Wednesday, July 1, 2009
ബാബറി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം
ലിബര്‍ഹാന്‍ കമ്മിഷന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നു, പ്രധാന മന്ത്രിക്ക്. പതിനേഴു കൊല്ലമെടുത്തു കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. കക്ഷികള്‍ സഹകരിക്കാത്തതു കൊണ്ടാണ് ഇത്ര കാലതാമസം വന്നതെന്ന് കമ്മിഷന് അധ്യക്ഷനായിരുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ പറയുന്നു. ആരാണ് കക്ഷികള്‍? അഥവാ പ്രതികള്‍? ഒന്നാം പ്രതി സംഘപരിവാറും രണ്ടാം പ്രതി കോണ്‍ഗ്രെസ്സുമാണ്. പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവു പള്ളി പൊളിക്കാന്‍ അനുവാദം കൊടുത്തില്ലായിരുന്നുവെങ്കില്‍ ബാബറി മസ്ജിദ് ഇന്നും അവിടെത്തന്നെ ഉണ്ടാകുമായിരുന്നു. അതിന് പുരാവസ്തു എന്നതില്‍ക്കവിഞ്ഞ് യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു. സംഘപരിവാറിന്റെ പ്രചാരണങ്ങളില്‍ മുസ്ലിങ്ങള്‍ വീണുപോയത് കൊണ്ടാണ് അന്യം നിന്നു പോയ പള്ളിക്ക് മതപരമായ പ്രാധാന്യം കിട്ടിയത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ബാബറി പള്ളിയുടെ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. പകരം സ്ഥലം തരാന്‍ ആവശ്യപ്പെടണം. ഒപ്പം പള്ളി തകര്‍ത്ത ക്രിമിനലുകളെ ശിക്ഷിക്കാന്‍ പ്രക്ഷോഭം, ജിഹാദല്ല, നടത്തണം. ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് ശേഷം പുതിയ പള്ളി പണിയാനുള്ള സ്ഥലം വേണമെന്നും ബാബറിപ്പള്ളി തകര്‍ത്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും മുസ്ലിം സംഘടന രംഗത്ത് വന്നാല്‍ മാര്‍ക്സിസ്റ്റ് ആയ ഞാന്‍ അവരോടൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കാരണം അത് വിമോചന ജിഹാദിന്റെ ഒരു രൂപമാണ്. ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള കാര്‍ട്ടൂണിനു ഹിന്ദു ദിനപത്രത്തിനോട് കടപ്പാട്.
Subscribe to:
Post Comments (Atom)
6 comments:
ഡോക്ടറുടെ ആവശ്യം നിറവേറ്റപ്പെടുകയില്ല. കാരണം ബാബറിപ്പള്ളി പൊളിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഒന്നാം പ്രതി പ്രതിപക്ഷത്തും.
പ്രിയ ഡോക്റ്റർ:താങ്കൾ എഴുതുന്നു:“ഇന്ത്യയിലെ മുസ്ലിങ്ങള്‍ ബാബറി പള്ളിയുടെ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. പകരം സ്ഥലം തരാന്‍ ആവശ്യപ്പെടണം. ഒപ്പം പള്ളി തകര്‍ത്ത ക്രിമിനലുകളെ ശിക്ഷിക്കാന്‍ പ്രക്ഷോഭം, ജിഹാദല്ല, നടത്തണം“. ബാബരി പള്ളിയുടെ സ്ഥലം മുസ്ലിങ്ങൾ ഇനി എവിടെയാണു ‘വിട്ടുകൊടുക്കാനു‘ള്ളത്? അതു സംഘ് പരിവാർ ശക്തികളുടെ പക്കൽനിന്ന് ഏതെങ്കിലും ഭരണകൂടമോ കോടതിയോ മുസ്ലിങ്ങൾക്കു തിരികെ കൊടുക്കുമോ? മസ്ജിദിന്റെ ഒരു നില മുസ്ലിങ്ങൾക്കും ഒരു നില ഹിന്ദുക്കൾക്കും എന്നൊരു ഫോർമുല പണ്ട് താങ്കളുടെയൊക്കെ ആചാര്യനായ കമ്യൂണിസ്റ്റ് നേതാവ് പണ്ടു പറഞ്ഞിരുന്നു. സംഘ് പരിവാറിൻ (ബ്രാഹ്മണ്യ ശക്തികൾക്ക്)ബാബരി മസ്ജിദല്ലെങ്കിൽ മറ്റൊന്നുണ്ടാകും എന്നും മുസ്ലിങ്ങളെയും മറ്റും അപരവത്കരിക്കാൻ. ദലിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും തങ്ങളുടെ നിതാന്ത അടിമക്കളാക്കി നിർത്താനുള്ള ഒന്നാന്തരം ‘ശത്രു’ക്കളാണു മുസ്ലിങ്ങൾ എന്ന യാഥർഥ്യം താങ്കളെപ്പോലുള്ളവർ തിരിച്ചറിയാത്തതാണു കഷടം.
