Wednesday, February 3, 2010

പര്‍ദ ധരിച്ച മുസ്ലിം സ്ത്രീകള്‍കും വോട്ടു ചെയ്യണം

ജനുവരി 23 ശനിയാഴ്ച രാത്രി 9 ന് കൈരളി-പീപ്പിളിന്റെ ന്യൂസ് ആന്റ് വ്യൂസ് പരിപാടിയില്‍ പര്‍ദ ധരിച്ചവരുടെ വോട്ടവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിചു. ചര്‍ച്ചയില്‍ കെ.ഇ.എന്‍, ഹമീദ് ചേന്നമംഗലൂര്‍ എന്നിവരും പങ്കെടുത്തു. അന്യപുരുഷന്മാരുടെ മുമ്പില്‍ പര്‍ദയുടെ മുഖാവരണം മാറ്റി ഫോട്ടോ എടുപ്പിക്കാനും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനും വയ്യാത്തത്ര തീവ്രമായ മതവിശ്വാസമുള്ളവര്‍ വോട്ട് ചെയ്യാതിരിക്കുകയാണ് വേണ്ടതെന്ന സുപ്രീം കോടതിയുടെ പരാമര്‍ശമായിരുന്നു ചര്‍ച്ചാവിഷയം. റ്റൈംസ് ഓഫ് ഇന്ത്യ ഓണ്‍ ലൈനില്‍ നിന്ന് അന്ന് രാവിലെ തന്നെ ഈ വിഷയം എന്റെ ശ്രദ്ധയില്‍ വന്നിരുന്നു.സ്ത്രീകള്‍ക്ക് മുഖം മറയ്ക്കാതെ പുറത്തിറങ്ങി നടക്കാമെന്നും ഹജ്ജിനു പോകുമ്പോള്‍ ഫോട്ടോ എടുക്കാനും എമിഗ്രേഷന്‍ കൌണ്ടറില്‍ പരിശോധനയ്ക്കും പര്‍ദ മാറ്റാറുള്ളതുകൊണ്ട് ഇലക്ഷന്‍ കമ്മിഷന്റെ ഐ.ഡി.കാര്‍ഡിനു വേണ്ടിയും പോളിംഗ് ബൂത്തില്‍ ആളെ തിരിച്ചറിയാനും അന്യപുരുഷന്മാരുടെ മുന്‍പില്‍ മുഖാവരണം മാറ്റുന്നതില്‍ തെറ്റില്ലെന്നും അതുകൊണ്ട് സുപ്രീം കോടതിയുടെ പരാമര്‍ശത്തെ മുസ്ലിങ്ങള്‍ എതിര്‍ക്കേണ്ടതില്ലെന്നും മൌലാനാ അശ്രഫ് അലി തന്‍വി തുടങ്ങിയ മതപണ്ഡിതരും സാമൂഹികചിന്തകന്‍ അസ്ഗര്‍ അലി എഞ്ജിനീയറും അഭിപ്രായപ്പെട്ടതായാണ് റ്റൈംസ് ഓഫ് ഇന്ത്യ സ്റ്റോറി.‍ ചില ഹിന്ദു സ്ത്രീകള്‍ മൂടുപടം ധരിക്കുന്നതു പോലെ മുസ്ലിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും മതവിശ്വാസത്തിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് വോട്ട് ചെയ്യാനെത്തുമ്പോള്‍ ആള്‍മാറാട്ടം തടയാനായി പര്‍ദമാറ്റാന്‍ പറയുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നും ചില പണ്ഡിതര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മൌലാനാ അബു സഫര്‍ ഹസന്‍ നദ്’വി, കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ശരിവയ്ക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കാര്യവും റ്റൈംസ് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീം കോടതി ശരിവയ്ക്കരുതായിരുന്നുവെന്നാണ് പീപിള്‍ റ്റി.വി.യുടെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായപ്പെട്ടത്. കാരണം, മുസ്ലിം സ്ത്രീകളില്‍ ചിലര്‍ പര്‍ദ ധരിക്കുന്നത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ഇസ്ലാമിനു മുമ്പുള്ള ‘അജ്ഞാന’ (ജഹിലിയ്യ) കാലത്ത് ചെയ്തിരുന്നത് പോലെ സ്ത്രീകള്‍ സൌന്ദര്യം (സീനത്ത്) പ്രദശിപ്പിക്കരുതെന്ന് ഖുര്‍‘ആനിലെ വചനം 33.33 വ്യക്തമായി പറയുന്നു. ഏതെല്ലാം പുരുഷന്‍’മാരുടെ മുമ്പില്‍ സൌന്ദര്യം വെളിവാക്കത്തക്ക തരത്തില്‍ സ്ത്രീകള്‍ക്ക് പോകാമെന്ന് ഖുര്‍’ആന്‍ 24:31 വചനത്തില്‍ എണ്ണിപ്പറയുന്നുമുണ്ട്. സ്ത്രീ സൌന്ദര്യം വെളിവാക്കാതിരിക്കാന്‍ പര്‍ദ ധരിച്ചേ മതിയാവൂ എന്ന് ഖുര്‍’ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു സ്ത്രീക്ക് പര്‍ദ ധരിക്കണം. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇസ്ലാമിലെ പര്‍ദസമ്പ്രദായത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ഇതേ ബ്ലോഗില്‍ 2009 ഓഗസ്റ്റില്‍ ‘പര്‍ദയുടെ ഉദ്ഭവം’ എന്ന പോസ്റ്റില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്. അതില്‍ നിന്നും മന:ശാസ്ത്രപരമായ കാരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം മാത്രം ഈ പോസ്റ്റില്‍ ചേര്‍ക്കട്ടെ.
സ്ത്രീകള്‍ക്ക് പര്‍ദ്ദധാരണം അനുശാസിച്ചതിന്റെ മന:ശാസ്ത്രപരമായ കാരണത്തിലേക്ക് വരാം. പത്തിലധികം പത്നിമാര്‍ ഉണ്ടായിരുന്നെങ്കിലും മുഹമ്മദിന് ഏറ്റവും കൂടുതല്‍ ഇഷ്ടം കൌമാരപ്രായം പിന്നിടാത്ത അയിശയോടായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ അയിശയെ ആയിരുന്നു കൂടെ കൂട്ടാറ്. ഒരു യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ അയിശ ഒരു യുവഭടനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന് ചിലര്‍ അപവാദം പ്രചരിപ്പിച്ചു. അയിശ നിരപരാധിനിയാണെന്ന് മുഹമ്മദിന് ബോധ്യപ്പെട്ടെങ്കിലും നബിയുടെ ഭാര്യമാരെ അന്യപുരുഷന്മാര്‍ നോക്കരുതെന്നും അവര്‍ താമസിക്കുന്ന ഭവനങ്ങളില്‍ ചെല്ലരുതെന്നും വിലക്കുന്ന ഖുര്‍ ആന്‍ വചനം (33:53) മുഹമ്മദ് അവതരിപ്പിച്ചു. ഈ സംഭവത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന ഇസ് ലാമിക സമ്പ്രദായം നിലവില്‍ വന്നത്. സ്ത്രീയുടെ മുഖം കണ്ണില്‍ പെട്ടാല്‍ പുരുഷന്റെ കാമം ഉണരുമെന്നുള്ള മുഹമ്മദ് നബിയുടെ ധാരണയില്‍ നിന്നാണ് ഇസ് ലാമിലെ പര്‍ദ്ദ സമ്പ്രദായം ഉദ്ഭവിച്ചത്. യൌവ്വനം പിന്നിടാത്ത അയിശയെക്കുറിച്ച് അവിഹിതവേഴ്ചയുടെ അപവാദം ഉണ്ടായതിനു ശേഷമാണ് മുഹമ്മദിന്റെ മനസ്സില്‍ ഈ വികലമായ ധാരണ ഉടലെടുത്തത്. വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയ ഒരു പുരുഷന്റെ വികലധാരണയില്‍ നിന്നുണ്ടായ പര്‍ദ്ദ സമ്പ്രദായത്തെയാണ് സ്ത്രീയുടെ അവകാശമായും സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപകമായും ചിലര്‍ ചിത്രീകരിക്കുന്നത്. സ്ത്രീയുടെ പരമമായ അടിമത്വത്തിന്റെ ഏറ്റവും പ്രത്യക്ഷമാതൃകയാണ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായം. ഇത്തരം വിദണ്ഡാവാദങ്ങള്‍ സ്ത്രീത്വത്തോട് മാത്രമല്ല മനുഷ്യത്വത്തോട് തന്നെയുള്ള അവഹേളനമാണ്.

പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള്‍ ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇസ്ലാമിലുള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കുന്നതിനുള്ള സാമൂഹിക പരിഷ്കരണശ്രമങ്ങളെയും സുപ്രീം കോടതിയുടെ നിരീക്ഷണത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പണ്ഡിതനായ ഹമീദ് ചേന്നമംങ്ങലൂര്‍ വിചിത്രമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പര്‍ദ വിദേശീയമായ ഒരു മധ്യകാല സംസ്കാരത്തിന്റെ അധിനിവേശത്തെ അടയാളപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ആര്‍.എസ്.എസ്. പറയാറുള്ള അധിനിവേശത്തെക്കുറിച്ചാണ്. ഇസ്ലാം, ക്രിസ്തുമതം, കമ്മ്യൂണിസം... ഇതു മൂന്നും വിദേശ അധിനിവേശങ്ങളാണെന്നാണ് ഗുരുജി മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ മുതലിങ്ങോട്ടുള്ള സംഘ് പരിവാര്‍ ആചാര്യന്മാരെല്ലാം പറയാറുള്ളത്. അത് ഏറ്റു പറയുന്നവരാണ് “ദേശസ്നേഹികള്‍” എന്നും സംഘ്പരിവാര്‍ പറയുന്നു. ഹജ്ജ് യാത്രയ്ക്കായി പാസ്പോര്‍ട്ട് കിട്ടാന്‍ ഫോട്ടോ എടുക്കാറുണ്ടല്ലോ. അതുകൊണ്ട് ഇലക്ഷന്‍ കമിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുക്കണമെന്ന് പറയുന്നതില്‍ അപാകമൊന്നുമില്ലെന്നാണ് ചിലരുടെ വാദം. ഇസ്ലാം മതവിശ്വാസികളില്‍ ആരോഗ്യവും സാമ്പത്തികശേഷിയും ഉള്ളവര്‍ മാത്രം നിര്‍വ്വഹിക്കേണ്ട മതകര്‍മ്മമാണ് ഹജ്ജ്. ഹജ്ജ് ചെയ്യാന്‍ വിദേശത്ത് പോകണം. വിദേശയാത്ര ചെയ്യുവാന്‍ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പാസ്പോര്‍ട്ട് കൂടിയേ കഴിയൂ. പാസ്പോര്‍ട്ടിനായി ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ ഹജ്ജ് ചെയ്യണ്ട. അതുപോലെ ഇലക്ഷന്‍ കമ്മിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ വോട്ട് ചെയ്യണ്ട എന്നു പറയാമോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ജാതി, മത പരിഗണനകളൊന്നും കൂടാതെ പ്രായപൂര്‍ത്തിയായവരെല്ലാം പങ്കെടുക്കേണ്ട ഒരു ബ്രഹത്തായ ജനാധിപത്യപ്രക്രിയയാണ്. അതില്‍ നിന്നും മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം വനിതകളെ മാറ്റി നിറുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനെയും ഹജ്ജ് കര്‍മ്മത്തെയും താരതമ്മ്യപ്പെടുത്തുന്നത് ചിന്തയിലെ ഉപരിപ്ലവത കൊണ്ടാണ്. കള്ളവോട്ട് തടയാന്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് മാത്രമാണ് ഏക ഉപായം എന്ന ധാരണയിലാണ് ചിലര്‍. ആളെ തിരിച്ചറിയാന്‍ പുറത്ത് കാണിക്കാവുന്ന അവയവങ്ങളിലുള്ള മറുകുകള്‍, കറുത്ത പുള്ളികള്‍, മായാത്ത വടുക്കള്‍ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതേയുള്ളു. ഫോട്ടോ പതിച്ച കാര്‍ഡ് വാങ്ങാത്ത പര്‍ദ ധാരിണികളെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരുന്നാല്‍ അവര്‍ സമൂഹത്തിന്റെ പൊതു ധാരയില്‍ നിന്ന് മാറ്റി നിറുത്തപ്പെടും. മുസ്ലിങ്ങളുടെ രാജ്യസ്നേഹമില്ലായ്മയുടെ മറ്റൊരു തെളിവായി സംഘ്പരിവാര്‍ അതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യും.

