ഫാഷിസ്റ്റ് മനോഘടന
മതഭീകരതകളുടെയും മതനിരപേക്ഷ ഭീകരതകളുടെയും ചാലകശക്തി ഫാഷിസ്റ്റ് മനോഘടനയാണ്. മന:ശാസ്ത്രപരമായ വിശദീകരണത്തിലേക്ക് കടക്കുന്നില്ല. അതിന് സുദീര്‍ഘമായ ലേഖനം വേണ്ടിവരും. ഒരുദാഹരണം ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യാം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 1962 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥീസംഗമം സഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പ്രശസ്ത ന്യൂറോ സര്ജന് ഡോ. എസ്. കെ. രാമചന്ദ്രന് നായരുടെ (ഇപ്പോള്‍ എറണാകുളത്തെ അമൃത മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍) നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി എനിക്കുള്‍പ്പെടെ അമ്പതിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെ ബന്ധപ്പെടാനും അതിവേഗം ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. ആശവിനിമയത്തിന്റെ ഭാഗമായി ഞാന്‍ ഈ ബ്ലോഗിലെ “അന്’വാര്‍ശേരിയിലെ മ’അദനിയും ഗസ്നിയിലെ മഹ്മൂദും” എന്ന ശീര്‍ഷകത്തിലുള്ള പോസ്റ്റിന്റെ ലിങ്ക് എല്ലാ സഹപാഠികള്‍ക്കും അയച്ചു. മ’അദനിയെ ഒരു ഭീകരനായി കാണാത്തതിന്റെ പേരില്‍ എന്റെ സഹപാഠികളിലൊരാള്‍ എന്നെ Self declared Communist, Communist in the garb of communalist എന്നിങ്ങനെ ഭര്‍ത്സിച്ചു. നിറം പിടിപ്പിച്ച വാര്‍ത്തകളില്‍ പൊങ്ങുതടിയായി ഒഴുകി നടക്കുന്ന ഒരു മനസ്സിന്റെ ഉടമ എന്നേ ഞാനപ്പോള്‍ കരുതിയുള്ളു. പക്ഷേ മറ്റൊരു ഇ-മെയിലിലെ പരാമര്‍ശങ്ങള്‍ ഇദ്ദേഹത്തിന് ഒരു ഫാഷിസ്റ്റ് മനോഘടനയുണ്ടെന്ന് വ്യക്തമാക്കി. മറ്റൊരു സഹപാഠി കാശ്മീരിലെ സിഖുകാര്‍ ഇസ്ലാമിസ്റ്റുകളില്‍ നിന്നു നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള റ്റൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയെക്കുറിച്ച് ഞങ്ങള്‍ക്കെഴുതി. വാര്‍ത്തയുടെ ലിങ്ക് : http://timesofindia.indiatimes.com/india/Embrace-Islam-or-leave-Valley-Sikhs-threatened/articleshow/6346853.cms
ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കില്‍ കാശ്മീറ് താഴ്വര വിടുക എന്നാണ് ഇസ്ലാമിസ്റ്റുകള്‍ സിഖുകാര്‍ക്കയച്ച കത്തുകളില്‍ ഭീഷണി മുഴക്കിയത്. വിഘടനവാദികളും ഭീകരവാദികളുമായ ഇസ്ലാമിസ്റ്റുകളാണ് ഭീഷണി മുഴക്കിയത്. ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞ ഡോക്ടര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: The fundamental question is whether a Muslim majority state can be a part of secular India . If so, annihilate the pro Pakistan Pro independence groups, treat the others with honor and give them the maximum autonomy possible within Indian constitution. If not, let Kashmiris do what they want. Make sure the interests of Pandits in Kashmir, and the people from Jammu and Ladakh are fully protected. Also encourage all Muslims in India who feel India is not their motherland ( just as the Kashmiris) to leave India and go to Pakistan . THERE WILL NEVER BE ANOTHER PARTITION. (underline added) ഈ വരികളിലൂടെ വ്യക്തിയുടെ ഫാഷിസ്റ്റ് മനോഘടന അനാവൃതമാകുന്നുണ്ട്.
