തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീം കോടതി ശരിവയ്ക്കരുതായിരുന്നുവെന്നാണ് പീപിള്‍ റ്റി.വി.യുടെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായപ്പെട്ടത്. കാരണം, മുസ്ലിം സ്ത്രീകളില്‍ ചിലര്‍ പര്‍ദ ധരിക്കുന്നത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ഇസ്ലാമിനു മുമ്പുള്ള ‘അജ്ഞാന’ (ജഹിലിയ്യ) കാലത്ത് ചെയ്തിരുന്നത് പോലെ സ്ത്രീകള്‍ സൌന്ദര്യം (സീനത്ത്) പ്രദശിപ്പിക്കരുതെന്ന് ഖുര്‍‘ആനിലെ വചനം 33.33 വ്യക്തമായി പറയുന്നു. ഏതെല്ലാം പുരുഷന്’മാരുടെ മുമ്പില്‍ സൌന്ദര്യം വെളിവാക്കത്തക്ക തരത്തില്‍ സ്ത്രീകള്‍ക്ക് പോകാമെന്ന് ഖുര്‍’ആന്‍ 24:31 വചനത്തില്‍ എണ്ണിപ്പറയുന്നുമുണ്ട്. സ്ത്രീ സൌന്ദര്യം വെളിവാക്കാതിരിക്കാന്‍ പര്‍ദ ധരിച്ചേ മതിയാവൂ എന്ന് ഖുര്‍’ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു സ്ത്രീക്ക് പര്‍ദ ധരിക്കണം. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇസ്ലാമിലെ പര്‍ദസമ്പ്രദായത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ഇതേ ബ്ലോഗില്‍ 2009 ഓഗസ്റ്റില്‍ ‘പര്‍ദയുടെ ഉദ്ഭവം’ എന്ന പോസ്റ്റില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്. അതില്‍ നിന്നും മന:ശാസ്ത്രപരമായ കാരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം മാത്രം ഈ പോസ്റ്റില്‍ ചേര്‍ക്കട്ടെ.
സ്ത്രീകള്‍ക്ക് പര്‍ദ്ദധാരണം അനുശാസിച്ചതിന്റെ മന:ശാസ്ത്രപരമായ കാരണത്തിലേക്ക് വരാം. പത്തിലധികം പത്നിമാര്‍ ഉണ്ടായിരുന്നെങ്കിലും മുഹമ്മദിന് ഏറ്റവും കൂടുതല്‍ ഇഷ്ടം കൌമാരപ്രായം പിന്നിടാത്ത അയിശയോടായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ അയിശയെ ആയിരുന്നു കൂടെ കൂട്ടാറ്. ഒരു യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ അയിശ ഒരു യുവഭടനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന് ചിലര്‍ അപവാദം പ്രചരിപ്പിച്ചു. അയിശ നിരപരാധിനിയാണെന്ന് മുഹമ്മദിന് ബോധ്യപ്പെട്ടെങ്കിലും നബിയുടെ ഭാര്യമാരെ അന്യപുരുഷന്മാര് നോക്കരുതെന്നും അവര്‍ താമസിക്കുന്ന ഭവനങ്ങളില്‍ ചെല്ലരുതെന്നും വിലക്കുന്ന ഖുര്‍ ആന്‍ വചനം (33:53) മുഹമ്മദ് അവതരിപ്പിച്ചു. ഈ സംഭവത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന ഇസ് ലാമിക സമ്പ്രദായം നിലവില്‍ വന്നത്. സ്ത്രീയുടെ മുഖം കണ്ണില്‍ പെട്ടാല്‍ പുരുഷന്റെ കാമം ഉണരുമെന്നുള്ള മുഹമ്മദ് നബിയുടെ ധാരണയില്‍ നിന്നാണ് ഇസ് ലാമിലെ പര്‍ദ്ദ സമ്പ്രദായം ഉദ്ഭവിച്ചത്. യൌവ്വനം പിന്നിടാത്ത അയിശയെക്കുറിച്ച് അവിഹിതവേഴ്ചയുടെ അപവാദം ഉണ്ടായതിനു ശേഷമാണ് മുഹമ്മദിന്റെ മനസ്സില്‍ ഈ വികലമായ ധാരണ ഉടലെടുത്തത്. വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയ ഒരു പുരുഷന്റെ വികലധാരണയില്‍ നിന്നുണ്ടായ പര്‍ദ്ദ സമ്പ്രദായത്തെയാണ് സ്ത്രീയുടെ അവകാശമായും സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപകമായും ചിലര്‍ ചിത്രീകരിക്കുന്നത്. സ്ത്രീയുടെ പരമമായ അടിമത്വത്തിന്റെ ഏറ്റവും പ്രത്യക്ഷമാതൃകയാണ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായം. ഇത്തരം വിദണ്ഡാവാദങ്ങള്‍ സ്ത്രീത്വത്തോട് മാത്രമല്ല മനുഷ്യത്വത്തോട് തന്നെയുള്ള അവഹേളനമാണ്.
പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള് ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇസ്ലാമിലുള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കുന്നതിനുള്ള സാമൂഹിക പരിഷ്കരണശ്രമങ്ങളെയും സുപ്രീം കോടതിയുടെ നിരീക്ഷണത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പണ്ഡിതനായ ഹമീദ് ചേന്നമംങ്ങലൂര്‍ വിചിത്രമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പര്‍ദ വിദേശീയമായ ഒരു മധ്യകാല സംസ്കാരത്തിന്റെ അധിനിവേശത്തെ അടയാളപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ആര്.എസ്.എസ്. പറയാറുള്ള അധിനിവേശത്തെക്കുറിച്ചാണ്. ഇസ്ലാം, ക്രിസ്തുമതം, കമ്മ്യൂണിസം... ഇതു മൂന്നും വിദേശ അധിനിവേശങ്ങളാണെന്നാണ് ഗുരുജി മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ മുതലിങ്ങോട്ടുള്ള സംഘ് പരിവാര്‍ ആചാര്യന്മാരെല്ലാം പറയാറുള്ളത്. അത് ഏറ്റു പറയുന്നവരാണ് “ദേശസ്നേഹികള്‍” എന്നും സംഘ്പരിവാര്‍ പറയുന്നു. ഹജ്ജ് യാത്രയ്ക്കായി പാസ്പോര്‍ട്ട് കിട്ടാന്‍ ഫോട്ടോ എടുക്കാറുണ്ടല്ലോ. അതുകൊണ്ട് ഇലക്ഷന് കമിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുക്കണമെന്ന് പറയുന്നതില്‍ അപാകമൊന്നുമില്ലെന്നാണ് ചിലരുടെ വാദം. ഇസ്ലാം മതവിശ്വാസികളില്‍ ആരോഗ്യവും സാമ്പത്തികശേഷിയും ഉള്ളവര്‍ മാത്രം നിര്‍വ്വഹിക്കേണ്ട മതകര്മ്മമാണ് ഹജ്ജ്. ഹജ്ജ് ചെയ്യാന്‍ വിദേശത്ത് പോകണം. വിദേശയാത്ര ചെയ്യുവാന്‍ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പാസ്പോര്‍ട്ട് കൂടിയേ കഴിയൂ. പാസ്പോര്‍ട്ടിനായി ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ ഹജ്ജ് ചെയ്യണ്ട. അതുപോലെ ഇലക്ഷന് കമ്മിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ വോട്ട് ചെയ്യണ്ട എന്നു പറയാമോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ജാതി, മത പരിഗണനകളൊന്നും കൂടാതെ പ്രായപൂര്‍ത്തിയായവരെല്ലാം പങ്കെടുക്കേണ്ട ഒരു ബ്രഹത്തായ ജനാധിപത്യപ്രക്രിയയാണ്. അതില്‍ നിന്നും മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം വനിതകളെ മാറ്റി നിറുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനെയും ഹജ്ജ് കര്‍മ്മത്തെയും താരതമ്മ്യപ്പെടുത്തുന്നത് ചിന്തയിലെ ഉപരിപ്ലവത കൊണ്ടാണ്. കള്ളവോട്ട് തടയാന്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് മാത്രമാണ് ഏക ഉപായം എന്ന ധാരണയിലാണ് ചിലര്‍. ആളെ തിരിച്ചറിയാന്‍ പുറത്ത് കാണിക്കാവുന്ന അവയവങ്ങളിലുള്ള മറുകുകള്‍, കറുത്ത പുള്ളികള്‍, മായാത്ത വടുക്കള്‍ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതേയുള്ളു. ഫോട്ടോ പതിച്ച കാര്‍ഡ് വാങ്ങാത്ത പര്‍ദ ധാരിണികളെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരുന്നാല്‍ അവര്‍ സമൂഹത്തിന്റെ പൊതു ധാരയില്‍ നിന്ന് മാറ്റി നിറുത്തപ്പെടും. മുസ്ലിങ്ങളുടെ രാജ്യസ്നേഹമില്ലായ്മയുടെ മറ്റൊരു തെളിവായി സംഘ്പരിവാര്‍ അതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യും.
38 comments:
കൂടുതല്‍ നല്ല വായനയ്ക്ക് ഇനിയും വരാം....
മുഖം മൂടി ധരിച്ചു തന്നെ വോട്ട് ചെയ്യണം എന്ന് വശിപിടിച്ചാല് .പിന്നെ കോടതിക്ക് മുഖം മൂടി ധരിച്ച് നടക്കരുത് എന്ന് ഉത്തരവിടേണ്ടി വരും. വിവാദമൊഴിവാക്കാന്‍ പറ്റിയ മാര്‍ഗ്ഗം വോട്ട് ചെയ്യേണ്ട എന്ന് പറയുന്നതായിരിക്കും നല്ലത് എന്ന് കോടതിയും കരുതിയിരിക്കും.വേറെ നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉണ്ടേങ്കിലും സമുദായത്തിലെ മുല്ലമാര്‍ക്ക് ഇതിലൊക്കെ ചാടി അലമ്പ് കാണിക്കാനായിരിക്കും കൂടുതല്‍ താല്പര്യം അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കപ്പെട്ടത് ഏതായാലും നന്നായി.
തങ്ങളില്‍ ബന്ധമില്ലാത്ത സംശയങ്ങള്‍ ( എനിക്ക് കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണ ഇല്ല)
ഒന്ന്- ഫോട്ടോ അല്ലാതെ ഫിംഗര്‍ പ്രിന്റ് (ഒന്നാക്കണ്ട അഞ്ചെണ്ണം ഇരിക്കട്ട്) ഐഡിയായി വയ്ക്കാന്‍ പറ്റില്ലേ?
