Thursday, April 12, 2012

ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും - പുതിയ പുസ്തകം

രചന : ഡോക്ടര്‍ എന്‍. എം. മുഹമ്മദലി
പ്രസാധനം : ചിന്ത പബ്ലിഷേഴ്സ്
പേജ് 430 വില 280
ആമുഖം 
ഇസ്ലാം ഒരു മതം മാത്രമാണെന്നും അതില്‍ രാഷ്ട്രീയം ഇല്ലെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. യഥാര്‍ത്ഥ ഇസ്ലാം മതരാഷ്ട്രീയ പ്രസ്ഥാനം (religio-political movement) ആണെന്നാണ് ഇസ്ലാമിനെ കുറിച് പഠിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌. ചരിത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും  വെളിച്ചത്തില്‍ ഇസ്ലാമിനെ കുറിച് മനസിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.
പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രകാരന്‍ എഡ്വേഡ്‌ ഗിബ്ബണ്‍ Decline and Fall of Roman Empire എന്ന ഗ്രന്ഥത്തില്‍ എഴുതി: "മനുഷ്യരാശിയുടെ കുറ്റകൃത്യങ്ങളുടെയും അബദ്ധങ്ങളുടെയും വിവരനങ്ങളെക്കാള്‍ അല്പം മാത്രം കൂടുതലുള്ളതാണ് ചരിത്രം."
ഈ അല്പം മാത്രം കൂടുതലുള്ളതാണ് ചരിത്രത്തിന്റെ കാതല്‍. ചരിത്ര സംഭവങ്ങളുടെ വ്യാഖ്യാനമാണ് ഈ ഭാഗം. ചരിത്ര സംഭവങ്ങളില്‍ മാറ്റമൊന്നും വരുത്താന്‍ കഴിയില്ല. പക്ഷെ, വ്യാഖ്യാനങ്ങളില്‍ മാറ്റം വരുത്താം. അതുകൊണ്ടാണ് ഓരോ തലമുറയും ചരിത്രം മാറ്റി മാറ്റി എഴുതികൊണ്ടേയിരിക്കുമെന്നു ചരിത്ര പണ്ഡിതന്‍മാര്‍ പറഞ്ഞത്‌....
ഇസ്ലാം ആരഭിച്ചത് ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ആയിട്ടാണ്. പിന്നെ അതൊരു രാഷ്ട്രമായി, സാമ്രാജ്യമായി. അതിന്‍റെതായ സംസ്കാരങ്ങളും രൂപപ്പെട്ടു. പിന്നീടത്‌ കോളനി വാഴ്ചയുടെ  അടിമത്തത്തില്‍ ആയി. ഇന്നതിനെ ഒരു ഭീകരപ്രസ്ഥാനമായി ചിത്രീകരിക്കാന്‍ സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റ്‌കളും ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മലയാളികള്‍ക്ക് മുന്‍പില്‍ ഇസ്ലാമിന്റെ പ്രയാണത്തിന്റെ  കഥ ചരിത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ഈ പുസ്തകം മുഹമ്മത് എന്ന മനുഷ്യന്‍, ഖുര്‍'ആന്‍: ഒരു മന:ശാസ്ത്ര വിമര്‍ശനം എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ്.
Front Cover
അദ്ധ്യായങ്ങള്‍
1. മതവും രാഷ്ട്രവും
2. ജൂത, ക്രിസ്തു മതങ്ങളും അറബികളും
3. പ്രബോധനത്തിന്റെ സാമൂഹിക രാഷ്ട്രീയ തലങ്ങള്‍
4. ഇസ്ലാം എന്ന മത രാഷ്ട്രത്തിന്‍റെ പിറവി
5. ഇസ്ലാമിക സാമ്രാജ്യം
6. ഇസ്ലാമിക സാമ്രാജ്യത്തിലെ സമൂഹം
7. ജ്ഞാനോദയം ഇസ്ലാമിലൂടെ
8. തീവ്ര വാദവും ഭീകര പ്രവര്‍ത്തനവും ഇസ്ലാമിന്റെ ആരംഭത്തില്‍
9. ശരീഅത്ത്‌ നിയമങ്ങള്‍
10. ഇസ്ലാമും പാശ്ചാത്യ ലോകവും
11. ഇസ്ലാമിന്റെ കോളനി വിരുദ്ധ പോരാട്ടങ്ങള്‍
12. ഇസ്ലാമിസം: ബദല്‍ വാദം
13. ജൂത രാഷ്ട്രവും ഇസ്ലാമും
14. ഇസ്ലാമിക വിപ്ലവം
15. അല്ലാഹുവിന്റെ പടയാളികളും ആഗോള ജിഹാദും
Back Cover
16. ഇന്ത്യയും ഇസ്ലാമും
Biblography

No comments: