സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു. സ്വവര്‍ഗ്ഗരതിക്കാരായ ആണുങ്ങളും പെണ്ണുങ്ങളും തെരുവില്‍ നൃത്തം ചവിട്ടി. പക്ഷേ ഹിന്ദു, മുസ് ലിം, ക്രിസ്തു മതങ്ങളിലെ സദാചാരപ്പോലീസുകാര്‍ കുന്തം കുലുക്കിയും വാള്‍വീശിയും രംഗത്ത് വന്നിരിക്കുകയാണ്. അവരവരുടെ മതത്തെയും ദൈവങ്ങളെയും രക്ഷിക്കാനായി പരസ്പരം വെട്ടിക്കൊല്ലാന്‍ പോലും തയ്യാറുള്ള ഇവര്‍ സ്വവര്‍ഗ്ഗരതിക്കാരെ ഒതുക്കാന്‍ ഒന്നിച്ചത് അതിശയം തന്നെ. എല്ലാ മതക്കാരും ചേര്‍ന്ന് ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു. സുപ്രീം കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരിക്കയാണ്.
എന്താണ് സ്വവര്‍ഗ്ഗ രതി? ശാസ്ത്രം അതിനെ കുറിച്ച് എന്ത് പറയുന്നു?
അതൊരു രോഗമോ വൈകല്യമോ പ്രകൃതിവിരുദ്ധതയോ അല്ലെന്നാണ് 1992ല്‍ ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. അതിനും രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് 1973ല്‍ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന് സ്വവര്‍ഗ്ഗരതിയില്‍ മാനസികമോ ശാരീരികമോ ആയ വൈകല്യമൊന്നുമില്ലെന്ന് വിലയിരുത്തിയിരുന്നു.
സ്വവര്‍ഗ്ഗരതി പാപമാണെന്നാണ് മതങ്ങളുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥനത്തില്‍ സ്വവര്‍ഗ്ഗരതി ഒരു വൈകൃതമോ വൈകല്യമോ ആണെന്ന് വൈദ്യശാസ്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ കണക്കാക്കിയിരുന്നു. പക്ഷേ വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ തെളിയിച്ചത് സ്വവര്‍ഗ്ഗരതി വ്യാപകമായ തോതില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടെന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകമായതോടെ വൈദ്യശാസ്ത്രം പൂര്‍ണ്ണമായി മതത്തിന്റെ പിടിയില്‍ നിന്നു മുക്തമായി. അതോടെ സ്വവര്‍ഗ്ഗരതി ആതുരമായ വ്യതിയാനമാണെന്നും ചികിത്സിക്കപ്പെടേണ്ട അവസ്ഥയാണെന്നുമുള്ള നിലപാട് വൈദ്യശാസ്ത്രം ഉപേക്ഷിച്ചു. തുടര്‍ന്ന് സ്വവറ്ഗ്ഗരതിയുടെ ഉദ്ഭവത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങി. സ്വവര്‍ഗ്ഗരതിയുടെ ആരംഭം ജനിതകഘടനയിലാണെന്നാണ് ഒരു സിദ്ധാന്തം. ഭൌതികസാഹചര്യങ്ങളാണ് വ്യക്തികളെ സ്വവര്ഗ്ഗരതിക്കാരാക്കുന്നതെന്നാണ് രണ്ടാമത്തെ സിദ്ധാന്തം. യഥാര്‍ത്ഥത്തില്‍ രണ്ടും ചേര്‍ന്നാണ് വ്യക്തികളെ സ്വവര്ഗ്ഗരതിക്കാരാക്കുന്നത്.
മാനസികപ്രശ്നങ്ങള്‍ സ്വവര്ഗ്ഗരതിക്കാരിലും അല്ലാത്തവരിലും ഒരുപോലെയാണെന്നാണ് എന്റെ ചികിത്സാരംഗത്തെ അനുഭവം തെളിയിക്കുന്നത്. കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹം സഫലമാകാന്‍ ആവശ്യമായ ശാസ്ത്രീയമായ ഉപദേശം ലഭിച്ചാല്‍ സ്വവര്‍ഗ്ഗദമ്പതികളുടെ വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അത് വൈദ്യശാസ്ത്രത്തിന്റെ ചുമതലയാണ്. സ്വവര്ഗ്ഗരതിക്കാര് സന്തോഷത്തോടെ ജീവിക്കട്ടെ. സദാചാരപ്പോലീസുകാരും മതഭ്രാന്തരും അവരെ വെറുതെ വിടുക. അവര്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള ശിക്ഷ അവരനുഭവിച്ചുകൊള്ളുമെന്ന് കരുതിയാല്‍ പോരേ?
