക്കുവേണ്ടി ഇത്ര ഭയാനകമായൊരു സംവിധാനം വേണമോ? പ്രിയപ്പെട്ട കലാം, മുകളിലേക്കു നോക്കുക, അവിടെ സൂര്യന് ജ്വലിച്ചുനില്പുണ്ട്. നമുക്കുവേണ്ടതെല്ലാം നല്‍കാനുള്ള ഊര്‍ജശക്തി അവിടെത്തന്നെയുണ്ട്. അത് കൂടുതല്‍ ശാസ്ത്രീയമായി ഫലവത്തായി ഉപയോഗിക്കാനുള്ള തീവ്രശ്രമമല്ലേ വേണ്ടത്?
അബ്ദുല്‍കലാം, താങ്കള്‍ക്ക് എങ്ങനെ ഉറപ്പുനല്‍കാന്‍ കഴിയും?
സുഗതകുമാരി
കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെപ്പറ്റി യാതൊരു ഭീതിക്കും അവകാശമില്ലെന്ന് നമ്മുടെ ബഹുമാന്യനായ മുന്‍രാഷ്ട്രപതി അബ്ദുല്‍കലാം പ്രവചിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ വ്യസനംതോന്നി. മറ്റൊരു സാധാരണ ശാസ്ത്രജ്ഞനെപ്പോലെയല്ലല്ലോ നമ്മുടെ പ്രിയപ്പെട്ട അബ്ദുല്‍കലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പൂര്‍ണമായ വില കല്പിച്ചുകൊണ്ടുതന്നെ ഞാനെന്റെ സംശയങ്ങള്‍ അറിയിക്കുകയാണ്.
ആണവ മാലിന്യച്ചോര്ച്ച ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കാണു സാധിക്കുക? അമേരിക്കയ്ക്കും റഷ്യയ്ക്കും ജപ്പാനും സാധിക്കാത്ത സുരക്ഷാസംവിധാനം നമ്മുടെ രാജ്യത്തിന് ഉറപ്പാക്കാന്‍ സാധിക്കുമോ? ഒരാപത്തുണ്ടായിപ്പോയാല് ലക്ഷക്കണക്കിനു ജനങ്ങളെ അതിദ്രുതം ഒഴിപ്പിച്ച് മറ്റിടങ്ങളില്‍ പാര്‍പ്പിക്കാനുള്ള എന്തു സംവിധാനമാണ് നമ്മുടെ ഗവണ്‍മെന്റുകള്‍ക്കുള്ളത്?
ശരി. യാതൊരുവിധ നിര്മാണത്തകരാറുമില്ലാതെ പ്ലാന്റ് പ്രവര്‍ത്തിച്ചുകൊള്ളും എന്നിരിക്കട്ടെ. എന്നാല്‍, ഒരു സുനാമിയുണ്ടാവില്ല എന്ന് ഉറപ്പുനല്‍കാന്‍ ഏതു ശാസ്ത്രശക്തിക്ക് സാധിക്കും?
ഒരിക്കലും കൂടംകുളത്ത് ഒരു ഭൂമികുലുക്കമുണ്ടാവില്ല എന്നു പ്രവചിക്കാന്‍ ഏതു ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും!
ഒരു തീവ്രവാദി ആക്രമണം ഒരിക്കലും ഉണ്ടാവില്ല എന്നു വാക്കുനല്കാന് ബഹുമാന്യനായ കലാമിനു കഴിയുമോ? സര്വവിധവും സുരക്ഷാസജ്ജമായ അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു കൊച്ചുവിമാനം പറത്തിവന്ന് താഴ്ത്തിയിടിച്ച് ആയിരക്കണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്യാനുള്ള സാഹസികതയും ക്രൂരതയും ശാസ്ത്രവൈദഗ്ധ്യവും തീവ്രവാദഗ്രൂപ്പുകള്ക്കുണ്ട്. അതു തടയാനുള്ള എന്തു ശക്തിയുണ്ട് കൂടംകുളത്തിന്?
