Friday, June 10, 2011

കേഴുക പ്രിയ നാടേ!

        മഖ്ബൂല്‍ ഫിദാ ഹുസൈന്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ മൂര്‍ത്ത രൂപമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യമായിരുന്നു അദ്ദേഹത്തിന്റെ രചനാവിഷയങ്ങള്‍.  ഒരു രാജ്യത്തിലെ പൌരന്‍ ആ രാജ്യത്തിന്റെ പുത്രനെന്ന സംബോധനയ്ക്ക് അര്‍ഹനാകണമെങ്കില്‍ അനിതരസാധാരണമായ സംഭാവന ആ പൌരന്‍ തന്റെ രാജ്യത്തിന് നല്‍കണം. ചിത്രകലയുടെ ലോകം ഇന്ത്യയുടെ പിക്കാസോ എന്നാണ് എം.എഫ്. ഹുസൈനെ വിശേഷിപ്പിച്ചത്. ഹുസൈന്‍ സാഹിബ് ഇന്ത്യയുടെ പുത്രന്‍ എന്ന സംബോധനയ്ക്ക് അര്‍ഹനായെന്ന് സാരം.
     ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം പ്രഭാവം പ്രകടിപ്പിക്കുന്നതിനു മുമ്പ് എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ വിവാദമായില്ല. ഹിന്ദുദേവതകളെയും ഭാരതാംബയെയും നഗ്നരായി ചിത്രങ്ങളില്‍ ആവിഷ്കരിച്ചു എന്നാരോപിച്ചാണ് ഹിന്ദുത്വവാദികളായ തെമ്മാടിക്കൂട്ടം എം.എഫ്. ഹുസൈനെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടത്.  ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരണമെന്നും ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണമെന്നും എം.എഫ്. ഹുസൈന്‍ ആഗ്രഹിച്ചു; പലരെയും തന്റെ ആഗ്രഹം അറിയിച്ചു. സ്വന്തം നാട്ടിലേയ്ക്ക് തിരിചുവരാന്‍ ഹിന്ദുത്വ ഫാഷിസം എം.എഫ്. ഹുസൈനെ അനുവദിച്ചില്ല. മതനിരപേക്ഷരാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ ഭരണസംവിധാനത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും ഇന്ത്യയുടെ ഒരു ഉത്തമ പുത്രനായ, ഇന്ത്യയുടെ പിക്കാസോ ആയ എം.എഫ്. ഹുസൈന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞില്ല.
     മതനിരപേക്ഷരാഷ്ട്രമായ ഇന്ത്യയുടെ ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും ഹിന്ദുത്വഫാഷിസത്തിന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു! കേഴുക പ്രിയനാടേ, കേഴുക!!  

