Monday, August 16, 2010

അന്’വാര്‍ശ്ശേരിയിലെ മഅദനിയും ഗസ്നിയിലെ മഹ്‘മൂദും

അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഞ്ചു കൊല്ലക്കാലം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്റെ സതീര്‍ത്ഥ്യനായിരുന്ന ഡോ. ഏബ്രഹാം ജോസഫ് കൂട്ടുകാര്‍ക്കയച്ച ഒരു ഇ-മെയില്‍ കത്തില്‍ ഇങ്ങനെ എഴുതി:
India,(whatever was left) after seceding Kashmir, Khalisthan, Junagadh, Azamghadh, Hydrabad, Anvarssery and Malappuram made peace with her neighbors. She made friends with China after respectfully offering Arunachal Pradesh, parts of Mizoram and Nagaland and whole of Sikkim. (അടിവര കൂട്ടിച്ചേര്‍ത്തത്)
സ്വതന്ത്ര ഇന്ത്യയില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വിഘടനവാദങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും മനം നൊന്താണ് ഡോക്ടര്‍ അങ്ങനെ എഴുതിയതെന്ന് തോന്നുന്നു. പക്ഷേ, സമകാലിക രാഷ്ടീയ സംഭവികാസങ്ങളെ വസ്തുനിഷ്ഠമായി കാര്യകാരണബ്ന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാത്തതിന്റെ അപാകം ഡോക്ടറുടെ വാക്കുകളില്‍ പ്രകടമാണ്. മലപ്പുറം ജില്ലയുടെ രൂപവത്കരണത്തെ അദ്ദേഹം വീക്ഷിച്ചത് മുസ്ലിം വിഘടനവാദത്തിന്റെ പരിണതി ആയിട്ടാണ്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി. നേതാവ് മ’അദനി നടത്തുന്ന അന്‍’വാര്‍ശ്ശേരിയിലെ അനാഥാലയത്തെ അദ്ദേഹം സമീകരിച്ചത് കാശ്മീരിനോടും ഖലിസ്ഥാനോടുമാണ്. ഡോ.ഏബ്രഹാം ജോസഫ് മ’അദനിയെ എന്തുകൊണ്ട് ഗസ്നിയിലെ മഹ്മൂദിനോടുപമിച്ചില്ല എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഗസ്നിയിലെ മഹ്മൂദ് അദ്ദേഹത്തിന്റെ അറിവിലോ ഓര്‍മ്മയിലോ വരാത്തതുകൊണ്ടായിരിക്കും. എന്റെ സതീര്‍ത്ഥ്യന്‍ എന്റെ ബ്ലോഗുകളെക്കുറിച്ച് ഞങ്ങളുടെ മറ്റൊരു സതീര്‍ത്ഥ്യനായ ഡോ. എസ്.കെ.രാമചന്ദ്രന്‍ നായര്‍ക്കെഴുതിയ ഇ-മെയില്‍ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു:
For sometime, i have been reading one Dr. NM Mohammed Ali who rites vitreous blogs emitting religious venom. I have been wishing that that Ali shouldn't be my class mate.  

ഇതേ ബ്ലോഗിലെ പര് ധരിച്ച മുസ്ലിം സ്ത്രീകള്ക്കും വോട്ടു ചെയ്യണം എന്ന പോസ്റ്റ് വായിച്ചിട്ടാണ് അദ്ദേഹത്തിന് അങ്ങനെയൊക്കെ തോന്നിയത് എന്ന് ഡോക്ടര്‍ പിന്നീടൊരു കത്തില്‍ സൂചിപ്പിക്കുയുണ്ടായി. vitriolic എന്ന പദം ഉപയോഗിക്കേണ്ടിടത്ത് തെറ്റായി vitreous എന്ന് എഴുതിപ്പോയതാണെന്ന വിശദീകരണവും എന്റെ സതീര്‍ത്ഥ്യന്‍ നല്‍കുകയുണ്ടായി.

 

മുസ്ലിം പേരുള്ള എല്ലാവരും നിത്യേനയെന്നോണം “ഞാനൊരു ഭീകരപ്രവര്‍ത്തകനല്ല“ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയോ നെറ്റിയില്‍ എഴുതി ഒട്ടിക്കുകയോ ചെയ്യേണ്ട ലോകവ്യാപകമായ ദുരവസ്ഥയെ ചൂണ്ടിക്കാണിക്കാനാണ് ആമുഖമായി ഇക്കാര്യം അവതരിപ്പിച്ചത്.