രണ്ട്- മിക്ക അറബ് നാടുകളിലെയും പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളുടെയും ഐഡി കാര്‍ഡുകള്‍ ഫോട്ടോ അടങ്ങിയതാണ്. അവ അനിസ്ലാമികമാണോ അപ്പോള്‍? ശരിയ നിയമം നിലവിലുള്ള നാടാണല്ലോ ഇത്?
മൂന്ന്- ഇന്ത്യന്‍ കരാര്‍ നിയമത്തില്‍ പര്‍ദ്ദധാരിണിയായ സ്ത്രീയ്ക്ക് (പ്രായഭേദമെന്യേ) പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആളിന്റെ നിയമസുരക്ഷയാണ് ( വോയിഡബിള് കോണ്ട്രാക്റ്റ് പ്രിവിലേജ്). വോട്ടവകാശം പ്രായപൂര്‍ത്തിയുടെ അവകാശം എന്നിരിക്കെ കരാര്‍ നിയമത്തില്‍ ഇവരെ മൈനര്‍ ആയി പരിഗണിക്കേണ്ടതുണ്ടോ?
നാല്- ഒരു ജനസംഖ്യയുടെ ഏകദേശം പകുതി സ്ത്രീകളാണല്ലോ. മുസ്ലീം വോട്ടിന്റെ പകുതി മുസ്ലീം സ്ത്രീകളുടേതാണ്. ഇവരില്‍ നാലിലൊന്നെങ്കിലും ബൂര്‍ഖ ധരിക്കുന്നവരാണെങ്കില്‍ ഫലപ്രദമായി നാലില്‍ ഒരു മുസ്ലീം മതവിശ്വാസിയെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കാന്‍ ഈ ഫോട്ടോ ഐഡി പ്രശ്നം കൊണ്ട് കഴിയും എന്നതിനാല്‍ ഇതര മതബന്ധിത രാഷ്ട്രീയക്കാര്‍ മന:പൂര്‍വ്വം ഉണ്ടാക്കിയ ഒരു പ്രശ്നമാണോ ഇത്?
Tracking.....
ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ നിന്നും
സാമൂഹ്യ പരിഷ്ക്കാര്ത്തക്കള് ഉണ്ടാകേണ്ടിയിരിക്കുന്നു.
അടിമത്വത്തിന്റെ യൂണിഫോമായ “പര്‍ദ്ദയില്‍ നിന്നും അരങ്ങത്തേക്ക്” എന്നൊരു പ്രസ്ഥാനം തന്നെ ഉടലെടുക്കാന്‍ സമയമായി.
ശ്രീ. കെ.ഈ.എനിനെ കൂട്ട് പിടിച്ചാണ് ഈ പോസ്റ്റു സാധൂകരിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ “ഹാ കഷ്ടം” എന്നേ പറയേണ്ടൂ.
12 വര്‍ഷം സൌദിയില്‍ ജോലി ചെയ്തിരുന്ന ആളാണ്. അതും പല വളരെ വിദ്യാസമ്പന്നരും, രാജകുടുംബാംഗങ്ങളുമായ സ്തികളായിരുന്നു എന്റെ കസ്റ്റമര്‍ ആയിട്ടുണ്ടായിരുന്നത്. അവരൊന്നും എന്റെ മുമ്പില്‍ മുഖം മറച്ചിരുന്നില്ല (അതേ സമയം അവര്‍ അറബ് വംശജര്‍ക്ക് മുമ്പില്‍ മൂടുപടം മറച്ചിരുന്നു). മാത്രമല്ല അങ്ങിനെയുള്ള ഒരു സൌദി ബിസിനസ് വുമണിന്റെ റക്കമെന്റേഷനില്‍ ആണ് ഞാനിപ്പോള്‍ ബഹറൈനില്‍ ജോലി ചെയ്യുന്നത്.
നിങ്ങളുടെ വികലചിന്തകള്‍ക്ക് “വി.ഖുറാനെ” അവലംബിച്ച് സാക്ഷ്യം പറയരുത്. അത് നന്നല്ല. അത്തരത്തില്‍ കപടമായ പൌരോഹിത്യം ചെയ്യുന്നത് കൊണ്ടാണ്, ഈ ലോകത്തില്‍ ഇസ്ലാം മതം തെറ്റിദ്ധരിക്കപ്പെടുന്നത്, ഭീകരതയെന്നാല്‍ ഇസ്ലാമാവുന്നത്, ഭീകരവാദിയെന്ന് പറയുന്നത് മുസ്ലീമാവുന്നത്.
പറഞ്ഞ് വന്നത്, ഇതെല്ലാം സ്ത്രീയെ വെറും ലൈംഗികമായി മാത്രം കാണുന്നവരില്‍ ഉണ്ടാവുന്ന പ്രശ്നമാണ്. അല്ലാത്തവര്‍ക്ക് ഈ വാദത്തെ അംഗികരിക്കുന്നതില്‍ ഒരു തെറ്റും പറയാന്‍ കഴിയില്ല. പണ്ട് യഹൊവാ സാക്ഷികള്‍ എന്നോരു കൂട്ടം ദേശിയഗാനം പാടില്ല എന്ന് പറഞ്ഞിരുന്നു. അനുവദിച്ച് കൊടുത്തില്ലല്ലോ. ഇന്ത്യയുടെ ഉപ്പും ചോറും തിന്നുകയാണെങ്കില്‍, ആ രാജ്യത്തെ നിയമം അനുശാസിക്കാന്‍ ഓരോ ഭാരതിയനും കടമയുണ്ട്. എല്ലാം എന്റെ മൌലീകാവകാശമാണെന്ന് പറയുമ്പോള്‍ തന്നെ, ഒരു രാജ്യത്തിന് ഒരു പൌരന് നല്‍കേണ്ട കടമയും ഉണ്ട്. അതു പാലിക്കാതെ ഇത്തരം വങ്കത്തരങ്ങള്‍ എഴുതുന്നതിനെ എന്ത് പേര് പറയാന്‍.
ഞാന്‍ ഒരു കൃസ്ത്യന്‍ എന്നു പറയുന്നതിനെക്കാള്‍ അഭിമാനിക്കുന്നു ഒരു “ഭാരതീയന്” എന്ന് ആദ്യം പറയുന്നതില്‍.
ഇത് പോലെ അതാ വേറോരു ജോസഫ് എന്നോരു അധ്യാപകന് നായന്മാരെ തെറിവിളിച്ച് ബ്ലോഗില്‍ എഴുതിയിരിക്കുന്നു. ഇവരെല്ലാം കേരളത്തിലെ സാമൂദായികസമാധാനം കളയാന്‍ ഒരുങ്ങുകയാണോ? എന്ത് പുണ്യമാണ് ഇതിലൂടെ കിട്ടുന്നത്. അത്തരം പല ഷുദ്രജീവികളും കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. അത്തരത്തില്‍ ഒരാളാണ്. ശ്രീ. കെ.ഈ. എന്‍.
മതവിശ്വാസം/ദൈവവിശ്വാസം തെറ്റല്ല. അത് ആത്മീയസുഖങ്ങള്ക്കും, ചോദനകള്ക്കുമാണ് ഉപകരിക്കേണ്ടത്. അല്ലാതെ ഭൌതികസുഖങ്ങള്ക്കല്ല ഉപയോഗിക്കേണ്ടത്. അങ്ങിനെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പോസ്റ്റ്.
tracking
എല്ലാം എന്റെ മൌലീകാവകാശമാണെന്ന് പറയുമ്പോള്‍ തന്നെ, ഒരു രാജ്യത്തിന് ഒരു പൌരന് നല്‍കേണ്ട കടമയും ഉണ്ട്.
അതെ നട്ടപിരാന്തൻ അതു തന്നെ
പര്‍ദ്ദ ധരിക്കുന്നതിലൂടെ സ്ത്രീ പ്രഖ്യാപിക്കുന്നത് ഇതാണു.... "എന്റെ മുഖം കണ്ടാല്‍ പുരുഷനു കാമമിളകും, അതുമൂലം എന്നെ ബലാത്കാരം ചെയ്തെന്നു വരും (അങ്ങേയറ്റത്തെ സാഹചര്യത്തില്‍).അതൊഴിവാക്കാന് ഞാന്‍ മുഖം മറയ്ക്കുന്നു." അതായത് മുഖം മറച്ചാല്‍ റേപ്പ് ചെയ്യില്ല, മരയ്ക്കാതിരുന്നാല് റേപ്പ് ചെയ്യും.. ഈസാഹചര്യത്തെ അഭിമുഖീകരിക്കുന്ന സ്ത്രീയുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണു
ഒന്നു : മുഖം മറച്ചില്ലെങ്കില്‍ പുരുഷനു റേപ്പ് ചെയ്യാന്‍ അവകാശമുണ്ടെന്നുള്ള പ്രിമൈസിനെ അംഗീകരിച്ചുകൊണ്ടു അതൊഴിവാക്കാന് മുഖം മറയ്ക്കുക
രണ്ട് : മുഖം മറച്ചില്ലെങ്കില്‍ പുരുഷനു റേപ്പ് ചെയ്യാന്‍ അവകാശമുണ്ടെന്നുള്ള പ്രിമൈസിനെ നിരാകരിച്ചുകൊണ്ടു, അതിനെ നിഷേധിച്ചുകൊണ്ടു മുഖം മറയ്ക്കാതിരിക്കുക
അതായത് റേപ്പ് ചെയ്യുക എന്നത് പുരുഷന്റെ അവകാശമാണെന്നു ഞാനംഗീകരിക്കുന്നതുകൊണ്ട് മുഖം മറയ്ക്കുന്നു എന്നു തന്നെയാണു മുഖം മറയ്ക്കുന്ന സ്ത്രീ പ്രഖ്യാപിക്കുന്നത്.
എന്നെ റേപ്പ് ചെയ്യാന്‍ പുരുഷനു അവകാശമുണ്ടെന്ന സ്ത്രീയുടെ പ്രഖ്യാപനത്തെ കോടതി അംഗീകരിക്കണമെന്നാണോ താങ്കള്‍ പറയുന്നത്.. അപ്പൊ പിന്നെ എന്നെ കൊല്ലാന്‍ മറ്റൊരാള്‍ക്കു അവകാശമുണ്ടെന്നു ഞാനെഴുതിക്കൊടുത്താല്‍ കോടതി അതും അംഗീകരിക്കണമോ ?
ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് ഇന്ത്യാരാജ്യത്ത് നിര്‍ബന്ധമാണെങ്കില്‍ എല്ലാവരും അത് അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അല്ലാതെ പര്‍ദ്ദയിട്ടതിനാല്‍ കാര്‍ഡ് വേണ്ട്, ഫിങ്കര്‍ പ്രിന്റ് മതിയല്ലോ എന്ന വാദത്തോട് യോജിക്കാനാവുന്നില്ല. വോട്ടര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാതിരിക്കുക,മറ്റെന്തെങ്കിലും ഐഡന്റിഫിക്കേഷന്‍ കൊടുത്താലും മതി എന്ന പഴയ രീതി തന്നെ തുടരാന്‍ തീരുമാനിക്കുകയാണ് ഇതിലും ഭേദം. നിയമം എല്ലാവര്ക്കും ഒരു പോലെയായിരിക്കണം.
നട്ടപ്പിരാന്തന് മുഹമ്മദലി മാഷെ മുമ്പ് വായിച്ച പരിചയമില്ലെന്ന് തോന്നുന്നു.
പര്‍ദ്ദ നിര്‍ബന്ദ്ധ പൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നില്ല എന്നാണ് എല്ലാരും പറയാറ് കല്യാണം
കഴിയുന്നതുവരെ പര്‍ദ്ദ ധരിക്കാത്തവര്‍
കല്യാണത്തിന് ശേഷം ധരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് . ഈ ആധുനിക യുഗത്തില്‍ ജീവിക്കുന്ന ചെറുപ്പക്കാര്‍ പോലും ഭാര്യമാരെ പര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്നുന്ടെന്നുള്ളത് മേല്‍ പറഞ്ഞ കാര്യത്തില്‍ നിന്നും മനസ്സിലാകും. വിശ്വാസത്തിന്റെ
പേരില്‍ പര്‍ദ്ദ ധരിക്കുന്നവരെ ശത്രുവിനെ പോലെ കാണേണ്ട കാര്യം ഇല്ല അതവരുടെ വിശ്വാസം മറ്റുള്ളവര്ക്കെന്തു കാര്യം. പര്‍ദ്ദയില്‍ ഒരു അടിമത്തത്തിന്റെ ചിന്ഹം കാണുന്നു എന്നുള്ളത് സത്യമാണെങ്കിലും അതവര് സന്തോഷത്തോടെ ആണ് ധരിക്കുന്നത് എന്ന് പറഞ്ഞാല്‍ ആ സ്വാതന്ത്ര്യത്തെ നമ്മള് മാനിച്ചേ മതിയാകൂ. മുഖം മറക്കാതേയുള്ള പര്‍ദ്ദ ധരിച്ചു എല്ലാ മുസ്ലിം രാജ്യങ്ങളില്‍
ഫോട്ടോ എടുക്കുന്നുണ്ട് അതിവിടെയും ആകാവുന്നതാണ്, അല്ല അങ്ങിനെ മുഖം മൂടി ധരിച്ചു മാത്രമേ ഞങ്ങള്‍ വോട്ടു ചെയ്യു എന്ന് വാശി പിടിച്ചാല്‍, ജനാധിപത്യ പ്രക്രിയയില്‍ നിന്നും ഒഴിഞ്ഞു നിന്ന് മുസ്ലിം സമുദായത്തിനു ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. എന്തായാലും ഭൂരിപക്ഷം പേരും ഇതൊരു വിവാദ മാക്കാതെ കോടതി വിധിയെ സ്വാഗതം ചെയ്തത് നന്നായി. പര്‍ദ്ദ പോലുള്ള വിഷയങ്ങളില്‍ കാലാനുസൃതമായ ഒരു മാറ്റം ഉണ്ടാവേണ്ടതല്ലേ എന്നൊരു ചോദ്യം
നിലനില്ക്കുന്നു.
ഷാജി ഖത്തര്‍.
മുഖം മറക്കുന്നത് ആരാണ്?
നട്ടപിരാന്തനു ഉചകിറുക്കു തന്നെ, സംശയമില്ല. അല്ലെങ്കില്‍ പര്‍ദ്ദയുടെ പേരും പറഞ്ഞു പുള്ളിക്കാരന് കെ ഇ എനിണ്റ്റെ മേലെ കുതിര കയറില്ല. തനിക്കു മതമില്ല ദൈവമില്ല എന്ന് പ്രഖ്യാപിച് ഒരു ഹിന്ദു യുവതിയെ വിവാഹവും ചെയ്ത് മക്കളെയൊക്കെ മതമില്ലാതെ വളര്‍ത്തുന്ന അദ്ദേഹത്തെ തികഞ്ഞ സംഘ്പരിവാര്‍ സ്റ്റെയ്ലില്‍ ആക്രമിക്കുന്ന താങ്കളെ ഉചകിറുക്കന് എന്നു തന്നെയാണു വിളിക്കേണ്ടത്. ഇനി സുപ്രീകോടതിയുടെ വിധി. കോടതിക്ക് ഒരു അഭിപ്രായം ആരായമായിരുന്നു. മുഖപടം മാറ്റില്ലെന്നു വാശി പിടിക്കുന്നവരോട് ഫോട്ടോ പിടിക്കാന്‍ സ്ത്രീ ഉദ്യോഗസ്തരെ നിയമിചാല്‍ പ്രശ്നം തീരുമോ എന്ന്? ഇനി അതിലും തീരില്ല എന്നാണെങ്കില്‍ ഫിംഗര്പ്രിണ്റ്റിണ്റ്റെ സാധ്യത. അതുമല്ലെങ്കില്‍ മറ്റു രേഖകള്‍ തിരിചരിയല് കാര്‍ഡായി ഉപയോഗിക്കുന്നത്, അതും നടക്കിലെങ്കില്‍ കോടതി പറഞ്ഞതു തന്നെ തല്ക്കാലം ഈ പ്രക്രിയയില്‍ നിന്നും വിട്ടു നില്ക്കല്. അതു കൊണ്ടുതന്നെയാവണം ഹിന്ദു വര്ഗീയഭ്രാന്തന്മാരൊഴികെ ആരും ഇതൊരു വിവാദമായി എടുക്കാത്തത്. പിന്നെ താങ്കള്‍ വിശേഷിപ്പിച "പഡ്ഡിതനായ" ഹമീദ് ചേന്ദമഗല്ലൂര്‍, ടിയാന് ഹിന്ദു വര്‍ഗീയ വാദികളെക്കാള്‍ ഉഷാറായി മുസ്ളീങ്ങളെയും ഇസ്ളാമിനെയും തെറി പറയുക എന്നല്ലാതെ വേറെന്താണു ഈ കേരളക്കരക്ക് സംഭാവന ചെയ്തിട്ടുള്ളത്. അതു കൊണ്ടുതന്നെ ടിയാനു ഹലേലുയ പാടാനും കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും എപ്പോഴും ഈ വിഭാഗത്തെ കാണാറുണ്ട്.
പ്രിയപ്പെട്ട കുരുത്തംകെട്ടവനെ,
കേരളത്തിലും, ഇന്ത്യയിലും പേരു കേട്ട ഒരു സാമൂഹിക പരിക്ഷ്ക്കര്ത്താവും മനുഷ്യമനസ്സില്‍ പേരെടുത്തത്, അവരുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടാണ് അല്ലാതെ മിശ്രവിവാഹം ചെയ്തത് കൊണ്ടല്ല. അതിനാല്‍ തന്നെ എനിക്ക് പ്രിയമായത് ശ്രീ. കെ.ഈ.എന്നിന്റെ വിടുവായിത്തത്തെക്കാള് യൂത്ത് ലീഗ് പ്രസിഡന്റ് ശ്രീ. ഷാജിയുടെ ആത്മാര്‍ത്ഥയുള്ള പ്രസംഗമാണ്. പണ്ട് കോണ്‍ഗ്രസ്സുകാരെയും ഇങ്ങനെ വിളിച്ചിരുന്നു. ഉച്ചക്ക് കോണ്‍ഗ്രസ്സും, രാത്രി ആര്.എസ്സ്, എസ്സ് എന്നും, അല്ലെങ്കില്‍ പകല്‍ മുസ്ലിം ലീഗ് എന്നും രാത്രി എന്‍.ഡി.എഫ് എന്നും, ആളുകള്‍ക്ക് അങ്ങിനെ ശ്രി. കെ.ഈ. എന്നിനെയും വിളിക്കാമല്ലോ.
ഒരു സ്തീയുടെ മുഖം കണ്ടാല്‍ കാമാവേശം തോന്നുകയാണെങ്കില്‍, ഉടുപ്പിടാത്ത നില്ക്കുന്ന രണ്ടര വയസ്സുകാരിയെ കാമാവേശത്തോടെ ബലാത്സംഗം ചെയ്യുന്ന ആളെ നമ്മള് എന്തു വിളിക്കണം.
എന്റെ മാഷെ, എന്റെ വാദം ഇത്രയേയുള്ളു, നമ്മള് അഭിമാനം കൊള്ളേണ്ടത്, ആദ്യം ഒരു ഭാരതിയന്‍ എന്ന നിലയില്‍ ആയിരിക്കണം, അതിന് ശേഷമേ ഒരു മതവിശ്വാസിയെന്ന നിലയില്‍ അഭിമാനിക്കേണ്ടകാര്യമുള്ളു.
ഇനി നട്ടപ്പിരാന്തന് സ്റ്റൈലിയില് മറുപടി പറയുകയാണെങ്കില്‍, കെ.ഇ.എന്‍ ഇനി ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല, മുസ്ലിം പെണ്ണിനെ കല്ല്യാണം കഴിച്ചാലും, അത് ആ സ്ത്രീകള്‍ക്കെല്ലാം “യൂണിവേഴ്സല്‍ മട്ടത്രികോണമേ” ഉള്ളു, അല്ലാതെ അത് ക്ലാവര്‍, ഡയഗണല്‍, തുടങ്ങിയ ഷേപ്പില്‍ ഒന്നുമല്ല.
“രക്ഷിക്കപ്പെട്ട നായര്‍ യുവാവിന്, രക്ഷിക്കപ്പെട്ട നായാര്‍ യുവതിയെ ആവിശ്യമുണ്ട്” എന്നും, “കിഡ്നി തകരാറിലായ മുസ്ലിം യുവാവിന് മുസ്ലിം കിഡ്നി” ആവിശ്യമുണ്ട് എന്നും പരസ്യം കൊടുക്കുന്ന കേരളത്തില്‍ ആണ് നമ്മള് ജീവിക്കുന്നത്.