Tuesday, January 12, 2010

Relationship between brain and soul

Dr. Venkoba Rao, the renowned psychiatrist, said in a psychiatric conference that the relationship between brain and mind is that of dancer and dance. What I gathered from the statement was that with the death of a particuluar dancer his/her dance caeses to exist. Dr. Rao's statement implied that with the death of the individual brain the mind ceases to exist. The statement was opposite of what René Descartes, the 17th century French philosopher, who is often titled "the Father of Modern Philosophy", said. Descartes’ main conclusion is that the mind is really distinct from the body. In the book Principles he explains that a real distinction is perceived when one substance can be clearly and distinctly understood without the other and vice versa. Descartes was ultimately arguing for the possibility of minds existing without bodies.
http://plato.stanford.edu/entries/descartes-works/#Pri

By using the term mind Descartes meant the soul. According to the Hindu faith soul is Brahman itself, the very self of the universe which descends down into the elements of nature through self projection and participates 'Itself' in the game of grand illusion (മഹാമായ). In the Hindu belief system there are two kinds of souls, viz. the individual soul or Jivatman, and the Supreme Soul or Paramatman, the originator of universe and human souls. In Semitic religions the soul is created by the god and supplied to the individual while in the womb. After the death of the individual the soul continues to live independently eternally. “For then the dust will return to the earth, and the spirit will return to God who gave it.”(Ecclesiastes 12:7). In Qur'an there is only one verse telling about "ruh" which means spirit or soul. "And they ask you about the soul. Say: The soul is one of the commands of my Lord, and you are not given aught of knowledge but a little." (17:85 translation by Shakir. Yusuf Ali and Pickthal translated the word ruh as spirit) All these prove that the soul is a subject matter of religious faith. But I do not dismiss the human soul as nonexistent as brittle rationalists would do. So long as a human brain functions fully it manifests itself as a mind wherein a soul exists. In other words the human soul is a part of the human consciousness.

Most neuroscientists acknowledge that consciousness exists. Objective scientific studies of the human consciousness are deterred by a view that it is solely a philosophical problem, and so best left to philosophers. An interesting theory of consciousness at the physiological level has been proposed by Francis Crick, the co-discoverer of DNA, together with the psychologist Christof Koch. According to them the visual consciousness should be identified with synchronized 35-75 Hz neural oscillations in the visual cortex which can be visualised by means of electroencephalogram. Crick and Koch suggest that these oscillations may provide a solution to the 'binding problem', a problem that the brain apparently needs to solve before it can integrate different sources of information about given objects. Suppose you see a green triangle and a red square at the same time. Different areas of the brain are responsible for colour and shape perception. So your brain will contain the information 'green' and 'red' in one place, and 'triangle' and 'square' somewhere else. So what enables it to tie 'green' to 'triangle' and 'red' to 'square'? Crick and Koch suggest that the 35-75 Hz neuronal oscillations involved with information about any one object will be synchronized with each other, but not with information about other objects. This theory is free of any speculations about mathematical insights or quantum mechanics. But it is unlikely to be the last word about consciousness. For one thing, it aims only to deal with visual consciousness. Crick and Koch allow that quite different physical mechanisms might underlie other modes of human consciousness, such as pains, emotions, and the other senses apart from vision.

Where that part of the consciousness called soul is situated in the brain? This question still remains unanswered. The question became less puzzling with recent discovery of "mirror neurons" in the ventral premotor area of monkeys by Giaccamo Rizzollati. At present I think that the altruistic part of the human soul is in the mirror neurons of the frontal cortex and the godly aspect is situated in the temporal lobe. V. S. Ramachandran suggested that absence of the mirror neurons may explain autism a cruel disease that afflicts children. Without these neurons the child can no longer understand or empathize with other people emotionally and therefore completely withdraws from the world socially. http://www.edge.org/3rd_culture/ramachandran/ramachandran_p1.html If this suggestion is accepted one has to admit that autistic persons are devoid of altruistic part of soul. Another inference is that those animals having mirror neurons in their brains are having souls, of course lesser ones than human souls. Islam, Christianity and Judaism would vehemently oppose this inference for reasons which are self evident.

What about the Cartesian dualism of soul and brain? Most neurologists discarded dualism and are now monists. The famous neuroscientist John Eccles said that he is not a dualist but a trialist. According to him there are three worlds. The first world contains physical objects. The second world is of consciousness and its contents such as knowledge and experiences of mental activities like perception, thinking etc. His third world is that of knowledge in the objective sense wherein knowledge of philosophy, science, god and soul is.

I am a psychiatrist and dualist, not in the Cartesian sense, but in the Hegelian-Marxian sense. There are two worlds. The first one is the material world consisting of all objects including brains. The second one is world of ideas originated by the human brains. The human soul is situated in the world of ideas. The material world and the world of ideas are dialectically related. The world of ideas continually acts on the world of matter through human beings and the material world reflects on to the human brains helping them to form ideas. This is the dialectical relationship between the brain and the soul. The evidence from my field of work and knowledge for this dialectical relationship is the effect of psychotropic drugs and various genres of psychotherapy. The drugs are products of human mind. If a drug acts on human mind it becomes an example of mind acting on mind or brain acting on brain!

The dialectical relationship between the brain and the soul is modulated by the belief system which got installed in the brain. Beliefs are basically the guiding principles in life that provide direction and meaning in life. Beliefs are the preset, organized filters to our perceptions of the world (external and internal). Beliefs are like 'Internal commands' to the brain as to how to represent what is happening, when we congruently believe something to be true. In the absence of beliefs or inability to tap into them, people feel disempowered.

