Wednesday, September 29, 2010

അയോദ്ധ്യാക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍....

അറുപത് വര്‍ഷം നീണ്ടു നിന്ന ബാബറിപ്പള്ളി തര്‍ക്കക്കേസിന്റെ വിധി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവിക്കും. ജനങ്ങളുടെയും അയോദ്ധ്യാക്കേസില്‍ പക്ഷങ്ങള്‍ പിടിച്ചവരുടെയും മനസ്സുകളൊക്കെ മാറിയെന്നും വിധി എന്തായിരുന്നാലും ഒന്നും സംഭവിക്കുകയില്ലെന്നുമാണ് ചാനലുകളിലെ അന്തിച്ചര്‍ച്ചാ വിദഗ്ദ്ധരില്‍ ഭൂരിപക്ഷവും പ്രവചിച്ചിരിക്കുന്നത്. ഫ്രണ്ട് ലൈന്‍ മാഗസീന്റെ ഡെപ്യൂട്ടി എഡിറ്ററായ വെങ്കിടേശ് രാമകൃഷ്ണന്‍ മാത്രം താന്‍ ആശങ്കാകുലനാണെന്നും വിധിയെത്തുടര്‍ന്ന് എന്താണ് ഉണ്ടാവുകയെന്ന് പ്രവചിക്കാനാവില്ലെന്നും തുറന്നു പറഞ്ഞു. എനിക്ക് ആ അഭിപ്രായത്തോടാണ് യോജിപ്പ്. കേസില്‍ ഒരു കക്ഷി മുസ്ലിങ്ങളും മറുകക്ഷി ഹിന്ദുക്കളുമാ‍ണല്ലൊ. പള്ളി നിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണെന്ന് വിധിച്ചാല്‍ മുസ്ലിംകള്‍ അതൃപ്തരാകും. ജമാ’അത്തെ ഇസ്ലാമിയുടെ മതമൌലികവാദം തലയ്ക്ക് പിടിച്ച ചില മതഭ്രാന്തന്മാര്‍ അവരുടെ സ്വാധീനമേഘലയില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കും. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അതൊരവസരമാക്കി മുസ്ലിംകളുടെ കൂട്ടക്കൊലയ്ക്ക് ശ്രമിക്കും. അയോധ്യയില്‍ നിന്ന്  ഗോധ്രയിലെത്തിയ സബര്‍മതി എക്സ്പ്രസ്സിലെ ഒരു കമ്പാര്‍ട്ട്‘മെന്റിലുണ്ടായ തീപിടുത്തം നിമിത്തമാക്കിയാണ് ഗുജറാത്തിലെ വംശഹത്യയ്ക്ക് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തുടക്കം കുറിച്ചത്. ഒറീസയിലെ കാന്ധമലിലെ ഒരു കാവിധാരിയുടെ വധത്തെ കരുവാക്കിയാണ് അവിടത്തെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ക്രിസ്ത്യാനികളെ കൊന്നത്.  പള്ളി നിന്നിരുന്ന സ്ഥലം മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചാ‍ല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതി വിധി ബാധകമല്ലെന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നിലപാട് സ്വീകരിക്കും. അക്രമവാസനുള്ള ഹിന്ദുത്വവാദികള്‍ ചിലയിടങ്ങളില്‍ വര്‍ഗ്ഗീയ കലാപം കുത്തിപ്പൊക്കാന്‍ ശ്രമിക്കും. മുസ്ലിം ഫാഷിസ്റ്റുകള്‍ അത് നിമിത്തമാക്കി ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തും. വ്യാപമായ തോതില്‍ ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് കണക്കു കൂട്ടുകയാണ് ബി.ജെ.പി.യും സംഘ് പരിവാറും. അങ്ങനെ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യയാകെ ഗുജറാത്താകും. ഇത്തരം ചിന്തകളാല്‍ ആകുലമാണ് എന്റെ മനസ്സ്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഉത്ക്കടമായി ആഗ്രഹിക്കുന്നു.

4 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ഇന്ത്യയിലെ മതേതര വാദികള്‍ എല്ലാം വളരെ ആശങ്കയോടെ തന്നെ ആണ് ഈ വിധിയെ കാണുന്നത്. മത വര്‍ഗീയ മനസ്സുമായി നടക്കുന്ന ജനക്കൂട്ടങ്ങള്‍ക്ക് വിധി എന്തായാലും സഹിഷ്ണുതയോടെ അതിനെ കാണാന്‍ ആവില്ല എന്ന് തീര്‍ച്ചയാണ്. കാര്യം എന്തായാലും മുഖ്യധാരയിലുള്ള എല്ലാ മുസ്ലിം സംഘടനകളും വിധി അനുകൂലമായാലും പ്രതികൂലമായാലും അതിനെ അന്ഗീകരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. മറുഭാഗത്തുള്ള സന്ഘപരിവാരുകള്‍ വിധി പ്രതികൂലം ആയാല്‍ അങ്ങീകരിക്കില്ല എന്നാണു പറഞ്ഞത്.. ഈ അവരത്തില്‍ മതേതര വാദികള്‍ പങ്കുവെക്കുന്ന ആശങ്കയും ഭയവും എനിക്കും ഉണ്ട്...