ശ്രീ. ഷാജി ഖത്തര്‍ എഴുതിയതാണ് അതിന്റെ യഥാര്‍ത്ഥ സത്യം “ മുഖം മൂടി ധരിച്ചു മാത്രമേ ഞങ്ങള്‍ വോട്ടു ചെയ്യു എന്ന് വാശി പിടിച്ചാല്‍, ജനാധിപത്യ പ്രക്രിയയില്‍ നിന്നും ഒഴിഞ്ഞു നിന്ന് മുസ്ലിം സമുദായത്തിനു ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.”
പ്രിയ ഡോക്ടര്‍,
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍ എന്ന പോസ്റ്റ് കൂടി നോക്കുമല്ലോ
ഡോക്ടര്‍: മുഹമ്മദലിയുടെ പര്‍ദ്ദ വിരുദ്ദ പോസ്റ്റിനു ബീമാപള്ളിയുടെ മറുപടി ഇവിടെ വായിക്കാം....
ഡോ: മുഹമ്മദലിക്ക് ഒരു വിയോജനക്കുറിപ്പ്.!
പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള് ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.
പര്‍ദ്ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്താനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റാനും ഈ കോടതി വിധി വഴിവക്കും എന്നു പറയുന്നവരോട് സഹതപിക്കാനേ പറ്റുന്നുള്ളു. കെ എ എന്‍ കുഞ്ഞഹമ്മദിന്റെ ചിന്തകള്‍ പലപ്പോഴും വികലമാണ്. പിണറായി വിജയന് സമുദായ നേതക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സമൂഹ മദ്ധ്യത്തില്‍ അവഹേളിച്ചതും ധാര്‍ഷ്ട്യം കലര്‍ന്ന ഭാഷ അവര്‍ക്കെതിരെ ഉപയോഗിച്ചതും വര്‍ഗ്ഗ സമരമാണെന്നു പറഞ്ഞ അദ്ദേഹം ഇത് പറഞ്ഞതില്‍ അത്ഭുതമില്ല. മദനി സി പി എമ്മിന്റെ സഹയാത്രികനായപ്പോള്‍ മദനിയുടെ പിണ്ഠത്തെ ആദരിക്കാതിരിക്കാന്‍ അദ്ദേഹത്തിനാവില്ലല്ലൊ.
സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാന്‍ പ്രത്യേക വസ്ത്രം വേണമെന്ന് വാശിപിടിക്കുന്നവര്‍ മുഖ്യധാരയില്‍ വരാതിരിക്കുകയല്ലേ നല്ലത്. പൊതു സമൂഹത്തില്‍ മുഖം മറച്ച നടക്കേണ്ട എന്നൊന്നും കോടതി പറഞ്ഞിട്ടില്ല. മുഖം കാണുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിനോടും തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ മുഖം കാണുന്നതിലും അസഹിഷ്ണുതയുള്ളവര്‍ വോട്ടു ചെയ്യേണ്ട എന്നാണു കോടതി പറഞ്ഞിട്ടുള്ളത്. മറ്റുള്ള വോട്ടര്‍മാര്‍ വോട്ടു ചെയ്യുന്ന പോലെ തങ്ങള്‍ക്ക് വോട്ട് ചെയ്യാനാവില്ല എന്നു പറയുന്നവര്‍ സ്വയം സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും അകന്നു നില്ക്കാന് തീരുമാനിച്ചാല്‍ അത് മറ്റുള്ളവരുടെ കുറ്റമല്ല.
പാസ്പോര്‍ട്ടിനായി ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ ഹജ്ജ് ചെയ്യണ്ട. അതുപോലെ ഇലക്ഷന് കമ്മിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ വോട്ട് ചെയ്യണ്ട എന്നു പറയാമോ?
ഉറപ്പായിട്ടും പറയാം. വിദേശ യാത്ര ചെയ്യുന്നതിനും വോട്ടു ചെയ്യുനതിനും ഓരോ രാജ്യത്തും അവരവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ട്. ആ നിയമങ്ങളെ അനുസരിക്കുക എന്നതാണ് ഏതൊരു പൌരനും ചെയ്യേണ്ടത്.
ഒരു സൌദി അറേബ്യന്‍ പൌരനും ഇസ്ലാമല്ലാതെ വേറൊരു മതത്തിലും വിശ്വസിക്കാന്‍ പാടില്ല എന്നതാണവിടത്തെ നിയമം. അത് തെറ്റിച്ചാല്‍ വധ ശിക്ഷയാണു നല്‍കുക. മുഹമ്മദ് ആലിയുടെ ഭാര്യ മുഖം മറച്ച ഫോട്ടോയുള്ള പാസ്പ്പോര്‍ട്ടുമായി സൌദി അറേബ്യ ഉള്‍പ്പടെയുള്ള ഏത് രാജ്യത്ത് ചെന്നാലും അവര്‍ അവിടെ ഇറങ്ങാന്‍ അനുവദിക്കില്ല. അതിന്റെ അര്‍ത്ഥം ഹജ് ചെയ്യേണ്ട എന്നല്ല. രാജ്യത്തിനു പുറത്തേക്ക് യത്ര ചെയ്യേണ്ട എന്നേ ഉള്ളു.
കെ എ എന്നും മുഹമ്മദ് ആലിയുമൊക്കെ മാര്സ്ക്സിറ്റ് എന്ന ലേബലില്‍ പ്രാകൃത ഇസ്ലാമിന്റെ അജണ്ടയണു പ്രചരിപ്പിക്കുന്നത്. മനുഷ്യാവകാശത്തിന്റെ ലേബലില്‍ ഒളിച്ചു വക്കുന്ന മുസ്ലിം വര്ഗ്ഗിയതയാണെന്നേ എനിക്കത് മനസിലാക്കാന്‍ ആകുന്നുള്ളു. ഇതേതായാലും പുരോഗമന ആശയമല്ല.
കാളിദാസാ,
എല്ലാവരും പറയുന്നതും ഈ പോയന്റ് തന്നെയാണ്. പാസ്പോര്‍ട്ടെടുക്കാന്‍ ഫോട്ടോ എടുക്കുന്നതില്‍ കുഴപ്പമില്ലെങ്കില്‍ ഐഡി കാര്‍ഡിനും കുഴപ്പമുണ്ടാവാന്‍ പാടില്ല.
പിന്നെ ഈ പോസ്റ്റ് ഒരു സോപ്പിങ് നടത്താനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്.
തനിക്കു മതമില്ല ദൈവമില്ല എന്ന് പ്രഖ്യാപിച് ഒരു ഹിന്ദു യുവതിയെ വിവാഹവും ചെയ്ത് മക്കളെയൊക്കെ മതമില്ലാതെ വളര്‍ത്തുന്ന അദ്ദേഹത്തെ തികഞ്ഞ സംഘ്പരിവാര്‍ സ്റ്റെയ്ലില്‍ ആക്രമിക്കുന്ന താങ്കളെ ഉചകിറുക്കന് എന്നു തന്നെയാണു വിളിക്കേണ്ടത്.
ഇത് കെ ഇ എന്‍ എന്ന മന്ദബുദ്ധിജീവിയുടെ കാപട്യമാണെന്നു പറയേണ്ടിവരും. മുഖം മറച്ചുള്ള പര്‍ദ്ദ തീവ്ര ഇസ്ലാം മത വിശ്വാസത്തില്‍ അധിഷ്ടിതമായ ഒരു ആചാരമാണ്. മതമില്ലാത്ത ആള് അതിനു വേണ്ടി വാദിക്കുന്നതില്‍ അസ്വാഭവികതയുണ്ട്. മതമില്ല എന്ന മുഖം മൂടിക്കു പിന്നിലുള്ളത് തീവ്ര ഇസ്ലാമിനെ ന്യായീകരിക്കുന്ന കാപട്യമാണ്. പര്ദ്ദയേക്കുറിച്ചൊന്നും അലോചിക്കാതെ സാധാരണ വേഷം ധരിച്ചു നടക്കുന്ന ആയിരക്കണക്കിനു മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയില്‍. അവര്‍ക്കു വേണ്ടി വാദിക്കാതെ പ്രാകൃത ഇസ്ലാമിനു വേണ്ടി വാദിക്കുന്ന കെ ഇ എന്നിന്റെ ഒക്കെ രഹസ്യ അജണ്ട വേറെയാണ്.
സി പി എമ്മിലെ ചിലരെ ആവേശിച്ചിരിക്കുന്ന താലിബാനിസത്തിന്റെ മുഖമാണു കെ എ എന്നും മറ്റു ചില മുസ്ലിം നാമദാരി മാര്‍ക്സിസ്റ്റുകളും പുറത്തുകാണിക്കുന്നത്.
ഇനി സുപ്രീകോടതിയുടെ വിധി. കോടതിക്ക് ഒരു അഭിപ്രായം ആരായമായിരുന്നു. മുഖപടം മാറ്റില്ലെന്നു വാശി പിടിക്കുന്നവരോട് ഫോട്ടോ പിടിക്കാന്‍ സ്ത്രീ ഉദ്യോഗസ്തരെ നിയമിചാല്‍ പ്രശ്നം തീരുമോ എന്ന്?
ഇത് വെറും ഫോട്ടോ പിടുത്തത്തിലേക്ക് ചുരുക്കിക്കൊണ്ടു വരുന്നതിന്റെ ഉദ്ദേശം എന്താണാവോ? സ്ത്രീ ഉദ്യോഗസ്ഥ ഫോട്ടോ പിടിച്ചാല്‍ പ്രശ്നം തീരുമെന്ന് പറയുന്നതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.
വോട്ടു ചെയ്യാന്‍ വരുമ്പോള്‍ അവര്‍ മുഖം കാണിക്കേണ്ടി വരും. തിരിച്ചറിയാന്‍. ഇനി ഈ പ്രത്യേക ജീവികള്‍ക്ക് വേണ്ടി സ്ത്രീകള്‍ മാത്രമുള്ള പോളിംഗ് ബൂത്തുകളും വേണമെന്നു വാശിപിടിക്കാം. എന്നിട്ട് നമുക്ക് ഇന്‍ഡ്യയെ മറ്റൊരു അഫ്ഘാനിസ്ഥാനാക്കാം.