Beliefs originate from what we hear - and keep on hearing- from others, ever since we were children (and even before that!). The sources of beliefs include environment, events, knowledge, past experiences, visualization etc. One of the biggest misconceptions people often harbor is that belief is a static, intellectual concept. Nothing can be farther from truth! Beliefs are a choice. We have the power to choose our beliefs. Our beliefs become our reality. http://www.indianjpsychiatry.org/article.asp?issn=0019-5545;year=2009;volume=51;issue=4;spage=239;epage=241;aulast=Sathyanarayana

Wednesday, December 9, 2009

ഇസ്ലാമോഫോബിയയും മക്കാര്‍ത്തിയിസവും കേരളത്തില്‍ - ഒരു മന:ശാസ്ത്രവിശകലനം

എന്താണ് ഫോബിയ?
ഫോബിയ ഒരു മനോരോഗമാണ്. അകാരണവും ഭ്രമഭൂതവുമായ ഭയമാണ് ഫോബിയ. പല്ലി, പാറ്റ തുടങ്ങിയ ജന്തുക്കളോടുള്ള അമിതഭയം (zoophobia), തുറന്ന സ്ഥലത്ത് നില്‍ക്കാനുള്ളഭയം (agoraphobia) കോണിപ്പടികള്‍ കയറാനും മുകള്‍നിലകളിലും ഉയര്‍ന്ന സ്ഥലങ്ങളിലും നില്‍ക്കാനുള്ള പേടി (acrophobia), അടഞ്ഞ മുറിയില്‍ കഴിയാനുള്ള ഭയം(claustrophobia) തുടങ്ങിയവയാണ് സാധാരണ ഫോബിയരോഗങ്ങള്‍. ഫോബിയരോഗം മാറിക്കിട്ടാന്‍ മരുന്നും മനശ്ശാസ്ത്രചികിത്സയും (psychotherapy)ഒരുപോലെ ആവശ്യമാണ്.

സാമൂഹികമായ ഫോബിയ ബാധകള്‍.
പൊതുസ്ഥലങ്ങളില്‍ പോകുമ്പോഴും ആളുകളുമായി ഇടപെടുമ്പോഴും ചിലര്‍ക്ക് സംത്രാസമോ (anxiety) ഭയമോ അനുഭവപ്പെടും. ഇതാണ് സോഷ്യല്‍ ഫോബിയ (social phobia). ഇതും വ്യക്തികളെ ബാധിക്കുന്ന മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള മനോരോഗമാണ്. എന്നാല്‍ സാമൂഹികമായ ഫോബിയ ബാധകള്‍ വ്യത്യസ്തമാണ്. സോഷ്യല്‍ ഫോബിയയോടൊപ്പം സംശയരോഗത്തിന്റെ (paranoid schizophrenia)ലക്ഷണങ്ങള്‍ ചേര്‍ന്നുള്ള സവിശേഷമായ മാനസികാവസ്ഥ സമൂഹത്തിലെ കുറെ അംഗങ്ങളില്‍ ഒരുമിച്ച് ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് സാമൂഹികമായ ഫോബിയ ബാധകള്‍. ഇത്തരം ഫോബിയബാധകള്‍ ജനമനസ്സുകളില്‍ സൃഷ്ടിച്ച് സമൂഹത്തില്‍ വിസ്ഫോടകാവസ്ഥ ഉണ്ടാക്കുവാന്‍ ഭരണാധികാരികള്‍ ബോധപൂര്‍വം ശ്രമിച്ചതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. നാത്സി ജര്‍മ്മനിയാണ് ആധുനികയുഗത്തിലെ ഒരുദാഹരണം. നാത്സികള്‍ സൃഷ്ടിച്ച ജൂതവിരോധത്തിന്റെ വംശീയഫോബിയ (ethnophobia) ലക്ഷോപലക്ഷം ജുതരുടെ കൂട്ടക്കൊലയിലാണ് എത്തിച്ചേര്‍ന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കന്‍ ഭരണകൂടം അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ച കമ്യൂണിസ്റ്റ് ഭയം സാമൂഹികമായ ഫോബിയബധയുടെ മറ്റൊരുദാഹരണമാണ്. ഈ കമ്യൂണിസ്റ്റ് ഭയത്തെ മക്കാര്‍ത്തിയിസം എന്നാണ് വിളിക്കുന്നത്. മക്കാര്‍ത്തിയിസത്തെക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപീഡിയ നോക്കുക.
http://en.wikipedia.org/wiki/McCarthyism
ഇസ്ലാമോ ഫോബിയ
സോവിയറ്റ് യൂണിയന്റെ പതനം വരെ ലോകത്തെങ്ങും കമ്യൂണിസത്തിനെതിരെ “യുദ്ധം” ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടത്തിനും അതിന്റെ ചാരസംഘടനയായ സി.ഐ.എ.ക്കും കൂട്ടിനു കിട്ടിയത് ഇസ്ലാമിസത്തെയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്കയില്‍ മക്കാര്‍ത്തിയിസത്തിനു പ്രസക്തിയില്ലാതായി. ഇസ്രാഈലിന്റെ പാലസ്തീന്‍ അധിനിവേശത്തിനെതിരെ ക്രോധപൂര്‍വ്വം പ്രതികരിച്ചുകൊണ്ടിരുന്ന ഇസ്ലാമിസമായി അമേരിക്കയിലെ ജൂതലോബിയുടെ മുഖ്യശത്രു. സൌദിഅറേബ്യയുടെ ഔദ്യോഗിക ഇസ്ലാംമതമായ വഹ്ഹാബിസം എന്ന മതഭ്രാന്തിന്റെ പ്രത്യയശാസ്ത്രാടിത്തറയില്‍ വളര്‍ന്ന ഉസാമാ ബിന്‍ ലാദിന്റെ ജിഹാദ് സിദ്ധാന്തങ്ങളാല്‍ പ്രചോദിതരായ ഇസ്ലാമിസ്റ്റുകള്‍ ലോകവ്യാപാരകേന്ദ്രവും പെന്റഗണ്‍ ആസ്ഥാനവും ആക്രമിച്ചപ്പോള്‍ ജോര്‍ജ് ഡബ്ലിയു ബുഷ് ഇസ്ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. അതിനു മുമ്പ് തന്നെ അമേരിക്കന്‍ ജനതയില്‍ ഇസ്ലാമോഫോബിയയും കുരിശുയുദ്ധമനോഭാവവും വളര്‍ത്തിയെടുക്കാന്‍ ജൂതലോബി ശ്രമിച്ചുവരികയായിരുന്നു. ഇസ്ലാമിന്റെ സാംസ്കാരിക ധാര്‍ഷ്ട്യത്തെക്കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവത്കരിക്കാന്‍ ജൂതലോബിയുടെ വക്താവായ ബര്‍ണാഡ് ലെവിസ് 1982ല്‍ രചിച്ച ഗ്രന്ഥത്തില്‍ കിണഞ്ഞ് ശ്രമിച്ചു. (Muslim Discovery of Europe by Bernard Lewis) അറ്റ്ലാന്റിക് മാഗസീന്റെ 1990 സെപ്റ്റംബര്‍ ലക്കത്തില്‍ ബര്‍ണാഡ് ലെവിസ് എഴുതിയ The Roots of Muslim Rage എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തിന്റെ ഒരു ഉപശീര്‍ഷകം A Clash of Civilizations എന്നായിരുന്നു. ഭാവിയില്‍ ഇസ്ലാം പാശ്ചാത്യനാഗരികതയെ കടന്നാക്രമിക്കുമെന്നായിരുന്നു ലെവിസിന്റെ പ്രവചനം.
http://www.theatlantic.com/doc/199009/muslim-rage
ബര്‍ണാഡ് ലെവിസിന്റെ ആശയം കടമെടുത്താണ് സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ ക്ലാഷസ് ഓഫ് സിവിലിസേഷന്‍സ് എന്ന കുപ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്. ലോകയുദ്ധാനന്തരകാലത്ത് അമേരിക്കന്‍ പൊതുബോധത്തില്‍ (commonsense) കമ്മ്യൂണിസ്റ്റ്ഭയം സൃഷ്ടിക്കാന്‍ മക്കാര്‍ത്തിക്ക് കഴിഞ്ഞത് പോലെ സോവിയറ്റ് ചേരിയുടെ പതനത്തിനു ശേഷം അമേരിക്കയുടെ പൊതുമനസ്സില്‍ ഇസ്ലാമോഫോബിയ സൃഷ്ടിക്കുവാന്‍ ജൂതലോബിക്കു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുന്നതും ജോര്‍ജ്ജ് ഡബ്ലിയു. ബുഷ് കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതും. കുരിശുയുദ്ധം എന്ന പ്രയോഗത്തിനെതിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നപ്പോഴാണ് വാര്‍ ഓണ്‍ ടെററിസം ആക്കിയത്.

