Thursday, September 29, 2011

നികുതി വെട്ടിപ്പുകാരനെ കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റുക

ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി: “പിണറായി വിജയന്‍ സി. പി. എം. സെക്രട്ടറിയായതുമുതല്‍ അദ്ദേഹത്തിന്റെ മുഖ്യ അജന്‍ഡ പാര്‍ട്ടിക്ക് സ്വന്തമായി ഒരു ടി. വി. ചാനല്‍ ആരംഭിക്കുക എന്നതായിരുന്നു.” (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 89:30 ഒക്ടോബറ് 2-8) ബര്‍ളിന്‍ എഴുതിയത് നൂറു ശതമാനവും ശരിയാണ്. അന്നൊക്കെ പാര്‍ട്ടിക്ക് ഒരു ചാനല്‍ മേനിയ തന്നെ ആയിരുന്നു.
പാര്‍ട്ടി തീരുമാനം
ഒരു മേഖലാ പൊതുയോഗത്തില്‍ റിപ്പോറ്ട്ടിംഗിന് വന്ന എം. എ. ബേബി പറഞ്ഞത് ഓരോ പാര്‍ട്ടി അംഗവും ഏറ്റവും കുറഞ്ഞത് 100 രൂപയുടെ ഓഹരിയെങ്കിലും എടുക്കണമെന്നാണ്. അതാണത്രേ പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചോ പാര്‍ട്ടി അംഗങ്ങള്‍ അതില്‍ ഷെയര്‍ എടുക്കുന്നതിനെക്കുറിച്ചോ താഴെ തലങ്ങളില്‍ ചര്‍ച്ചയൊന്നും നടത്തിയില്ല. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ചാനല്‍ തുടങ്ങാന്‍ കഴിയുമായിരുന്നില്ല. കാരണം മഹാഭൂരിപക്ഷം സാധാരണ അംഗങ്ങളും പാര്‍ടി ടി. വി. ചാനല്‍ തുടങ്ങുന്നതിന് എതിരായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഇത് വെറുതെ ഊഹിച്ചു പറയുന്നതല്ല. തിരുവനന്തപുരം ജില്ലയിലെ അനേകം പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ഞാനിങ്ങനെയൊരു നിഗമനത്തിലെത്തിയത്. ചാനലിന്റെ ഷെയറെടുത്ത് കൂടുതല്‍ പണം സമ്പാദിക്കാമെന്ന് മോഹിച്ച പണക്കാരായ ഏതാനും ചില പാര്‍ട്ടി അംഗങ്ങള്‍ക്കു മാത്രമേ പാര്‍ട്ടി ചാനല്‍ തുടങ്ങണമെന്ന അഭിപ്രായമുണ്ടായിരുന്നുള്ളു. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിന് എതിരായിരുന്നെങ്കിലും പാര്‍ട്ടി തീരുമാനമനുസരിച്ച് ഞാന്‍ 100 രൂപയുടെ ഷെയര്‍ എടുത്തു.
കൈരളി പാര്‍ട്ടിചാനലാണ്
ചാനലിനെക്കുറിച്ചുള്ള പാര്‍ട്ടി ശത്രുക്കളുടെ ആരോപണങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറാനായി കൈരളി ചാനല്‍ പാര്‍ട്ടി ചാനലല്ലെന്ന് പറയാറുണ്ടെങ്കിലും സത്യത്തില്‍ കൈരളി ചാനല്‍ പാര്‍ട്ടി ചാനല്‍ തന്നെയാണെന്നാണ് പാര്‍ട്ടി അംഗമായ എന്റെ അറിവ്.
നികുതിവെട്ടിപ്പ് കാരന്‍  ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ല
പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലെ “മറയില്ലാതെ” എന്ന പംക്തിയില്‍ സുകുമാര്‍ അഴിക്കോട് എഴുതി: “ഇതിനിടയിലാണല്ലോ കേരളത്തിലെ രണ്ട് സിനിമാ നടന്മാര്‍ വമ്പിച്ച നികുതിവെട്ടിപ്പ് നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചത്. ഓരോ നടനും 30 കോടിയോളം തട്ടിപ്പ് നടത്തി, വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചു.” (ദേശഭിമാനി, സെപ്തംബര്‍ 28) സുകുമാര്‍ അഴിക്കോട് സൂചിപ്പിച്ച രണ്ട് സിനിമാ നടന്മാര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം. വരുമാന നികുതി നിയമപ്രകാരം യഥാര്‍ത്ഥ വരുമാനം കാണിക്കാതിരിക്കുകയും സര്‍ക്കാരിനു കൊടുക്കേണ്ട നികുതി കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് പിഴ, തടവ് എന്നിങ്ങനെ രണ്ടു തരത്തിലാണ് ശിക്ഷ വിധിക്കുക. ഇങ്കം ടാക്സ് കമ്മിഷണറാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കേണ്ടത്.
       പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ സിനിമാ നടന്‍ മമ്മൂട്ടിയാണ്. പ്രഥമാന്വേഷണത്തില്‍ ഇദ്ദേഹം 30 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്ര വലിയ സാമ്പത്തികക്കുറ്റം ചെയ്ത വ്യക്തി പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടി അംഗവും ഷെയര്‍ ഹോള്‍ഡറുമായ എന്റെ അഭിപ്രായം.