Feel Free To Read And Comment...Your comments would expose your culture.. സര്‍വ്വസ്വാതന്ത്ര്യത്തോടെ വായിക്കുക, അഭിപ്രായം രേഖപ്പെടുത്തുക... നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ സംസ്കാരം വെളിവാക്കും...
8 comments:
അവര്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള ശിക്ഷ അവരനുഭവിച്ചുകൊള്ളുമെന്ന് കരുതിയാല്‍ പോരേ?
അതു വളരെ ശരിയാണ്.
പക്ഷെ സ്വവര്‍ഗ്ഗരതിയോട് യോജിപ്പില്ല.
പൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി.
ഈ ലക്കം പ്രബോധനം വാരികയിൽ ‘സ്വവർഗരതി പ്രചാരണവും യാഥാർഥ്യങ്ങളും’ എന്ന പേരിൽ വി എ എം അശ്റഫ് എഴുതിയ ലേഖനം ഉണ്ട്. താങ്കളുടെ പ്രതികരണം? ‘മതമൌലികവാദികളു’ടെ പത്രത്തിൽ വന്നതിനാൽ പ്രതികരണം അർഹിക്കുന്നില്ല എന്നു വയ്ക്കില്ല എന്നു പ്രതീക്ഷിക്കുന്നു.
പ്രബോധനം ഞാന്‍ വരുത്തുന്നില്ല. എല്ലാ ആനുകാലികങ്ങളും വരുത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതു കൊണ്ടാണ്. ലേഖനം അയച്ചു തന്നാല്‍ അഭിപ്രായം പറയാം.
സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധമെന്ന് പറഞ്ഞാണ് മതങ്ങള്‍ എതിര്‍ക്കുന്നത്. അതില്‍ വിശ്വാസത്തിന്റ്റെ പ്രശ്നമുണ്ട്. എങ്കിലും മതങ്ങള്‍ ലൈംഗികതയിലെ വ്യക്തിസ്വാതന്ത്ര്യത്തില്‍ മതങ്ങള്‍ ഇടപെടുന്നത് ശരിയല്ല.
www.prabohanam.netൽ പ്രബോധനം വാരിക കിട്ടും. ഈ ലക്കം ഇതുവരെ വന്നിട്ടില്ല.എല്ലാ പ്രസിദ്ധീകരണങ്ങളും കാശ് കൊടുത്തു തന്നെ വാങ്ങിയിട്ടല്ലല്ലോ നാം വായിക്കാറ്.
നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്കവരും (ജാതി,മത പദവി ഭേദമില്ലാതെ) കപട സദാചാര വാദികള്‍ തന്നെയാണ്.ഇതില്‍ അധികവും പുരുഷന്മാരും...സ്വവര്‍ഗ്ഗ രതിക്കാരെ ആക്ഷേപിച്ചുകൊണ്ട് ഇവര്‍ ഇവരുടെ ചെയ്തികളെ മറച്ചു പിടിക്കുന്നു.മറ്റാരുടെയും സ്വാതന്ത്ര്യത്തില്‍ കടന്നുകയറാതെ അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കൂന്നതു ചൊദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല...ഇവര്‍ തന്നെ പ്രസംഗിക്കുന്ന ദാംബത്യ ജീവിതത്തിലെ സത്യസന്ധത ഇവരില്‍ എത്രപേര്‍ പുലര്‍ത്തുന്നു...?പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ തന്നെ സുരക്ഷിതരല്ല എന്ന പത്രവാര്‍ത്തകള്‍ പുറത്തുവരുന്ന നാടാണു ഇത് എന്നു കൂടി സ്വവര്‍ഗ രതിയെ എതിര്‍ക്കുന്നവര്‍ ഓര്‍ക്കണം...
ഈ പോസ്റ്റ് കാണാന്‍ വൈകി....
സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
സ്വവർഗ്ഗരതിയും ഇസ്ലാമും.
http://sandehiyudeislam.blogspot.com/2009/08/blog-post.html
Post a Comment