ഒരു പത്രത്തിലെ പംക്തികാരന് എഴുതിയ ലേഖനത്തിലെ അഭിപ്രായങ്ങള്‍ ആ പത്രത്തിന്റെ അഭിപ്രായമാണെന്ന് പറയുന്നത് ശരിയാണോ? ശരിയാണെന്നാണ് എന്റെ അഭിപ്രായം. കാരണം പാര്‍ടി പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, തേജസ് എന്നിവയൊഴിച്ച് മറ്റു പത്രങ്ങള്‍ കപടമായ നിഷ്പക്ഷ മുഖം പുറത്ത് കാണിക്കാന്‍ വൃഥാവ്യായാമം നടത്താറുണ്ടെങ്കിലും പത്രത്തിന്റെ ഉടമസ്ഥരുടെ പ്രത്യയശാസ്ത്രത്തിനു നിരക്കാത്ത രീതിയിലുള്ള ‘വായനക്കാരന്റെ കത്ത്’ പോലും പ്രസിദ്ധപ്പെടുത്താറില്ല. ഏറ്റ്വും നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ദി ഹിന്ദു പോലും അപവാദമല്ല. വായനക്കാരുടെ കത്തുകള്‍ പോലും തമസ്കരിക്കുന്ന കപടനിഷ്പക്ഷത നടിക്കുന്നവര്‍ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ തരംഗദൈര്‍ഘത്തിനനുസരിച്ച് എഴുതാത്ത പംക്തികാരന്റെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുമോ?
ഡി. ബാബു പോള്‍ മാധ്യമം പത്രത്തിന്റെ ഒരു പംക്തികാരനാണ്. ഇദ്ദേഹം ഒരു റിട്ടയേഡ് ഐ.എ.എസ്. ആപ്പീസറാണ്. പത്രപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ ഒരു പത്രത്തില്‍ ദീര്‍ഘകാലം ഒരു പംക്തി എഴുതിയത് താന്‍ മാത്രമാണെന്ന് മാധ്യമത്തിലെ ‘മധ്യരേഖ’ എന്ന പംക്തി ചൂണ്ടിക്കാണിച്ച് മേനി നടിക്കുന്ന ആളുമാണ്. എന്തു കൊണ്ട് ബാബു പോളിന് ദീര്‍ഘകാലം മാധ്യമത്തിന്റെ പംക്തികാരനായി തുടരാന്‍ കഴിയുന്നു? ജമാ’അത്തെ ഇസ്’ലാമിക്ക് രുചിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ ഉളുപ്പില്ലാത്തതു കൊണ്ട് തന്നെ. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇദ്ദേഹം ഹമീദ് ചേന്നമംഗലൂരിനെപ്പോലെയും റ്റി.ജെ.എസ്. ജോര്‍ജിനെപ്പോലെയും താമര വിരിയുന്ന ലേഖനങ്ങളാണ് മറ്റുള്ള മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരുന്നത്.