 

മ’അദനി ഭീകരനാണോ എന്ന് പരിശോധിക്കുന്നതിനു മുമ്പ് ഗസ്നി മഹ്’മൂദിനെക്കുറിച്ച് പറയട്ടെ. ചിന്ത പബ്ലിഷേഴ്സ് അടുത്ത് തന്നെ പ്രസിദ്ധപ്പെടുത്തുന്ന എന്റെ ഇസ്ലാമും രാഷ്ട്രീയ ഇസ്ലാ‍മും എന്ന ഗ്രന്ഥത്തിന്റെ അവസാനത്തെ അധ്യായത്തിലെ ഒരു ഉപശീര്‍ഷകം ഇങ്ങനെയാണ്: “ഗസ്നിയിലെ മഹ്മൂദ് എന്ന മുസ്ലിം ഭീകരന്‍” ഗസ്നിയിലെ മഹ്’മൂദിനെ ക്ഷേത്രധ്വംസകനും വിഗ്രഹഭംഞ്ജകനുമായ മുസ്ലിം ഭീകരനാക്കിയതിനു പിന്നിലെ ചരിത്രം പ്രശസ്ത ചരിത്രകാരി റോമിള ഥാപ്പര്‍ വിവരിക്കുന്നതിങ്ങനെയാണ്:

പതിനാറാം നൂറ്റാണ്ടിനുശേഷം ഹിന്ദു, ഇസ്ലാം മതങ്ങളുടെ സമ്പര്‍ക്ക മേഖല ഭക്തിപ്രസ്ഥാനമായിരുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ ഉല്പന്നങ്ങളായ ഐതിഹ്യങ്ങളിലും ശാബരതന്ത്രം എന്ന താന്ത്രിക കൃതിയിലും മഹ്’മൂദിഅനെ ആവാഹിക്കുന്നുണ്ട്. മഹ്’മൂദ് ഇവിടെ അദ്ഭുതസിദ്ധികളുള്ള പീര്‍ (മുസ്ലിം സംന്യാസി) ആണ്. ഈ കൃതികളുടെ രചിയിതാക്കളുടെ  മനസ്സില്‍ ഗസ്നിയിലെ മഹ്’മൂദ് ഒരു ക്ഷേത്ര ധ്വംസകന്‍ ആയിരുന്നില്ലെന്ന വസ്തുതയാണല്ലൊ തെളിയുന്നത്. ഈ സാഹചര്യത്തില്‍ ശാശ്വതമായ ഹിന്ദു-മുസ്ലിം വൈരത്തിനു നിദാനമായ സംഭവമായി ഗസ്നിയിലെ മഹ്’മൂദിന്റെ ക്ഷേത്ര ധ്വംസനം മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അനേഷണം വേണമെന്ന കാര്യം എല്ലാ ചരിത്രപണ്ഡിതരും അംഗീകരിച്ചിട്ടുണ്ട്. മഹ്’മൂദിന്റെ ആക്രമണം മൂലം “ഹിന്ദുക്കളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേറ്റ“ കാര്യം ആദ്യമായി ലോകം അറിയുന്നത് 1843ല്‍ ബ്രിട്ടീഷ് പാര്‍ല്യമെന്റില്‍ നടന്ന ചര്‍ച്ചയിലാണെന്ന കാര്യം രസകരമാണ്. ഗസ്നിയിലുള്ള  മഹ്’മൂദിന്റെ ശവകുടീരത്തിലെ ചന്ദനക്കവാടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് സോമനാഥ ക്ഷേത്രത്തിന്റെ ഭാരവാഹികളെ ഏല്‍പ്പിക്കാന്‍ ഇന്ത്യയുടെ ഗര്‍ണ്ണര്‍ ജനറല്‍ എല്ലന്‍ ബറോ ഉത്തരവിട്ടു. ചനദനക്കവാടം ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടു പോയതല്ലെന്ന് സി.വി.വൈദ്യയെപ്പോലുള്ള ചരിത്രകാരന്മാര്‍ തെളിയിച്ചതായിരുന്നു. ബ്രിട്ടിഷ് പാര്‍ല്യമെന്റിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ്  ഗസ്നിയിലെ മഹ്’മൂദിനെ ക്ഷേത്ര ധ്വംസകനും വിഗ്രഹഭംഞ്ജകനുമായ മുസ്ലിം ഭീകരനായി ചിത്രീകരിക്കാന്‍ തുടങ്ങിയത്. [“SOMANATHA Narratives of a History by Romila Thapar” in Demolishing Myths or Mosques and Temples Edited by Sunil Kumar page 89] 

 ഗസ്നിയിലെ മഹ്’മൂദിനെ ഭീകരനാക്കി ചിത്രീകരിച്ച് ഹിന്ദു-മുസ്ലിം വൈരം നില നിറുത്തിയതിന്റെ ഗുണം ലഭിച്ചത് ആദ്യം ബ്രിട്ടീഷുകാര്‍ക്കും പിന്നെ സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കുമാണെന്ന കാര്യം സുവിദിതമാണല്ലൊ.