മൂന്നു തരം ഭീകരതകള്‍
മൂന്നു തരത്തിലുള്ള ഭീകരതകളാണ് ഇന്ത്യയിലിപ്പോള്‍ താണ്ഡവ നടനം നടത്തിക്കൊണ്ടിരിക്കുന്നത്: ഹിന്ദുത്വ, ഇസ്ലാമിസ്റ്റ്, മാവോയിസ്റ്റ് ഭീകരതകള്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണ് ഹുന്ദുത്വ വാദികള്‍. ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികള്‍ ഇവര്‍ക്കെതിരാണ്. ഇസ്ലാമിക രാഷ്ട്രസിദ്ധാന്തം അംഗീകരിച്ചവരാണ് ഇസ്ലാമിസ്റ്റുകള്‍. ഭൂരിപക്ഷം മുസ്ലിങ്ങള്‍ ഇതിനെതിരാണ്. മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്ന് വ്യതിചലിച്ച് ഉന്മൂലന സിദ്ധാന്തം അംഗീകരിച്ചവരാണ് മാവോയിസ്റ്റുകള്‍. ഇവര്‍ കമ്യൂണിസ്റ്റുകാരല്ല.
മന്ത്രി ചിദംബരം പറഞ്ഞ സത്യം
ഹിന്ദുത്വ ഭീകരതക്കെതിരെയും ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പൊലീസ് മേധാവികള്‍ക്കു നല്കിയ നിര്‍ദേശം. രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒട്ടേറെ സ്ഫോടനങ്ങളില്‍ കാവി ഭീകരതക്കും പങ്കുണ്ടെന്ന് തെളിഞ്ഞതായി, ബുധനാഴ്ച ന്യൂദല്‍ഹിയില്‍ ആരംഭിച്ച സംസ്ഥാന പൊലീസ് മേധാവികളുടെയും സുരക്ഷ, ഇന്‍’റ്റലിജന്‍സ് ഉദ്യോഗസ്ഥന്മാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇത് പറഞ്ഞപ്പോള്‍ മന്ത്രി ചിദംബരത്തിന്റെയും മറ്റുള്ളവരുടെയും മനസ്സില്‍, മുംബൈയിലെ ഇസ്ലാമിസ്റ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്ക്കെര അനാവരണം ചെയ്ത ഹിന്ദുത്വ ഭീകര സംഘടനയുടെ ചെയ്തികളും തുടരന്വേഷണത്തില്‍ ബോധ്യമായ വിവരങ്ങളുമാണ് സ്വാഭാവികമായും തെളിഞ്ഞിരിക്കുക. അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ഥ തുടങ്ങിയ കാവി ഭീകരസേനകള്‍ കേണല്‍ പുരോഹിതിനെപ്പോലുള്ള സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ട് പരിശീലനം നേടി രാജ്യത്താകെ സ്ഫോടനപരമ്പര സൃഷ്ടിക്കുകയായിരുന്നു എന്ന് വൈകിയാണെങ്കിലും രാജ്യം മനസ്സിലാക്കി. ഹൈദരാബാദ്, മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് നിഷ്പക്ഷതയും കാര്യക്ഷമതയുമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ അത്തരം ഭീകരാക്രമണങ്ങളുടെ പേരില്‍ കാരാഗൃഹങ്ങളില്‍ അടക്കപ്പെട്ട നൂറുകണക്കിന് നിരപരാധികളായ മുസ്ലിം യുവാക്കള്‍ ഇന്നും തടവറകളില്‍ കഴിക്കേണ്ടിവരുമായിരുന്നു.