ഇത്രയും ആമുഖമായി പറയാന്‍ കാരണം ജൂലൈ ഏഴിന്റെ
മാധ്യമം പത്രത്തിലെ ‘മധ്യരേഖ’യില്‍ “വാറന്റെ വാറണ്ടല്ല പ്രശ്നം” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനമാണ്. വാറന്‍ ആന്‍ഡേഴ്സനെ ഒരു ഇന്ത്യക്കാരന് മറക്കാന്‍ കഴിയില്ലല്ലോ. 25,000 മനുഷ്യരെ മണിക്കൂറുകള്‍ക്കകം കൊന്നൊടുക്കുകയും 1,25,000 പേരെ ജീവച്ഛവങ്ങളാക്കി മാറ്റുകയും ചെയ്ത യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ മുതലാളിയാണ്. ഇയ്യാള് ഇന്ത്യയില്‍ വന്നപ്പോള്‍ ഒരു വി.ഐ.പി. ആയി രാജീവ് ഗാന്ധി അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചല്ലോ. അതിനെ മുന്‍ ഐ.എ.എസ്. ആപ്പീസര്‍ ഭംഗ്യന്തരേണ ന്യായീകരിക്കുന്നത് നോക്കുക:
ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യം എടുക്കുക. കാല്‍നൂറ്റാണ്ടായി കഥ കഴിഞ്ഞിട്ട്. ഇപ്പോള്‍ നമ്മുടെ നീതിന്യായസംവിധാനത്തിലെ ഏറ്റവും താഴെ പടികളിലൊന്നില്‍ ഇരുന്നുകൊണ്ട് ഏതോ ഒരു ചെറിയ മജിസ്ട്രേറ്റ് വിധി പറഞ്ഞു എന്നതാണ് പുതിയ സംഭവം. നാം കേള്‍ക്കുന്നതൊന്നും അതിനെക്കുറിച്ചല്ല. പണ്ടെങ്ങോ അടുത്തൂണ്‍ പറ്റിയ ചീഫ് ജസ്റ്റിസ് അഹ്മദി എന്തോ വലിയ രാജ്യദ്രോഹം ചെയ്തു; രാജീവ് സര്‍ക്കാര്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനായിരുന്ന സായ്വിനെ വിലങ്ങുവെക്കാതെ വിട്ടു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും ശരിയും തെറ്റും ഉള്‍ക്കൊള്ളുന്നവയാണ്
മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത്തയ്യായിരം പേരുടെ മരണത്തില്‍ കലാശിച്ച ഭോപ്പാല്‍ വാതകദുരന്തത്തെ ഈ പണ്ഡിതമ്മന്യന് വിശേഷിപ്പിക്കുന്നത് ‘അപകടം’ എന്നാണ്. അപകടമുണ്ടായപ്പോള്‍ ഇന്ത്യയില്‍ വന്ന് അപകടത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച വാറന്‍ ആന്‍ഡേഴ്സനെ വാഴ്ത്താനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് മടിയില്ല. പംക്തികാരന് തുടരുന്നു:വാറന്‍ ആന്‍ഡേഴ്സണെ അറിയുമല്ലോ. ഇപ്പോള്‍ അശീതിയുടെ അയല്ക്കാരന്. അന്ന് കാര്‍ബൈഡിന്റെ ആഗോള ചെയര്മാന്. അപകടത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാധ്യമഭാഷയില്‍ പറഞ്ഞാല്‍ 'സംഭവസ്ഥലത്തേക്ക് കുതിക്കാന്‍' തോന്നി. ജനം ക്ഷുഭിതരാണ് എന്നാരോ പറഞ്ഞപ്പോള്‍ എങ്കിലും പോയി ആശ്വസിപ്പിക്കാതെ വയ്യ എന്ന് സായിപ്പിന് വാശി. അങ്ങനെ ഉണ്ടായ മധ്യപാതാനിര്‍ദേശമാണ് രസഗോത്ര എന്ന വിദേശകാര്യസെക്രട്ടറി നല്കിയ 'സേഫ് പാസേജ്': വന്നുകൊള്ളൂ, കണ്ടുകൊള്ളൂ, പൊയ്ക്കൊള്ളൂ, ദേഹോപദ്രവം ഉണ്ടാകയില്ല, സര്‍ക്കാര്‍ സാക്ഷി. ഇപ്പോള്‍ പറയുന്നു ആ മനുഷ്യനെ തടവിലാക്കണമായിരുന്നു എന്ന്. അത് ഭാരതീയധര്‍മത്തിന് നിരക്കുമായിരുന്നില്ല. അശ്വത്ഥാമാവ് എന്ന ആന ചരിഞ്ഞപ്പോള്‍ മരിച്ചത് ആനയാണെന്ന ഭാഗം ശബ്ദം താഴ്ത്തി പറഞ്ഞത് ആചാര്യന്റെ ബലഹീനതയായി കാണുന്ന സംസ്കാരമാണ് നമ്മുടേത്. വന്നോളൂ എന്ന് അനുവദിച്ചശേഷം വരുന്നവനെ കുടുക്കുന്നത് നമ്മുടെ പാരമ്പര്യമല്ല. അതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കുന്നവര്‍ നാടോടുമ്പോള്‍ നടുവേ ഓടുകയാണ്.