അനില്‍,
ഇതൊരു ഫോട്ടോ എടുക്കുന്നതിന്റെ മാത്രം പ്രശ്നമല്ല. മുസ്ലിങ്ങളില്‍ ഒരു നല്ല വിഭാഗം പേരും മുഖം കൂടി മറച്ചുള്ള പര്‍ദ്ദ സ്വാഗതം ചെയ്യുന്നവരാണ്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പല രാജ്യങ്ങളിലും അതാണവസ്ഥ. സൌദി അറേബ്യയില്‍ മുഖം മറയ്ക്കാതെ ഒരു സ്ത്രീക്കും പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമില്ല. അവിടെ ജോലിക്ക് പോയിരിക്കുന്ന അമുസ്ലിം സ്ത്രീകളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. കഥയറിയാതെ ആട്ടം കാണുന്ന കുറച്ചു പേര്‍ക്കൊന്നും ഇതറിയാത്തതല്ല.
സ്ത്രീകള്‍ സ്വമേധയാ തെരഞ്ഞെടുക്കുന്നതാണിതെന്നൊക്കെ അവര്‍ ചുമ്മാ അടിച്ചു വിടും. പക്ഷെ അതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. സൌദി അറേബ്യയില്‍ തന്നെയുള്ള നല്ല ഒരു ശതമാനം സ്ത്രീകളും ഇതിലൊന്നും വിശ്വസിക്കുന്നില്ല. ഞാന്‍ കുറച്ചു കാലം സൌദി അറേബ്യയില്‍ ജോലി ചെയ്തിട്ടുണ്ട്. എത്രയോ അറബി സ്ത്രീകളെ ഞാന്‍ പരിശോധിച്ചിട്ടുണ്ട്. പരപുരുഷനായ ഞാന്‍ അവരുടെ ശരീരം പരിശോധിക്കുന്നതില്‍ അവരില്‍ മിക്കവരും യതൊരു വിധ എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല.
പുരുഷന് മാരായ ഗൈനക്കോളജിസ്റ്റുകള്‍ എത്രയോ പേര് അവിടെ ജോലി ചെയ്യുന്നു. കേരളത്തിലെ കൂടുതല്‍ സ്ത്രീകളും, മുസ്ലിങ്ങളല്ലാത്തവര് പോലും, സ്ത്രീ ഗൈനക്കോളജിസ്റ്റുകളെയാണു കാണാറുള്ളത്.പക്ഷെ സൌദി അറേബ്യയിലെ മുസ്ലിം സ്ത്രീകള്‍ മിക്കവരും പുരുഷന്മാര് അവരെ പരിശോധിക്കുന്നതും പ്രസവം എടുക്കുന്നതും വലിയ പ്രശ്നമായി കരുതുന്നില്ല.
എന്തല്ലാം നൂണകളാണു പ്രചരിപ്പിക്കുന്നത്. ഇഷ്ടമില്ലാത്ത അചി തൊട്ടതൊക്കെ കുറ്റം എന്നൊക്കെ കേട്ടിട്ടുണ്ട്. ചില "വീരന്മാര്" എഴുതി പിടിപ്പിച്ചത് നോക്കുക.
"ഒരു സൌദി അറേബ്യന്‍ പൌരനും ഇസ്ലാമല്ലാതെ വേറൊരു മതത്തിലും വിശ്വസിക്കാന്‍ പാടില്ല എന്നതാണവിടത്തെ നിയമം. അത് തെറ്റിച്ചാല്‍ വധ ശിക്ഷയാണു നല്‍കുക."
അങ്ങിനെ ഒരു നിയമമുണ്ടെന്ന് ഇതുവരെ കേട്ടിട്ടില്ല. പിന്നെ സൌദി അറേബ്യ ഇസ്ളാം അടിസ്താന മതം ആയി സ്വീകരിച്ചവരും അതിലെ "ചില" നിയമങ്ങള്‍ നടപ്പിലാക്കുന്നവരുമാണെന്നു അറിയാം. ഇസ്ളാമില്‍ രാജഭരണം ഇല്ല തന്നെ എന്നിട്ട് അത് സ്വീകരിച്ചവരാണു സൌദി. അതിണ്റ്റേതായ പ്രശ്നങ്ങള്‍ തീര്‍ച്ചയായും അവിടെ കാണാനും സാധികും.
"സൌദി അറേബ്യയില്‍ മുഖം മറയ്ക്കാതെ ഒരു സ്ത്രീക്കും പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമില്ല. അവിടെ ജോലിക്ക് പോയിരിക്കുന്ന അമുസ്ലിം സ്ത്രീകളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല."
സൌദി അറേബ്യയില്‍ "മുഖം" മറക്കാതെ ഏതു സ്ത്രീക്കും പൂറത്തിറങ്ങി നടക്കാം. വെറുതെ വായനക്കാരെ തെറ്റിദ്ദരിപ്പിക്കരുത്. അമുസ്ളീം സ്തീകള്‍ക്കും "മുഖം" മറക്കേണ്ട കാര്യമില്ല. പിന്നെയൊ, അബായ എന്നു വിളിക്കുന്ന മുഴു നീളെയുള്ള വസ്ത്രം (നമ്മുടെ വക്കീല്മാര് ധരിക്കുന്ന ഗൌണ്‍ പോലുള്ള ഒരു തരം വസ്ത്രം) ധരിക്കണം ഇതിനെയാണു ചിലര്‍ "മുഖം" മൂടി ധരിക്കണം എന്നൊക്കെ വലിയ വായില്‍ വിളിച്ച് കൂവുന്നത്.
"കേരളത്തിലും, ഇന്ത്യയിലും പേരു കേട്ട ഒരു സാമൂഹിക പരിക്ഷ്ക്കര്ത്താവും മനുഷ്യമനസ്സില്‍ പേരെടുത്തത്, അവരുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടാണ് അല്ലാതെ മിശ്രവിവാഹം ചെയ്തത് കൊണ്ടല്ല."
മിശ്ര വിവാഹം കാരണമാണു കെ ഇ എന്‍ സാമൂഹിക പ്രവര്‍ത്തകനായത് എന്ന് തെളിയിക്കാനല്ല അതിണ്റ്റെ കാര്യം പറഞ്ഞത്. ഒരു യദാര്ഥ മതവിശ്വാസി ഒരുക്കലും അന്യ സമുദായത്തില്‍ പെട്ട ഒരാളെ വിവാഹം ക്ഴിക്കാന് ആഗ്രഹിക്കില്ല അല്ലെങ്കില്‍ അങ്ങിനെ ചെയ്യാറില്ല. ഒരു മതത്തില്‍ വിശ്വസിക്കുന്ന ആള് എന്ന് പറയുംബ്ബോല് അതിണ്റ്റെ മിനിമം ക്വാളിഫിക്കേഷനുകളായ് വിശ്വാസം, മത മുല്യങ്ങള്കനുസരിച്ച് ജീവിക്കല്‍ എന്നിവ പാലിച്ചിരിക്കും. കെ ഇ എന്‍ ഇതൊന്നും പാലിക്കാത്ത ഒരാളാണു. അദ്ദേഹം അദ്ദേഹത്തിണ്റ്റെ ഒരഭിപ്രായം പ്രകടിപ്പിചതുകൊണ്ടി "മുഖം" മൂടി എന്നൊക്കെയുള്ള രീതിയില്‍ പറയുന്നത് അല്‍പ്പത്തരം എന്നേ പറയാവൂ.
ഏതോ ഒരു അജമല്‍ ഖാന് ഇസ്ലാമിനെക്കുറിച്ച് യാതൊരു വെളിപാടുമില്ലാതെ നല്കിയ (അതോ ഇസ്്ലാമിനെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വമോ) ഹരജിയുടെ മറപിടിച്ച് പര്‍ദ്ദയുടെ പേരിലുള്ള ചര്‍ചമുന്നേറുകയാണല്ലോ. ഖുര്‍ആനിന്റെയും ഇസ്്ലാമിന്റെയും പ്രമാണങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കോടതി അതിനെതിരെ വിധിപ്രഖ്യാപിച്ചത് എന്ന് മാരീചന് തന്നെ വ്യക്തമാക്കി. പ്രധാന മുസ്ലിം സംഘടനകള്‍ ആ വിധിയോട് യോജിക്കുകയും ചെയ്തു. ആ സംഭവം അതോടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ഇതുപോലെ ഇസ്ലാം വിമര്‍ശിക്കാന്‍ കാത്ത് നിന്നവരുടെ അവേശം തല്ലിക്കെടുത്തുന്ന വിധത്തിലായി മുസ്ലിം സംഘടനകളുടെ സമീപനം. അതില്‍ നിരാശപൂണ്ടവരുടെ കളികള്‍ കാണണമെങ്കില്‍ മുഹമ്മദലിയുടെ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ മതി. മുസ്ലിം പക്ഷത്ത് നിന്ന് അജമല്‍ഖാനെ പിന്തുണക്കാന്‍ ആരും രംഗത്ത് വരുന്നില്ലെന്ന് കണ്ടതുകൊണ്ടാകും കടുത്ത ഇസ്ലാം പ്രവാച വിമര്‍ശകനായ ഡോ. മുഹമ്മദിലിയും അദ്ദേഹം പറഞ്ഞതനുസരിച്ച് കെ.ഇ.എനും. അജ്മലിന് മുന്നോട് വെച്ച കാര്യത്തിന് വേണ്ടിവാദിക്കുന്നത്.
'പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള് ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.'
