Tuesday, September 21, 2010

മുസ്ലിം ലീഗും ജമാ‘അത്തെ ഇസ്ലാമിയും സ്ത്രീസ്വാതന്ത്ര്യവും

ഒരു ജമാ’അത്തെ ഇസ്ലാമിക്കാരന്‍ മുസ്ലിം ലീഗിനെ കളിയാക്കിക്കൊണ്ട് എഴുതി:       ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് മതപരമായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളാകുന്ന വനിതകള്‍ ഇനിമുതല്‍ നേതൃത്വം കല്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. പ്രകടനങ്ങളില്‍ പങ്കെടുക്കരുത്. വൈകുന്നേരം ആറുമണിക്കു ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.....ചട്ടങ്ങളുടെ സാധ്യത അനവധി.” (മാധ്യമം സെപ്റ്റംബര്‍ 21)
മുസ്ലിം ലീഗിന്റെ സ്ത്രീകള്‍ക്കുള്ള പെരുമാറ്റച്ചട്ടതിന്റെ ഉദ്ഭവം ഇസ്ലാം മതഗ്രന്ഥമായ ഖുര്’ആന്‍ ആണെന്നുള്ള കാര്യം കടുത്ത മതമൌലികവാദികളായ  ജമാ’അത്തെ ഇസ്ലാമിക്കാര്‍ മറച്ചു പിടിക്കുകയാണ്. ഖുര്‍’ആനിലെ നാലാം അധ്യായത്തിന്റെ പേര്  സ്ത്രീകള്‍ [അന്‍’ നിസാ‍ അ‍്] എന്നാണ്. അതിലെ ചില സൂകതങ്ങള്‍ ഇങ്ങനെ: (യൂസഫലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം)
If ye fear that ye shall not be able to deal justly with the orphans, Marry women of your choice, Two or three or four; but if ye fear that ye shall not be able to deal justly (with them), then only one, or (a captive) that your right hands possess, that will be more suitable, to prevent you from doing injustice. (4.3) പുരുഷന്‍ നാല് കെട്ടാം. എലാവരോടും നീതി പുലര്‍ത്താന്‍ കഴിയാത്ത ആള്‍ അടിമസ്ത്രീയെ വെപ്പാട്ടിയാക്കിയാല്‍ മതി. അടിമസ്ത്രീ സ്ത്രീ അല്ലെന്ന് മൌദൂദിസ്റ്റുകള്‍ വാദിച്ചേക്കാം
And give the women (on marriage) their dower as a free gift; but if they, of their own good pleasure, remit any part of it to you, Take it and enjoy it with right good cheer.(4.4) പെണ്‍പണം സൌജന്യം ആണ്. പുരുഷന്‍ തിരിച്ചു ചോദിക്കാന്‍ പാടില്ല. ഇത് സാമൂഹിക പരിഷ്കരണമാണ്.
From what is left by parents and those nearest related there is a share for men and a share for women, whether the property be small or large,-a determinate share. (4.7) മക്കയില്‍ സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമുണ്ടായിരുന്നു. ഇത് മദീനക്കാര്‍ക്കും ബാധമാക്കാനാണ് ഈ വചനം അവതരിപ്പിച്ചത്. (റിചാഡ് ബെല്‍)
If any of your women are guilty of lewdness, Take the evidence of four (Reliable) witnesses from amongst you against them; and if they testify, confine them to houses until death do claim them, or Allah ordain for them some way. [4.15] സ്ത്രീകള്‍ ഭോഗാസക്തി പ്രകടിപ്പിച്ചാല്‍ മരണം വരെ വീട്ടിനകത്ത് അടച്ചിടണം
If two men among you are guilty of lewdness, punish them both. If they repent and amend, Leave them alone; [4.16] പുരുഷന്‍ ഭോഗാസക്തി പ്രകടിപ്പിച്ചാലും ശിക്ഷിക്കണം; പക്ഷേ, കുറ്റം ഏറ്റുപറഞ്ഞാല്‍ വെറുതെ വിടണം. സ്ത്രീ കുറ്റം ഏറ്റു പറഞ്ഞാലും ശിക്ഷയില്‍ ഇളവില്ല!!
O ye who believe! Ye are forbidden to inherit women against their will. Nor should ye treat them with harshness, that ye may Take away part of the dower ye have given them,-except where they have been guilty of open lewdness; on the contrary live with them on a footing of kindness and equity. If ye take a dislike to them it may be that ye dislike a thing, and Allah brings about through it a great deal of good.[4.19] പിതാവ് മരിച്ചാല്‍ പിതാവിന്റെ ഭാര്യമാരെല്ലാം മൂത്ത മകന്റെ ഭാര്യമാ‍രാകുന്ന അറബി ഗോത്രാചാരം വിലക്കുന്നതിനാണ് ഈ വചനം അവതരിപ്പിച്ചത്. മുഹമ്മദ് ഒരു സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതസ്ഥാപകന്റെ ചുവടുപിടിച്ച് സാമൂഹിക പരിഷ്കാരങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാനല്ല, മറിച്ച് സ്ത്രീകളെ ഭോഗവസ്തുക്കളായും അടിമകളായും മാത്രം കാണാനാണ് മതാനുയായികള്‍ ശ്രമിക്കുന്നത്.
But if ye decide to take one wife in place of another, even if ye had given the latter a whole treasure for dower, Take not the least bit of it back: Would ye take it by slander and manifest wrong?[4.20] വിവാഹസമയത്ത് സ്ത്രീക്ക് കൊടുത്ത പെണ്‍പണം വിവാഹമോചനം നടത്തുമ്പോള്‍ തിരിച്ചു വാങ്ങുന്നത് നിരോധിച്ചു. ഇതും ഒരു സാമൂഹിക പരിഷ്കാരമാണ്.
And marry not women whom your fathers married,- except what is past: It was shameful and odious,- an abominable custom indeed.[4.22]  വചനം 4.19 നുള്ള കുറിപ്പ് നോക്കുക. വചനം 4.23 അഗമ്യഗമനം (incest) നിരോധിക്കുന്നു.
Men are the protectors and maintainers of women, because Allah has given the one more (strength) than the other, and because they support them from their means. Therefore the righteous women are devoutly obedient, and guard in (the husband's) absence what Allah would have them guard. As to those women on whose part ye fear disloyalty and ill-conduct, admonish them, refuse to share their beds, beat them; but if they return to obedience, seek not against them Means (of annoyance):[4.34] ഇസ്ലാമിലെ സ്ത്രീവിരുദ്ധതയുടെ ഉദ്ഭവം ഈ ഖുര്‍’ആന്‍ വചനത്തില്‍ നിന്നാണ്. ഇസ്ലാമിനു മുമ്പ് അറബിഗോത്രങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.
And stay quietly in your houses, and make not a dazzling display, like that of the former Times of Ignorance; and establish regular Prayer, and give regular Charity; and obey Allah and His Messenger. And Allah only wishes to remove all abomination from you, ye members of the Family, and to make you pure and spotless. [33.33] സ്ത്രീകള്‍ വീട്ടിനകത്ത് തന്നെ കഴിയണം. ഇസ്ലാമിനു മുമ്പുള്ള അജ്ഞാനകാലാത്ത് ചെയ്തിരുന്നത് പോലെ സൌന്ദര്യം പ്രദര്‍ശിപ്പിച്ച് പുറത്തിറങ്ങി നടക്കരുത്!!! (ഇസ്ലാമിനു മുമ്പ് അറേബ്യയിലെ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവാണ് ഈ ഖുര്‍’ആന്‍ വചനം.)