ബാബറിപ്പള്ളിയുടെ സ്ഥലം വിട്ടുകൊടുക്കണമെന്ന് പറഞ്ഞാല്‍ സാരം ആ സ്ഥലത്തിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നാണ്. അക്ഷരാര്‍ത്ഥങ്ങള്‍ മാത്രം എടുക്കുകയും താന്‍ ഉള്‍ക്കൊണ്ടത് മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന് ചിന്തിക്കുകയും ചെയ്യുന്നതാണ് ഇസ് ലാമിസത്തിലെ പരിമിതി.
“അക്ഷരാര്‍ത്ഥങ്ങള്‍ മാത്രം എടുക്കുകയും താന്‍ ഉള്‍ക്കൊണ്ടത് മാത്രമാണ് യാഥാര്‍ത്ഥ്യം എന്ന് ചിന്തിക്കുകയും ചെയ്യുന്നതാണ് ഇസ് ലാമിസത്തിലെ പരിമിതി.“ ഞാൻ ഒരു ഇസ്ലാമിസ്റ്റല്ല. ബാബരിപ്പള്ളിയുടെ സ്ഥലത്തിന്മേലുള്ള മുസ്ലിങ്ങളുടെ ‘അവകാശം’ ഇന്നു വെറും സാങ്കേതിക പ്രശ്നം മാത്രമാണ്.അവർ അതു ‘വിട്ടുകൊടുത്താൽ’ ഇൻഡ്യയിലെ ബ്രാഹ്മണ്യ ശക്തികൾ മുസ്ലിങ്ങൾക്കെതിരായ ‘ഹേറ്റ് കാമ്പൈൻ’ അവസാനിപ്പിക്കുമെന്നു താങ്കൾ കരുതുന്നുണ്ടോ? ഏറ്റവും ഒടുവിൽ ‘മതേതര’നും ഹിന്ദുത്വ ശക്തികൾക്കുവരെ പ്രിയങ്കരനുമായ കലാമിനു സംഭവിച്ച അപമാനം ശ്രദ്ധിക്കുക.
സത്യാന്വേഷി ഇസ് ലാമിസ്റ്റ് അല്ലെന്ന് പറയുകയും ഇസ് ലാമിസ്റ്റുകളുടെ വാദങ്ങള്‍ നിരത്തുകയും ചെയ്യുന്നു. ഹിന്ദുത്വഫാഷിസ്റ്റുകള്‍ക്ക് മുസ് ലിം വിരോധം വളര്‍ത്താനുള്ള പല ഉപാധികളില്‍ ഒന്നാണ് ബാബറി മസ്ജിദ്. ഇന്ത്യയിലെ മുസ് ലിങ്ങള്‍ മത നിരപേക്ഷ പ്രക്ഷോഭ മാര്‍ഗ്ഗങ്ങള്‍ (വിമോചന ജിഹാദ്) സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നാണ് എന്റ്റെ സുചിന്തിതമായ അഭിപ്രായം. അത് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. മത നിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ഹിന്ദുത്വഫാഷിസ്റ്റുകളുടെ പ്രിയങ്കരരായി കാണുന്നത് ഇസ് ലാമിസ്റ്റ് അസിഹ്ഷ്ണുതയുടെ ലക്ഷണമാണ്.
ഡോക്റ്റർപറയൂന്നതുശരിയാണ്:“ഹിന്ദുത്വഫാഷിസ്റ്റുകള്‍ക്ക് മുസ് ലിം വിരോധം വളര്‍ത്താനുള്ള പല ഉപാധികളില്‍ ഒന്നാണ് ബാബറി മസ്ജിദ്.“. മുസ്ലിങ്ങൾ മതനിരപേക്ഷ നിലപാടുകൾ അല്ലേ പൊതുവിൽ സ്വീകരിച്ചു പോരുന്നത്? മുസ്ലിങ്ങളുടെ ‘വർഗീയത’ മൂലമാണോ ഹിന്ദുത്വം ശക്തിപ്പെടുന്നത്?
Post a Comment