കോടതി എന്ത് ചെയ്യണമെന്നാണ് മാന്യദേഹം പറയുന്നത്. ഇവിടെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രശ്നമൊന്നുമില്ല. ഏതെങ്കിലും അറിയപ്പെടുന്ന ഒരു മുസ്ലിം സംഘടനപോലും ഈ ആവശ്യം ഉന്നയിച്ചിതായും അറിയില്ല. അപ്പോള്‍ ഈ പറഞ്ഞത് ആര്‍ക്കുവേണ്ടി. ഈ ഒരു ചര്‍ചയില്‍ കടുത്ത യാഥാസ്തിതിക സംഘടനയുടെ ഒരു ബ്ലോഗര്‍ക്കുപോലും അജ്മലിനെ അനുകൂലിക്കാന്‍ മനസ്സുവന്നില്ല. മുസ്ലിലിംകളില്‍ നല്ല ഒരു വിഭാഗം നിഖാബിനെ അനുകൂലിക്കാത്തത് അത് സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ് എന്ന് സ്ഥാപിക്കാനാവശ്യമായ തെളിവില്ലാത്തതുകൊണ്ടാണ്. അല്ലാതെ ഇത്തരം ഓലപ്പാമ്പുകളെ പേടിച്ചല്ല. അജ്മല്‍ പര്‍ദ്ദ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുകൊണ്ടുദ്ദേശിച്ചത് നിഖാബ്(മുഖംമറക്കുന്ന വസ്ത്രം) ആണെന്ന് വ്യക്തം. കോടതി എതിര്‍ത്തതും അതിനെത്തന്നെ അതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കേണ്ടതില്ല. പിന്നെ പര്‍ദ്ദധരിക്കുന്ന സ്ത്രീകളൊക്കെ അങ്ങനെ ധരിക്കുന്നത് പുരുഷന് നിര്‍മിച്ച നിയമത്തിനനുസരിച്ചാണ് എന്ന വാദവും പരമാബദ്ധമാണ്. പുരുഷന് പറഞ്ഞതുകൊണ്ട് മാത്രം സ്ത്രീ അത് ധരിക്കുകയില്ല. ദൈവനിയമമാണെന്നറിഞ്ഞുകൊണ്ടാണ് അവര്‍ അത് ധരിക്കുന്നത്. പുരുഷന് കല്പിച്ചാല് അങ്ങനെയുള്ള സ്ത്രീകള്‍ പര്‍ദ്ദ(ഹിജാബ് എന്നാണ് ശരിയായ പ്രയോഗം) ധരിക്കാതിരിക്കുകയുമില്ല. പിന്നെ അജ്മല്‍ ഒരു ഹരജികൊടുത്തപ്പോള്‍ മുസ്ലിം സംഘടനകള്‍ എന്തുകൊണ്ട് കോടതിയുടെ പക്ഷം ചേര്‍ന്ന് എതിര്‍ത്തില്ല എന്ന ചോദ്യത്തിലും ഒരു പ്രസക്തിയുമില്ല. രാജ്യത്തിന് അത്തരം സ്ത്രീകളെ വോട്ടെടുപ്പില്‍ അനുവധിക്കാമോ അല്ലേ എന്നത് കോടതിതന്നെ തീരുമാനിക്കേണ്ട വിഷയമാണ്. അതില്‍ മുസ്ലിം സംഘടനകള്‍ ഇടപെടേണ്ടകാര്യമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ സംവദിക്കാനുള്ള താല്പര്യമില്ല.
(മാരീചന്റെ ഈ വിഷയകമായ പോസ്റ്റിന് നല്കിയ അഭിപ്രായം ഇവിടെയും നല്കുന്നു.)
പര്‍ദ്ദ ധരിക്കുന്നവരെ വിളിച്ചുകൂട്ടി ചോദിക്കേണ്ട കുറച്ചു ചോദ്യങ്ങള്‍ ....
വായില്‍ തോന്നുന്നത് എഴുതി വയ്ക്കുന്നതിനു മുന്ന് ഇതെങ്കിലും ഒന്ന് ചെയ്യു....
സാമൂഹിക പ്രതിബദ്ധയുള്ള എഴുത്തുകാരാ ........
www.anamika001122.blogspot.com
അങ്ങിനെ ഒരു നിയമമുണ്ടെന്ന് ഇതുവരെ കേട്ടിട്ടില്ല.
മതം മാറുന്നവര്‍ക്ക് എന്തു ശിക്ഷയാണ് സൌദി അറേബ്യയില്‍ ഉള്ളതെന്നറിഞ്ഞാല് കൊള്ളാം. ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണു ഖുറാന് ഉപദേശിക്കുന്നത്?
ഇസ്ലാമില്‍ രാജഭരണമില്ല. ജനാധിപത്യ ഭരണമില്ല. പട്ടാള ഭരണമില്ല. അഫ്ഘാനിസ്ഥാനിലോ ഇറാനിലോ സുഡാനിലോ ഒന്നും ഇസ്ലമിക ഭരണമല്ല. ചില പുരാണങ്ങളില്‍ പറയുന്ന പോലെ ഏതോ സാങ്കല്‍പ്പിക ജീവിയാണിതെന്ന് മറ്റുള്ളവര്‍ മനസിലാക്കണമോ.
പിന്നെ സൌദി അറേബ്യ ഇസ്ളാം അടിസ്താന മതം ആയി സ്വീകരിച്ചവരും അതിലെ "ചില" നിയമങ്ങള്‍ നടപ്പിലാക്കുന്നവരുമാണെന്നു അറിയാം. ഇസ്ളാമില്‍ രാജഭരണം ഇല്ല തന്നെ എന്നിട്ട് അത് സ്വീകരിച്ചവരാണു സൌദി. അതിണ്റ്റേതായ പ്രശ്നങ്ങള്‍ തീര്‍ച്ചയായും അവിടെ കാണാനും സാധികും.
സൌദി അറേബ്യ മൊഹമ്മിദിന്റെ കാലം മുതല്‍ ശരിയ നിയമത്തിലതിഷ്ടിതമായിട്ടാണു ഭരിക്കപ്പെടുന്നത്. ആ കാലം മുതല്‍ ഇന്നു വരെ ഇതേ രീതിയില്‍ മാത്രമേ അവിടെ ഭരണം നടന്നിട്ടുള്ളു. ഇറാനില്‍ രാജഭരണം അവസാനിപ്പിച്ച് ഇസ്ലാമിക വിപ്ളവത്തിലൂടെ നടപ്പിലാക്കിയതാണിപ്പോഴത്തെ ഇസ്ലാമിക ഭരണം. ഇനി അതുമല്ല യധാര്ത്ഥ ഇസ്ലാമിക ഭരണമെങ്കില്‍ ഒരിക്കലും നടപ്പിലാക്കാന്‍ ആകാത്ത ഒരു സങ്കല്‍പ്പിക മിഥ്യയാണിതെന്നു പറയേണ്ടി വരും.
ഇസ്ലാമല്ലാതെ ഒരു മതവും സൌദി അറേബ്യയില്‍ അനുവദിക്കില്ല. മറ്റ് പലതുമവിടെ അനുവദിക്കില്ല. മദ്യം ഇല്ലേയില്ല. പക്ഷെ വളര വലിയ ഒരു ശതമാനം മുസ്ലിങ്ങള്‍, മലയാളികള്‍ ഉള്‍പ്പടെ അത് കഴിക്കും. കള്ളവാറ്റില്‍ ഉണ്ടാക്കുന്ന വ്യാജ മദ്യം തന്നെ കഴിക്കും. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമുണ്ട്. പക്ഷെ വ്യഭിചാരം നല്ല നിലയില്‍ നടക്കും. വിചിത്രമായ സമൂഹം തന്നെ.
ഇസ്ലാമിക ഭരണം എന്ന പേരില്‍ പല ആഭാസത്തരങ്ങളും ലോകത്തിന്റെ പല ഭഗങ്ങളിലും നടക്കുന്നുണ്ട്. ഇറാനില്‍ ഒന്ന്. അഫ്ഘാനിസ്ഥാനില്‍ ഒന്ന്. സുഡാനില്‍ ഒന്ന്. മുഖം മറക്കാനുള്ള അവകാശത്തിനു വേണ്ടി സുപ്രീം കോടതി വരെ പോയ ഇസ്ലാം ഒന്ന്. മുഖം മറച്ചു നടക്കുന്ന പരിശുദ്ധയായ സൂഫിയയുടെ ഇസ്ലാം മറ്റൊന്ന്. ഇനി ഏതാണു യധാര്ത്ഥ ഇസ്ലാം എന്നു ചോദിച്ചാല്‍ ആര്‍ക്കും പിടിയില്ല. പണ്ടെങ്ങോ ഉണ്ടായിരുന്നു എന്ന് കേട്ടറിവു മാത്രമുള്ള ഏതോ ഒരു സാങ്കാല്പ്പിക സംഭവമാണത്. ആ തിരിച്ചറിവില്‍ നിന്നാണൊരാള് ഇസ്ലാമിനെ വില്‍പ്പനക്കു വച്ചതും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇസ്ലാം എന്ന ഇന്നു കണുന്ന സംഗതിക്ക് ഭാവിയില്ല. അതു കൊണ്ട് യൂറോപ്പ് അതേറ്റെടുക്കണമത്രേ.
അദ്ദേഹം അദ്ദേഹത്തിണ്റ്റെ ഒരഭിപ്രായം പ്രകടിപ്പിചതുകൊണ്ടി "മുഖം" മൂടി എന്നൊക്കെയുള്ള രീതിയില്‍ പറയുന്നത് അല്‍പ്പത്തരം എന്നേ പറയാവൂ.
മുഖം മറച്ച് വോട്ടു ചെയ്യാനുള്ള അവകാശത്തിനു വേണ്ടി സുപ്രീം കോടതി വരെ പോയത് മത വിശ്വാസത്തിന്റെ പേരിലാണെന്ന് സുബോധമുള്ള എല്ലാവര്ക്കും മനസിലായി. അത് മനുഷ്യവകാശമാണെന്നോ മൌലികാവകാശമാണെന്നോ ഭരണ നല്കുന്ന മറ്റേതെങ്കിലും അവകാശമാണെന്നോ അജ്മല്‍ ഖാന് വാദിച്ചിട്ടില്ല. കെ ഇ എന്‍ മത വിശ്വസിയല്ലെങ്കില് മത വിശ്വാസത്തില്‍ അധിഷ്ടിതമായ ഒരു കാര്യത്തിനു വേണ്ടി വാദിക്കരുത്. അങ്ങനെ വാദിക്കുന്നത് മുഖം മൂടിയാണെന്നു തന്നെയേ ചിന്തശേഷിയുള്ളവര് മനസിലാക്കൂ.
ഇസ്ലാമിലില്ല എന്ന് പണ്ഠിതര്‍ പോലും പറയുന്ന ഒരു ആഭാസത്തരത്തിനു വേണ്ടി മത വിശ്വാസിയല്ലാത്ത കെ ഇ എന്‍ വാദിക്കുന്നത് തികഞ്ഞ കാപട്യമാണ്. പ്രാകൃത നൂറ്റാണ്ടുകളിലെ അറേബ്യയിലുണ്ടായിരുന്ന ഒരാചരത്തെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുമ്പോള്‍ കെ ഇ എന്നിന്റെ പുരോഗമന മുഖം മൂടി ആണഴിഞ്ഞു താഴെ വീഴുന്നത്. അദ്ദേഹം രഹസ്യമായി ഇസ്ലാം മതം അനുഷ്ടിക്കുന്നുണ്ടാകും. അല്ലെങ്കില്‍ മുഖം മൂടി നടക്കുന്ന ഇസ്ലാമിക സത്വങ്ങളെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഭാഗമാക്കണമെന്നു വാദിക്കില്ല.