When ye deal with each other, in transactions involving future obligations in a fixed period of time, reduce them to writing Let a scribe write down faithfully as between the parties: let not the scribe refuse to write: as Allah Has taught him, so let him write. Let him who incurs the liability dictate, but let him fear His Lord Allah, and not diminish aught of what he owes. If they party liable is mentally deficient, or weak, or unable Himself to dictate, Let his guardian dictate faithfully, and get two witnesses, out of your own men, and if there are not two men, then a man and two women, such as ye choose, for witnesses, so that if one of them errs, the other can remind her.[2.282] കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ രണ്ട് പുരുഷന്മാര്‍ സാക്ഷിയാകണം. രണ്ട് പുരുഷന്മാരെ കിട്ടിയില്ലെങ്കില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാകണം. സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളുകയില്ലെന്നാണ് ഈ ഖുര്‍’ആന്‍ വചനത്തിന്റെ സാരം!!!
തങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്നുവെന്നാണ് മതമൌലിക വാദികളായ ജമാ’അത്തെ ഇസ്ലാമിക്കാരുടെ നാട്യം. ഖുര്‍’ആനിലെ സ്ത്രീവിരുദ്ധ വചനങ്ങള്‍ കാലഹരണപ്പെട്ടവയാണെ ന്ന് ജമാ’അത്തെ ഇസ്ലാമി സമ്മതിക്കുമോ?

3 comments:

chithrakaran:ചിത്രകാരന്‍ said...

1400 വര്‍ഷം മുന്‍പുള്ള ഒരു മികച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവിനേയും ഭരണാധികാരിയേയും ചരിത്രത്തില്‍ രേഖപ്പെടുത്തി ആധരിക്കാനല്ലാതെ, ആധുനിക കാലത്തും 1400 വര്‍ഷം മുന്‍പുള്ള പ്രാകൃത സാമൂഹ്യ പരിഷ്ക്കരണം മാത്രമേ പാടുള്ളു എന്ന് വാശിപിടിക്കുന്നവരെ
മനുഷ്യന്മാരെന്നു കരുതാന്‍ ആധുനിക സമൂഹത്തിന്റെ മനസ്സില്‍ അസാമാന്യ ക്ഷമയും, മനോരോഗികളെ പരിചരിക്കുന്നതിലുള്ള അസാമാന്യ സഹാനുഭൂതിയും ആവശ്യമായി വരുന്നുണ്ട്. ഇസ്ലാമീങ്ങള്‍ക്ക് കൊറച്ച് സംസ്ക്കാരവും വകതിരിവും കൊടുത്ത് അനുഗ്രഹിക്കണെ പടച്ചോനെ... :)

