Sunday, August 9, 2009

പര്‍ദ്ദയുടെ ഉദ്ഭവം

പര്‍ദ്ദധാരണം സ്ത്രീകളുടെ അച്ചടക്കത്തിന്റെ ലക്ഷണമാണെന്ന് ഒരു വനിത ഇസ് ലാമിസ്റ്റ് ആഭിമുഖ്യമുള്ള പത്രത്തില്‍ (മാധ്യമം ജൂലൈ 28) ലേഖനം പ്രസിദ്ധീകരിക്കുന്നത് സ്വാഭാവികം മാത്രം. പര്‍ദ്ദ ധരിക്കാത്ത വനിതകള്‍ അച്ചടക്കമില്ലാത്തവരാണെന്ന ധ്വനിയുണ്ട് ശ്രീമതിയുടെ വാദത്തില്‍. പര്‍ദ്ദ ധരിക്കുന്നത് അച്ചടക്കത്തിന്റെ ലക്ഷണം മാത്രമല്ല സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രകടനവുമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഒരു പുരുഷന്‍ പത്രാധിപര്‍ക്ക് കത്തും എഴുതിയിരിക്കുന്നു. (മാധ്യമം ആഗസ്റ്റ് 9) ഇവര്‍ രണ്ടു പേരും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് ഇസ് ലാം മതം അനുശാസിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മന:ശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചും അവര്‍ അജ്ഞരാണെന്ന് തോന്നുന്നു. അറബ് ഗോത്രസമൂഹം മക്കത്താ‍യ (patrilineal) സമൂഹമായിരുന്നു. പുരുഷമേധാവിത്വം മക്കത്തായ സമൂഹത്തില്‍ സ്വാഭാവികമായ ക്രമമായിരുന്നു. അറബ് സമൂഹത്തില്‍ പുരുഷമേധവിത്വം കൊടികുത്തിവാണിരുന്നെങ്കിലും ഇസ് ലാമിനു മുമ്പ് അറബിസ്ത്രീകള്‍ വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്, നബി ആകുന്നതിനു മുമ്പ് വിവാഹം ചെയ്ത ഖദിജ തന്നെയാണ് ഇതിന് തെളിവ്. അവര്‍ ഒരു സാര്‍ത്ഥവാഹകസംഘത്തിന്റെ ഉടമയായിരുന്നു. അവരുടെ സംഘത്തെ സിറിയയിലേക്ക് നയിച്ച് വ്യാപാരം നടത്താന്‍ നിയോഗിച്ചത് മുഹമ്മദിനെ ആയിരുന്നല്ലോ. നാല്പത്കാരിയായിരുന്ന ഖദിജയ്ക്ക് ഇരുപത്തഞ്ച്കാരനായ മുഹമ്മദിനെ ഭര്‍ത്താവായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
പര്‍ദ്ദ സമ്പദായം ഇസ് ലാം അനുശാസിച്ചതല്ല അറബ് സംസ്കാരത്തിന്റെ ഭാ‍ഗമാണെന്ന് ‍ ചില ഇസ് ലാമിസ്റ്റുകള്‍ വാദിക്കാറുണ്ട്. ഇസ് ലാമിനു മുമ്പ് അറബികളുടെ ഇടയില്‍ പര്‍ദ്ദ സമ്പ്രദായം ഇല്ലായിരുന്നുവെന്നും അത് നിഷ്കര്‍ഷിച്ചത് ഇസ് ലാമാണെന്നും ഉള്ള ചരിത്രവസ്തുതയ്ക്ക് തെളിവ് ഖുര്‍ ആനിലെ 33:33 വചനമാണ്. ഇസ് ലാമിനു മുമ്പുണ്ടായിരുന്ന ജാഹിലിയ്യ (അജ്ഞാന) കാലത്ത് ചെയ്തിരുന്നതു പോലെ സ്ത്രീകള്‍ സൌന്ദര്യം പ്രദര്‍ശിപ്പിച്ച് നടക്കരുതെന്ന് ഈ വചനം അനുശാസിക്കുന്നു. സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങുമ്പോള്‍ ശരീരവും മുഖവും മറയ്ക്കണമെന്ന് അനുശാസിക്കുന്ന മറ്റു വചനങ്ങളുമുണ്ട്.