ഭൂകമ്പങ്ങളുടെ നാടാണ് ജപ്പാന്. എത്രയധികം സുരക്ഷാ ക്രമീകരണങ്ങള്‍ സശ്രദ്ധം പാലിച്ചുകൊണ്ടായിരിക്കും അവിടെ ആണവനിലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ടാവുക! എന്നാലും ഒറ്റ ഭൂകമ്പത്തിന്, തുടര്‍ന്നുണ്ടായ സുനാമിക്ക് ആ സുരക്ഷാ മാര്‍ഗങ്ങളെയെല്ലാം തകര്‍ത്തെറിയാന്‍ സാധിച്ചു. ഫുക്കിഷിമ അപകടത്തിനുശേഷം ലോകമെങ്ങും അണുശക്തി നിലയങ്ങള്‍ക്കെതിരായി ജനകീയാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുതുതായി ആണവ നിലയങ്ങള്‍ പാടില്ല എന്ന സമ്മര്‍ദവും വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ പല ദശവര്‍ഷങ്ങളായി അമേരിക്ക, ഫ്രാന്‍സ് മുതലായ രാഷ്ട്രങ്ങള്‍ ആണവപദ്ധതികള്‍ ആരംഭിച്ചിട്ടില്ല. ഫുക്കുഷിമ ലോകമെങ്ങുമുള്ള ജനങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചിരിക്കുന്നു. അവിടെ അപകടമുണ്ടായപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചത് 100 കി.മീ. ചുറ്റളവിലുള്ള ജനങ്ങളെയാണ്. എന്നാലും തിരമാലകളിലൂടെ നൂറുകണക്കിനു മൈലുകള്‍ സഞ്ചരിച്ച് മറ്റുതീരങ്ങളിലും ആണവ തിരമാലകള്‍ ചെന്നുതൊടുകയാണ് എന്നോര്‍ക്കുക. പരിഹാരമില്ലാത്ത, ഭീകരമായ ആപത്തുകളാണിവ.
ഞാന്‍ വളരെ പഴയ ചില രംഗങ്ങള്‍ ഓര്‍മിക്കുകയാണ്. കേരളത്തിനും വേണം ഒരു ആണവനിലയം എന്ന് അന്നത്തെ സര്‍ക്കാറിനു തോന്നിയതനുസരിച്ച് ഭൂതത്താന്‍കെട്ട്, പെരിങ്ങോം എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭൂതത്താന്‍കെട്ട് ജനസമ്മര്ദംമൂലം മുന്നോട്ടു നീങ്ങിയില്ല. പെരിങ്ങോം പദ്ധതി നടപ്പിലാക്കിയേ മതിയാവൂ എന്ന് സര്‍ക്കാറിന് നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ പതിവുപോലെ, ഈ 'വികസനത്തെ' എതിര്‍ക്കാന്‍ ഇറങ്ങി. പെരിങ്ങോമില്‍ ആയിരക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടിയ ഒരു യോഗത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി.
''കേരളത്തിന്റെ ഈ മണ്ണില്‍ ആണവ നിലയം ഞങ്ങള്‍ അനുവദിക്കുകയില്ല'' എന്നായിരുന്നു പ്രതിജ്ഞാവാചകം. നട്ടുച്ചവെയിലേറ്റുകൊണ്ടു നിന്ന് ആയിരമായിരം കണ്ഠങ്ങള്‍ ഇടിമുഴക്കംപോലെ മൂന്നുവട്ടം ആ പ്രതിജ്ഞ ഏറ്റു ചൊല്ലിയത് അഭിമാനത്തോടെ സ്മരിക്കുന്നു. എന്നാല്‍ ഇന്ന് തൊട്ടയലത്ത്, നമ്മുടെ സഹോദരങ്ങള്‍, ഇതേ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
കഠിനമായ ആശങ്ക തോന്നുന്നു. ജപ്പാനിലെ സുനാമിത്തിരകളുടെ നിശ്ശബ്ദഭീകരമായ ആ പെരുംവരവും വായപിളര്ന്നുള്ള സര്‍വവും വിഴുങ്ങലും നാം നേരിട്ടു കണ്ടുകഴിഞ്ഞു. ന്യൂയോര്‍ക്കിലെ അംബരചുംബികളുടെ മാറിടത്തിലേക്ക് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്ന അഗ്നിഗോളങ്ങളെയും നാം കണ്ടു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെക്കോസ്ലാവാക്യയില്‍ എഴുത്തുകാരുടെ ഒരു സാംസ്കാരിക വിനിമയ പരിപാടിയില്‍ അംഗമായിപ്പോയ ഞാന്‍ ഞങ്ങളുടെ യോഗത്തില്‍ ഒരു ചെറുപ്പക്കാരന് കവി അയാളുടെ അമ്മയുടെ എഴുത്ത് ഉറക്കെ വായിച്ചു കേള്‍പ്പിച്ചതോര്‍ക്കുന്നു. നാട്ടിന്‍പുറത്തുനിന്ന് അമ്മ മകന് ഇങ്ങനെയെഴുതുന്നു: ''മകനേ, കഴിഞ്ഞമാസം നമ്മുടെ ഗ്രാമത്തില്‍ ഒരു കറുത്ത മഴ പെയ്തു. പേടിച്ച് ഞങ്ങളെല്ലാം വീടിനുള്ളില്‍ അടച്ചിരുന്നു. എന്നാല്‍ അതേത്തുടര്‍ന്ന് നമ്മുടെ പച്ചക്കറികള്‍ക്കെല്ലാം ഭ്രാന്തുപിടിച്ചപോലെ! ഓരോ ടൊമാറ്റോയും ഒരു മത്തങ്ങയ്ക്കൊപ്പമായി! കാബേജ് എടുത്താല്‍ പൊങ്ങാത്തവിധം ചീര്ത്തുവലുതായി. ഓരോ മുളകും തടിച്ചു വീര്ത്തുചുവന്നു. ഞങ്ങള്‍ക്കു പേടിയായി! എല്ലാം വെട്ടിപ്പറിച്ച് ആഴത്തില്‍ കുഴിവെട്ടിമൂടി. മകനെ, ചെര്‍ണോബില്‍ നമ്മുടെ നാട്ടില്‍ നിന്നും വളരെ ദൂരെയാണല്ലോ. പിന്നെയെന്താണിങ്ങനെ.''