താന്‍ നാടോടുമ്പോള്‍ നടുവെ ഓടാത്ത, ഒഴുക്കിനെതിരെ നീന്തുന്ന ആര്‍ജ്ജവക്കാരനാണെന്ന് സാരം! എന്തു കൊണ്ട് മാധ്യമം വാറന്‍ ആന്‍ഡേഴ്സന്റെ വക്കാലത്ത് ഏറ്റെടുത്തു? ആന്ഡേഴ്സന് നാലാം വേദക്കാരനാണ്. കാല് ലക്ഷം മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ കൊന്നൊടുക്കിയെങ്കിലും ഒന്നേകാല്‍ ലക്ഷം പേരെ ജീവച്ചവങ്ങളാക്കിയെങ്കിലും അയാള്‍ നിരീശ്വരവാദിയല്ല. ബാബു പോളാകട്ടെ വേദശബ്ദ രത്നാകരം രചിച്ച ദൈവശാസ്ത്ര പണ്ഡിതനുമാണ്. അദ്ദേഹം പറയുന്നതെല്ലാം ഇസ്’ലാമിനു സ്വീകാര്യമാണ്. ഡോ.ഡി.ബാബു പോള്‍ വാറന്‍ ആന്‍ഡേഴ്സനു വേണ്ടി നടത്തിയ വക്കാലത്ത് മാധ്യമത്തിന് സ്വീകാര്യമായതങ്ങനെയാണ്. ഇവിടെ ഇസ്’ലാമിസ്റ്റുകളുടെ “സാമ്രാജ്യത്വവിരുദ്ധ“ പൊയ്മുഖം അഴിഞ്ഞു വീഴുക കൂടി ചെയ്യുന്നുണ്ട്.
14 comments:
ഹഹഹ! കൃത്യമായ നിരീക്ഷണം!
ബാബു പോള്‍ അണ്ണന്റെ ആ ലേഖനം വായിച്ചപ്പോള്‍ തോന്നിയതൊക്കെ ഇത് തന്നെയാണ്. പതിനായിരക്കണക്കിനു മനുഷ്യരെ കൊലപ്പെടുത്താന്‍ കാരണക്കാരനായ ആളെ എത്ര ഭംഗിയായി ആപ്പീസര്‍ ന്യായീകരിക്കുന്നു എന്ന് നോക്കുക! അതോടൊപ്പം മാധ്യമത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്ന ചിത്രവും മനോഹരം ! ഈ ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി.
I agree with you in the case of anderson and to a certain extend in the case of babu paul.
I have the same opinion towards all the columnists of madyamam.do you agree?
chinnan
ഭോപ്പാല്‍ സംഭവത്തെ ന്യായീകരിക്കാനും ആളുണ്ട്.ആര്‍ക്കുവേണ്ടിയാണ് ഈ മാധ്യമശബ്ദം
ജമാഅത്തെ ഇസ്ലാമിയുടെ കപട മുഖം ഓരോന്നോരോന്നായി അഴിഞ്ഞു വീഴട്ടെ...മുസ്ലീം സമുദായം രക്ഷപ്പെടട്ടെ..