അറബികളുടെ ഇടയില്‍ മാത്രമല്ല മറ്റു പല സമൂഹങ്ങളിലും പര്‍ദ്ദ സമ്പ്രദായം നിലനില്ക്കുന്നുണ്ടെന്നും ചിലര്‍ വാദിക്കുന്നു. ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ മുഖം മറയ്ക്കാറുണ്ടെന്ന്‍ പറഞ്ഞ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ ഭവ്യത പ്രകടിപ്പിക്കാനായി മുഖം മറയ്ക്കുക പതിവാണെങ്കിലും അതിനെ ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായവുമായി താരതമ്യം ചെയ്യാനാവില്ല. ഇസ് ലാം സ്ത്രീയെ കാണുന്നത് പുരുഷന്റെ കാമപൂരണത്തിനുള്ള ഉപകരണമായിട്ടു മാത്രമാണ്. ഇസ് ലാം സ്ത്രീയെ പുരുഷന്റെ കാമപൂരണോപകരണമായിക്കാണാനുള്ള മന:ശാസ്ത്രപരമായ കാരണം പ്രവാചകനായ മുഹമ്മദിന്റെ സ്വന്തം അനുഭവങ്ങള്‍ തന്നെ ആയിരുന്നു. മുഹമ്മദിന് പത്തിലധികം പത്നിമാരും ഏറ്റവും കുറഞ്ഞത് ഒരു വെപ്പാട്ടിയും ഉണ്ടായിരുന്ന കാര്യം സുവിദിതമാണല്ലോ. അന്നത്തെ അറബ് സമൂഹത്തിലെ നടപ്പനുസരിച്ചാണ് മുഹമ്മദ് അനേകം ഭാര്യമാരെയും വെപ്പാട്ടിമാരെയും സ്വീ‍കരിച്ചത്. ചിലര്‍ അതിനെ മുഹമ്മദിന്റെ വിഷയലമ്പടത്വമായി ചിത്രീകരിക്കുന്നത് ചരിത്രാവബോധമില്ലായ്മ കൊണ്ടാണ്.
സ്ത്രീകള്‍ക്ക് പര്‍ദ്ദധാരണം അനുശാസിച്ചതിന്റെ മന:ശാസ്ത്രപരമായ കാരണത്തിലേക്ക് വരാം. പത്തിലധികം പത്നിമാര്‍ ഉണ്ടായിരുന്നെങ്കിലും മുഹമ്മദിന് ഏറ്റവും കൂടുതല്‍ ഇഷ്ടം കൌമാരപ്രായം പിന്നിടാത്ത അയിശയോടായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ അയിശയെ ആയിരുന്നു കൂടെ കൂട്ടാറ്. ഒരു യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ അയിശ ഒരു യുവഭടനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന് ചിലര്‍ അപവാദം പ്രചരിപ്പിച്ചു. അയിശ നിരപരാധിനിയാണെന്ന് മുഹമ്മദിന് ബോധ്യപ്പെട്ടെങ്കിലും നബിയുടെ ഭാര്യമാരെ അന്യപുരുഷന്മാര്‍ നോക്കരുതെന്നും അവര്‍ താമസിക്കുന്ന ഭവനങ്ങളില്‍ ചെല്ലരുതെന്നും വിലക്കുന്ന ഖുര്‍ ആന്‍ വചനം (33:53) മുഹമ്മദ് അവതരിപ്പിച്ചു. ഈ സംഭവത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന ഇസ് ലാമിക സമ്പ്രദായം നിലവില്‍ വന്നത്. സ്ത്രീയുടെ മുഖം കണ്ണില്‍ പെട്ടാല്‍ പുരുഷന്റെ കാമം ഉണരുമെന്നുള്ള മുഹമ്മദ് നബിയുടെ ധാരണയില്‍ നിന്നാണ് ഇസ് ലാമിലെ പര്‍ദ്ദ സമ്പ്രദായം ഉദ്ഭവിച്ചത്. യൌവ്വനം പിന്നിടാത്ത അയിശയെക്കുറിച്ച് അവിഹിതവേഴ്ചയുടെ അപവാദം ഉണ്ടായതിനു ശേഷമാണ് മുഹമ്മദിന്റെ മനസ്സില്‍ ഈ വികലമായ ധാരണ ഉടലെടുത്തത്. വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയ ഒരു പുരുഷന്റെ വികലധാരണയില്‍ നിന്നുണ്ടായ പര്‍ദ്ദ സമ്പ്രദായത്തെയാണ് സ്ത്രീയുടെ അവകാശമായും സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപകമായും ചിലര്‍ ചിത്രീകരിക്കുന്നത്. സ്ത്രീയുടെ പരമമായ അടിമത്വത്തിന്റെ ഏറ്റവും പ്രത്യക്ഷമാതൃകയാണ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായം. ഇത്തരം വിദണ്ഡാവാദങ്ങള്‍ സ്ത്രീത്വത്തോട് മാത്രമല്ല മനുഷ്യത്വത്തോട് തന്നെയുള്ള അവഹേളനമാണ്.