അര്‍ദ്ധരാത്രിയിലെ റ്റെലിഫോണിക് ഭര്‍ത്സനം
കേരളത്തിന്റെ ജനമനസ്സുകളില്‍ മക്കാര്‍തിയിസവും ഇസ്ലാമോഫോബിയയും ഒപ്പം വളര്‍ത്തിയെടുക്കാന്‍ ഐക്യജനാധിപത്യമുന്നണിയും അവരെ പിന്തുണയ്ക്കുന്ന ചില ദുഷ്ടമാധ്യമങ്ങളും കുറച്ചുകാലമായി നിസ്തന്ദ്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുന്നുണ്ടെന്ന് എന്റെ അടുത്ത കാലത്തെ ഒരു ദുരനുഭവം തെളിയിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്ന കരുണാസായി മെന്റല്‍ ഹെല്‍ത്ത് സെന്ററിന്റെ ആസ്ഥാനമായ വെള്ളനാട് ഗ്രാമത്തില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാനിടയായി. സന്ദര്‍ഭവശാല്‍ മാധ്യമങ്ങള്‍ സാധാരണജനങ്ങളെ വഴി തെറ്റിക്കുക എന്ന ദുരുദ്ദേശത്തോടെ മന:ശാസ്ത്രപ്രരമായ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ടിരിക്കുന്നത് ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തില്‍ ഇസ്ലാമിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കേരളം താമസിയാതെ മുസ്ലിംഭീകരപ്രവര്‍ത്തിന്റെ പ്രഭവകേന്ദ്രമായി മാറുമെന്നും ഉള്ള സൂചനകളാണ് ചില മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. അതിന്റെ ഒരുദാഹരണമായി ഞാന്‍ ചൂണ്ടിക്കാണിച്ചത് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ കളമശ്ശേരി ബസ്സ് കത്തിക്കല്‍ സംഭവത്തിന്റെ സൂത്രധാരകയായിരുന്നു എന്ന് സ്ഥാപിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങളായിരുന്നു. റൂപ്പര്‍ട്ട് മര്‍ദോക്ക് വിലയ്ക്ക് വാങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഈ വിഷലിപ്ത പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇക്കാര്യം ഞാന്‍ ഇതേ ബ്ലോഗില്‍ ഇംഗ്ലീഷിലെഴുതിയ DEMONISATION OF A PIOUS MUSLIM WOMAN BY ASIANET NEWS CHANNEL - A CASE OF NEWSMEDIA TERRORISM (Tuesday, April 14, 2009) എന്ന പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യവും ഞാന്‍ പ്രസംഗത്തില്‍ വെളിപ്പെടുത്തി. സൂഫിയ മഅദനിയെ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയെന്ന വാര്‍ത്ത വന്ന ദിവസം രാത്രി പത്തര മണിക്ക് എന്നെ ഒരാള്‍ ഫോണില്‍ വിളിച്ചു. അയാളുമായുള്ള സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് ചുവടെ ചേര്‍ക്കുന്നു.
കരുണാസായി ആശുപത്രിയിലെ ഡോക്ടറല്ലേ?
അതെ.
നിങ്ങളല്ലേ കുറച്ചുനാള്‍ മുമ്പ് സൂഫിയ മദനി നിരപരാധിയാണെന്നും റ്റി.വി.ക്കാരും പത്രങ്ങളും ആണ് അവരെ ഭീകരവാദിയാക്കുന്നതെന്നും പ്രസംഗിച്ചത്? എന്നിട്ട് ഇപ്പഴെന്തായി? അവര് ബസ്സ് കത്തിച്ച കേസ്സിലെ പ്രതിയായില്ലെ?
ഞാന്‍ പറഞ്ഞു: കേസില്‍ പ്രതിയാക്കുമ്പോഴേക്കും ഒരാള്‍ കുറ്റവാളിയാണെന്ന് വിധിക്കുന്നത് ശരിയാണോ? സംസാരിക്കുന്നത് ആരാണെന്ന് പറയാമോ?
ഞാനാരാണെന്നറിഞ്ഞിട്ട് ഇപ്പോള്‍ എന്ത് വേണം? ഞാന്‍ ഈ നാടിനെ സ്നേഹിക്കുന്ന ഒരാളാണെന്ന് മനസ്സിലാക്കിയാല്‍ മതി. നിങ്ങള്‍ മദനിയുടെ ആളാണ്. നിങ്ങളെല്ലാം അങ്ങനെയാണ്. ഡോക്ടറായാലും കൊള്ളാം എന്‍ജിനീയറായാലും കൊള്ളാം. നിങ്ങള്‍ക്കൊന്നും ഈ രാജ്യത്തോട് കൂറില്ല. നിങ്ങള്‍ക്കൊക്കെ സ്നേഹം ഭീകരവാദികളോടാണ്. നിങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നില്ലല്ലോന്ന് പറയുമായിരിക്കും. പക്ഷേ എല്ലാ മുസ്ലിങ്ങളും ഭീകരവാദികളെ സഹായിക്കുന്നവരാണ്. അല്ലെങ്കില്‍ അവര്‍ക്ക് കുഴലൂത്ത് നടത്തുന്നവരെങ്കിലുമാണ്. നിങ്ങല്‍ പ്രസംഗത്തില്‍ ചെയ്തത് അതല്ലേ? ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് നിങ്ങളെന്നെ ഹിന്ദുത്വവാദിയെന്നും മുസ്ലിംവിരോധിയെന്നുമൊക്കെപ്പറഞ്ഞ് തടി തപ്പാന്‍ നോക്കും...
ഞാന്‍ റ്റെലിഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാതെ അയാള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു. അയാളുടെ ക്രോധം വാക്കുകളിലൂടെ പ്രകടിപ്പിച്ച് തൃപ്തിയടയട്ടെ എന്നു കരുതി. അയാള്‍ പത്തര മണിക്ക് തുടങ്ങിയ ഭര്‍ത്സനം പതിനൊന്ന് പത്ത് വരെ തുടര്‍ന്നു.

