Thursday, November 17, 2011

താലിബാനിസം കേരളത്തില്‍

ഇസ്ലാമിസത്തിന്റെ ഏറ്റവും കരാളരൂപമാണ് താലിബാനിസം. ശരീയത്ത്  നിയമങ്ങള്‍ അതിന്റെ തനതു രീതിയില്‍ തന്നെ നടപ്പാക്കണമെന്ന് വാശി പിടിക്കുന്നവരാണ് അഫ്ഘാനിസ്ഥാനിലെയും പാകിസ്ഥാനിലെയും താലിബാന്‍കാര്‍. പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ അറബ് ഗോത്ര സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ട ശിക്ഷാവിധികള്‍ അതേപടി നടപാക്കണം എന്നാണു താലിബാന്‍കാരെപോലെ കേരളത്തിലെ ഇസ്ലാമിസ്റ്റുകളും പറയുന്നത്.

ഇസ്ലാമിക കോടതി ശിക്ഷ വിധിക്കുന്നു


കോഴിക്കോടിനടുത്ത് മുക്കം കൊടിയത്തൂരില്‍ വിവാഹിതയുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് ഒരു യുവാവിനെ നിഷ്റൂരമായി  കൊല ചെയ്തു. അവിഹിത ബന്ധം പുലര്‍ത്തുന്നവരെ കല്ലെറിഞ്ഞ്‌ കൊല്ലണം എന്നാണു ശരീഅത്ത് നിയമം അനുശാസിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലാന്‍ സൗകര്യം ഇല്ലാത്തത് കൊണ്ടു കൊടിയത്തൂരിലെ യുവാവിനെ തല്ലിക്കൊന്നു. മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചുവെന്ന്‍ പറഞ്ഞു ഒരു കോളേജ് അധ്യാപകന്റെ  കയ്പ്പത്തി വെട്ടിയ സംഭവത്തിന്റെ തിക്തസ്മരണകള്‍ ഇപ്പോഴും സജീവമാണ്. ഈ അതിക്രമങ്ങള്‍ക്കും നൃശംസതകള്‍ക്കും പിന്നില്‍ ഇസ്ലാമിസ്റ്റുകള്‍ ആണെന്ന കാര്യത്തില്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്കൊ ന്നും സംശയമില്ല. ഇത്തരം ശരീഅത്ത് നിയമ ശിക്ഷകള്‍ വിധിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതികളാണ്.

ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി

House of Justice എന്നതിന്‍റെ അറബിഭാഷാരൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഇസ്ലാമിക ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം മന്ത്രവാദിയെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താ‍ലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നു എന്ന വിവരം ജനങ്ങള്‍ക്ക് നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ് തുടങ്ങിയ മതഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് ജമാ'അത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. പക്ഷെ ലോകത്തെങ്ങുമുള്ള  മുസ്ലിംഭീകര സംഘടനകള്‍ക്ക് ആശയപരമായ അടിത്തറ നല്‍കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട ജമാ'അത്തെ  ഇസ്ലാമിയും ഈജിപ്തില് ജന്മമെടുത്ത  മുസ്ലിം ബ്രദര്‍ഹൂഡും ആണ്.

കേരളത്തില്‍ മുസ്ലിംലീഗുനും പങ്ക്

കേരളത്തിലെ മുസ്ലിം ലീഗ് മുസ്ലിംസമുദായത്തിന്റെ  പേര് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിക്കൊണ്ട് കേരളീയരോട് പറയുന്നു മുസ്ലിം ലീഗ് എന്ന മതേതരപ്പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളായിപ്പോകുമായിരുന്നെന്ന്. ജമാ‍അത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ചും ജമാഅത്ത് പരിവാറിന്റെ  ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍ക്കൊന്നും സംശയമോ തര്‍ക്കമോ ഇല്ല. ജമാഅത്തിനെ കാല്‍നഖം മുതല്‍ ശിഖവരെ എതിര്‍ക്കുന്ന ചില മുസ്ലിം പണ്ഡിതന്മാര്‍ പറയുന്നു: മുസ്ലിംലീഗ് വര്‍ഗ്ഗീയതയുടെ വിഷമില്ലാത്ത ജാതിപ്പാര്‍ട്ടി മാത്രമാണ്. ഈ പണ്ഡിതന്മാരുടെ അറിവിലേക്കായി പ്രശസ്തനും നിഷ്പക്ഷമതിയുമായ ചരിത്രകാരന്‍ ബിപന്‍ ചത്തിന്ദ്ര വര്‍ഗ്ഗീയതയ്ക്ക് നല്‍കിയ നിര്‍വ്വചനം ചൂണ്ടിക്കാണിക്കട്ടെ. ലളിതമായി പറഞ്ഞാല്‍ ഒരു മതത്തിന്റെ  അനുയായികള്‍ തങ്ങള്‍ ആ മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പൊതുവായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതാണ് വര്‍ഗ്ഗിയത (communalism)." 
മുസ്ലിം ലീഗ് കേരളത്തിലെ മുസ്ലിങ്ങളില്‍ ഈ മനോഭാവം വളര്‍ത്താനാണ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് മാത്രമല്ല, മുസ്ലിംഭീകരവാദികളെ രഹസ്യമായി പ്രോത്സാഹിപ്പിക്കുക എന്ന നയവും അവര്‍ സ്വീകരിച്ചിട്ടുണ്ട്.  