മുസ്ലിം മതപണ്ഡിതനും പി.ഡി.പി. നേതാവുമായ മ’അദനി ഒരു മുസ്ലിം ഭീകരനായതെങ്ങനെ? ആര്‍. എസ്. എസ്. കാര്‍ ബാബറിപ്പള്ളി പൊളിച്ച കാലത്ത് ആര്‍. എസ്. എസ്.നോട് പകരം വീട്ടാന്‍ ഐ.എസ്.എസ്. രൂപവത്കരിച്ച് ആര്‍.എസ്.എസ്.നോട് പകരം വീട്ടണമെന്ന് പ്രസംഗിച്ചു നടന്ന കാലത്ത് മ’അദനി ഒരു ഭീകരവാദി തന്നെ ആയിരുന്നു. തര്‍ക്കമില്ല. അങ്ങനെയൊക്കെ പ്രസംഗിച്ചു നടന്നതിനാണല്ലൊ അര്‍.എസ്.എസ്.കാര്‍ ബോംബെറിഞ്ഞ് മദനിയുടെ ഒരു കാല്‍ തകര്‍ത്തത്. അതുകൊണ്ടും അരിശം തീരാഞ്ഞ് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കി ജാമ്യം കൊടുക്കാതെ ഒമ്പതരക്കൊല്ലം ജയിലലടച്ചു. മദനി നിരപരാധിയാണെന്ന് സെഷന്‍സ് കോടതിയും ഹൈക്കോടതിയും വിധിക്കുന്നതിനു മുമ്പ് തന്നെ മദനിയെ കുറ്റവിമുകതനാക്കി മദനിയുടെ പടം വെച്ച് വോട്ടു പിടിച്ചവരാണ് മതനിരപേക്ഷപ്പൊന്മാന്റെ വേഷം ധരിച്ചു നടക്കുന്ന മാരീചരനായ മുസ്ലിം ലീഗും സഖ്യകക്ഷികളും.

 

ബാംഗളൂര്‍ സ്ഫോടനക്കേസില്‍ നാടകീയമായാണ് മദനിയെ പ്രതിയാക്കിയത്. ഇങ്ങനെ പറയുന്നവരെയും മദനിയോടൊപ്പം ഭീകരവാദികളാക്കി ചിത്രീകരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിയെ പ്രതി ചേര്‍ത്ത് ജയിലിലടക്കാനും ഭീകരനായി ചിത്രീകരിക്കാനും ശ്രമിക്കുന്നതിനു പിന്നില്‍ ആരാണ് എന്ന് കണ്ടുപിടിക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. പുരാതന റോമില്‍ കൊലപാതകിയെ കണ്ടുപിടിക്കുന്ന മാര്‍ഗ്ഗമാണത്. ഒരാള്‍ കൊല്ലപ്പെട്ടാല്‍ ആ കൊലപാതകം കൊണ്ട് ഗുണമുണ്ടാകുന്നത് ആര്‍ക്കാണെന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് ആ രീതി. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും അസംബ്ലിയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെയെങ്കിലും മദനി ജയിലില്‍ കിടന്നാല്‍ തങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര അഭ്യന്ത്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കേന്ദ്ര ഇന്റലിജന്‍സിനെ സ്വാധീനിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം കര്‍ണ്ണാടക പോലീസിനെക്കൊണ്ട് മദനിയുടെ പേരില്‍ കള്ളക്കേസുണ്ടാക്കി ജയിലലടയ്ക്കാന്‍ കേരളത്തിലെ യു.ഡി.എഫ്. മുന്കൈയ് എടുത്തത്. പക്ഷേ ലീഗിന്റെയും യു.ഡി.എഫ്.ന്റെയും കണക്കുകള്‍ തെറ്റുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. റമദാന്‍ മാസത്തിലെ നൊയമ്പ് നോറ്റിരിക്കുന്ന ഒരു മതപണ്ഡിതനെ അറസ്റ്റ് ചെയ്തുകൊണ്ടു പോയി കര്‍ണ്ണാടകത്തിലെ ജയിലലടച്ചാല്‍ സംഘ് പരിവാറിന് ആനന്ദമൂര്‍ച്ഛയുണ്ടാകുമെങ്കിലും മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ മുസ്ലിം ലീഗിന്റെ കച്ചവടം നംഷ്ടക്കച്ചവടമാകാനാണ് സാധ്യത!

4 comments:

anto said...

None among the UDF has the right to cast stone at Madani

ശ്രീജിത് കൊണ്ടോട്ടി. said...