ഡോ.ഡി.ബാബു പോള്‍ വാറന്‍ ആന്‍ഡേഴ്സനു വേണ്ടി നടത്തിയ വക്കാലത്ത് -ഭാരതീയധര്‍മത്തിന് നിരക്കുമായിരുന്നില്ല പോലും- അരാഷ്രീയ ബുദ്ധിജീവികളുടെ യഥാർഥമുഖം അനാവരണം ചെയ്യുന്നു; അങ്ങേക്ക് നന്ദി
ചിന്നന് ചെമ്മന, വാരാദ്യമാധ്യമത്തിലെ ഇപ്പോഴത്തെ കോളമിസ്റ്റായ കെ.ഇ.എന്‍.നെ ഉദ്ദേശിച്ചായിരിക്കും ചോദിച്ചത്. യാതൊരു സംശയവുമില്ല കെ.ഇ.എന്‍.ഇസ’ലാമിസ്റ്റുകളുടെ തരംഗദൈര്‍ഘ്യത്തിനനുസരിച്ച് എഴുതാനും പറയാനും ഉളുപ്പില്ലായ്മ കാണിക്കുന്നത് കൊണ്ട് തന്നെയാണ് വാരാദ്യമാധ്യമത്തിന്റെ പംക്തികാരനായി തുടരാന്‍ കഴിയുന്നത്. ഇടതുചിന്താഗതിക്കാരായ ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നത് ഇസ്’ലാമിസ്റ്റുകളുടെ ഒരു തന്ത്രമാണെന്നും ഇടത് ബുദ്ധിജീവികള്‍ അതിനനുസരിച്ച് നില്ക്കുന്നതു കൊണ്ട് ഇസ്’ലാമിസ്റ്റുകളുടെ ഇടയില്‍ അവര്‍ക്ക് സ്വീകാര്യത ലഭിക്കുമെന്നല്ലാതെ മുസ്’ലിം ജനസാമാന്യത്തിനോ ഇടതു പക്ഷത്തിനോ യാതൊരു നേട്ടവും ഉണ്ടാക്കുന്നില്ലെന്നും ഞാന്‍ ദേശാഭിമാനി വാരികയില്‍ “ജമാ’അത്തെ ഇസ്’ലാമിയും സ്വത്വരാഷ്ട്രീയൈവും” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ചിന്നന് ചെമ്മന ഒന്നുകില്‍ ആ ലേഖനം കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു!
ശരിയാണ്, വാറന്‍ ആന്ഡേഴ്സന് രക്ഷപ്പെടാന്‍ സുരക്ഷിതപാതയൊരുക്കിയത് അന്നത്തെ ജമാഅത്ത് അഖിലേന്ത്യാ അമീറായിരുന്നുവെന്ന് ഇപ്പഴാ മനസ്സിലായത്!!
മാഷേ....., മാധ്യമം പാര്ട്ടിക്കാര് പറയുന്നത് മാത്രം എഴുതുകയും പാര്‍ട്ടിക്കാരെക്കൊണ്ടു മാത്രം എഴുതിപ്പിക്കുകയും ചെയ്യുന്ന ഒരു ദേശാഭിമാനിയല്ല എന്നെങ്കിലും തിരിച്ചറിയണം. ഇടതു വാദിയായ കെ.ഇ.എന്നിനും തീവ്ര വലതു വാദിയായ ബാബുപോളിനും ഇസ്ലാം വിരുദ്ധനായ ആനന്ദിനും തുറന്നെഴുതാന്‍ കഴിയുന്ന ഒരു വേദിയാണത്. അതൊക്കെ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള പ്രത്യയശാസ്ത്രപരമായ ഒരാത്മവിശ്വാസം മാധ്യമം പ്രവര്‍ത്തകര്‍ക്കുള്ളത് കൊണ്ടാണത്.
താരീഖ് റമദാന് കോപിച്ചിരിക്കുന്നു. “ഇസ്ലാം വിരുദ്ധനായ ആനന്ദിനും” മാധ്യമത്തില്‍ പംക്തി അനുവദിച്ചത് എന്നു മുതലാണാവോ? ഞാന്‍ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും വരുത്താന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ഉത്തരം മുട്ടുമ്പോള്‍ “പ്രത്യയശാസ്ത്രപരമായ ഒരാത്മവിശ്വാസം” ഉണ്ടെന്ന് മാത്രം പറഞ്ഞാല്‍ പോര. ഒരൊറ്റ മണിക്കൂറിനുള്ളില്‍ 25000 മനുഷരുടെ ജീവനൊടുക്കിയ കമ്പനിയുടെ മുതലാളിയെ “അപകടത്തില്‍ പെട്ടവരെ” സാന്ത്വനിപ്പിക്കാനെത്തിയ മലക്കായി അവതരിപ്പിച്ച ബാബു പോളിന്റെ ലേഖനം പ്രസിദ്ധിപ്പെടുത്തിയ മാധ്യമത്തിന്റെ ഉളുപ്പില്ലായ്മയെ ന്യായീകരിക്കാന്‍ മൌദൂദിസത്തിന്റെ “പ്രത്യയശാസ്ത്ര” ബലം തന്നെ വേണം!