കേരളമുസ്ലിങ്ങളില്‍ ഒരു ചെറുന്യൂനപക്ഷത്തെ  തീവ്രവാദ പ്രവണതകള്‍ ബാധിച്ചിട്ടുണ്ട്. അതിന്റെ കാരണം സത്യസന്ധമായും വസ്തുനിഷ്ഠമായും പരിശോധിക്കുന്ന ആര്‍ക്കുംഎത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു ന്യൂനപക്ഷ സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്കാന്‍ മുസ്ലിങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലിം ലീഗിന് സാധിച്ചില്ല. പകരംഅധികാരത്തിന്റെയും സ്വാര്ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെതട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവര്‍. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായിനേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് മുസ്ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശത പരത്തി. ബാബരി മസ്ജിദ് തകര്‍ത്ത സമയത്തെ അവരുടെ  നിലപാടില്ലായ്മകള്‍  വികാരത്തെകൂടുതല്‍ തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്ഷത്തില്‍പ്പെട്ട യുവാക്കള്‍ തീവ്രവാദപ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കംമുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്. മുസ്ലിം ലീഗ് അധികാരം കൈയ്യാളിയപ്പോഴെല്ലാം മുസ്ലിം ഭീകരവാതികള്‍ ചെയതുകൂട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മറയിടുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക എന്ന നയമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കൊടിയത്തൂരിലെ യുവാവിനെ കൊന്നവരെ സംരക്ഷിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനു പിന്നില്‍ മുസ്ലിംലീഗും ജാമാഅത്തെ  ഇസ്ലാമിയുമാണ്.
താലിബാനിസം വളരാതിരിക്കാന്‍ മുസ്ലിം സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കണം


ജമാഅത്തെ ഇസ്ലാമി ആശയപരമായ അടിത്തറ നല്‍കിയും മുസ്ലിം ലീഗ് ഭരണ സ്വാധീനം ഉപയോഗിച്ചുള്ള പിന്തുണ നല്‍കിയും താലിബാനിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തില്‍ താലിബാനിസം വളര്‍ന്നാല്‍ സംഘ പരിവാര്‍ ഇന്ത്യയിലാകെ  ന്യൂനപക്ഷ സമുദായങ്ങള്‍കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണം ഉണ്ടെന്നു വ്യാഖ്യാനിക്കപ്പെടും. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ രക്ഷയെ കരുതി കേരളത്തിലെ മുസ്ലിം സമുദായം താലിബാനിസം പോലുള്ള ഭീകര പ്രവണതകളെ നിരുത്സാഹപ്പെടുത്തണം.





13 comments:

മുഹമ്മദ് ഖാന്‍(യുക്തി) said...

താലിബാനിസം മുസ്ലിം മനസ്സില്‍ എവിടയോ ഒളിഞ്ഞുകിടപ്പുണ്ട്.അത് ഏതെങ്കിലും ദുര്‍ബലകാരണത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണങ്കില്‍ അത് ആ സമുദായത്തിനും ഇതര സമൂഹങ്ങളുടെയും നാശത്തിന് ഹേതുവാകാം.ഏതായാലും കേരളത്തിന്റെ ഇടത് മനസ്സുകാരണം അത്രയ്ക്കങ്ങ് അത് ക്ലച്ചുപിടിക്കുന്നില്ല.

റാഫി said...

ningalude bharyayumayi iyal bandham pularthiyirunnengil enthakumayirunnu avastha

Unknown said...

The commentator Mr. Raafi @ Rafeeq Muhammed (rafeeq.muhammed@gmail.com) support the murderers. I suspect he is also involved in it. It is a pity young Muslisms support murderers and criminals who commit crimes in the name of Islam.

dr.(prof)p.k.pokker said...

If somebody supports the murder as Dr Muhammed Ali says the person knowingly or unknowingly supports the vandalism. Even if someone is a fornicater we have no right to kill him/her.Even Islam speaks about marrying fornicaters after repentence. Then why should one kill him/her. we can never give back his/her life, in case in future we find out his/her innocence. If a lady has complaint he should be tried. Owing to many reasons certain individuals and even gang trap innocent people. Anyhow such kinds of actions are inhuman and unjust. If some communal forces as Dr doubts are behind it is a threat to the social life itself. It is yet to be confirmed.
p.k.pokker

paarppidam said...

ആചെറുപ്പക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇത്തരം ഒരു തുറന്നെഴുത്തു നടത്തുന്നതിലൂടെ സമകാലിക “പുരോഗമന വാദികള്‍”ഉടെ നിലപാടുകളില്‍ നിന്നും ഡോക്ടര്‍ പുറകോട്ട് പോയോ ഒന്നു സംശയം. സംഘപരിവാര്‍ സമാനമായ ഒരു കൊലനടത്തുന്നതുവരെ സമകാലിക പുരോഗമനക്കാര്‍ക്ക് ഇതേ പറ്റി കാര്യമായൊന്നും പറയുവാന്‍ പറ്റാതെ ഇരിക്കാവും.

റാഫിമുന്നോട്റ്റ് വെക്കുന്ന ചോദ്യം അയാളുടെ ചിന്ത-ജീവിത അവസ്ഥ- വിശ്വാസമെന്നിവയില്‍ നിന്നും ഉരുത്തിരിയുന്ന വ്യക്തിത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നായി കരുതാം അല്ലേ?പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ പ്രണയിക്കുന്നതും പരസ്പരം അനുവാദത്തോറ്റെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുറ്റകരമല്ല. ജനാധിപത്യത്തില്‍ ഇത്തരം സംഗതികളെ സംബന്ധിച്ച് നിലപാടും നിയമവും ഉണ്ട്, ഓരോ ജാതിക്കാരും അവരവരുടെ വിശ്വാസപ്രകരാം കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിക്കുവാന്‍ തുടങ്നിയ്ാല് സമൂഹത്തിന്റെ അവസ്ഥ എന്താകും?