അമ്മേ, ആണവ വികരണങ്ങള്ക്കു രാഷ്ട്രാതിര്‍ത്തികള്‍ അറിഞ്ഞകൂടാ. സുനാമിത്തിരകള്‍ക്കും അറിഞ്ഞുകൂടാ. ഭൂമികുലുക്കത്തിന് ഒട്ടും അറിഞ്ഞുകൂടാ. അറിയാവുന്നത് സ്വയം നശിച്ചും നശിപ്പിക്കാന്‍ പകയുമായി നടക്കുന്നവര്‍ക്ക്. അവര്‍ അറിഞ്ഞുകൊണ്ടു തന്നെ തകര്ക്കാനൊരുങ്ങിയാലോ?
ഭയപ്പെടുന്നത് എന്റെ തലമുറയെ ഓര്‍ത്തല്ല. കുട്ടികളെ ഓര്‍ത്താണ്. അവര്‍ക്കുവേണ്ടി നാം എന്തു കരുതിവെക്കുന്നു?കടിഞ്ഞാണിടാനാ
(21/11/2011ലെ മാതൃഭൂമി പത്രത്തില്‍ നിന്ന്
Thursday, November 17, 2011
താലിബാനിസം കേരളത്തില്‍
ഇസ്ലാമിസത്തിന്റെ ഏറ്റവും കരാളരൂപമാണ് താലിബാനിസം. ശരീയത്ത് നിയമങ്ങള്‍ അതിന്റെ തനതു രീതിയില്‍ തന്നെ നടപ്പാക്കണമെന്ന് വാശി പിടിക്കുന്നവരാണ് അഫ്ഘാനിസ്ഥാനിലെയും പാകിസ്ഥാനിലെയും താലിബാന്‍കാര്‍. പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ അറബ് ഗോത്ര സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ട ശിക്ഷാവിധികള്‍ അതേപടി നടപാക്കണം എന്നാണു താലിബാന്കാരെപോലെ കേരളത്തിലെ ഇസ്ലാമിസ്റ്റുകളും പറയുന്നത്.
ഇസ്ലാമിക കോടതി ശിക്ഷ വിധിക്കുന്നു
കോഴിക്കോടിനടുത്ത് മുക്കം കൊടിയത്തൂരില്‍ വിവാഹിതയുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് ഒരു യുവാവിനെ നിഷ്റൂരമായി കൊല ചെയ്തു. അവിഹിത ബന്ധം പുലര്‍ത്തുന്നവരെ കല്ലെറിഞ്ഞ് കൊല്ലണം എന്നാണു ശരീഅത്ത് നിയമം അനുശാസിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലാന്‍ സൗകര്യം ഇല്ലാത്തത് കൊണ്ടു കൊടിയത്തൂരിലെ യുവാവിനെ തല്ലിക്കൊന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞു ഒരു കോളേജ് അധ്യാപകന്റെ കയ്പ്പത്തി വെട്ടിയ സംഭവത്തിന്റെ തിക്തസ്മരണകള്‍ ഇപ്പോഴും സജീവമാണ്. ഈ അതിക്രമങ്ങള്‍ക്കും നൃശംസതകള്‍ക്കും പിന്നില്‍ ഇസ്ലാമിസ്റ്റുകള്‍ ആണെന്ന കാര്യത്തില്‍ ശരാശരി ബുദ്ധിയുള്ളവര്ക്കൊ ന്നും സംശയമില്ല. ഇത്തരം ശരീഅത്ത് നിയമ ശിക്ഷകള്‍ വിധിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതികളാണ്.