മുത്തലിക്കും മ’അദനിയും
പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേന കര്‍ണാടകയുല്‍ കൂലിക്ക് വര്‍ഗീയാക്രമണങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്നുണ്ടെന്ന തെഹല്‍ക്ക റിപ്പോര്‍ട്ട് ഹിന്ദുത്വഭീകരതയുടെ മറ്റൊരു വികൃതമുഖം തുറന്നുകാട്ടി. എന്നിട്ടും അയാളുടെ പേരിലുള്ള പതിനെട്ടോളം കേസുകള്‍ പിന്‍വലിച്ച കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്ഫോടനങ്ങളുടെ പേരില്‍ അബ്ദുന്നാസിര്‍ മ’അദനിയെ കൃത്രിമ തെളിവുകളുണ്ടാക്കി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ആര്. എസ്. എസ്. എന്ന ഭീകരസംഘടനയും സംഘ് പരിവാറും
1925 മുതല്‍ ഇന്ത്യയില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സൈനീകൃത ഹിന്ദുത്വ സംഘടനയായ ആര്.എസ്.എസിന്റെ ലക്’ഷ്യവും ശൈലിയും പ്രചാരണരീതികളും ഇന്നാട്ടില് ആര്‍ക്കും അജ്ഞാതമല്ല. അതിതീവ്ര ന്യൂനപക്ഷ വിരുദ്ധ വികാരങ്ങളുടെ ഭൂമികയില്‍ ഒട്ടേറെ സംഘടനകള്‍ക്കും ആര്.എസ്.എസ് ജന്മം നല്‍കിയിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ്ദള്‍ എന്നിവ സംഘ്പരിവാറിന്റെ പ്രത്യക്ഷ ഘടകങ്ങളാണെങ്കില്‍ പ്രാദേശികമായി ആയിരക്കണക്കിന് ഹിന്ദുത്വ കൂട്ടായ്മകളാണ് സജീവ രംഗത്തുള്ളത്. രാജ്യത്ത് ഇന്നേവരെ നടന്ന പതിനായിരക്കണക്കിന് വര്‍ഗീയ കലാപങ്ങളില്‍ ഈ സംഘടനകള്‍ക്കുള്ള പങ്ക് ഏതാണ്ടെല്ലാ അന്വേഷണ കമീഷനുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൂന്നു തവണ ആര്.എസ്.എസ് നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഫലവും അതുകൊണ്ടുണ്ടായില്ലെന്ന് മാത്രമല്ല ഓരോ തവണ നിരോധം നീക്കിയപ്പോഴും പൂര്‍വാധികം കരുത്തോടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഒറ്റക്ക് തന്നെ സംഘ്പരിവാര്‍ ഭരിക്കുമ്പോള്‍ ബിഹാറിലും പഞ്ചാബിലുമൊക്കെ അവര്‍ ഭരണത്തില്‍ പങ്കാളികളാണ്. ഇന്ത്യയുടെ മേല്‍ ഹിന്ദുത്വത്തിന്റെ പിടി ഇത്രത്തോളം മുറുകിയതിന്റെ നേര്‍ക്കുനേരെയുള്ള ഫലമാണ് കോണ്‍ഗ്രസിനെ പോലുള്ള ഒരു മതേതര പാര്‍ട്ടി പോലും മൃദുഹിന്ദുത്വം പയറ്റേണ്ടിവരുന്നത്. അതിന്റെ മറ്റൊരു പ്രതിഫലനമാണ് പോലീസ് സേനകളിലുള്ള ഹിന്ദുത്വ സ്വാധീനം. 2002ലെ ഗുജറാത്ത് വംശഹത്യ പൊലീസ് സേനയുടെ ഹിന്ദുത്വവത്കരണത്തിന്റെ കരാളമുഖം അനാവരണം ചെയ്തു. 1993ലെ മഹാരാഷ്ട്ര കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമീഷനും പൊലീസിലെ സംഘ് പരിവാര്‍ സ്വാധീനം വെളിപ്പെടുത്തി. പക്ഷേ, ഈ ആപത്കരമായ സ്വാധീനത്തിന് തടയിടാന്‍ ഫലപ്രദമായ ഒരു നടപടിയും മതേതര സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവാതിരുന്ന സാഹചര്യമാണ് ഇപ്പോള്‍ മന്ത്രി ചിദംബരത്തെ ഹിന്ദുത്വ ഭീകരവാദത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതനാക്കിയത്.