മാഷേ, മൌദൂദിസത്തിന് പ്രത്യയശാസ്ത്രബലം മാത്രമല്ല കായബലം കൂടിയുണ്ട്. കൈപ്പത്തി വെട്ടിമാറ്റലും തല വെട്ടലും ഒക്കെ നടത്താന്‍ കഴിയുന്നത് മൌദൂദിസത്തിന്റെ പ്രത്യയശാസ്ത്രബലവും കായബലവും ഒത്തു ചേരുമ്പോഴാണ്.
അപ്പൊ ജോസഫ് മാഷിന്റെ കൈ വെട്ടിയതും 'മൌദൂദിസ്റ്റു'കള്‍!
എന്തായാലും ജോസഫ് മാഷും മാഷിന്റെ വേണ്ടപ്പെട്ടവരും കേള്‍ക്കണ്ട, മാഷിന് ഒരു പത്തു കുപ്പി രക്തം ആവശ്യം വന്നപ്പോ സിസ്റ്റര്‍ സ്റ്റെല്ല ആദ്യം വിളിച്ചത് സഭാ അധികാരികളേയായിരുന്നില്ല, ജമാഅത്തെ ഇസ്ലാമിക്കാരേയായിരുന്നു!
കൈ വെട്ടു കേസുമായി ബന്ധപ്പെട്ട് ദിവസവും പോലീസ് പൊക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരെ ! ലവന്മാരൊക്കെ പിന്തുടരുന്നത് മൌദൂദി എന്ന ഭീകര വാദി യുടെ ആശയങ്ങളും. എന്നിട്ടും താരീഖ് റമദാനു കാര്യങ്ങള്‍ മനസ്സിലാകുന്നില്ല! "മാഷിന് ഒരു പത്തു കുപ്പി രക്തം ആവശ്യം വന്നപ്പോ സിസ്റ്റര്‍ സ്റ്റെല്ല ആദ്യം വിളിച്ചത് സഭാ അധികാരികളേയായിരുന്നില്ല, ജമാഅത്തെ ഇസ്ലാമിക്കാരേയായിരുന്നു!" ഈ പ്രസ്താവന കുറെയായി ബ്ലോഗില്‍ ഇസ്ലാമിസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്തു നടക്കുന്നു. അതില്‍ തന്നെ എന്തോ ഗൂഡാലോചന സംശയിക്കേണ്ടിയിരിക്കുന്നു.! !!
പ്രൊഫസര്‍ ജോസഫിന്റെ കൈപ്പത്തി വെട്ടിയതെന്തിനായിരുന്നു? പ്രവാചകനെ നിന്ദിച്ചതിനാണെന്നാണല്ലൊ അത് ചെയ്തവര്‍ അവകാശപ്പെടുന്നത്. വധശിക്ഷലഘൂകരിച്ചാണ് കൈപ്പത്തി വെട്ടലാക്കിയത്. പ്രവാചക നിന്ദ, മത നിന്ദ, മതം ഉപേക്ഷിക്കല്‍ (ദീന് ഉപേക്ഷിച്ചവന് മുര്‍ത്തദ്ദ്) എന്നീ കുറ്റങ്ങള്‍ക്ക് ഇസ്’ലാമിക ശിക്ഷാ നിയമത്തില്‍ വധശിക്ഷയാണ് പറഞ്ഞിട്ടുള്ളത്. ഇസ്’ലാമിക ശിക്ഷകളെക്കുറിച്ച് മൌദൂദി വിസ്തരിച്ച് ഉറുദുവില്‍ എഴുതിയിയിട്ടുണ്ട്. മൌദൂദിയുടെ എല്ലാ രചനകളും മലയാളത്തിലാക്കി ഇസ്’ലാമിക്ക് പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചപ്പോള്‍ ഇസ്’ലാമിക ശിക്ഷാനിയമത്തെക്കുറിച്ച് എഴുതിയത് മാത്രം വിട്ടു കളഞ്ഞു. കാരണം അത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചാല്‍ മൌദൂദിസത്തിന്റെ തനിനിറം മലയാളികളും മനസ്സിലാക്കുമെന്ന് കേരളത്തിലെ മൌദൂദിസ്റ്റുകള്‍ ഭയപ്പെട്ടു. ഗോള്‍വാള്‍ക്കറുടെ “We or Our Nationhood Defined" എന്ന പുസ്തകം ആര്.