കെ ഇ എന്നിനേപ്പോലുള്ള പുരോഗമന കാപട്യത്തിനു വിടുപണി ചെയ്യുന്നതാണല്പ്പത്തരം.
ഇസ്ളാം മതത്തിനു പുറത്തു നില്ക്കുന്ന കാളിദാസനു മുഖം മൂടിയുള്ള വേഷവിധാനം പാടില്ലെന്നു പറയുന്ന അതെ സ്വാതന്ത്ര്യം കെ ഈ എനിനു (മുഖം മൂടിയുള്ള വേഷ വിധാനം അവരുടെ വിശ്വാസത്തിണ്റ്റെ ഭാഗമായി കൊണ്ടു നടക്കാം) എന്ന് അഭിപ്രായ പെടനുള്ള സ്വാതന്ത്ര്യം ഇല്ലേ? എനിക്കങ്ങോട്ട് പിടി കിട്ടുന്നില്ല. ആ മതത്തിനു പുറത്ത് നില്ക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുന്നതു മറ്റൊരാള്‍ക്ക് ഇല്ലാതാകുന്നതും എങ്ങിനേ? എണ്റ്റെ അഭിപ്രായ്ം മുഖം മുടുന്ന വേഷം യോജിചതല്ല എന്നു തന്നെയാണു. എന്ന് കരുതി ആരെങ്കിലും അതിനു വാശിപിടിക്കുന്നെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യം എന്നേ ഞാന്‍ കരുതൂ. നമുക്ക് അരോചകമായതൊക്കെ മറ്റുള്ളവര്‍ ഉപേക്ഷിക്കണം എന്നുണ്ടോ? ഉദാ: നമ്മുടെ സര്‍ദാര്‍ജിയുടെ താടിയും തലപ്പാവും. എനിക്കതിനോട് ഇതുവരെ യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നു കരുതി എല്ലാ സര്‍ദാര്‍ജിമാരും നാളെ മുതല്‍ താടിയും തലപ്പാവും ഉപേക്ഷിക്കണമെന്ന് എതെങ്കിലും കോടതിയോ വ്യക്തികളോ അഭിപ്രായപെട്ടാല്‍ അതിനെ ഞാന്‍ പിന്തുണക്കില്ല. കാരണം അത് അവരുടെ വിശ്വാസത്തിണ്റ്റെ ഭാഗമാണു. അതു പോലെ വിവിധ മത വിഭാഗങ്ങളിലും ഇതൊക്കെ കാണാന്‍ സാധിക്കും. നമുക്കതിഷ്ടമില്ലെന്നു കരുതി അതിനൊയൊക്കെ എതിര്‍ക്കുന്നത് ശരിയാണോ?
“സൌദി അറേബ്യ മൊഹമ്മിദിന്റെ കാലം മുതല്‍ ശരിയ നിയമത്തിലതിഷ്ടിതമായിട്ടാണു ഭരിക്കപ്പെടുന്നത്. ആ കാലം മുതല്‍ ഇന്നു വരെ ഇതേ രീതിയില്‍ മാത്രമേ അവിടെ ഭരണം നടന്നിട്ടുള്ളു”
കാളിദാസണ്റ്റെ ഈ നിരീക്ഷണം ശുദ്ദ അസബന്ധം എന്നേ പറയാവൂ. ഇസ്ളാമിക ചരിത്രം മനസ്സിലാക്കിയ ഏേതൊരാള്ക്കും അറിയാം പ്രവാചകന് മുഹമ്മദിണ്റ്റെ മരുമകനായിരുന്നു (അലി-നാലാമത്തെ ഖലീഫ) അവസാനത്തെ ഇസ്ളാമിക ഭരണധികാരി. അദ്ദേഹത്തെ ചതിയിലൂടെ വധിചു കൊണ്ട് മു ആവിയ എന്ന് വ്യക്തി ഉമവി രാജഭരണം ആരംഭിച്ചു. അതോടെ ഇസ്ളാമിക ഭരണം സൌദിയില്‍ അവസാനിക്കുകയും പിന്നീടങ്ങോട്ട് ഇന്നും മാറി മാറി വന്ന രാജ കുലങ്ങള്‍ സൌദി ഭരിക്കുന്നു. അവര്‍ അടിസ്താന മതം ഇസ്ളാം ആയി അംഗീകരിക്കുന്നതു കൊണ്ട് മാത്രം അതിലെ അടിസ്താന തത്വങ്ങള്‍ പിന്തുടരുകയും എന്നാല്‍ തങ്ങളുടെ സൌകര്യാര്‍ത്തം ചിലതിനെ കൈയൊഴിയുകയും ചെയ്തു. വാസ്തവം ഇതാണെന്നിരിക്കെ കാളിദാസണ്റ്റെ അല്പജ്ഞാനം മുഴുവന്‍ ബ്ളോഗുകളിലൂടെ പ്രചരിപ്പിക്കണം എന്നു വാശി പിടിക്കരുത്.
“ഇറാനില്‍ രാജഭരണം അവസാനിപ്പിച്ച് ഇസ്ലാമിക വിപ്ളവത്തിലൂടെ നടപ്പിലാക്കിയതാണിപ്പോഴത്തെ ഇസ്ലാമിക ഭരണം. ഇനി അതുമല്ല യധാര്ത്ഥ ഇസ്ലാമിക ഭരണമെങ്കില്‍ ഒരിക്കലും നടപ്പിലാക്കാന്‍ ആകാത്ത ഒരു സങ്കല്‍പ്പിക മിഥ്യയാണിതെന്നു പറയേണ്ടി വരും.”
ഇസ്ളാമിക ഭരണം മിഥ്യയല്ല കാളിദാസാ, അതു മുകളില്‍ സൂചിപ്പിച കാലത്തു ലോകത്തിനു കാണിച്ചു കൊടുത്തതാണു (പ്രവാചകന് തൊട്ട് അവസാന ഖലീഫ അലി വരെ). അതു മനസ്സിലാക്കിയിട്ടാനു മഹാത്മാ ഗാന്ധി പോലും ഞാന്‍ ഉമറിണ്റ്റെ (രണ്ടാം ഖലീഫ) ഭരണമാണു ഇന്ത്യയില്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞത്. പിന്നെ ഇറാനിലെ കാര്യം അവിടെ ഇസ്ളാമിക വിപ്ളവം നടന്നതും രാജഭരണം അവസാനിച്ചതും ശരി തന്നെ. തൊണ്ണൂറു ശതമാനം ഇസ്ളാമിനെ അവര്‍ ഭരണരംഗത്ത് സ്വീകരിച്ചു. അതിണ്റ്റെ ഗുണം അവര്‍ക്കു കിട്ടുകയും ചെയ്തു. (ഇറാന് അമേരിക്കയുടെ കണ്ണിലെ കരടാകാനും ഇതു തന്നെ കാരണം.അല്ലെങ്കില്‍ താങ്കള്‍ സൂചിപ്പിച താങ്കളുടെ ഭാഷയില്‍ അസഹിഷ്ണുതയുടെ നാടായ സൌദി അറേബ്യ എങ്ങി നെയാണു അമേരിക്കക്കു മിത്രമാകുന്നത്?).
“ഇസ്ലാമല്ലാതെ ഒരു മതവും സൌദി അറേബ്യയില്‍ അനുവദിക്കില്ല. മറ്റ് പലതുമവിടെ അനുവദിക്കില്ല. മദ്യം ഇല്ലേയില്ല. പക്ഷെ വളര വലിയ ഒരു ശതമാനം മുസ്ലിങ്ങള്‍, മലയാളികള്‍ ഉള്‍പ്പടെ അത് കഴിക്കും. കള്ളവാറ്റില്‍ ഉണ്ടാക്കുന്ന വ്യാജ മദ്യം തന്നെ കഴിക്കും. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമുണ്ട്. പക്ഷെ വ്യഭിചാരം നല്ല നിലയില്‍ നടക്കും. വിചിത്രമായ സമൂഹം തന്നെ.”
ഒരു രാഷ്റ്റ്രം നിരോധിച്ച സംഗതികള്‍ ആ രാജ്യത്തു നടക്കാതിരുന്നാല്‍ അവിടം സ്വര്‍ഗമാവില്ലേ, കാളിദാസാ? നമുടെ നാട്ടില്‍ ഭവനഭേദനവും മോഷണവും വ്യഭിചാരവും അങ്ങിനെ നിരവധി കാര്യങ്ങള്‍ നിരോധിചതും ശിക്ഷാര്ഹവുമാണു (വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത കുറ്റങ്ങള്‍ക്ക് പല ശിക്ഷകളാണു, ഇന്ത്യയിലുള്ള ശിക്ഷ തന്നെ ആവില്ല അമേരിക്കയില്‍ അതു പോലെ അമേരിക്കയിലുള്ള ശിക്ഷാ രീതിയല്ല സൌദിയില്‍) എന്നിട്ട് നമ്മുടെ നാട്ടില്‍ ഇതൊന്നും ഇല്ലെന്നു സാമാന്യ ബോധമുള്ളവര്‍ പറയില്ല. സ്ത്രീധനം പോലും ഇന്ത്യന്‍ പീനല്‍ കോഡില്‍ ശിക്ഷാര്‍ഹമാണു എന്നിട്ടോ സ്ത്രീധനമില്ലാത്ത വിവാഹം നമുക്ക് ആലോചിക്കാന്‍ പോലും കഴിയുന്നില്ല!! പത്രങ്ങളില്‍ പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തു എന്നൊക്കെ വായിക്കുംബോള്‍ ചിലപോഴെങ്കിലും തോന്നിയിട്ടുണ്ട് സൌദിയിലെ ചില നിയമങ്ങളെങ്കിലും ഇവിടെയും വേണം എന്നു.
ഇത്രയും കുറിചത് ഇനി മുതല്‍ കാളിദാസന് പോഴത്തരങ്ങള്‍ എഴുന്നള്ളിക്കില്ല എന്നു വിചാരിച്ചല്ല. പകരം നല്ലവരായ ചില ബ്ളോഗേഴ്സെങ്കിലും ഇത്തരം വിടുവായത്തരങ്ങള്‍ വായിച്ച് തെറ്റിദ്ദരിച്ചിട്ടുണ്ടെങ്കില് സത്യം മനസ്സിലാക്കികോട്ടെ എന്നു കരുതിയാണു.
is it possible to appoint a lady photographer ? So simple... why make unnecessary kolahalams?