27 comments:

ea jabbar said...

അടിമസ്ത്രീകള്‍ അരക്കെട്ടു മാത്രം മറച്ചാല്‍ മതി എന്നാണ് ഇസ്ലാം നിയമം. അടിമസ്ത്രീകളില്‍ നിന്നും സ്വതന്ത്ര സ്ത്രീകളെ വേര്‍തിരിച്ചറിയാന്‍ കൂടിയാണ് പര്‍ദ്ദ ഏര്‍പ്പെടുത്തിയത്.

സത്യാന്വേഷി said...

സ്ത്രീകളുടെ ചലന സ്വാതന്ത്ര്യത്തെ ഇത്രയ്ക്കധികം തടയുന്ന ഒരു വേഷമില്ല. സ്ത്രീകളെ ഫാഷൻ റ്റീവിയിൽ കാണുന്ന മാതിരി കാണണം എന്നു പറയുന്നതും പർദ്ദയിട്ടു മൂടിപ്പൊതിഞ്ഞേ നടത്താവൂ എന്നു പറയുന്നതും വാസ്തവത്തിൽ ഒരേ മാനസികാവസ്ഥയാണ്. രണ്ടുകൂട്ടരും സ്ത്രീകളെ ശരീരം മാത്രമായി കാണുന്നു. ഡോക്റ്ററോട് പൂർണമായും യോജിക്കുന്നു.

muhammed said...

അടിമസ്ത്രീകള്‍ അരക്കെട്ടു മാത്രം മറച്ചാല്‍ മതി എന്ന ഇസ്ലാം നിയമമുണ്ടെന്ന് ഇപ്പോളാണ് ആദ്യമായി കേള്‍ക്കുന്നത്. ഏത് ഖുര്‍ആന്‍ വചനത്തിലാണതുള്ളതെന്ന് ജബ്ബാര്‍ മാഷ് ദവായി ചൂണ്ടിക്കാണിക്കുമോ?

Rabia said...

ചില സ്ത്രീകള്‍ പര്‍ദ്ദയുടെ മാഹത്മ്യം പറഞ്ഞുനടക്കാന്‍ കാരണം മാനസികമായ അടിമത്തമാണ്. ഇന്ത്യയിലെ ചില ആളുകള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ തമോഗര്‍ത്തത്തില്‍ നിന്നും രക്ഷിച്ചതിനെ ഇപ്പോഴും പ്രകീര്‍ത്തിക്കാറില്ലെ? രണ്ട് നൂറ്റാണ്ട് ബ്രിട്ടന്റെ അടിമത്തത്തില്‍ കഴിഞ്ഞതിന്റെ ഫലമായി ഇന്ത്യക്കാരിലുണ്ടായ മാനസികാടിമത്തത്തിന്റെ തെളിവാണത്. ഇസ്ലാം പതിന്നാല് നൂറ്റാണ്ടുകളായി സ്ത്രീയെ അടിമത്തത്തില്‍ തളച്ചിട്ടിരിക്കുകയാണ്. മുസ്ലിം സ്ത്രീയെ മാനസികമായ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ സഹായകമാണ് പര്‍ദ്ദയുടെ ഉദ്ഭവം എങ്ങനെ ആയിരുന്നു എന്ന വിവരണം.

Sreedharan Nair said...