1400 വര്‍ഷം പഴക്കമുള്ള ഖുറാനിക ജീവിതരീതിയെ പാടുള്ളു എന്ന് നിര്‍ബന്ധമാണെങ്കില്‍ മൊബൈല്‍ ഫോണും, കാറും, പ്ലൈനും,കംബ്യൂട്ടറും,ബസ്സും സൈക്കിളും,ഇന്റെര്‍നെറ്റും, വൈദ്ധ്യുതിയും,പാചകവാതകവും, പെട്രോലിയം ഉത്പ്പന്നങ്ങളും,കോങ്ക്രീറ്റ് വീടുകളും ഉപേക്ഷിക്കാനുള്ള സത്യസന്ധതയെങ്കിലും മതരോഗികള്‍ പുലര്‍ത്തിക്കാണാന്‍ ആഗ്രഹിക്കുന്നു :)

അതു പറ്റൂലല്ലോ ല്ലേ.... !!! ഹഹഹഹ....

CKLatheef said...

@ Dr. N.M.Mohammed Ali

താങ്കള്‍ നല്‍കിയ സൂക്തങ്ങളും അവയ്ക്ക് നല്‍കിയ ടിപ്പണിയും വായിച്ചു. ആദ്യമായി ഒരു കാര്യം പറയട്ടേ. ഖുര്‍ആനും അതിലെ നിയമങ്ങളും മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. മുസ്ലിം എന്നവകാശപ്പെടുന്നവരെല്ലാം. അതിനെ ദൈവിക ഗ്രന്ഥമായി കാണുന്നവരും അതിലെ നിയമങ്ങള്‍ അനുസരിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്നവരുമാണ്. ഇസ്ലാം = ജമാഅത്തെ ഇസ്ലാമി എന്ന സമവാക്യം അംഗീകരിക്കാന്‍ ജമാഅത്തുകാര്‍ക്ക് മടിയൊന്നുമുണ്ടാകില്ല. പക്ഷെ അത് മറ്റുള്ളവര്‍ അംഗീകരിക്കുകയില്ല എന്ന് താങ്കള്‍ക്കറിയാമല്ലോ.

മുമ്പോരിക്കല്‍ എന്റെ കമന്റ് ലിങ്ക് സഹിതം ഡിലീറ്റ് ചെയ്ത ഒരനുഭവത്തില്‍ നിന്ന് ഞാനിവിടെ കമന്റാന്‍ സമയം കളയാറില്ല.

ഏതായാലും താങ്കളുടെ സൂക്തങ്ങളുടെ വ്യാഖ്യാനം മുഖവിലക്കെടുത്തുകൊണ്ടുതന്നെ ഈ സൂക്തങ്ങളെ സയ്യിദ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി എങ്ങനെ വായിച്ചു എന്നറിയാന്‍ ഇവിടെ വരുന്നവര്‍ക്ക് ചിലര്‍ക്കെങ്കിലും താല്‍പര്യമുണ്ടാകും. അതിനാല്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിലേക്ക് ഒരു ലിങ്ക് ഇവിടെ നല്‍ക്കുന്നു.

Unknown said...

@CK Latheef ഖുര്‍’ആന്‍ എല്ലാ മനുഷ്യര്‍ക്കുമുള്ളതാണെന്നത് മുസ്ലിങ്ങളുടെ വിശ്വാസം ആണ്. അതുപോലെ എല്ലാ മതക്കാരും അവരവരുടെ വേദഗ്രന്ഥങ്ങളും പുരാണഗ്രന്ഥങ്ങളും മനുഷ്യരാശിക്ക് മുഴുവനും ഉള്ളതാണെന്ന് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനുള്ള മൌലികമായ അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. താന്‍ വിശ്വസിക്കുന്ന മതഗ്രന്ഥം മനുഷ്യരാശിക്ക് മുഴുവനും വേണ്ടിയുള്ളതാണെന്ന വിശ്വാസത്തില്‍ നിന്ന് വിശ്വാസ ശാഠ്യത്തിലെത്തുമ്പോഴാണ് പ്രശനങ്ങള്‍ ഉണ്ടാകുന്നത്. ഖുര്‍’ആനിലെ സ്ത്രീവിരുദ്ധതയാണ് ഈ പോസ്റ്റിലെ ചര്‍ച്ചാവിഷയം. പ്രേരണയായത് മുസ്ലിം ലീഗ് പുതുതായി പുറത്തിറക്കിയ സ്ത്രീകള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളാണ്. അതൊരു വിശ്വാസ ശാഠ്യമാണ്. അതിന്റെ ഉദ്ഭവം ഖുര്‍’ആനിലെ സ്ത്രീവിരുദ്ധ സൂക്തങ്ങളാണ്. ജമാ’അത്തെ ഇസ്ലാമി സമം ഇസ്ലാം എന്ന് വ്യംഗ്യമായോ വ്യക്തമായോ പറഞ്ഞിട്ടില്ലല്ലോ.