ഷൈജൻ കാക്കര said...

അയോദ്ധ്യ വിധി നൂറു ശതമാനം നീതിയുക്‌തവും നിയമവ്യവസ്ഥയുടെ വിശ്വാസ്യത കാത്ത്‌ പരിപാലിക്കുന്നതും അല്ല എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു...

ഈ വിധിയിൽ നിയമപുസ്തകത്തിന്‌ വെളിയിലെ പ്രായോഗിക അവസ്ഥയും ജഡ്ജിമാരുടെ സ്വന്തം നിഗമനങ്ങളും (ഒരു പക്ഷെ വിശ്വാസവും) ഇന്ത്യൻ കോടതിയുടെയും ജനാധിപത്യത്തിന്റെയും ജനത്തിന്റെയും പക്വതയില്ലായ്‌മയും എല്ലാം ഈ വിധിയിലൂടെ വെളിവാകുന്നുണ്ട്...

എന്നിരുന്നാലും സഘർഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാൽ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിർപ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീർപ്പ്‌...

ഇനി സുപ്രീംകോടതിയിലായാലും വിധികൾ നീണ്ടുപോകരുത്‌...

CKLatheef said...

>>> ജമാ’അത്തെ ഇസ്ലാമിയുടെ മതമൌലികവാദം തലയ്ക്ക് പിടിച്ച ചില മതഭ്രാന്തന്മാര്‍ അവരുടെ സ്വാധീനമേഘലയില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കും. <<<

ഒരു കൊച്ചുകുട്ടിയുടെ നിരീക്ഷണ പാടവം പോലും ഇതിനെക്കാള്‍ വസ്തുനിഷ്ഠമായിരിക്കുമല്ലോ ഡോക്ടറേ. താങ്കള്‍ക്കെന്തു പറ്റി. ജമാഅത്ത് നിങ്ങളോട് ചെയ്ത ക്രൂരതയെന്താണ്. എനിക്കതറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. ഇത്രയും വയസ്സായില്ലേ ജമാഅത്തിനെക്കുറിച്ചറിയാന്‍ ഒന്നു ശ്രമിച്ചുകൂടെ. എന്തിനിങ്ങനെ ജമാഅത്തിനെ അറിയുന്നവരുടെ മുമ്പില്‍ പരിഹാസ്യനാകണം.

Unknown said...

ജമാ’അത്തെ ഇസ്ലാമി ഒരു മതമൌലിക സംഘടനയാണ്. ഇസ്ലാം മതത്തിന്റെ പുനരുജ്ജീവനമാണ് അതിന്റെ പ്രഖ്യാപിത ലക്’ഷ്യം. പൂര്‍വ്വീകരുടെ (സലഫ്)കാലത്ത് ഉണ്ടായിരുന്ന ഇസ്ലാമിക മതരാഷ്ട്രം പുനരുജ്ജീവിപ്പിക്കുകയാണ് ജമാ’അത്തെ ഇസ്ലാമിയുടെ ലക്’ഷ്യം. മക്കയില്‍ പൊതുവര്‍ഷം 570ല്‍ ജനിച്ച മുഹമ്മദ് ഇബ്നു അബ്ദുല്ല സ്ഥാപിച്ചത് വെറുമൊരു മതമല്ല. “ദൈവാധിപത്യത്തിലുള്ള” (Theocratic State) മതരാഷ്ട്രമാണ്. ആധുനിക യുഗത്തില്‍ കാലഹരണപ്പെട്ട ആ ദൈവാധിപത്യരാഷ്ട്രത്തെ പുനരുജ്ജീവീപ്പിക്കാനുള്ള സിദ്ധാന്തങ്ങളാണ് മതമൌലിക വാദികളായ ഹസനുല്‍ ബന്ന, സയ്യിദ് ഖുത്തുബ്, മൌദൂദി എന്നിവര്‍ ആവിഷ്കരിച്ചത്. ഈ സിദ്ധാന്തങ്ങളാണ് ലോകതെമ്പാടുമുള്ള മുസ്ലിം ഭീകരപ്രവര്‍ത്തകരുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ. മൂദിദിയന്‍ പ്രത്യയശാസ്ത്രം അംഗീകരിച്ചവര്‍ തന്നെയാണ് പ്രൊഫസര്‍ പി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയത്. മതാന്ധനായ ഒരു വിശ്വാസിക്ക് ഇതൊന്നും കാണാനോ മനസ്സിലാക്കനോ ഉള്ള മാനസികാവസ്ഥ ഉണ്ടായിരിക്കുകയില്ലെന്ന് ജനാബ് സി.കെ. ലത്തീഫിന്റെ കമന്റ് വ്യക്തമാക്കുന്നു.