വലതുപക്ഷ രാഷ്ടീയക്കാരുടെയും മാധ്യമങ്ങളുടെയും ഹിഡ്ഡന്‍ അജണ്ട
മദനിയെയും സൂഫിയയെയും ഭീകരവാദികളായി ചിത്രീകരിക്കുന്നത് ഒരു ഹിഡ്ഡന്‍ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. കേരളത്തിലെ മുസ്ലിം ഭീകരവാദികളെ സംരക്ഷിക്കുന്നത് കമ്മ്യുണിസ്റ്റ്കാരാണ്. ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ ഫലമായി കേരളത്തിന്റെ പൊതുമനസ്സില്‍ ഇസ്ലാമോഫോബിയയും കമ്യൂണിസ്റ്റ് വിരോധവും ഒരേസമയം ഉത്പാദിപ്പിക്കുക എന്നതാണ് ആ ഹിഡ്ഡന്‍ അജണ്ട. ഇത്കൊണ്ടുള്ള നേട്ടമോ? അടുത്ത് തന്നെ നടക്കാനിരിക്കുന്ന പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള അസംബ്ലി തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ്കാരെ തറ പറ്റിക്കാന്‍ കഴിയും; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സാധിച്ചതു പോലെ! ഇതൊക്കെയാണ് അവരുടെ കണക്ക് കൂട്ടലുകള്‍.
ചില ശുദ്ധാത്മാക്കള്‍ ചോദിച്ചേക്കും, ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് തന്നെയല്ലെ സൂഫിയ മഅദനിയെ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയത്? സൂഫിയ മഅദനിയെ പ്രതിയാക്കാനും കര്‍ണ്ണാടക പോലീസിനു കൈമാറാനും ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ.യും ചില പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന വിജു വി. നായര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. മാധ്യമം ദിനപത്രത്തിന്റെ ഡിസംബര്‍ 28, 29, 30 ലക്കളിലെ “ഓപറേഷന്‍ മഅദനി” എന്ന ലേഖന പരമ്പര നോക്കുക.
http://www.keralam.at/out/index.php?out=www.madhyamamonline.com

മഅദനിയും ഭാര്യയും ഭീകരവാദികളാണോ?
ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) രൂപവത്കരിക്കുകയും തീവ്രവാദപ്രചാരണം നടത്തുകയും ചെയ്ത ആളാണ് മദനി. അതിന്റെ പേരില്‍ അയാള്‍ക്ക് ബോംബേറ് ഏല്‍ക്കേണ്ടിവന്നു, ഒരു കാല്‍ നഷ്ടപ്പെട്ടു. പത്തുവര്‍ഷക്കാലം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. ഐ.എസ്.എസ്. രൂപവത്കരിച്ചതും തീവ്രവാദപ്രചാരണം നടത്തിയതും തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കുകയും ഇനി അത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത മദനിയെയും നിരപരാധിനിയായ സൂഫിയയെയും ഭീകരവാദികളായി ചാപ്പ കുത്തുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണ്. മദനിയുടെ പി.ഡി.പി. കേരളത്തില്‍ വേരുപിടിച്ചാല്‍ നഷ്ടം മുസ്ലിം ലീഗിനാണ്. മുസ്ലിം ലീഗിന്റെ നഷ്ടം ജാതിമതപ്പാര്‍ട്ടികളുടെ താങ്ങില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെയും നഷ്ടമാണ്. മതത്തിന്റെ പേരില്‍ രാഷ്ടീയനേട്ടങ്ങള്‍ ഉണ്ടാക്കി മൃഷ്ടാന്നം ഭുജിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗും അതിനെ നിരുപദ്രവിയായ വെറുമൊരു ജാതിപ്പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടുന്ന മുസ്ലിം ബുദ്ധിജീവികളും (ഉദാഹരണം:ഹമീദ് ചേന്ദമംഗലൂര്‍ എന്ന പണ്ഡിതമ്മന്യന്‍) മദനിയെയും ഭാര്യയെയും ഭീകരവാദികളാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം ഇസ്ലാമികഭീകരതയുടെ പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞെന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് പ്രചാ‍രണതന്ത്രമാണ് വിജയിക്കുന്നത്. അതിന്റെ അനന്തരഫലം ഞാന്‍ ഒരു അര്‍ദ്ധരാത്രിയില്‍ റ്റെലിഫോണിലൂടെ കേട്ടതാണ്. അതാണ് ഇസ്ലാമോഫോബിയ. സംഘപരിവാര്‍ ഗുജറാത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയതിനു ശേഷമാണ് സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ പൊഗ്രോം (pogrom -http://en.wikipedia.org/wiki/Pogrom )നടത്തിയത്.