കേരളമുസ്ലിങ്ങളില്‍ ഒരു ചെറുന്യൂനപക്ഷത്തെ തീവ്രവാദ പ്രവണതകള്‍ ബാധിച്ചിട്ടുണ്ട്. അതിന്റെ കാരണം സത്യസന്ധമായും വസ്തുനിഷ്ഠമായും പരിശോധിക്കുന്ന ആര്ക്കുംഎത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു ന്യൂനപക്ഷ സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്കാന് മുസ്ലിങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലിം ലീഗിന് സാധിച്ചില്ല. പകരം, അധികാരത്തിന്റെയും സ്വാര്ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ, തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവര്‍. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായിനേരിടുന്നതില് അവര്‍ പരാജയപ്പെട്ടു. ഇത് മുസ്ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശത പരത്തി. ബാബരി മസ്ജിദ് തകര്‍ത്ത സമയത്തെ അവരുടെ നിലപാടില്ലായ്മകള് ഈ വികാരത്തെകൂടുതല് തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്ഷത്തില്പ്പെട്ട യുവാക്കള്‍ തീവ്രവാദപ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കംമുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്. മുസ്ലിം ലീഗ് അധികാരം കൈയ്യാളിയപ്പോഴെല്ലാം മുസ്ലിം ഭീകരവാതികള്‍ ചെയതുകൂട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മറയിടുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക എന്ന നയമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കൊടിയത്തൂരിലെ യുവാവിനെ കൊന്നവരെ സംരക്ഷിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനു പിന്നില്‍ മുസ്ലിംലീഗും ജാമാഅത്തെ ഇസ്ലാമിയുമാണ്.
താലിബാനിസം വളരാതിരിക്കാന്‍ മുസ്ലിം സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കണം
ജമാഅത്തെ ഇസ്ലാമി ആശയപരമായ അടിത്തറ നല്‍കിയും മുസ്ലിം ലീഗ് ഭരണ സ്വാധീനം ഉപയോഗിച്ചുള്ള പിന്തുണ നല്‍കിയും താലിബാനിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തില്‍ താലിബാനിസം വളര്‍ന്നാല്‍ സംഘ പരിവാര്‍ ഇന്ത്യയിലാകെ ന്യൂനപക്ഷ സമുദായങ്ങള്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണം ഉണ്ടെന്നു വ്യാഖ്യാനിക്കപ്പെടും. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ രക്ഷയെ കരുതി കേരളത്തിലെ മുസ്ലിം സമുദായം താലിബാനിസം പോലുള്ള ഭീകര പ്രവണതകളെ നിരുത്സാഹപ്പെടുത്തണം.
ഇസ്ലാമിക കോടതി ശിക്ഷ വിധിക്കുന്നു
കോഴിക്കോടിനടുത്ത് മുക്കം കൊടിയത്തൂരില്‍ വിവാഹിതയുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് ഒരു യുവാവിനെ നിഷ്റൂരമായി കൊല ചെയ്തു. അവിഹിത ബന്ധം പുലര്‍ത്തുന്നവരെ കല്ലെറിഞ്ഞ് കൊല്ലണം എന്നാണു ശരീഅത്ത് നിയമം അനുശാസിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലാന്‍ സൗകര്യം ഇല്ലാത്തത് കൊണ്ടു കൊടിയത്തൂരിലെ യുവാവിനെ തല്ലിക്കൊന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞു ഒരു കോളേജ് അധ്യാപകന്റെ കയ്പ്പത്തി വെട്ടിയ സംഭവത്തിന്റെ തിക്തസ്മരണകള്‍ ഇപ്പോഴും സജീവമാണ്. ഈ അതിക്രമങ്ങള്‍ക്കും നൃശംസതകള്‍ക്കും പിന്നില്‍ ഇസ്ലാമിസ്റ്റുകള്‍ ആണെന്ന കാര്യത്തില്‍ ശരാശരി ബുദ്ധിയുള്ളവര്ക്കൊ ന്നും സംശയമില്ല. ഇത്തരം ശരീഅത്ത് നിയമ ശിക്ഷകള്‍ വിധിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതികളാണ്.
ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി
House of Justice എന്നതിന്റെ അറബിഭാഷാരൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഇസ്ലാമിക ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം മന്ത്രവാദിയെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നു എന്ന വിവരം ജനങ്ങള്‍ക്ക് നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ് തുടങ്ങിയ മതഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് ജമാ'അത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. പക്ഷെ ലോകത്തെങ്ങുമുള്ള മുസ്ലിംഭീകര സംഘടനകള്‍ക്ക് ആശയപരമായ അടിത്തറ നല്‍കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട ജമാ'അത്തെ ഇസ്ലാമിയും ഈജിപ്തില്‍ ജന്മമെടുത്ത മുസ്ലിം ബ്രദര്‍ഹൂഡും ആണ്.