മുഹമ്മദ് ഖാന്‍(യുക്തി) said...

റാഫി said...

ningalude bharyayumayi iyal bandham pularthiyirunnengil enthakumayirunnu avastha >>>>>>>>>>
---------------------------------

ഏതവന്റെ ഭാര്യയും സ്വയം തീരുമാനിക്കുകയാണങ്ങിങ്കില്‍ പ്രത്യയശാസ്ത്രങ്ങള്‍
കക്കൂസില്‍ കയറി ഒളിക്കത്തെയുള്ളൂ. സൌദി കക്കുസുകള്‍ക്ക് ഈ സൌഭാഗ്യം വേണ്ടുവോളമുണ്ടന്നു അവിടെ പോയി വന്നവര്‍ പറയുന്നുണ്ട്.

manoj said...

ഇങ്ങിനെയൊക്കെ തുറന്നെഴുതിയാല്‍ താങ്കളെയും ഇവര്‍ സംഘ പരിവാരത്തിന്റെ ദത്തുപുത്രന്‍ ആക്കും. ഗുജറാത്തിലെ കുഗ്രാമത്തിലെ കൊലപാതകങ്ങളുടെ അടിവേരുകള്‍ പോലും തിരിച്ചറിയുന്ന
പോക്കര്‍ സാഹിബിനും കെ ഇ എന്നിനും തങ്ങളുടെ അയല്‍പക്കത് ഇങ്ങിനെ ഒരു "കൊലപാതകം" നടന്നു എന്ന് ഇനിയും ഉറപ്പില്ല. കേരള രാഷ്ട്രീയത്തിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിക്കുപോലും തിരിച്ചറിയാവുന്ന
യഥാര്‍ത്ഥ്യം (കൊലപാതകികള്‍ ആരെന്നു ) അവര്‍ക്ക് അറിയാനും ആവുനില്ല. എന്തിനീ കാപട്യം ?

Subair said...

ഇത് പ്രസിദ്ധീകരിക്കാന്‍ സാധ്യത കുറവാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തെന്നെ താങ്കള്‍ക്ക് വായിക്കനായിട്ടു കുറിക്കുന്നു.

താങ്കളുടെ ഈ പോസ്റ്റിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊടിയത്തൂര്‍ സംഭവത്തില്‍ പിടിയിലായവരില്‍ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകരായിരുന്നു ഭൂരിഭാഗം എന്നാണ് പത്രവാര്‍ത്തയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇവരൊക്കെ ശരീയത്ത് നിയമവും വായിച്ചതുകൊണ്ടായിരുന്നോ ആ മനുഷ്യനെ തല്ലികൊല്ലാന്‍ ഇറങ്ങിയത്‌. ഈ സംഭവത്തിന്‌ അല്പം മുമ്പല്ലേ സുധാകരന്‍റെ ഗണമാന്‍ പോക്കടിക്കാരന്‍ എന്ന് സംശയിച്ചു ഒരു സാധു മനുഷ്യനെ തല്ലികൊന്നത്, അത് ഏത്‌ മത കോടതി വിധിചിട്ടായിരുന്നു മുഹമ്മദാലി ? തസ്നിബാനുവിനെ യും സുഹൃത്തിനെയും തടഞ്ഞു വെച്ചതും മര്‍ദ്ദിച്ചതും മുസ്ലിം നാമധാരികള്‍ അല്ലാത്തത് കൊണ്ട് മാത്രമല്ലേ കുമ്മനം രാജശേഖരനും മുരളീധരനും താങ്കളുമൊന്നും അതില്‍ മതം കാണാഞ്ഞത് ?.

കേരളത്തില്‍ എവിടെയും നടക്കാവുന്ന സംഭവം ആണ് കൊടിയത്തൂരില്‍ നടന്നത്, പോക്കറ്റിടിക്കാരെ പിടിച്ചാലും ജാരന്മാരെ പിടിച്ചാലും നാട്ടുകാര്‍ എല്ലാവരും കൂടി തല്ലുന്ന പതിവ് കേരളത്തില്‍ പുതിയതല്ല. അത് ഒരു പ്രത്യേക മതക്കാര്‍ മാത്രം ചെയ്യുന്ന കാര്യവുമല്ല. ഇതിനെതിരെ ബോധവതകരണം നടത്തേണ്ടത് ഒരു പ്രത്യേക മത വിഭാഗത്തെ പൈശാചികവാത്കരിച്ചും അപരവതകരിച്ചും അല്ല.