Tuesday, September 13, 2011

ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്യം

മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍പ്രതിപക്ഷനേതാവുമായ വി. എസ്. അച്യുതാനന്ദന്‍‍  89:28 ലക്കം (സെപ്തമ്പര്‍18-24) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആധാര്‍ എന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ (യു.ഐ.ഡി.) പദ്ധതിയെ എതിര്‍ത്തുകൊണ്ട് ത്തിഷ്ഠമാനവും ജാഗ്രവത്തും ആയ ഒരു ലേഖനമെഴുതിയിരിക്കുന്നു.  ഞാന്‍ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളോടും പൂര്‍ണ്ണമായി യോജിക്കുന്നു. അച്യുതാനന്ദന്‍ സഖാവിനും മാതൃഭൂമി ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങള്‍.
എന്താണ് ആധാര്‍? 
അത് പന്ത്രണ്ടക്കമുള്ള ഒരു നമ്പറാണ്. യുണീക്  ഐഡന്റിഫിക്കേഷന്‍അതോറിറ്റി എന്ന സര്‍ക്കാര്‍ഏജന്‍സിയാണ് നമ്പര്‍നല്കുന്നത്. ആധാറില്‍നേരിട്ടോ ജനസംഖ്യാ രജിസ്റ്റര്‍പദ്ധതി വഴിയോ അംഗമാകുന്ന ആള്‍ക്ക് അതോറിറ്റി നമ്പര്‍നല്‍കും. ഇത്തരമൊരു നമ്പര്‍ലഭിച്ച വ്യക്തി കൃത്യമായി തിരിച്ചറിയപ്പെടും.  ഒരു നമ്പര്‍ഇന്ത്യയിലെ ഒരു പൌരനു മാത്രമേ ഉണ്ടാകൂ. വ്യക്തിയില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ഒരു ദേശീയ വിവരസഞ്ചയത്തില്‍ചേര്‍ക്കും. വ്യക്തിയുടെ സാമൂഹികവും കുടുംബപരവുമായ വിവരങ്ങള്‍ക്കു പുറമെ പത്തു വിരലുകളൂടെയും അടയാളങ്ങള്‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം തുടങ്ങിയ ജൈവപരമായ വിവരങ്ങളൂം ആധുനിക സജ്ജീകരണങ്ങള്‍മുഖേന ശേഖരിച്ച് വിവര സഞ്ചയത്തില്‍ചേര്‍ക്കും. താനാരാണെന്ന് വെളിപ്പെടുത്തേണ്ട സന്ദര്ഭത്തില്‍ആധാര്‍നമ്പര്‍പറഞ്ഞാല്‍‍ മതിയാകും.
ആധാര്‍ഇല്ലാത്തവന്‍ഇന്ത്യക്കാരനല്ലാതാവും 
റേഷന്‍കാര്‍ഡ് കിട്ടാന്‍, ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍, സ്കൂളിലോ കോളേജിലോ ചേരാന്‍, ട്രെയിന്‍ ടിക്കറ്റോ പ്ലെയിന്‍ടിക്കറ്റോ ബുക്ക് ചെയ്യാന്‍, ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യാന്‍..... അങ്ങനെ എല്ലാത്തിനും ആധാര്‍വേണ്ടി വരുന്ന സ്ഥിതിവിശേഷം താമാസിയാതെ സംജാതമാകും. അധികം താമസിയാതെ ആധാര്‍ഇല്ലാത്തവന്‍ഇന്ത്യക്കാരനല്ലെന്ന് പോലും വിശേഷിപ്പിക്കപ്പെടും...  
ജനങ്ങളെ  ചാപ്പ കുത്തുന്നു 
മാതൃഭൂമി ലേഖനത്തില്വി. എസ്. എഴുതി: കമ്പ്യൂട്ടര്‍സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന യു. ഡി. പദ്ധതി തീര്‍ച്ചയായും ഭരണകൂടത്തിന്ന്  അനിയന്ത്രിതമായ അധീകാരങ്ങള്‍നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരാണ്. എന്നാല്പൌരന്മാരെ സുതാര്യ അടിമകളാക്കാനാണ് യു..ഡി.പദ്ധതി സഹായിക്കുക. 
നാറ്റ്സി ജര്‍മ്മനിയില്‍ ജൂതന്മാരെ കൊന്നൊടുക്കിയ കാര്യം വി.എസ്. ലേഖനത്തില്‍  സൂചിപ്പിക്കുന്നുണ്ട്. ജൂതന്മാരെ തിരിച്ചറിയാന്‍ ഒരു യു.ഐ.ഡി. പദ്ധതി ജര്‍മ്മനിയിലും നടപ്പാക്കിയ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നില്ലെന്ന് തോന്നുന്നു. അദ്ദേഹം വിട്ടുപോയ മറ്റൊരു കാര്യമുണ്ട്. യു..ഡി.പദ്ധതിക്ക് ഒരു ഗൂഢലക്ഷ്യമുള്ളതാണ് അത്.
യു..ഡി.പദ്ധതിയുടെ ഗൂഢലക്ഷ്’യം 
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ അംഗങ്ങളെയും നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്’യം. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയോ എല്‍. കെ. അഡ്വാനിയെ എഴുതിത്തള്ളാന്‍ കഴിയാത്തതിനാല്‍ സര്‍വ്വാധികാരവിഭൂഷിതനായ ഉപപ്രധാന മന്ത്രിയോ ആ‍യാല്‍ യു.ഐ.ഡി. എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ഒന്നാലോചിച്ചു നോക്കൂ.