വിനീത് നാരായണന്‍ നമ്പൂതിരി എഴുതിയത് വായിക്കുക
2010 ജനുവരി 2ലെ മാധ്യമം ദിനപത്രത്തില്‍ മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിനീത് നാരായണന്‍ നമ്പൂതിരി “പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍ വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ (ഊന്നലുകള്‍ ബ്ലോഗര്‍ കൂട്ടിച്ചേര്‍ത്തത്): “ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍ വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: ‘ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.’ ‘അതെന്താ?’ ആല്‍ബര്‍ട്ട് വിശദീകരിച്ചു: ‘നാട്ടില്‍നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്ത് വരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?’ ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിംഗ് പഠനക്കാലത്ത് അഞ്ചു വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളാരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്. രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.”
ലേഖനം തുടരുന്നു: “ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താറിപ്പോര്‍ട്ടിംഗ് കേരളത്തില്‍ പ്രമുഖ മതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കം കൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരു പക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതിരാഷ്ട്രീയ വിധേയത്വമാകാം ഇതിനു പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനു നേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദ്ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗ്ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരി കൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ത്രയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഓ.ടി.പാത വിരിക്കുന്നത്. അതിന് ഊര്‍ജ്ജം നല്‍കുന്നതാകട്ടെ, പഴയ വിമോചന സമരത്തിലെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും...”
ലേഖനം മുഴുവന്‍ വായിക്കുവാന്‍ മാധ്യമം ഓണ്‍ ലൈനിന്റെ ആര്‍ക്കൈവില്‍ നോക്കുക:
http://www.keralam.at/out/index.php?out=www.madhyamamonline.com
ലേഖനം വായിച്ചതിനുശേഷം എന്റെ സന്തോഷം അറിയിചുകൊണ്ട് ലേഖകന് ഇ-മെയില്‍ അയച്ചു. അതിനദ്ദേഹം അയച്ച മറുപടി:
Hi Dear,
Thanks for your mail.
I think that those who are living outside Kerala, they can understand the seperatism among the communities. Thats my expereince with Mumbai and that is why I wrote such an article in Madhyamam Daily.
With thanks and regards.
അദ്ദേഹത്തിന്റെ ഇ-മെയില്‍ ഐഡി: vineethnamboothiri@gmail.com

Tuesday, October 13, 2009

പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം

മുസ്ലിം യുവാവ് മറ്റു മതത്തില്‍ പെട്ട യുവതിയുമായി പ്രണയത്തിലായാല്‍ കാമുകിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിന് നിര്‍ബ്ബന്ധിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ പ്രേമജിഹാദ് എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കാമുകി സ്വന്തം മതത്തില്‍ തുടരുന്നത് അനുവദിക്കാന്‍ മുസ്ലിം കാമുകന് കഴിയുന്നില്ല. യുവാക്കളില്‍ ‘പ്രേമജിഹാദ് മനോഭാവം’ രൂപപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ പൊതുവായ ചില കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.
മൃദുഹിന്ദുത്വവും മൃദുഇസ്ലാമിസവും
ഏതാണ്ട് രണ്ടരക്കൊല്ലം മുന്‍പ് ബാങ്ക് ജീവനക്കാരുടെ മാസിക സോളിഡാരിറ്റി യില്‍ ഞാന്‍ ഒരു ലേഖനം എഴുതി. അതിന്റെ ശീര്‍ഷകം “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്നായിരുന്നു. ലേഖനം തുടങ്ങിയത്, മതപരമായി ബഹുസ്വരതയുള്ള കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ച കെ.ഇ.എന്‍.കുഞ്ഞഹമ്മദിനെ, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ, പുരോഗമന കലാസാഹിത്യസംഘത്തില്‍‍ നിന്നു പുറത്താക്കണമെന്ന് കവി ഓ.എന്‍.വി.കുറുപ്പ് ഒരു പുസ്തകപ്രകാശനചടങ്ങില്‍‍ ആക്രോശിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്ക് പ്രഭാവമുണ്ടായിരുന്ന കേരളീയ പൊതുമനസ്സില്‍ (COMMONSENSE)ഇപ്പോള്‍ മൃദുഹിന്ദുത്വം മേധാവിത്വം (hegemony) പുലര്‍ത്തുന്നത് കൊണ്ടാണ് ഇത്തരം ആക്രോശങ്ങള്‍ ഉണ്ടാകുന്നത് എന്ന മന:ശാസ്ത്രപരമായ നിരീക്ഷണമാണ് ഞാന്‍ ലേഖനത്തില്‍ അവതരിപ്പിച്ചത്.

ഇസ്ലാമിസവും ഫാഷിസവും
ഇന്ത്യയിലെ ഫാഷിസത്തിന്റെ രൂപമാണ് ഹിന്ദുത്വം (ഹൈന്ദവത അല്ല)എന്നാണെന്റെ അഭിപ്രായം. ഇസ്ലാമിസത്തിനും (രാഷ്ട്രീയ ഇസ്ലാം) ഫാഷിസ്റ്റ് സ്വഭാവമുണ്ടെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇഖ്വാനുല്‍ മുസ്ലിമീന്‍ (മുസ്ലിം ബ്രദര്‍ഹൂഡ്) എന്ന സംഘടനയുടെ സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ ജിഹാദ് ചിന്തകളെയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദിയുടെ ‘ദൈവിക ഭരണം’ (ഹുക്മെ ഇലാഹ്) സിദ്ധാന്തങ്ങളെയും വിലയിരുത്തിയപ്പോള്‍ ഉണ്ടായ അഭിപ്രായമാണത്. മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ ഞാന്‍ ഇസ്ലാമിസത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
ഇന്ത്യയിലെ രണ്ടാമത്തെ ഫാഷിസ്റ്റ് ശക്തി ഇസ്ലാമിസമാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതും അല്ലാഹുവിന്റെ ഭരണത്തിലുള്ളതുമായ സാമ്രാജ്യമാണ് ലോകത്തെങ്ങുമുള്ള ഇസ്ലാമിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ഈ ദൈവികസാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറയ്ക്ക് അമേരിക്കന്‍ സാമ്രാജ്യത്തിന്റേതില്‍ നിന്ന് വ്യത്യാസമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും പാശ്ചാത്യസംസ്കാരത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെയും പോരാടുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ അവകാശവാദം. ഇസ്ലാമിസ്റ്റുകള്‍ ലോകത്തെങ്ങും ശ്രമിച്ചുകൊണ്ടിരിക്കുന്നത് മതപരമായ പുനരുജ്ജീവനത്തിനാണ് (revival of Islam). പഴയ ‘നിഷ്കളങ്കമായ’ മതത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപത്തിലാണ് മൃദുഇസ്ലാമിസം കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമികപുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