മനശ്ശാസ്ത്രഞന്‍ സ്വയം നെറ്റിയിലെഴുതി ഒട്ടിച്ചു നടക്കുന്ന താങ്കള്‍ക്ക് ആള്കൂട്ട മനസ്സാസ്ത്രമായിരിക്കാം ഇവരെ ഇത്തരം ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്‌ എന്ന് മനസ്സിലാക്കാനുള്ള വിവേകമില്ല എന്നോ ? പോട്ടെ, പുരോഗമനവാദി എന്ന് മേനി നടിക്കുന്ന താങ്കള്‍ക്ക്, ഇതിന് പിന്നില്‍ എതെങ്കിലും സംഘടിത ശക്തികള്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തിയിട്ടു പോരായിരുന്നോ ശരീയത്തില്‍ വരവുവെക്കാന്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്‌ എന്ത് കൊള്ളരുതായ്മ നടന്നാലും ഇസ്ലാമിന്‍റെ പേരില്‍ വരവുവേക്കാന്‍ ചിലര്‍ക്കുള്ള ഉത്സാഹം മനസ്സിലാക്കാം, പക്ഷെ താങ്കളുടെ ചേതോവികാരം എന്താണ് എന്ന് മനസ്സിലായില്ല.

Unknown said...

Mr. Subair has referred to 'Mass Psychology' by using the Malayalam term "aalkkootta manashaasthram". He might have seen the title of the book written by Wilhem Reich,a contemporary and follower of Sigmund Freud. The title of book is 'Mass Psychology of Fascism'. In fact Reich dealt with the social psychology of fascism.In his time the term Social Psychology was not in use. So used the term Mass Psychology. There is no phenomenon in psychology as 'mass psychology'. So, his argument that the murderers at Kodiyathoor was inspired and guided by "aalkkootta manashaasthram" is nonsensical.

imraz said...

ഒ അബ്ദുല്ല
(courtesy: thejas news)

തനിക്കു കിട്ടാത്ത കനി കിട്ടുന്ന ഭാഗ്യവാനെ അനാശാസ്യക്കാരനെന്നു മുദ്രകുത്തി, സദാചാരത്തിന്റെയും മതവിശ്വാസത്തിന്റെയും മുഖംമൂടിയിട്ട അസൂയാലുക്കള്‍ തല്ലിക്കൊന്നതിനെക്കുറിച്ചു മാര്‍ക്സിസ്റ് ബുദ്ധിജീവിയുടെ പുത്രനും ഇടതുപക്ഷ സഹയാത്രികനുമായ എം ജി രാധാകൃഷ്ണന്‍ വാചാലനാവുന്നു. 'ബോണ്‍സായ് സമൂഹത്തിലെ സദാചാരം' എന്ന മനോഹരമായ ശീര്‍ഷകത്തില്‍, രാധാകൃഷ്ണന്റെ പ്രയോഗം കടമെടുത്തുപറഞ്ഞാല്‍, 'യാഥാസ്ഥിതിക മതസദാചാര'ത്തില്‍ വിശ്വസിക്കുന്നവരും അതിന്റെ കാവലാളും മറ്റുള്ളവരാല്‍ മതമൌലികതാവാദം ആരോപിക്കപ്പെടുന്നവരുമായ ജമാഅത്തെ ഇസ്ലാമിയുടെ വാരികയില്‍ കൊടിയത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണു ലേഖനം. ലേഖനം, ഉഭയകക്ഷി സമ്മതപ്രകാരമുള്ള വ്യഭിചാരത്തെ പരസ്യമായും യുക്തിയുക്തമായും ന്യായീകരിക്കുന്നു.