7 comments:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വിശ്വവിഖ്യാതന്‍ ആയ ഭാരതീയ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്‍ ആദരാഞ്ജലികള്‍... ഇന്ത്യ എന്ന മതേതര രാജ്യം സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്. വ്യത്യസ്ത സംസ്കാരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച വിശാലമായ പൈതൃകം ആണ് നമ്മുടേത്. എന്നാല്‍ എം.എഫ് ഹുസൈന്‍ പ്രശ്നത്തില്‍ തികഞ്ഞ അസഹിഷ്ണുത തന്നെയാണ് ഭരണകൂടം ഭരണകൂടം കാണിച്ചത്. ഭൂരിപക്ഷ മത തീവ്രവാദികളുടെ സമ്മര്‍ദത്തിനു വഴങ്ങി "തികഞ്ഞ മതേതരവാദി" യായ ഒരു ചിത്രകാരനെ നാടുകടത്തിയത് ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് യോജിച്ചതല്ല. അദ്ദേഹം ചെയ്തത് ഒരു മഹാ അപരാധം ആയിരുന്നു എന്ന് എന്നിക്ക് തോന്നുന്നില്ല. രാജാ രവി വര്‍മ്മയും, ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയും, അതുപോലെ പലരും "അത്തരം" ചിത്രങ്ങള്‍ വരച്ചപ്പോള്‍ ഒരു പരിവാരവും അവരെ നാടുകടത്താന്‍ പറഞ്ഞില്ല. 'പേര്" തന്നെയാണ് ഒരു മതേതരവാദിക്ക് ഏറ്റവും കൂടുതല്‍ പ്രശങ്ങള്‍ ഉണ്ടാക്കുന്നത്. തസ്ലീമ നസ്രീനെ പീഡിപ്പിച്ച, നാടുകടത്തിയ മത രാജ്യമായ ബെന്ഗ്ലാദേശിനെ പോലെ മതേതര രാജ്യമായ ഇന്ത്യയും പ്രവര്‍ത്തിച്ചത് ഒരിക്കലും അന്ഗീകരിക്കാന്‍ ആവുന്ന കാര്യം ആല്ലല്ലോ. ഖത്തര്‍ ശ്രീ. ഹുസൈന് പൌരത്വംനല്‍കിയപ്പോള്‍ അദ്ദേഹം വേദനയോടെ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഒരു ഇന്ത്യക്കാരന്‍ ആണ് എന്നാണ്. തസ്ലീമയെ ആക്രമിച്ചവരും, നാടുകടത്തിയവരും, എം.എഫ് ഹുസൈനെ നാടുകടത്തിയവരും തികഞ്ഞ മത ഭ്രാന്തിന്റെ വക്താക്കള്‍ ആണ് എന്നാണ് എന്റെ പക്ഷം. എം.എഫ് ഹുസൈന്‍ ആണ് ആ ചിത്രങ്ങള്‍ വരച്ചത് എന്നതാണ് പ്രശ്നം. അത് വരച്ചത് വേറെ വല്ല "പേര്" ഉള്ളവരും ആയിരുന്നു എങ്കില്‍ ഒന്നും തന്നെ സംഭവിക്കില്ല. ദൈവങ്ങളുടെതായി നമ്മള്‍ കാണുന്ന ചിത്രങ്ങളും, പ്രതിമകളും എല്ലാം നിര്‍മ്മിച്ചത് ഈ ഹുസൈന്‍ ആണോ? വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവേ മതങ്ങളും, മതവിശ്വാസികളും തികഞ്ഞ "അസഹിഷ്ണുത" തന്നെയാണ് കാണിക്കുന്നത്. അതിനു നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും... !!!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...
This comment has been removed by the author.
ധിക്കാരി said...

i think u havent seen that pictures..just go through it...http://www.hindujagruti.org/activities/campaigns/national/mfhussain-campaign/


why he is hurting millions of Indians?people worshiping those goddess may some times wont tolerate this...

Dr. N.M.Mohammed Ali said...

ഹിന്ദുത്വഫാഷിസ്റ്റുകള്‍ക്ക് കല ആസ്വദിക്കാനുള്ള ശേഷി ഇല്ലെന്ന് ഈ കമന്റ് വ്യക്തമാക്കുന്നു. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കു മാത്രമല്ല മുസ്ലിം മതഭ്രാന്തന്മാര്‍ക്കും ഭീകരവാദികള്‍ക്കും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ക്കും, ചുരുക്കത്തില്‍ മതഭ്രാന്തന്മാര്‍ക്ക് കല ആസ്വദിക്കാന്‍ കഴിയുകയില്ല.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

സാറിന്റെ അവസാന കമന്റ്-നോട് നൂറുശതമാനം യോജിക്കുന്നു..

Anonymous said...

can i draw nude photos of cheguevara having sex???...or nude EMS OR AKG photos.....MF Hussain has drawn only hindu gods nude....same time he drawn well dressed muslims(his daughters) and christains(mother teresa).....

Dr. N.M.Mohammed Ali said...

An artist can draw any artistic pictures of any person. Those who remain anonymous and post comments are cowards. How this coward can be an artist?