ഖുര്‍ആന്‍ പര്‍ദ്ദ ധരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഒരാള്‍ ഈ ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട് ഈമെയിലുകള്‍ അയച്ചിരിക്കുന്നു. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.അതിന്റെ അര്‍ത്ഥം മുഖം മറയ്ക്കണമെന്നല്ലേ? ഖുര്‍ആന്‍ പൊതുവെ എടുത്തിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടില്‍ നിന്നാണ് ഇന്നത്തെ പര്‍ദ്ദയും ഹിജാബും രൂപപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു.

ECSTACY VSOP said...

interesting
though
theresnt anything new.

ECSTACY VSOP said...

and one more thing. people like dr.muhammadali should keep on their writing.if they back out, life and living in this place will be more difficult. dr`s obvervations and his gut to say should be applauded.

Lalsalam said...

The blogger has exposed the true cause behind the purdah. It was introduced by a person who think that at the glance of woman's face the men get sexually aroused. Now, some are trying to campaign that the purdah was not prsecribed by Qur'an. This is to mislead people. In fact the verse no 33 of the chapter 33 of Qur'an prohibted exhibiting the beauty of woman as was doing in the jahiliya period. this specifically directs women to wear purdah when they come out of home. this is in fact slavery.

Rathish Kumar said...

വളരെ പ്രസക്തമായ കാര്യം. മുസ്ലിം സ്ത്രീകള്‍ക്ക് സാധാരണ മനുഷ്യരെപോലെ പുറത്തിറങ്ങി നടക്കാന്‍ പാടില്ല, പര്‍ദ്ദ ധരിക്കണം എന്ന് പറയുന്നത് ആധുനികയുഗത്തിലെ മനുഷ്യാവകാശ ലംഘനമാണ്.

Peacemaker said...

Now, the faithful will come out with interpretations that 'it was originally meant to protect them from Swine flu!

Vinod Nair said...

i didnt know the story , and i have spoken to many arab women they told me there is no need to cover the face , only the body, one of the came up with this theory , during tribal wars it was women and cattle which was the highest in demand , so to protect the women from kidanpping this idea might have come, my point is dont glorify parda , u want to wear it wear it, dont want dont wear , but i will be most uncomfortable talking to a women wearing parda.

suni said...

ഇസ്ലാമിക പുരോഗമന പ്രസ്ഥാനങ്ങള്‍ പര്‍ദ്ദ എന്നതിനെ ഒരു വസ്ത്രം എന്നതിനേക്കള്‍ ഒരു മത ചിഹ്നം എന്ന നിലക്കാണു വിശ്വാസികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.ഒരു അടിമയുടെ വിധേയത്വ മനോനില പോലെ പര്‍ദ്ദയും മഫ്തയും തങ്ങളുടെ ശരീരഭാഗമാണെന്നു കരുതി ഈ അടിമത്വം സന്തോഷത്തോടെ സ്വീകരിച്ചു വളര്‍ന്നുവരുന്ന മുസ്ലിം പെണ്‍കുട്ടികളെ നിത്യേന കാണുന്ന ഒരു അധ്യാപകനായ എനിക്കു തോന്നുന്നത് ഈ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒന്നും തന്നെ ഫലവത്താവാന്‍ സാദ്ധ്യതയില്ല എന്നാണ്.
'ഇസ് ലാം സ്ത്രീയെ കാണുന്നത് പുരുഷന്റെ കാമപൂരണത്തിനുള്ള ഉപകരണമായിട്ടു മാത്രമാണ്'. ഡോക്ടറുടെ ഈ വാചാകത്തില്‍, സ്ത്രീയെ കാമ പൂരണത്തിനുള്ള ഉപാധിയായി കാണുന്നത് ഇസ്ലാം മാത്രമാണു എന്ന ഒരു ധ്വനിയുണ്ട്. അതിനോടു വിയോജിക്കുന്നു.

Naseef Ummer - Spread The message of Islam said...

Dear Dr. Mohammed,

I am surprised you found in Qur'an Ayahs saying to wear purdah. As in Bible, Baghvat Geetha, Qur'an the verses conveys precisely only to keep modesty for women. How to keep the modesty is disputed among people.

Even from Hadith's you can see dress code is suggested that one should wear dress that can show face and hand. And the dress should not be a tight one. With in these constraints, i don't think a dress designer can end up with only a purdah!