ഭര്‍തൃമതിയായ യുവതി പരപുരുഷന്മാരുമായി ഉഭയകക്ഷി സമ്മതപ്രകാരം നടത്തുന്ന വഴിവിട്ട വേഴ്ചകളെ ന്യായീകരിക്കുന്നതും അത്തരം ന്യായീകരണങ്ങള്‍ക്കു പത്രകോളങ്ങള്‍ അനുവദിക്കുന്നതും ഭൂഷണമല്ല എന്ന് എന്തുകൊണ്േടാ പത്രത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കു തോന്നിക്കാണുന്നില്ല. അഥവാ, അഭിപ്രായസ്വാതന്ത്യ്രത്തിന്റെ വിഹായസ്സില്‍ പാറിപ്പറക്കാനുള്ള എഴുത്തുകാരന്റെ മൌലികാവകാശം ഉയര്‍ത്തിപ്പിടിക്കലാണ് ഇത്തരം നിലപാടുകളുടെ ലക്ഷ്യമെങ്കില്‍, അതു കൈവിട്ട കളിയാണ് എന്നു പറഞ്ഞേ തീരൂ. അപ്പോഴും ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു: അനാശാസ്യവൃത്തിയെ അസൂയാര്‍ഹമായ കനിയായി വ്യവഹരിക്കാന്‍ അവസരം അനുവദിക്കുന്ന പീരിയോഡിക്കല്‍ എഡിറ്റര്‍ക്ക് എന്തുകൊണ്ട് ഗള്‍ഫുകാരുടെ ഭാര്യമാരുടെ അപഥസഞ്ചാരം മുതലെടുക്കാനായി മേഞ്ഞുനടക്കുന്ന മേനിക്കുട്ടന്മാരുടെ പോക്കിരിത്തരത്തെക്കുറിച്ചു മൃദുലമായെങ്കിലും പ്രതിപാദിക്കുന്ന ഒരാഖ്യാനം ഇപ്പുറത്തെ താളുകളില്‍ കൊടുത്തുകൂടാ? മാധ്യമം ആഴ്ചപ്പതിപ്പിന്റെ കാര്യത്തില്‍ ഈ ചോദ്യം കുറേക്കൂടി പ്രസക്തമാണ്. സ്വന്തം ജീവിതം മരുഭൂമിയിലെ കുത്തനെനില്‍പ്പില്‍ സ്വയം ഉരുകിത്തീരുന്ന ഉഷ്ണത്തിനു പണയംവച്ചവനാണു പ്രവാസി. അവന്റെ വിയര്‍പ്പ് കട്ടപിടിച്ചുകിടക്കുന്ന പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും കീശയില്‍ കൈയിട്ടുണ്ടായതാണു മാധ്യമം ആഴ്ചപ്പതിപ്പ്.
എം ജി രാധാകൃഷ്ണന്റേത് ഒറ്റപ്പെട്ട വായനയല്ല. ഇതുസംബന്ധമായ ഒരു ചാനല്‍ചര്‍ച്ച നിയന്ത്രിച്ച വനിത ഈ ലേഖകനോടു ചോദിച്ച ഒന്നാമത്തെ ചോദ്യം, മറ്റുള്ളവര്‍ക്കു സാധിക്കാത്തത് ഷഹീദ് ബാവയ്ക്കു സാധിച്ചതിലുള്ള കെറുവല്ലേ സംഭവത്തിനു പിന്നില്‍ എന്നായിരുന്നു.
ഇത്രയും മോശപ്പെട്ടതും സഭ്യേതരവുമായ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല എന്നായിരുന്നു അതിന് എന്റെ മറുപടി. രാധാകൃഷ്ണന്റെ ബോണ്‍സായ് സദാചാരത്തെയും ചാനലിലെ നിലയവിദുഷിയുടെയും നൂറുശതമാനം സമാനതകളുള്ള വാചകങ്ങളെ അപനിര്‍മാണം നടത്തി വായിച്ചാല്‍ ലഭിക്കുന്ന ഉത്തരം വ്യക്തമാണ്: സ്ത്രീകള്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കനികളാണ്; ആര്‍ക്കും എപ്പോഴും പറിച്ചെടുക്കാനും പങ്കിട്ടെടുക്കാനും വിശാലമായ അനുവാദമുള്ള ഫ്രൂട്ട്സുകള്‍. അക്കാര്യത്തില്‍ വിവാഹം, വിവാഹേതരം എന്നിത്യാതി പരിഗണനകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. അവയത്രയും അറുപഴഞ്ചനും താലിബാനിസവുമാണ്; ഭൂതകാല ഫ്യൂഡല്‍സംസ്കാരത്തിന്റെ ഇനിയും നശിച്ചിട്ടില്ലാത്ത മണ്‍പുറ്റുകള്‍.
ഗള്‍ഫുകാരായ പ്രവാസികളുടെ വീടുകളില്‍ ഇത്തരം കനികള്‍ പഴുത്തുനില്‍ക്കുമ്പോള്‍ ഓടിച്ചെന്ന് ആ പഴം പറിക്കുന്നവനും ആര്‍ത്തിയോടെ ഭുജിക്കുന്നവനും മഹാഭാഗ്യവാന്‍. കൈകള്‍ രണ്ടും കാലിനിടയിലാക്കി ഇതിനൊന്നും മെനക്കെടാതെ ഉറങ്ങിക്കിടക്കുന്ന ശുംഭന്‍ സദാചാരത്തിന്റെയും മതവിശ്വാസത്തിന്റെയും മുഖംമൂടിയിട്ട അസൂയാലു! അഥവാ, നിങ്ങള്‍ക്കു സദാചാരത്തിന്റെയും മതവിശ്വാസത്തിന്റെയും വൃത്തികെട്ട പൊയ്മുഖമില്ലെന്നു സമൂഹം അംഗീകരിക്കണമെങ്കില്‍ ഏണിവച്ചോ കോണിവച്ചോ അടുത്ത ഗല്ലിയിലെ അന്യന്റെ ഭാര്യയുടെ കിടപ്പറയില്‍ കടന്നുകൂടണം.

