സമ്മതപത്രം
രണ്ടായിരത്തി പതിനൊന്നാമാണ്ട് മാര്‍ച്ച് മാസം പത്താം തിയതി തിരുവനന്തപുരം താലൂക്കില്‍ ശാസ്തമംഗലം വില്ലേജില്‍ കാഞ്ഞിരമ്പാറ ദേശത്ത് 33 ഹരിതഗിരി [റ്റി.സി.7/133(1)] വീട്ടില്‍ താമസം മുഹമ്മദ് കുട്ടി മകന്‍ ഡോക്ടര്‍ എന്‍.എം. മുഹമ്മദ് അലി ബഹുമാനപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ മുമ്പാകെ സമര്‍പ്പിക്കുന്ന സമ്മതപത്രം:
എന്റെ മരണാനന്തരം എന്റെ ശരീരം വിദ്യാര്‍ത്ഥികളുടെ പഠനത്തിലേയ്ക്ക് വിട്ടു തരുന്നതായി താഴെ പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.
ഒപ്പ്
മുഹമ്മദ്കുട്ടി മകന്‍ ഡോക്ടറ് എന്‍.എം മുഹമ്മദ് അലി
എന്റെ പിതാവിന്റെ/ ഭര്‍ത്താവിന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിലേയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് വിട്ടു കൊടുക്കാന്‍ പൂര്‍ണ്ണ സമ്മതമാണ്.
കെ.എം.റാബിയ (ഡോ.മുഹമ്മദലിയുടെ ഭാര്യ) ഒപ്പ്
എന്‍. എം. കമാല്‍ (ഡോ. മുഹമ്മദലിയുടെ മകന്‍) ഒപ്പ്
എന്‍.എം. ആശ (ഡോ. മുഹമ്മദലിയുടെ മകള്‍) ഒപ്പ്
സാക്ഷ്കള്‍
വേലായുധന് ആശാരി മകന്‍ രഘുനാഥന്‍ ആശാരി കാഞ്ഞിരമ്പാറ. ഒപ്പ്
കുമാരന്‍ മകന്‍ മധു കാഞ്ഞിരമ്പാറ. ഒപ്പ്
7 comments:
lets hope it will inspire youngsters
ധീരമായ പ്രവൃത്തി. അഭിനന്ദനങ്ങള്‍.
വലിയ ചിന്താധാരകളൊക്കെ തലക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് അഭിമാനം കൊള്ളാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, അവ ജീവിതത്തില്‍ ആചരിക്കാന്‍ ... സ്വന്തം ചിന്തകളോട് മക്കളോടുള്ളതുപോലെ ഒരു കര്‍തൃത്വവും പ്രതിബദ്ധതയും ഉണ്ടാകുക എന്നത് വളരെ
അനുഭവങ്ങളുള്ളവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്. സ്വന്തം ശരീരം മരണശേഷം മെഡിക്കല്‍ കോളേജിനു ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രം ബ്ലോഗുകളില്‍ ഇങ്ങനെ പോസ്റ്റുചെയ്യുന്നത് ജനങ്ങള്‍ക്കു നല്‍കുന്ന ഒരു മഹനീയ സന്ദേശം കൂടിയാണ്.
മാത്രമല്ല, മരണശേഷം തര്‍ക്കങ്ങളില്ലാതെ സുഗമമായി ആശയാഭിലാക്ഷങ്ങള്‍ നടപ്പിലാകാനും ഉപകരിക്കും.
ഡോ.മുഹമ്മദലിക്കും, ആ പ്രബുദ്ധ ജീവിതത്തിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ആദരണീയായ ഭാര്യക്കും, മക്കള്‍ക്കും,സാക്ഷികള്‍ക്കും ചിത്രകാരന്റെ
അഭിവാദ്യങ്ങള്‍ !!!
മുഹമ്മദ് അലി സാര്‍.. മാതൃകാപരം ഒരു കാര്യം ആണ് അങ്ങ് ചെയ്തത്.. ഇത് യുവതലമുറക്ക് പ്രചോദനം ആകും.. ആശംസകള്‍... :)
അനുമോദനങ്ങള്‍ !!!
വരും തലമുറയ്ക്കായി ഇത്തരം ഒരു ധീരമായ തീരുമാനം എടുത്തത്തിനു അഭിനന്ദനങ്ങള്‍. മരണശേഷം തന്റെ ശരീരം വിദ്യാര്‍ഥികള്‍ക്കായി നല്‍കുവാന്‍ തീരുമാനിച്ച അന്തരിച്ച നവാബിന്റെ ശരീരത്തോടും തീരുമാനത്തോടും നീതികേടുകാണിച്ച ഭരണകൂട/ഉദ്യോഗസ്ഥ അനാസ്ഥയും(?) ഇവിടെ ഓര്‍ത്തുപോകുന്നു.
ഞാനും സാറിന്റെ പിന്നാലെ ഉണ്ട്. നാട്ടില്‍ മരിച്ചാലും ഇവിടെ മരിച്ചാലും എന്റെ ശരീരവും അവയവങ്ങളും ദാനം ചെയ്യാനുള്ള ഡോണര്‍ കാര്‍ഡ് എന്റെ സഹചാരിയായി എന്നോടൊപ്പം ഉണ്ട്. അനുമോദനങ്ങള്‍
Post a Comment