I really don't like the purdah wear. I wouldn't suggest it to anyone. It's really alien to our culture. But i recently heard a naive remark from one college girl student. She said when she and her friends travel from TN to kerala in train, usually every college is closed at the same time, so there are usually boys at every corner for commenting at them, they were purdah specifically for that travel to avoid such situations. Even non muslims ends up wearing it! It provides a kind of security to themselves.

Islam acknowledges that men live in a society. Men have their weaknesses. You cannot dispute that. So these undesirable way of dressing should not give away for the community to deviate from its objectives. You can see in the western world how the culture is taking the toll of objectivity in yonger generation.

Purdah is for arabs as saree is for keralites. That istheir style. It is not an Islamic style. Do not misinterpret Islamic verses.

Dr. N.M.Mohammed Ali said...

പര്‍ദ്ദ സ്ത്രീകളുടെ അടിമത്തത്തിന്റെ അടയാളമാണെന്ന് ശ്രീമതി (?) നസീഫ് ഉമര്‍ സമ്മതിക്കുന്നു. പര്‍ദ്ദയ്ക്കെതിരായി പ്രചാരണം നടത്തുക. പര്‍ദ്ദ സ്ത്രീകളുടെ അച്ചടക്കത്തിന്റെ ലക്ഷണമാണെന്ന് വിദണ്ഡാവാദം ഉന്നയിക്കുന്ന അജ്ഞാനികളെയും അടിമത്തമനോഭാവക്കാരെയും തുറന്നു കാണിക്കുക.

Naseef Ummer - Spread The message of Islam said...

Mr. Mohammed,

I don't think i said purdah is the sign of slavery. I wonder which sentence of my previous post gave you that impression. Purdah is only a dress arab culture follows.

A dress for slavery is in your consience. Don't give away to your coonsience for such thinking. It will limit your ability to formulate better decisions for the sociey.

Dr. N.M.Mohammed Ali said...

Faith when it deepens sometimes crosses the borders of normalcy. Then it is called theopathic state. It is a delusional disorder. This commentor is a typical example for theopathic state.it will be better for him/her to consult a competent psychiatrist or a psychologist who has footing in cognitive behaviour therapy to solve her/his psychological problems.

Rabia Manaf said...

പര്‍ദ്ദ ധരിക്കാന്‍ ഖുര്‍ആന്‍ പറഞ്ഞിട്ടില്ലെന്ന് ചിലര്‍ ഇപ്പോള്‍ പറയുന്നുണ്ട്. പര്‍ദ്ദധാരണം അധമവും സ്ത്രീസ്വാതന്ത്ര്യത്തിന്റെ പരമമായ നിഷേധവും സ്ത്രീകളുടെ അടിമത്തത്തിന്റെ അടയാളവുമാണെന്ന തിരിച്ചറിവാണ് ഈ പറച്ചിലിനു പിന്നില്‍.

Ravikumar said...

ഇസ്ലാം സ്ത്രീകളെ മനുഷ്യകളെ വെറും കാമപൂരണോപാധികളായി മാത്രം കാണുന്നു എന്നതിന്റെ തെളിവാണ് പര്‍ദ്ദ സമ്പ്രദായം. സ്ത്രീകള്‍ തന്നെ പര്‍ദ്ദയ്ക്ക് വേണ്ടി വാദിക്കുന്നത് മാനസികമായ അടിമത്തത്തിന്റെ മാത്രം ലക്ഷണമല്ല, ഒരു തരത്തിലുള്ള മനോവിഭ്രാന്തിയുടെ സൂചകം കൂടിയാണ്.

Naseef Ummer - Spread The message of Islam said...

Well doctor, that doesn't add any note to my comment! You wear dress for various reasons- to cover your private parts, protection against weather etc... It is unfair to say Islam is projecting the dress model only on sexual grounds. But sexual influence is an undisputed factor in dress code design and if you are living in the modern world you can't say contrary to it.

If you evaluate how Islam has laid out criterias and principles to formulate decision and actions for the society in all aspects the results have been fruitful.

You are judging Islam by purdah and obsessed with the sexual factor concerning it. That itself shows how you are so shrewd at thinking.

As far as Islam is concerned - Purdah is not an Islamic uniform, it prescribes criteria beyond sexual appeal.

You are talking with the position principles laid out by Islam, Christianity and Hinduism are totally false. Do not discuss with a position. There will not be any conclusion from it. Do reason Dr.Mohammed and understand well what Qur'an says. Look for yourself.