imraz said...

ഒ അബ്ദുല്ല
(courtesy: thejas news)

തനിക്കു കിട്ടാത്ത കനി കിട്ടുന്ന ഭാഗ്യവാനെ അനാശാസ്യക്കാരനെന്നു മുദ്രകുത്തി, സദാചാരത്തിന്റെയും മതവിശ്വാസത്തിന്റെയും മുഖംമൂടിയിട്ട അസൂയാലുക്കള്‍ തല്ലിക്കൊന്നതിനെക്കുറിച്ചു മാര്‍ക്സിസ്റ് ബുദ്ധിജീവിയുടെ പുത്രനും ഇടതുപക്ഷ സഹയാത്രികനുമായ എം ജി രാധാകൃഷ്ണന്‍ വാചാലനാവുന്നു. 'ബോണ്‍സായ് സമൂഹത്തിലെ സദാചാരം' എന്ന മനോഹരമായ ശീര്‍ഷകത്തില്‍, രാധാകൃഷ്ണന്റെ പ്രയോഗം കടമെടുത്തുപറഞ്ഞാല്‍, 'യാഥാസ്ഥിതിക മതസദാചാര'ത്തില്‍ വിശ്വസിക്കുന്നവരും അതിന്റെ കാവലാളും മറ്റുള്ളവരാല്‍ മതമൌലികതാവാദം ആരോപിക്കപ്പെടുന്നവരുമായ ജമാഅത്തെ ഇസ്ലാമിയുടെ വാരികയില്‍ കൊടിയത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണു ലേഖനം. ലേഖനം, ഉഭയകക്ഷി സമ്മതപ്രകാരമുള്ള വ്യഭിചാരത്തെ പരസ്യമായും യുക്തിയുക്തമായും ന്യായീകരിക്കുന്നു.
ഭര്‍തൃമതിയായ യുവതി പരപുരുഷന്മാരുമായി ഉഭയകക്ഷി സമ്മതപ്രകാരം നടത്തുന്ന വഴിവിട്ട വേഴ്ചകളെ ന്യായീകരിക്കുന്നതും അത്തരം ന്യായീകരണങ്ങള്‍ക്കു പത്രകോളങ്ങള്‍ അനുവദിക്കുന്നതും ഭൂഷണമല്ല എന്ന് എന്തുകൊണ്േടാ പത്രത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കു തോന്നിക്കാണുന്നില്ല. അഥവാ, അഭിപ്രായസ്വാതന്ത്യ്രത്തിന്റെ വിഹായസ്സില്‍ പാറിപ്പറക്കാനുള്ള എഴുത്തുകാരന്റെ മൌലികാവകാശം ഉയര്‍ത്തിപ്പിടിക്കലാണ് ഇത്തരം നിലപാടുകളുടെ ലക്ഷ്യമെങ്കില്‍, അതു കൈവിട്ട കളിയാണ് എന്നു പറഞ്ഞേ തീരൂ. അപ്പോഴും ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു: അനാശാസ്യവൃത്തിയെ അസൂയാര്‍ഹമായ കനിയായി വ്യവഹരിക്കാന്‍ അവസരം അനുവദിക്കുന്ന പീരിയോഡിക്കല്‍ എഡിറ്റര്‍ക്ക് എന്തുകൊണ്ട് ഗള്‍ഫുകാരുടെ ഭാര്യമാരുടെ അപഥസഞ്ചാരം മുതലെടുക്കാനായി മേഞ്ഞുനടക്കുന്ന മേനിക്കുട്ടന്മാരുടെ പോക്കിരിത്തരത്തെക്കുറിച്ചു മൃദുലമായെങ്കിലും പ്രതിപാദിക്കുന്ന ഒരാഖ്യാനം ഇപ്പുറത്തെ താളുകളില്‍ കൊടുത്തുകൂടാ? മാധ്യമം ആഴ്ചപ്പതിപ്പിന്റെ കാര്യത്തില്‍ ഈ ചോദ്യം കുറേക്കൂടി പ്രസക്തമാണ്. സ്വന്തം ജീവിതം മരുഭൂമിയിലെ കുത്തനെനില്‍പ്പില്‍ സ്വയം ഉരുകിത്തീരുന്ന ഉഷ്ണത്തിനു പണയംവച്ചവനാണു പ്രവാസി. അവന്റെ വിയര്‍പ്പ് കട്ടപിടിച്ചുകിടക്കുന്ന പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും കീശയില്‍ കൈയിട്ടുണ്ടായതാണു മാധ്യമം ആഴ്ചപ്പതിപ്പ്.
എം ജി രാധാകൃഷ്ണന്റേത് ഒറ്റപ്പെട്ട വായനയല്ല. ഇതുസംബന്ധമായ ഒരു ചാനല്‍ചര്‍ച്ച നിയന്ത്രിച്ച വനിത ഈ ലേഖകനോടു ചോദിച്ച ഒന്നാമത്തെ ചോദ്യം, മറ്റുള്ളവര്‍ക്കു സാധിക്കാത്തത് ഷഹീദ് ബാവയ്ക്കു സാധിച്ചതിലുള്ള കെറുവല്ലേ സംഭവത്തിനു പിന്നില്‍ എന്നായിരുന്നു.
ഇത്രയും മോശപ്പെട്ടതും സഭ്യേതരവുമായ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല എന്നായിരുന്നു അതിന് എന്റെ മറുപടി. രാധാകൃഷ്ണന്റെ ബോണ്‍സായ് സദാചാരത്തെയും ചാനലിലെ നിലയവിദുഷിയുടെയും നൂറുശതമാനം സമാനതകളുള്ള വാചകങ്ങളെ അപനിര്‍മാണം നടത്തി വായിച്ചാല്‍ ലഭിക്കുന്ന ഉത്തരം വ്യക്തമാണ്: സ്ത്രീകള്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കനികളാണ്; ആര്‍ക്കും എപ്പോഴും പറിച്ചെടുക്കാനും പങ്കിട്ടെടുക്കാനും വിശാലമായ അനുവാദമുള്ള ഫ്രൂട്ട്സുകള്‍. അക്കാര്യത്തില്‍ വിവാഹം, വിവാഹേതരം എന്നിത്യാതി പരിഗണനകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. അവയത്രയും അറുപഴഞ്ചനും താലിബാനിസവുമാണ്; ഭൂതകാല ഫ്യൂഡല്‍സംസ്കാരത്തിന്റെ ഇനിയും നശിച്ചിട്ടില്ലാത്ത മണ്‍പുറ്റുകള്‍.
ഗള്‍ഫുകാരായ പ്രവാസികളുടെ വീടുകളില്‍ ഇത്തരം കനികള്‍ പഴുത്തുനില്‍ക്കുമ്പോള്‍ ഓടിച്ചെന്ന് ആ പഴം പറിക്കുന്നവനും ആര്‍ത്തിയോടെ ഭുജിക്കുന്നവനും മഹാഭാഗ്യവാന്‍. കൈകള്‍ രണ്ടും കാലിനിടയിലാക്കി ഇതിനൊന്നും മെനക്കെടാതെ ഉറങ്ങിക്കിടക്കുന്ന ശുംഭന്‍ സദാചാരത്തിന്റെയും മതവിശ്വാസത്തിന്റെയും മുഖംമൂടിയിട്ട അസൂയാലു! അഥവാ, നിങ്ങള്‍ക്കു സദാചാരത്തിന്റെയും മതവിശ്വാസത്തിന്റെയും വൃത്തികെട്ട പൊയ്മുഖമില്ലെന്നു സമൂഹം അംഗീകരിക്കണമെങ്കില്‍ ഏണിവച്ചോ കോണിവച്ചോ അടുത്ത ഗല്ലിയിലെ അന്യന്റെ ഭാര്യയുടെ കിടപ്പറയില്‍ കടന്നുകൂടണം.

imraz said...