പേരില്‍ മാത്രം ആണ് ലീഗിനില്‍ മതത്തിന്റെ പേരുള്ളൂ, ലീഗ് ഒരു പ്യൂവര്‍ മതേതര പാര്‍ട്ടിയാണെന്ന് ഇവര്‍ തന്നെ എന്നും പറയുന്നതല്ലേ.. അതല്ല മറ്റൊരു രസകരമായ കാര്യം.. ഇടതുപക്ഷവും മറ്റു സംഘങ്ങളും പറയുന്നു കുഞ്ഞാലിക്കുട്ടി തീവ്ര വാദ പാര്‍ട്ടികളെ സഹായിക്കുന്നു എന്ന്,അദ്ദേഹം എന്‍.ഡി.എഫ്-നെ സഹായിക്കുന്നു എന്ന്.. മതേതരത്വം തെളിയിക്കാന്‍ കിട്ടിയ അവസരം അദ്ദേഹം മുതലാക്കി, മദനിക്കിട്ടൊരു പണികൊടുക്കാം... വേദി പങ്കിട്ടവരും കത്തയച്ചു വോട്ടു നേടിയവരും ശംഘുമുഖത്തു തിരമാല തീര്‍ത്തവരും ഒന്നും കണ്ടഭാവം നടിക്കുന്നില്ല, എല്ലാവരും കൈവിട്ടു,തീവ്രവാദി എന്ന് വിളിക്കുന്നു.. ഇനി മതേതരത്വം തെളിയിക്കാന്‍ ഏക മാര്‍ഗം ഇതാണ്, മദനിയെ തീവ്രവാദിയായി പ്രഖ്യാപിക്കുക, അതാണ് ജനാബ് ചെയ്തതും, പാര്‍ട്ടി ചെയ്യുന്നതും...

(മദനി ബംഗാളൂര്‍ സ്പോടനക്കെസില്‍ കുറ്റക്കാരനാണോ എന്നറിയില്ല, എങ്കിലും ആരോഗ്യം അവശനാക്കിയ ഈ ആവസത്തില്‍ അദ്ദേഹം മാനുഷിക പരിഗണന അര്‍ഹിക്കുന്നുന്നു, ഈ അറസ്റ്റു കൂടുതല്‍ പ്രകൊപനങ്ങള്‍ക്ക് ഒരിക്കലും കാരണമാകരുത്,ഈ അവസത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതിനെ നൂറു ശതമാനവും എതിര്‍ക്കുന്നു.)

ശ്രീജിത് കൊണ്ടോട്ടി. said...

തീവ്രവാദികളെ സൃഷ്ടിക്കുക എന്നതും അവരെ വളര്‍ത്തി വലുതാക്കി നശിപ്പിച്ചു കളയുക എന്നതും ചിലരുടെ ആവശ്യം ആണ്, അമേരിക്ക വളര്‍ത്തിയ ബിന്‍ ലാദനെ അവര്‍തന്നെ നശിപ്പിക്കുന്നതുപോലെ. ഊട്ടിയ കൈകൊണ്ടു തന്നെ ഉദകക്രിയ ചെയ്യുന്ന ഒരു അവസ്ഥ......

Anonymous said...

>>>>ആര്‍. എസ്. എസ്. കാര്‍ ബാബറിപ്പള്ളി പൊളിച്ച കാലത്ത് ആര്‍. എസ്. എസ്.നോട് പകരം വീട്ടാന്‍ ഐ.എസ്.എസ്. രൂപവത്കരിച്ച് ആര്‍.എസ്.എസ്.നോട് പകരം വീട്ടണ മെന്ന് പ്രസംഗിച്ചു നടന്ന കാലത്ത് മ’അദനി ഒരു ഭീകരവാദി തന്നെ ആയിരുന്നു. തര്‍ക്കമില്ല. അങ്ങനെയൊക്കെ പ്രസംഗിച്ചു നടന്നതിനാണല്ലൊ അര്‍.എസ്.എസ്.കാര്‍ ബോംബെറിഞ്ഞ് മദനിയുടെ ഒരു കാല്‍ തകര്‍ത്തത്. <<<<<
രണ്ടു ചോദ്യങ്ങള്‍ മാത്രം?
൧.ഡോക്റ്റര്‍ അക്കാലത്തെ മഅ്ദനിയുടെ ഏതെങ്കിലും പ്രസംഗം കേട്ടിട്ടുണ്ടോ?ഉണ്ടെങ്കില്‍ എവിടെ എന്ന്? ഇതു പറഞ്ഞ പ്രസംഗം ഏതായിരുന്നു?
൨.'ഭീകരവാദം' ഒന്നു നിര്‍വചിക്കാമോ?

എന്നിരുന്നാലും
മഅ്ദനിയോട് അല്പമെങ്കിലും കാരുണ്യം കാട്ടിയ ഈ പോസ്റ്റിന് അഭിനന്ദനം.