Naseef Ummer - Spread The message of Islam said...

Rabia Manaf,

With God' Grace there is English and Malayalam translations of Quran and Hadtih. I advise you to read for any verses that says in Quran to ask Women to wear purdah.

Quran - It is a set of Criterias and principles.

Hadith- It suggestions of Habits/actions/programes designed based on Qur'an by Prophet Muhammed (s)which are conveyed through different personalities. The most authentic being by author Bukhari's. (Even in Bukhari's Hadith's there is no mention of purdah!)

Read from the right sources. Investigate. Think. Reason. These are taught by Quran as the first few verses.

I believe you have been victimized with wrong source of information and Habits from your elders or other influences. Most of Muslims are only aware of Islam by the perception of their teachers from Madrasas. But you have to learn to read those books and formulate your opinions to live your life. Don't attack Islam blindly.

Hope you take this positively.

Rabia said...

നസീഫ് ഉമ്മര്‍ പറയുന്നു:Don't attack Islam blindly. പര്‍ദ്ദധാരണത്തെ എതിര്‍ക്കുന്നത് ഇസ്ലാമിനെ ആക്രമിക്കുന്നതായിട്ടാണ് ശ്രീമതി നസീഫ് ഉമ്മര്‍ കാണുന്നത്. അതേ സമയം തന്നെ ഖുര്‍ആനിലും
ഹദീസുകളിലും ഒന്നിലും തന്നെ പര്‍ദ്ദ ധരിക്കാന്‍ അനുശാസിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. അന്ധമായ വിശ്വാസം ചിന്താശക്തിക്ക് തകരാറുണ്ടാക്കുമെന്നതിന് ഏറ്റവും നല്ല തെളിവാണ് പൂര്‍വ്വാപര വിരുദ്ധമായ ഇത്തരം വിതണ്ഡാവാദങ്ങള്‍. “ഞാന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കണം, ഞാന്‍ വായിക്കുന്ന ഖുര്‍ ആനും ഹദീസും മാത്രം വായിക്കണം. നിങ്ങളെ ആരൊക്കെയോ വഴി തെറ്റിച്ചിരിക്കുന്നു...” ഇത്തരം ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മതാന്ധതയുടെയ്യും മതഭ്രാന്തിന്റെയും ലക്ഷണങ്ങളാണ്. അല്ലാഹു ഏകനാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിക്കാത്തവര്‍ കാഫിറുകളൂം അതുകൊണ്ട് തന്നെ നരകവാസികളും (അഹല്‍ അല്‍-ജഹന്നം)ആണ് എന്നു പറയുന്നതിന്റെ പ്രലംബനം (projection) ആണ് അത്. ലോകത്ത് 650 കോടിയോളം ജനങ്ങളുള്ളതില്‍ ഒരു ചെരിയ ന്യൂനപക്ഷം മാത്രമേ ഇത്തരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നുള്ളു എന്ന് ഇസ്ലാം മതവിശ്വാസികള്‍ തിരിച്ചറിയുന്നില്ല.

ea jabbar said...

അടിമസ്ത്രീയുടെ “ഔറത്ത്” കാല്‍മുട്ടിനും പൊക്കിളിനും ഇടയിലുള്ള ഭാഗം മാത്രമാണെന്ന് ഇസ്ലാം കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മദ്രസയില്‍ അതു പഠിച്ചതും ഓര്‍ക്കുന്നു.

ഖുര്‍ ആന്‍ വാക്യങ്ങളുടെ അവതരണ പശ്ചാത്തലം വിവരിക്കുന്ന തഫ്സീറാണു * تفسير Asbab Al-Nuzul by Al-Wahidi.അതില്‍
33:58 ന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം:-