ചാനല്‍ചര്‍ച്ചയില്‍ പങ്കെടുത്ത, ലൈംഗികസ്വാതന്ത്യ്രത്തിനായി വാദിച്ച ഫെമിനിസ്റ് മഹതിയോട് ഇത്തരമൊരു സ്വാതന്ത്യ്രം സ്വന്തം മകളുടെ കാര്യത്തില്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന്, എന്റെ മകള്‍ ഒരാളുമായി അത്തരമൊരു സൌഹൃദത്തിലേര്‍പ്പെടുന്നതിനെ താന്‍ തടയില്ല എന്നായിരുന്നു മറുപടി. ചോദ്യം അതായിരുന്നില്ല. ഒരാളുമായുള്ള സൌഹൃദമല്ല പ്രശ്നത്തിന്റെ കേന്ദ്രബിന്ദു.
പ്രശ്നം, ഒരാളുമായുള്ള ദാമ്പത്യം നിലനില്‍ക്കെ സ്ത്രീക്ക് ജാരബന്ധങ്ങള്‍ ആവാമോ എന്നതിനെക്കുറിച്ചായിരുന്നു. ഇതേ ചോദ്യം എം ജി രാധാകൃഷ്ണന്റെയും സമാനചിന്താഗതിക്കാരുടെയും നേര്‍ക്കു തിരിച്ചുവയ്ക്കുന്നു. സ്വന്തം അമ്മപെങ്ങമ്മാരുടെയും ഭാര്യമാരുടെയും കാര്യത്തില്‍ ഇത്തരമൊരു വിശാലത അനുവദിക്കുമെന്ന് സമൂഹമധ്യേ തുറന്നുപറയാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധരാണോ? അതോ, അയല്‍ക്കാരന്റെ കുട്ടിക്കു ഭ്രാന്താവുന്നതു കണ്ട് ചിരിക്കുക എന്നതില്‍ക്കവിഞ്ഞ വല്ല അര്‍ഥവും ഇത്തരം വാചാടോപങ്ങള്‍ക്കുണ്േടാ? അന്യന്റെ ഭാര്യയുമായി കിടപ്പറ പങ്കിട്ടതിനെ കേമത്തമായി കാണുന്നവര്‍ മറ്റുള്ളവരുടെ സദാചാരബോധത്തെയും മാന്യതയെയും അസൂയയായി ചിത്രീകരിക്കുമ്പോള്‍, അല്‍പ്പം കടന്നുനിന്നുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും ചോദിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.
ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയും ഇണകളുടെ സമ്മതവും മാത്രം മതിയെങ്കില്‍ എന്താണ് ഐസ്ക്രീം കേസിന്റെ പ്രസക്തി എന്നു ചോദിക്കാന്‍ നിര്‍ബന്ധിതനാവുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ അന്നു കാട്ടിക്കൂട്ടിയ കുതൂഹലം കേരളം കണ്ടതാണ്. തുടര്‍ന്നു പത്തുപതിനാറു വര്‍ഷമായി വി എസ് അച്യുതാനന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ സൈക്കിളുമായി ഓടുന്നു. എന്തിന്റെ പേരിലാണിതൊക്കെ? ലൈംഗികതയെ എന്തിനാണ് ഇവ്വിധം അടിച്ചമര്‍ത്തുന്നത്? കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുമ്പോള്‍ മാത്രം അടിച്ചമര്‍ത്തേണ്ട വികാരമാണോ ലൈംഗികത? അദ്ദേഹത്തോടു ബന്ധപ്പെടുത്തി പറയുന്ന പെണ്‍കുട്ടികള്‍ക്കുമുണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും? വി എസ് അച്യുതാനന്ദനെ എന്തുകൊണ്ടാണ് നമ്മുടെ ഫെമിനിസ്റുകള്‍ തടയാത്തത്? അന്നു കുഞ്ഞാലിക്കുട്ടി ഐ.ടി വകുപ്പ് കൈകാര്യം ചെയ്പ്പോള്‍ ഐ.ടിയുടെ അര്‍ഥം 'ഇമ്മോറല്‍ ട്രാഫിക്' എന്നായി. ഉഭയകക്ഷിസമ്മതത്തോടെ നടക്കുന്ന ബന്ധം എങ്ങനെയാണ് ഇമ്മോറല്‍ ആവുന്നത്; അഥവാ, ആര്‍ക്കും ആരുമായി എന്തുമാവാമെങ്കില്‍ മോറല്‍, ഇമ്മോറല്‍ എന്നീ വാക്കുകളുടെ പ്രസക്തി എന്താണ്? എങ്കില്‍ സ്വന്തം കുതിരസവാരിക്കാരനുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഡയാനയ്ക്കു ബ്രിട്ടീഷ് പത്രം എന്തിന് വേശ്യയെന്നു പേരിട്ടു; ബില്‍ ക്ളിന്റന്‍-മോണിക്ക ബന്ധം എങ്ങനെ വൈറ്റ്ഹൌസിലുള്ളവരുടെ ഉറക്കം കെടുത്തി? ഒരു സ്വകാര്യം കൂടി: പ്രണയവും ലൈംഗികബന്ധവും ആര്‍ക്കും ആരുമായും ആവാമെങ്കില്‍ പത്തനംതിട്ടയിലെ ഒരു കോളജിലെ രണ്ടു കുട്ടികള്‍ രണ്ടു മുസ്ലിംചെറുപ്പക്കാരെ പ്രേമിച്ചത് എങ്ങനെ രാജ്യത്തെ പിടിച്ചുകുലുക്കിയ ലൌജിഹാദായി മാറി? ആ പെണ്‍പിള്ളേര്‍ക്കും ആണ്‍പിള്ളേര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ലേ?