കേരളത്തില്‍ മുസ്ലിംലീഗുനും പങ്ക്
കേരളത്തിലെ മുസ്ലിം ലീഗ് മുസ്ലിംസമുദായത്തിന്റെ പേര് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിക്കൊണ്ട് കേരളീയരോട് പറയുന്നു മുസ്ലിം ലീഗ് എന്ന “മതേതരപ്പാര്‍ട്ടി” ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളായിപ്പോകുമായിരുന്നെന്ന്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ചും ജമാഅത്ത് പരിവാറിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍ക്കൊന്നും സംശയമോ തര്‍ക്കമോ ഇല്ല. ജമാഅത്തിനെ കാല്‍നഖം മുതല്‍ ശിഖവരെ എതിര്‍ക്കുന്ന ചില മുസ്ലിം പണ്ഡിതന്മാര് പറയുന്നു: മുസ്ലിംലീഗ് വര്‍ഗ്ഗീയതയുടെ വിഷമില്ലാത്ത ജാതിപ്പാര്‍ട്ടി മാത്രമാണ്. ഈ പണ്ഡിതന്മാരുടെ അറിവിലേക്കായി പ്രശസ്തനും നിഷ്പക്ഷമതിയുമായ ചരിത്രകാരന് ബിപന്‍ ചത്തിന്ദ്ര വര്‍ഗ്ഗീയതയ്ക്ക് നല്കിയ നിര്‍വ്വചനം ചൂണ്ടിക്കാണിക്കട്ടെ. “ലളിതമായി പറഞ്ഞാല്‍ ഒരു മതത്തിന്റെ അനുയായികള്‍ തങ്ങള്‍ ആ മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പൊതുവായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതാണ് വര്‍ഗ്ഗിയത (communalism)."
മുസ്ലിം ലീഗ് കേരളത്തിലെ മുസ്ലിങ്ങളില്‍ ഈ മനോഭാവം വളര്‍ത്താനാണ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് മാത്രമല്ല, മുസ്ലിംഭീകരവാദികളെ രഹസ്യമായി പ്രോത്സാഹിപ്പിക്കുക എന്ന നയവും അവര്‍ സ്വീകരിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് കേരളത്തിലെ മുസ്ലിങ്ങളില്‍ ഈ മനോഭാവം വളര്‍ത്താനാണ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് മാത്രമല്ല, മുസ്ലിംഭീകരവാദികളെ രഹസ്യമായി പ്രോത്സാഹിപ്പിക്കുക എന്ന നയവും അവര്‍ സ്വീകരിച്ചിട്ടുണ്ട്.
താലിബാനിസം വളരാതിരിക്കാന്‍ മുസ്ലിം സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കണം
ജമാഅത്തെ ഇസ്ലാമി ആശയപരമായ അടിത്തറ നല്‍കിയും മുസ്ലിം ലീഗ് ഭരണ സ്വാധീനം ഉപയോഗിച്ചുള്ള പിന്തുണ നല്‍കിയും താലിബാനിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തില്‍ താലിബാനിസം വളര്‍ന്നാല്‍ സംഘ പരിവാര്‍ ഇന്ത്യയിലാകെ ന്യൂനപക്ഷ സമുദായങ്ങള്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണം ഉണ്ടെന്നു വ്യാഖ്യാനിക്കപ്പെടും. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ രക്ഷയെ കരുതി കേരളത്തിലെ മുസ്ലിം സമുദായം താലിബാനിസം പോലുള്ള ഭീകര പ്രവണതകളെ നിരുത്സാഹപ്പെടുത്തണം.
Monday, November 14, 2011
Spirituality Industry and Psychiatry
Even though Dr. D’Souza titled his presentation ‘the Science of Well-being’ his ultimate aim was to introduce what is known as “The Spirituality Augmented Well-being Therapy” which I felt was another brand of “Art of Living” which is a private enterprise in spirituality by Sri Sri Ravisankar.
Economists classify industry into three sectors viz. Primary, concerning agriculture sector, Secondary, concerning industrial sector and Tertiary concerning services. Now, there is a Fourth Sector in industry namely Spirituality Sector.
What is spirituality?