(And those who malign believing men and believing women undeservedly…) [33:58]. 'Ata' reported that Ibn 'Abbas said: “Once, 'Umar ibn al-Khattab, may Allah be well pleased with him, saw a girl from the Helpers with her beauty uncovered. He disliked seeing her beauty and hit her. She complained to her family about him and, as a result, they went out to him in order to hurt him. Allah, exalted is He, revealed this verse about this incident”. Muqatil said: “This verse was revealed about 'Ali ibn Abi Talib who used to be harmed and maligned by a group of hypocrites”. Al-Dahhak and al-Suddi said: “This verse was revealed about those adulterers who used to roam the streets of Medina and follow the women who come out at night to relieve themselves. When they saw a woman, they approached her and winked at her. If the woman did not say anything, they followed her; but if she rebuked them, they left her alone. Actually, these adulterers were only after slave girls. But at that time, freewomen were not distinguishable from slave-girls. All women used to go out wearing a chemise and a headscarf. The women complained to their husbands who mentioned the matter to the Messenger of Allah, Allah bless him and give him peace, and so Allah, exalted is He, revealed this verse”. The proof for the soundness of the above opinion is the saying of Allah, exalted is He (O Prophet! Tell thy wives and thy daughters and the women of the believers to draw their cloaks close round them…) [33:59]. Sa'id ibn Muhammad al-Mu'adhdhin informed us> Abu 'Ali al-Faqih> Ahmad ibn al-Husayn ibn al-Junayd> Ziyad ibn Ayyub> Hushaym> Husayn> Abu Malik who said: “The believing women were in the habit of going out at night to relieve themselves, but the hypocrites used to approach and malign them. This verse was revealed about this”. Said al-Suddi: “The houses of Medina used to be narrow. [For this reason,] women used to wait until nightfall in order to go out to relieve themselves. The corrupt of Medina also used to go out at night. Whenever they saw a woman with a cover, they said: 'This is a freewoman', and they left her alone. But whenever they saw a woman without cover, they said: 'This is a slave', and tempted her to commit adultery. Allah, exalted is He, revealed this verse about this matter”.

ea jabbar said...

(O Prophet! Tell thy wives and thy daughters and the women of the believers to draw their cloaks close round them) to cover their necks and bosoms ((when they go abroad). That will be better, that so they may be recognised) as free women (and not annoyed) and not be harmed by the fornicators. (Allah is ever Forgiving) He forgives what they have done in the past, (Merciful) He shows mercy on them regarding that which they will do in the future. 33:59 [tafsir-ibnu abbas]O Prophet! Tell your wives and daughters and the women of the believers to draw their cloaks closely over themselves (jalābīb is the plural of jilbāb, which is a wrap that covers a woman totally) — in other words, let them pull part of it [also] over their faces, leaving one eye [visible], when they need to leave [the house] for something. That makes it likelier that they will be known, to be free women, and not be molested, by being approached. In contrast, slavegirls did not use to cover their faces and so the disbelievers used to pester them. And God is Forgiving, of any occasion in the past when they may have neglected to cover themselves, Merciful, to them in His veiling them.33:59[tafsir-jalalain]

ea jabbar said...

അടിമസ്ത്രീകളില്‍നിന്നും സ്വതന്ത്രസ്ത്രീകളെ വേര്‍തിരിച്ചറിയാനാണു പര്‍ദ്ദ ഏര്‍പ്പെടുത്തിയത് എന്നു ഞാന്‍ മനസ്സിലാക്കിയത് ഈ തഫ്സീറുകളില്‍നിന്നാണ്.

ea jabbar said...

http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=86&tSoraNo=33&tAyahNo=58&tDisplay=yes&UserProfile=0&LanguageId=2

Naseef Ummer - Spread The message of Islam said...

Dear Rabia,

I am saying to refer it because i found it effective in my life. Refering translation of quran is the most safest and reliable source of principles. Like the tafsir's said by ea jabba- these are interpretations. It varies from author to author. In Hadith's, if you have been a little bit aware of Muslim community, Bukhari Hadith is undisputably the most authentic one.

I shall not say much. Let silence and experience speak for you. Whether you look at a cup as half full or half empty depends on how you look at it. But let your judgements be effective in how life function as a whole. There is this philosophy amoung architects to think from 'WHole to Part'. Try it and see if things fall in to order!

Take Care.

nalan::നളന്‍ said...

കവിതയിലില്ല, മനസ്സിലുണ്ട് - ഓണത്തിന്റെ സവര്‍ണ്ണതയെപ്പറ്റിയുള്ള പോസ്റ്റ് വഴി വന്നതാ.
നന്നായി, ഇതു കൂടുതല്‍ പേരിലേക്കെത്തേണ്ടതാണു ....
പര്‍ദ്ദയെപ്പറ്റി എനിക്കു പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്