ചിതംബരത്തിന്റെ ഗൂഢലക്’ഷ്യം
ഇന്ത്യയില്‍ 1980കള്‍ മുതല്‍ താണ്ഡവ നടനം ആടിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഭീകരതയെക്കുറിച്ച് ഇപ്പോള്‍ വിലപിക്കാനുള്ള കാരണം എന്തെന്നറിയാന്‍ സഹായകമാണ് ഓഗസ്റ്റ് 27ലെ ദേശാഭിമനിയുടെ മുഖപ്രസംഗം. അതിലെ പ്രസക്തഭാഗങ്ങള്‍:
വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കറകളഞ്ഞ ആര്.എസ്.എസ്.കാരനായിരുന്നു ദിഗംബര്‍ കമ്മത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയാളെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തു; മുഖ്യമന്ത്രിസ്ഥാനത്തേക്കുയര്‍ത്തി. കലാപങ്ങളില്‍ സജീവപങ്കാളിത്തമുള്ളയാള്‍ എന്ന് അന്വേഷണക്കമ്മിഷനുകള്‍ കണ്ടെത്തിയതാണ് മഹാരാഷ്ട്രയിലെ മുന്‍ ശിവസേനാ മുഖ്യമന്ത്രി നാരായണ്‍ റാണാ. അയാളെ കോണ്‍ഗ്രസ്സ് നേതാവാക്കി. ഗുജറാത്തിലെ ബി.ജെ.പി.മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍സിംഗ് വഗേല. അയാളെ പാര്‍ട്ടി മാറ്റിയെടുത്ത് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വമുഖം ആയി അവതരപ്പിച്ചു.... ഹിന്ദു വര്‍ഗ്ഗീയ ഭീകര പ്രവര്‍ത്തനങ്ങളെ ഗൌരവപൂര്‍വ്വം നേരിടാന്‍ മടിച്ച ചരിത്രമാണ് പി. ചിദംബരത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ളത്. മൃദുഹിന്ദുത്വം കൊണ്ട് സംഘ് പരിവാറിനോട് മത്സരിക്കുമ്പോള്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകാതെ നോക്കാനുള്ള തന്ത്രമായിരുന്നു അത്... ഹിന്ദു വര്‍ഗ്ഗീയതയോട് ഈ വിധത്തില്‍ വിട്ടുവീഴ്ച ചെയ്തുപോന്ന കോണ്‍ഗ്രസ്സ്, അതിന്റെ ആഭ്യന്തര മന്ത്രി ഇന്ന് സ്വരം മാറ്റുന്നുവെങ്കില്‍ അത് രാഷ്ട്രീയ സ്വാര്ത്ഥതാല്പര്യം മുന്‍ നിറുത്തിയാകാനേ വഴിയുള്ളു. ഇപ്പോഴത്തെ സ്വരം മാറ്റം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ പറ്റുമോ എന്നു നോക്കാനുള്ളതാണ്.
2 comments:
ഹെലോ മുഹമ്മദ് അലി സാര്‍..
താങ്കളുടെ ഈ ലേഖനം ഭീകരതയുടെ വ്യത്യസ്ത മുഖങ്ങലെപറ്റി,വായിച്ചു. താങ്കളുടെ നിക്ഷ്പക്ഷവും സ്വതന്ത്രവും ആയ ചിന്തകളെ അഭിനന്ദിക്കുന്നു, പിന്തുടരാന് ശ്രമിക്കുന്നു, ഞാന്‍ ഈ ബ്ലോഗുലകത്തില്‍ ഏറ്റവും നന്നായി എഴുതുന്ന ഒരാളായി അങ്ങയെ കാണുന്നു, നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍...
സാര്‍..
പി.ചിതംബരത്തിന്റെ "കാവിരാഷ്ട്രീയ പ്രസ്താവന" കൊണ്ഗ്രെസ്സിന്റെ പൊതുവായ അഭിപ്രായം ആയി കാണേണ്ടതില്ല എന്നാണല്ലോ ഹൈകമാണ്ടും ജെനെറല്‍ സെക്രട്ടറി മനു അഭിഷേക് സിങ്ങ്വിയും പ്രസ്താവിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ചിതംബരത്തിന്റെത് സ്വന്തമായ അഭിപ്രായം ആയിക്കൂടെ.. ഹൈന്ദവ തീവ്രവാദം എന്ന സത്യത്തെ തുറന്നു പറയാന്‍ സര്‍ദാര്‍ പട്ടേല്‍ മുതല്‍ ശിവരാജ് പാട്ടീല്‍ വരെയുള്ള നോര്‍ത്ത് ഇന്ത്യന്‍ അഭ്യന്ദര മന്ദ്രിമാര്‍ക്ക് കഴിയാതിരുന്നത് സന്ഘപരിവാര്‍ വോട്ടു നഷ്ടപ്പെടും എന്ന കാരണത്താലും ആകാന്‍ ഇടയില്ലേ. തമിഴ് നാട്ടിലെ ശിവഗംഗയില്‍ ചിദംബരത്തിന് കൊണ്ഗ്രെസ്സ് വോട്ടുപോലും വേണ്ട ജയിക്കാന്‍ എന്നിരിക്കെ ചിദംബരത്തെ കൊണ്ട് ഇത്തരത്തില്‍ ഒരു പ്രസ്താവന പുരപ്പെടുവിച്ചതാകാനും സാധ്യത ഇല്ലേ.? ഹിന്ദുത്വ തീവ്രവാദത്തെ പറ്റി ഇപ്പോലെന്കിലും തുറന്നുപറഞ്ഞ ചിദംബരത്തിനു അഭിനന്ദനങ്ങള്‍.....
Post a Comment