Traditionally, many religions have regarded spirituality as an integral aspect of religious experience. Among other factors, declining membership of organized religions and the growth of secularism in the western world have given rise to a broader view of spirituality. The term "spiritual" is now frequently used in contexts in which the term "religious" was formally employed.Words translatable as 'spirituality' first began to arise in the 5th century and only entered common use toward the end of the Middle Ages. Spiritual innovators who operated within the context of a religious tradition often became marginalized or suppressed as heretics or separated out as schismatic. In these circumstances, anthropologists generally treat so-called "spiritual" practices such as shamanism in the sphere of the religious, and class even non-traditional activities such as those of Robespierre’s Cult of the Supreme Being in the province of religion.
the
Natural theology is a branch of theology based on reason and ordinary experience. Thus it is distinguished from revealed theology (or revealed religion) which is based on scripture and religious experiences of various kinds; and also from transcendental theology, theology from a priori reasoning.
Spirituality as big business
Renowned commentator Amelia Gentleman wrote in New York Time on the 11th June, 2005: “While Western workers pop antidepressants and tranquilizers to beat stress, One of
Gayatri Mehra, media manager with a religious channel says, " Religion has been commercialized in a big way. People are always eager to watch religious serials or listen to sermons on various channels. Senior citizens as well as devotees lay a lot of emphasis on religion and the arena of spiritualism. There are several gurus, swamis and saints who have followers in
Spiritually augmented well-being therapy
The proponents of this new brand like call it Spiritually Augmented Cognitive Behaviour Therapy or SACBT. This is nothing but smuggling of spirituality through back door into the realm of cognitive science for the purpose of making cognitive therapy a business like Art of Living. It satisfies neither the spiritual needs of the mentally ill nor that of the psychiatrists. It is designed to serve the greed of the therapist.Spiritual needs of the mental patients
I have no doubt that there are some spiritual needs mental patients. Majority of my patients are believers. I advise them to pray because in cognitive psychology prayer is self suggestion. I even formulate prayers is such a way as to promote positive attitudes towards life for the believing patients in accordance with their religious faith.The leaflet of the Royal College of Psychiatrists,
Spirituality involves experiences of:
· a deep-seated sense of meaning and purpose in life
· a sense of belonging
· a sense of connection of 'the deeply personal with the universal'
· acceptance, integration and a sense of wholeness.
http://www.rcpsych.ac.uk/mentalhealthinfo/treatments/spirituality.aspx
Tuesday, November 8, 2011
AN ACT OF VENGEANCE BY THE KERALA HIGH COURT!
M.V. Jayarajan sentenced to six months jail
A division bench of Kerala High Court on Tuesday sentenced
CPI(M) leader M.V. Jayarajan to six months simple
imprisonment in a contempt of court case. The bench
comprising of Justices V. Ramkumar and P.Q. Barkath Ali
also imposed a fine of Rs. 2,000 on Mr. Jayarajan.
The Court passed the verdict in a contempt of court case
which was suo moto initiated against Mr. Jayarajan for
making remarks against High Court judges. He made the
remarks in a speech delivered at a public meeting in Kannur,
which was organised in the wake of the High Court banning
roadside public meetings. The court also rejected his plea to
stay the verdict. (COURTESY : THE HINDU)
Denial of his plea to stay the verdict to go for appeal against the verdict and first wording “rigorous imprisonment” proves the verdict a vengeful one. The denial of plea to stay is denial of natural justice. There is no provision in law to give rigorous imprisonment for the contempt of court. When this was pointed out to the Judges the word “rigorous” was removed from the judgment! These acts proves beyond doubt that the judges were misguided by emotion of vengeance.
Thursday, September 29, 2011
നികുതി വെട്ടിപ്പുകാരനെ കൈരളി ചാനലിന്റെ ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റുക
ബര്ളിന് കുഞ്ഞനന്തന് നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി: “പിണറായി വിജയന് സി. പി. എം. സെക്രട്ടറിയായതുമുതല്‍ അദ്ദേഹത്തിന്റെ മുഖ്യ അജന്‍ഡ പാര്‍ട്ടിക്ക് സ്വന്തമായി ഒരു ടി. വി. ചാനല്‍ ആരംഭിക്കുക എന്നതായിരുന്നു.” (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 89:30 ഒക്ടോബറ് 2-8) ബര്ളിന് എഴുതിയത് നൂറു ശതമാനവും ശരിയാണ്. അന്നൊക്കെ പാര്‍ട്ടിക്ക് ഒരു ചാനല്‍ മേനിയ തന്നെ ആയിരുന്നു.