മാതൃഭൂമി ബ്ലോഗനവഴിയാണ് താങ്കൾക്ക് ബ്ലൊഗ് ഉണ്ടെന്നു തന്നെ അറിയാൻ ഇടയായത്. ഇവിടെ എത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇതിലെ അഭിപ്രായങ്ങളോട് മിക്കവാറും യോജിപ്പുണ്ട്. കെ.ഇ.എൻ പറഞ്ഞത് അന്നു ചാനലിൽ കേട്ടിരുന്നു. ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിന്നെ ചിന്തിച്ചപ്പോൾ അതിലും കാര്യമുണ്ടെന്നു തോന്നി.
പിന്നെ പർദ്ദ ധരിക്കാഞ്ഞാൽ പുരുഷനു കാമം ഉണരും എന്നു സമ്മതിച്ചാൽതന്നെ കാമം പുരുഷനു മാത്രമുള്ള വികാരമാണോ? സ്ത്രീക്കുമില്ലേ കാമം? പർദ്ദയ്ക്കുള്ളിലാണെങ്കിലും കണ്ണിന്റെ ഭാഗത്തുള്ള സുഷിരത്തിലൂടെ സ്ത്രീക്ക് പുരുഷന്മാരെ നന്നായി കാണാം. പുരുഷനെ കണ്ടാൽ അവരിലും കാമം ഉണരില്ലേ? സ്ത്രീകൾക്കും പുരുഷന്മാരെ കാണുമ്പോൾ കാമമുണ്ടാകുമെന്നാണ് ഞാൻ രഹസ്യമായി ചോദിച്ചപ്പോൾ സ്ത്രീകൾ പറയുന്നത്.(അല്ലാതെ സ്ത്രീവിഷയത്തിൽ നമ്മൾ അജ്ഞനും അവിവാഹിതനും കന്യകനുമാണേ!)
അതൊക്കെ പോട്ടെ എന്തുകിട്ടിയാലും മുസ്ലിങ്ങളെ അടിയ്ക്കാനുള്ള വടിയായി കണ്ട് ഉപയോഗിക്കുന്നവർ ഒരുപാടുള്ളപ്പോൾ ബഹുമാനപ്പെട്ട കോടതികൾ പോലും സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്നു തോന്നുന്നു.വിശ്വാസങ്ങലുടേ പേരിൽ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം പ്രോത്സാഹനജനകമല്ല.
There is a wind change which are sweeping the middle east. A column by a well Saudi Journalist - Nadine al-Bedair ,has taken the region by surprise.
Even if chances of a democratic society is remote in middle east ,its inspiring to see the slow demise of conservative lunatics from the main stream.
"My four husbands and I"
by Nadine al-Bedair is a take on poligamy.
http://news.bbc.co.uk/2/hi/8421551.stm
ഈ ചര്‍ച്ച കാട് കയറിപ്പോകുന്നു. തീര്‍ച്ചയായും മുഹമ്മദ് അലിയോടു യോജിക്കാന്‍ പറ്റില്ല. ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ അവിടുത്തെ പൌരന്മാര് ബാധ്യസ്ഥരാണ്. മുഖം മൂടിയുള്ള പര്‍ദ്ദ യാണ് ഇവിടെ പരാമര്‍ശവിഷയം. തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തില്‍ മുഖം മൂടി ചെല്ലുന്ന വോട്ടര്‍ കള്ളവോട്ടു ചെയ്യാന്‍ വന്ന ആളാണെന്ന് എതിര് പാര്ട്ടിക്കാരന് ചലന്ജ് ചെയ്താല്‍ പോളിംഗ് ഓഫീസര്‍ വോട്ടെരോട് വോട്ടെര്പട്ടികയിലുള്ള ആള് തന്നെയാണ് അയാള്‍ എന്ന് തെളിയിക്കാന്‍ ആവശ്യപ്പെടും. ഇപ്പോഴത്തെ വോട്ടര്‍ പട്ടികയില്‍ വോട്ടറുടെ ഫോട്ടോ ഉണ്ടാവും. വോട്ടറുടെ കയ്യില്‍ ഐഡന്റിറ്റി കാര്‍ഡും ഉണ്ടാവും. ഇത് നോക്കിയാലെ വന്ന ആള് യഥാര്‍ത്ഥ വോട്ടര്‍ ആണോ എന്ന് മനസ്സിലാവുകയുള്ളു. ഫോട്ടോ ഇല്ലാതെ എങ്ങിനെ ഐഡന്റിറ്റി തെളിയിക്കും. ഡോ. മുഹമ്മദ് അലി പറയുന്നത് ശരീരത്തിലെ അടയാളങ്ങള്‍ മതി എന്നാണ്. ഇത്തരം അടയാളങ്ങള്‍കൊണ്ട് വോട്ടറെ തിരിച്ചറിയാന്‍ പറ്റുമോ? എന്തിനാണ് ഇങ്ങനെയൊക്കെ ബുദ്ധിമുട്ടുന്നത്? മതക്കാര്‍ക്ക് ഫോട്ടോ എടുക്കുന്നതിനു വിരോധമില്ലെങ്കില്‍ പിന്നെ എന്തിനാണ് മാര്‍ക്സിസ്റ്റ് ആയ ഡോക്ടര്‍ ഒരു പിടി പഴന്ച്ചന്മാര്ക്ക് വേണ്ടി വാദിക്കുന്നത്? മതത്തിന്റെ പേരില്‍ ഒരു ചെറു നുനപക്ഷത്തിന്റെ പിന്തിരിപ്പന് ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പിന്നെ ജനാധിപത്യത്തിന്റെ വിലയെന്തു? മാത്രവുമല്ല, അത് ഹിന്ദു വര്ഗീയവാടികള്ക്ക് നല്ല അവസരം നല്‍കുകയും ചെയ്യും.
വിവിധ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ(അതും തലയറുത്ത്)കൈവെട്ടല്‍, കല്ലെറിയല്‍,ചാട്ടവാറടി തുടങ്ങിയ ശിക്ഷകള്‍ നടപ്പിലാക്കണം എന്ന് പറഞ്ഞ് കേസുകൊടുക്കാന്‍ എന്താണാവോ തയ്യാറാകാഞ്ഞത്? അവിടെ ജനാധിപത്യം പറയുന്ന ശിക്ഷാരീതികള്‍ അത് മതവിശ്വാസത്തിനു എതിരാകുന്നില്ല്ല. കൊള്ളാം.
പാസ്പോര്‍ടില്‍ ഫോട്ടോ ആകാം, പക്ഷെ ജനാധിപത്യത്തിന്റെ സുപ്രധാന സംഗതിയായ തിരഞെടുപ്പില്‍ ഫോട്ടോ പാടില്ല.കോടതി പറഞത് വളരെ ശരിയാണ്.
നിലവില്‍ ഉള്ള സമ്പ്രദായം അംഗീകരിക്കുവാന്‍ തയ്യാറാകാത്തവര്‍ വോട്ടുചെയ്യണ്ട.ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ഇവിടത്തെ നിയമം അംഗീകരിക്കുവാന്‍ തയ്യാറാകണം.
ഇന്ത്യയില്‍ ജീവിക്കണം,ആനുകൂല്യങ്ങള്‍ വേണം.പക്ഷെ ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ നടപടിക്രമങ്ങളേയും അംഗീകരിക്കുവാന്‍ ബുദ്ധിമുട്ട് എന്ന് പറയുന്നത്
ഒട്ടും ശരിയാണെന്ന് തോന്നുന്നില്ല.
കള്ളവോട്ടുതടയുക എന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു അനിവര്യമായ സംഗതിയാണ്. അതുകൊണ്ടുതന്നെ വോട്ടുചെയ്യാന്‍ വരുന്നവരെ തിരിച്ചറിയേണ്ടത്
അത്യന്താപേക്ഷിതമാണ്.
ഇരവാദികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ഇന്ത്യന്‍ താല്പര്യങ്ങള്ക്കപ്പുറം ആകും താല്പര്യങ്ങള്. കെ.ഈ.എന്നിന്റെ വാക്കുകള്‍ ശരിക്കു ശ്രദ്ധിക്കുന്നവര്‍ക്ക്
അതിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത് എന്താണെന്ന് പെട്ടെന്ന് പിടികിട്ടും.ഇരവാദികള്‍ പുരോഗമനകുപ്പായമിട്ട് പ്രസംഗിക്കുമ്പോല്‍ അതിനുള്ളിലെ
മറ്റൊരു നിറം നിഴലടിച്ചുകാണുന്നുണ്ട്. അന്ധമായ മതഭ്രാന്ത് തലക്കുപിടിച്ച് കുരുത്തം കെട്ട് നടക്കുന്നവര്‍ക്ക്
കെ.ഈ.എന്നിനെപോലുള്ളവര് ദൈവതുല്യരാകുന്നത് തങ്ങളുടേയും ഇക്കൂട്ടരുടേയും വാദം ഒന്നാകുമ്പോള്‍ ആണ്.തികച്ചും വംശീയമായ പ്രശ്നത്തെ ഒരു വിഭാഗം ഇപ്പോള്‍
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടമായി ചിത്രീകരിക്കുന്നു.കഷ്ടം.
തൊഗാഡിയയും,ഉമാഭാരതിയും മറ്റും പച്ചക്ക് വിളിച്ചുപറയുന്ന വര്‍ഗ്ഗീയ നിലപാടുകള്‍ ഇരവാദികള്‍
ഭാഷയുടെ ചെപടിവിദ്യയ്ക്കൊപ്പം ഫാസിസം,സാമ്രജ്യത്വം എന്നിവപുരട്ടി പുരട്ടി വിളമ്പുന്നു എന്നതല്ലെ വാസ്തവം?
ഇരവാദികളേ നിങ്ങള്‍ ധൈര്യമായി നേരിട്ടു വര്‍ഗ്ഗീയത വിളിച്ചുകൂവുക,ഈ സാംസ്കാരിക പുകമറയ്ക്കുപുറകില് ഒളിഞ്ഞിരുന്നുള്ള
നാണംകെട്ട പണി അവസാനിപ്പിക്കുക.
അവര്‍ പര്‍ദ്ദ മാത്രമല്ല എല്ലാത്തരം വസ്ത്രങലും ധരിചൊട്ടെ
Post a Comment