ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നുയര്‍ന്ന ചൊദ്യമാണിത്.
വാര്‍ത്ത ഇങ്ങനെ: വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈനെതിരെ നിലനില്‍ക്കുന്ന 900^ഓളം ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന് സാഹചര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സ്വകാര്യ വ്യക്തികള്‍ നല്‍കിയിട്ടുള്ള കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു.
ജമ്മുകശ്മീരിലെ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഭീംസിംഗാണ് എം.എഫ് ഹുസൈന്റെ മൌലികാവകാശ ലംഘനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ ദോഹയിലാണ് ഹുസൈന് കഴിയുന്നതെങ്കില്‍, അതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. പ്രധാനമന്ത്രിക്കോ കോടതികള്‍ക്കോ ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഒരാള്‍ ദോഹയില്‍ കഴിയാന്‍ തീരുമാനിച്ചാല്‍ പ്രധാനമന്ത്രിക്ക് എന്തുചെയ്യാന്‍ സാധിക്കും? അവരൊക്കെ വിശ്വപൌരന്മാരാണ്. ലോകത്തെവിടെയും അവര്‍ക്ക് കഴിയാം. പരാതിയിലെ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരനോട് ഹരജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമുയര്‍ത്തി ശിവസേനയും മറ്റും വേട്ടയാടിയതിനൊടുവില്‍ നാലു വര്‍ഷം മുമ്പാണ് ഹുസൈന് ഇന്ത്യ വിട്ടത്. അടുത്തയിലെ 95^കാരനായ അദ്ദേഹം ഖത്തര്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചേല്പിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്നുയര്‍ന്ന ചോദ്യം ഇന്നത്തെ ഇന്ത്യയുടെ പൊതുബോധത്തെ (commonsense) വെളിപ്പെടുത്തുന്നു.