പാര്‍ട്ടി തീരുമാനം
ഒരു മേഖലാ പൊതുയോഗത്തില്‍ റിപ്പോറ്ട്ടിംഗിന് വന്ന എം. എ. ബേബി പറഞ്ഞത് ഓരോ പാര്‍ട്ടി അംഗവും ഏറ്റവും കുറഞ്ഞത് 100 രൂപയുടെ ഓഹരിയെങ്കിലും എടുക്കണമെന്നാണ്. അതാണത്രേ പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചോ പാര്‍ട്ടി അംഗങ്ങള്‍ അതില്‍ ഷെയര്‍ എടുക്കുന്നതിനെക്കുറിച്ചോ താഴെ തലങ്ങളില്‍ ചര്‍ച്ചയൊന്നും നടത്തിയില്ല. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ചാനല്‍ തുടങ്ങാന്‍ കഴിയുമായിരുന്നില്ല. കാരണം മഹാഭൂരിപക്ഷം സാധാരണ അംഗങ്ങളും പാര്‍ടി ടി. വി. ചാനല്‍ തുടങ്ങുന്നതിന് എതിരായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഇത് വെറുതെ ഊഹിച്ചു പറയുന്നതല്ല. തിരുവനന്തപുരം ജില്ലയിലെ അനേകം പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ഞാനിങ്ങനെയൊരു നിഗമനത്തിലെത്തിയത്. ചാനലിന്റെ ഷെയറെടുത്ത് കൂടുതല്‍ പണം സമ്പാദിക്കാമെന്ന് മോഹിച്ച പണക്കാരായ ഏതാനും ചില പാര്‍ട്ടി അംഗങ്ങള്‍ക്കു മാത്രമേ പാര്‍ട്ടി ചാനല്‍ തുടങ്ങണമെന്ന അഭിപ്രായമുണ്ടായിരുന്നുള്ളു. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിന് എതിരായിരുന്നെങ്കിലും പാര്‍ട്ടി തീരുമാനമനുസരിച്ച് ഞാന്‍ 100 രൂപയുടെ ഷെയര്‍ എടുത്തു.
കൈരളി പാര്ട്ടിചാനലാണ്
ചാനലിനെക്കുറിച്ചുള്ള പാര്‍ട്ടി ശത്രുക്കളുടെ ആരോപണങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറാനായി കൈരളി ചാനല്‍ പാര്‍ട്ടി ചാനലല്ലെന്ന് പറയാറുണ്ടെങ്കിലും സത്യത്തില്‍ കൈരളി ചാനല്‍ പാര്‍ട്ടി ചാനല്‍ തന്നെയാണെന്നാണ് പാര്‍ട്ടി അംഗമായ എന്റെ അറിവ്.
നികുതിവെട്ടിപ്പ് കാരന് ചെയര്മാന് സ്ഥാനത്ത് തുടരുന്നത് ശരിയല്ല
പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലെ “മറയില്ലാതെ” എന്ന പംക്തിയില്‍ സുകുമാര്‍ അഴിക്കോട് എഴുതി: “ഇതിനിടയിലാണല്ലോ കേരളത്തിലെ രണ്ട് സിനിമാ നടന്മാര് വമ്പിച്ച നികുതിവെട്ടിപ്പ് നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചത്. ഓരോ നടനും 30 കോടിയോളം തട്ടിപ്പ് നടത്തി, വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചു.” (ദേശഭിമാനി, സെപ്തംബര്‍ 28) സുകുമാര്‍ അഴിക്കോട് സൂചിപ്പിച്ച രണ്ട് സിനിമാ നടന്മാര് ആരൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം. വരുമാന നികുതി നിയമപ്രകാരം യഥാര്‍ത്ഥ വരുമാനം കാണിക്കാതിരിക്കുകയും സര്‍ക്കാരിനു കൊടുക്കേണ്ട നികുതി കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് പിഴ, തടവ് എന്നിങ്ങനെ രണ്ടു തരത്തിലാണ് ശിക്ഷ വിധിക്കുക. ഇങ്കം ടാക്സ് കമ്മിഷണറാണ് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കേണ്ടത്.
പാര്‍ട്ടി ചാനലിന്റെ ചെയര്മാന് സിനിമാ നടന് മമ്മൂട്ടിയാണ്. പ്രഥമാന്വേഷണത്തില്‍ ഇദ്ദേഹം 30 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്ര വലിയ സാമ്പത്തികക്കുറ്റം ചെയ്ത വ്യക്തി പാര്‍ട്ടി ചാനലിന്റെ ചെയര്മാന് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടി അംഗവും ഷെയര്‍ ഹോള്‍ഡറുമായ എന്റെ അഭിപ്രായം.