imraz said...

കൊടിയത്തൂര്‍ സംഭവം നടന്ന ഉടനെ ആദ്യം സംഭവസ്ഥലം സന്ദര്‍ശിച്ചത് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളായിരുന്നു- മുരളീധരന്‍ മുതല്‍ സുരേന്ദ്രന്‍ വരെയുള്ളവര്‍. കുറേ താലിബാന്‍വര്‍ധനയും മതവിദ്വേഷവും പ്രസംഗിച്ച് അവര്‍ സ്ഥലംവിട്ടു. എന്നാല്‍, ഈ ഗണത്തില്‍ ഒരുനിലയ്ക്കും ഉള്‍പ്പെടുത്താന്‍ പറ്റാത്ത 'മതയാഥാസ്ഥിതിക'രും സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധം ആരോപിക്കുന്നു. പോലിസ് ഇതിനകം അറസ്റ്റ് ചെയ്തവരിലോ ലുക്കൌട്ട് നോട്ടീസ് ഇറക്കിയവരിലോ ഇപ്പറയുന്ന തീവ്രവാദബന്ധം ആരോപിക്കുന്ന ഒരാള്‍പോലുമില്ലെന്ന് പോലിസ് തന്നെ തറപ്പിച്ചുപറയുന്നു. എം ജി രാധാകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍, മുതലാളിത്തത്തിന്റെ ഇല്ലത്തുനിന്നു പുറപ്പെട്ട് അമ്മോത്ത് എത്തിയ ഏതാനും ലീഗുകാരും കോണ്‍ഗ്രസ്സുകാരും അരഡസന്‍ സഖാക്കളുമല്ലാതെ ഒറ്റ തീവ്രവാദിപോലും പ്രതികളുടെ കൂട്ടത്തിലില്ല എന്നതാണു വസ്തുത. എന്നിട്ടും കൊടിയത്തൂരില്‍ നടപ്പാക്കിയതിന്റെ പേര് താലിബാനിസമെന്നാണെങ്കില്‍ അതിന് ഉത്തരവാദികള്‍ മുഖ്യമായും സി.പി.എമ്മുകാരും പിന്നെ ബ്ളാക്ക് കോബ്രക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഏതാനും യുവാക്കളുമാണ്.
അഡ്വ. ഗീത എന്ന ഫെമിനിസ്റ് ഒരു ചാനലിന്റെ അങ്ങേയറ്റത്തുനിന്ന് കയററുക്കുന്നതു കണ്ടു. അവരുടെ അഭിപ്രായത്തില്‍, സ്ത്രീശരീരത്തിന്റെയും ലൈംഗികതയുടെയും മേലുള്ള പുരുഷാധിപത്യത്തിന്റെ കടന്നുകയറ്റമാണത്രേ കൊടിയത്തൂര്‍ സംഭവം. പുരുഷന്‍ സ്ത്രീശരീരത്തിനുമേല്‍ കടന്നുകയറ്റം നടത്തിയാല്‍ മറ്റൊരു പുരുഷനാണോ ജീവന്‍ നഷ്ടപ്പെടുക? കൊടിയത്തൂരിലെ സ്വന്തം ഭര്‍ത്താവിനെ വഞ്ചിച്ച സ്ത്രീ സ്വസ്ഥം ഗൃഹഭരണവുമായി തുടരുമ്പോള്‍ കൊല്ലപ്പെട്ടത് പുരുഷനാണ്. എന്നിട്ടും സ്ത്രീശരീരത്തിനു നേരെയുള്ള പുരുഷകൈയേറ്റമാണത്രേ സംഭവം. എം ജി രാധാകൃഷ്ണന്‍ പറയുന്നതും മറ്റൊന്നല്ല. കാലഹരണപ്പെട്ട സിഗ്മണ്ട് ഫ്രോയ്ഡിനെ ഉദ്ധരിച്ചുകൊണ്ട്, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് കൊടിയത്തൂരില്‍ കൊടികെട്ടി അരങ്ങേറിയത് എന്നദ്ദേഹം പറയുന്നു.
വിവാഹം എന്ന പ്രതിഭാസം കൊടിയത്തൂരില്‍ മാത്രം പരിമിതമാണോ? തിരുവനന്തപുരത്തും കേരളത്തിലെ മറ്റു പ്രദേശങ്ങളിലും കാണാത്ത പരമ യാഥാസ്ഥിതികവും പുരുഷ മേധാവിത്വപരവും ലിംഗനീതി നിഷേധിക്കുന്നതുമായ ഒരു ഫ്യൂഡല്‍ ആചാരമാണോ വിവാഹം?