എസ്.എസ്.കാര്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് പൂഴ്ത്തിയത്. കേരളത്തിലെ മൌദൂദിസ്റ്റുകള്‍ മൌദൂദിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാതിരുന്നതും പൂഴ്ത്തല് തന്നെയാണ്. സംഘ്പരിവാറിന്റെ എല്ലാ നൃശംസതകള്‍ക്കും പ്രത്യയശാസ്ത്രപരമായ അടിത്തറ ഗോള്‍വാള്‍ക്കറിസമാണ്. അതുപോലെ ജമാ’അത്ത് പരിവാറിന്റെ (ജ.ഇസ്’ലാമി, എന്‍.ഡി.എഫ്., സിമി, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ ആദിയായവ) താലിബാന് ശിക്ഷാരീതികളുടെയും പ്രത്യയശാസ്ത്ര അടിത്തറ മൌദൂദിസമാണ്. സാര്‍വ്വദേശീയരംഗത്തെ ഇസ്’ലാമിസ്റ്റ് ഭീകരതയുടെ പ്രത്യയശാസ്ത്ര അടിത്തറ മൌദൂദിസവും ഖുത്ബിസവുമാണ്. രണ്ടും ഉദ്ഭവിക്കുന്ന സ്രോതസ്സ് വഹ്ഹാബിസമാണ്. വഹ്ഹാബിസം, ഖുത്ബിസം, മൌദൂദിസം... ഇതെല്ലാം ഇസ്’ലാമിസത്തിന്റെ ഭിന്നരൂപങ്ങളാണ്. ഇസ്’ലാമിസം ഇസ്’ലാം മതത്തിന്റെ അപഭ്രംശമാണ്. ഇനി, രക്തം കൊടുത്ത കാര്യം. ഫാഷിസ്റ്റ് സംഘടനകള്‍, സംഘ് പരിവാറും, ജമാ’അത്ത് പരിവാറും സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ നില്ക്കാനൊരു ഇടം കിട്ടാന്‍ പല പൊടിക്കൈകളും പ്രയോഗിക്കും. അതിലൊന്നാണ് സോളിഡാരിട്ടിയുടെ “ജീവകാരുണ്യ” പ്രവര്‍ത്തനങ്ങള്‍.
ജമാഅത്തെ ഇസ്ലാമിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഒരു ജുമാ മസ്ജിദിന്റെ കമ്മറ്റി ക്കാരുമായി മുവ്വാറ്റുപുഴ സംഭവത്തിനു തൊട്ടടുത്ത ദിവസം സംസാരിച്ചിരുന്നു.അവര്‍ പറഞ്ഞത് കൈവെട്ടി അവിടെ ഇട്ടു കൊണ്ട് പോരരുതരായിരുന്നു,മറിച്ചു വല്ല തോട്ടിലോ ഓടയിലോ വലിച്ചു എറിയണ മായിരുന്നു എന്ന്.സോളിടാരിട്ടി പ്രവര്‍ത്തകര്‍ രക്ത ദാനം ചെയ്തു എന്നാ മാധ്യമം വാര്‍ത്ത ചൂണ്ടി കാണിച്ചപ്പോള്‍ അത് ആളുകളെ കാണിക്കാന്‍ ചെയ്തതായിരിക്കും എന്നാ അവര്‍ പറഞ്ഞത്..ഈ മദ്രസയില്‍ ചെറുപ്പ കാലത്ത് പഠിച്ചിരുന്നപ്പോള്‍ എവിടെയോ സ്ഫോടനം നടന്ന മാധ്യമം വാര്‍ത്ത കാട്ടി സന്തോഷ സൂചകമായി മിടായി വിതരണവും നടത്തിയിരുന്നു.ഇത്ര ഭീകരമാണ് ജമാഅത് കാരുടെ മനോഭാവം!!!
Informative,A News Paper like Madhyamam should not publish an article like this.It shows no sentiments towards the affected people.
Post a Comment