Tuesday, September 13, 2011
ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്യം
മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായ വി. എസ്. അച്യുതാനന്ദന് 89:28 ലക്കം (സെപ്തമ്പര്‍ 18-24) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആധാര്‍ എന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ (യു.ഐ.ഡി.) പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഉത്തിഷ്ഠമാനവും ജാഗ്രവത്തും ആയ ഒരു ലേഖനമെഴുതിയിരിക്കുന്നു. ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളോടും പൂര്‍ണ്ണമായി യോജിക്കുന്നു. അച്യുതാനന്ദന് സഖാവിനും മാതൃഭൂമി ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങള്‍.
എന്താണ് ആധാര്‍?
അത് പന്ത്രണ്ടക്കമുള്ള ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ആള്‍ക്ക് അതോറിറ്റി ഈ നമ്പര്‍ നല്‍കും. ഇത്തരമൊരു നമ്പര്‍ ലഭിച്ച വ്യക്തി കൃത്യമായി തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ഇന്ത്യയിലെ ഒരു പൌരനു മാത്രമേ ഉണ്ടാകൂ. വ്യക്തിയില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കും. വ്യക്തിയുടെ സാമൂഹികവും കുടുംബപരവുമായ വിവരങ്ങള്‍ക്കു പുറമെ പത്തു വിരലുകളൂടെയും അടയാളങ്ങള്‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം തുടങ്ങിയ ജൈവപരമായ വിവരങ്ങളൂം ആധുനിക സജ്ജീകരണങ്ങള്‍ മുഖേന ശേഖരിച്ച് വിവര സഞ്ചയത്തില്‍ ചേര്‍ക്കും. താനാരാണെന്ന് വെളിപ്പെടുത്തേണ്ട സന്ദര്‍ഭത്തില്‍ ആധാര്‍ നമ്പര്‍ പറഞ്ഞാല്‍ മതിയാകും.
ആധാര്‍ ഇല്ലാത്തവന് ഇന്ത്യക്കാരനല്ലാതാവും
റേഷന്‍ കാര്‍ഡ് കിട്ടാന്‍, ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍, സ്കൂളിലോ കോളേജിലോ ചേരാന്‍, ട്രെയിന്‍ ടിക്കറ്റോ പ്ലെയിന്‍ ടിക്കറ്റോ ബുക്ക് ചെയ്യാന്‍, ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യാന്‍..... അങ്ങനെ എല്ലാത്തിനും ആധാര്‍ വേണ്ടി വരുന്ന സ്ഥിതിവിശേഷം താമാസിയാതെ സംജാതമാകും. അധികം താമസിയാതെ ആധാര്‍ ഇല്ലാത്തവന് ഇന്ത്യക്കാരനല്ലെന്ന് പോലും വിശേഷിപ്പിക്കപ്പെടും...
മാതൃഭൂമി ലേഖനത്തില്‍ വി. എസ്. എഴുതി: “കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന യു. ഐ. ഡി. പദ്ധതി തീര്‍ച്ചയായും ഭരണകൂടത്തിന്ന് അനിയന്ത്രിതമായ അധീകാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരാണ്. എന്നാല്‍ പൌരന്മാരെ സുതാര്യ അടിമകളാക്കാനാണ് യു.ഐ.ഡി.പദ്ധതി സഹായിക്കുക.”
നാറ്റ്സി ജര്‍മ്മനിയില്‍ ജൂതന്മാരെ കൊന്നൊടുക്കിയ കാര്യം വി.എസ്. ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജൂതന്മാരെ തിരിച്ചറിയാന്‍ ഒരു യു.ഐ.ഡി. പദ്ധതി ജര്‍മ്മനിയിലും നടപ്പാക്കിയ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നില്ലെന്ന് തോന്നുന്നു. അദ്ദേഹം വിട്ടുപോയ മറ്റൊരു കാര്യമുണ്ട്. യു.ഐ.ഡി.പദ്ധതിക്ക് ഒരു ഗൂഢലക്ഷ്യമുള്ളതാണ് അത്.
യു.ഐ.ഡി.പദ്ധതിയുടെ ഗൂഢലക്ഷ്’യം
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ അംഗങ്ങളെയും നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്’യം. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയോ എല്‍. കെ. അഡ്വാനിയെ എഴുതിത്തള്ളാന്‍ കഴിയാത്തതിനാല്‍ സര്‍വ്വാധികാരവിഭൂഷിതനായ ഉപപ്രധാന മന്ത്രിയോ ആയാല്‍ യു.ഐ.ഡി. എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ഒന്നാലോചിച്ചു നോക്കൂ.
Subscribe to:
Posts (Atom)