ലേഖനം തുടര്‍ന്നു:
ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖം ഭീകരപ്രവര്‍ത്തനത്തിന്റേതാണ്. ഭീകരപ്രവര്‍ത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അതിനു തക്കതായ ഒരു മാനസികാവസ്ഥ വിശ്വാസികളില്‍ പൊതുവായും യുവതീയുവാക്കളില്‍ വിശേഷമായിട്ടും സൃഷ്ടിക്കേണ്ടതുണ്ട്. മതമൌലികവാദവും പുനരുജ്ജീവനസിദ്ധാന്തങ്ങളുമടങ്ങുന്ന മൃദുഇസ്ലാമിസം ഈ മാനസികാവസ്ഥ സൃഷ്ടിക്കാന്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഏജന്‍സി എന്‍.ഡി.എഫിനാണ്. ആര്‍.എസ്.എസ്. അക്രമത്തിന് അക്രമത്തിലൂടെ തന്നെ പകപോക്കുക എന്ന അജണ്ടയാണവരുടേത്. മതത്തിനകത്ത് നിന്നുയരുന്ന ഭിന്നശബ്ദങ്ങളെയും അമര്‍ച്ച ചെയ്യുക എന്ന പരിപാടിയുമുണ്ട്. മലപ്പുറം ജില്ലയിലും മുസ്ലിം ഭൂരിപക്ഷമുള്ള പോക്കറ്റുകളിലും അവര്‍ ഈ പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുന്നു. വേഷഭൂഷകളില്‍ ഇസ്ലാമികസ്വത്വം (Islamic identity) പ്രകടമാകണമെന്ന് അവര്‍ ശഠിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ അടുത്ത കാലത്ത് പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ലാമിസം അധീശത്വം സ്ഥാപിച്ചു തുടങ്ങിയതിന്റെ തെളിവാണ്.

‘സമൂഹത്തിന്റെ പൊതുമനസ്സില്‍’ എന്നപ്രയോഗത്തില്‍ ഞാനുദ്ദേശിച്ചത് മുസ്ലിംസമൂഹത്തെയാണ്. സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെയും അമേരിക്കന്‍ ഇമ്പീരിയലിസത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ കൂട്ടുപ്രതിയായിരുന്നു ഇസ്ലാമിസം എന്ന ചരിത്രയാഥാര്‍ത്ഥ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഞാന്‍ ലേഖനം അവസാനിപ്പിച്ചതിങ്ങനെയാണ്:
രണ്ട് ഫാഷിസ്റ്റ് ശക്തികളുടെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായി കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പൊതുമണ്ഡലത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞുവരികയാണ്. ഹിന്ദുക്കള്‍ ഹിന്ദുധര്‍മ്മം അനുഷ്ഠിക്കുക; മുസ്ലിങ്ങള്‍ ഇസ്ലാമിസ്റ്റ് രീതികള്‍ അനുഷ്ഠിക്കുക. ഇത് രണ്ടിനെയും കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല, വിശേഷിച്ച് മതത്തിനു പുറത്തുള്ളവര്‍. മുസ്ലിം പേരുള്ള ആള്‍ ഹിന്ദുക്കളുടെ ഉത്സവങ്ങളെക്കുറിച്ചു വിമര്‍ശനപരമായി പറഞ്ഞാല്‍ പറഞ്ഞ ആളിനെ വര്‍ഗ്ഗീയവാദിയായി ചാപ കുത്തും, സംഘത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശഠിക്കുകയും ചെയ്യും. അയാള്‍ എല്ലാത്തിനെയും വിവാദമാക്കുന്ന ഫാഷിസ്റ്റാണെന്നും അയാളുടേത് ഫാഷിസ്റ്റ് തന്ത്രമാണെന്നും പറയും. കേരളത്തിന്റെ പൊതുബോധത്തില്‍ (COMMONSENSE) മൃദുഹിന്ദുത്വയുടെയും മൃദുഇസ്ലാമിസത്തിന്റെയും അധീശത്വം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യായനങ്ങള്‍ (suggestions) നല്‍കിക്കൊണ്ട് സജീവമായ പങ്കാണ് വഹിക്കുന്നത്. പല സാംസ്കാരിക പ്രവര്‍ത്തകരും സ്വന്തം ബോധമണ്ഡലത്തില്‍ ഫാഷിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നത് തിരിച്ചറിയുന്നില്ലെന്ന അപകടകരമായ സ്ഥിതിവിശേഷം കൂടിയുണ്ട് കേരളത്തില്‍.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പി.ഡി.എഫ്. കോപി ഇ-മെയില്‍ അറ്റാച്മെന്റായി അയച്ചു തരാം. drnmmohammedali@gmail.com

കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ നിലപാട്
യുക്തിവാദിസംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മേല്പറഞ്ഞ ലേഖനം ഞാനറിയാതെ പൂര്‍ണ്ണരൂപത്തില്‍ പുന:പ്രസിദ്ധീകരിച്ചു. അതൊരു നല്ലകാര്യമായതുകൊണ്ട് ഞാന്‍ സന്തോഷിച്ചു. അത് വായിച്ചിട്ടില്ലെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് റ്റെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. എങ്കിലും, ഇക്കൊല്ലത്തെ മാധ്യമം വാര്‍ഷികപ്പതിപ്പിലെ ‘മതം, സാമുദായികത, വര്‍ഗ്ഗീയത കേരളത്തില്‍’ എന്ന ശീര്‍ഷകത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇങ്ങനെ എഴുതി:“ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
ഇതേ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമം പത്രാധിപര്‍ ഓ.അബ്ദുറഹ്മാന്‍ ഇന്ത്യയിലെ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളെ എത്ര ‘മനോഹരമായി’ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നോക്കുക: “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത മുസ്ലിം സമൂഹത്തില്‍ പ്രതികരണങ്ങള്‍ ചിലപ്പോഴെല്ലാം പരിധിവിടുന്നത് തീവ്രവാദാരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.”

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെ http://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. മുമ്പ് സൂചിപ്പിച്ച “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ശഠിക്കുന്ന ചിന്തകരുണ്ട് കേരളത്തില്‍. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) അമ്പത്തേഴു കൊല്ലം മുമ്പ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഇതേ ബ്ലോഗിലെ “മുഹമ്മദലി ജിന്നയും ഞാനും” എന്ന പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്.
പ്രേമജിഹാദ് - പാലിലെ പാഷാണം
ജിഹാദ് എന്നാല്‍ യുദ്ധം എന്നാണര്‍ത്ഥം. വ്യാഖ്യാനങ്ങള്‍ പലതുണ്ട്. അതിലേക്ക് കടക്കുന്നില്ല. പ്രേമം കാമത്തിന്റെ ഉദാത്തീകൃത (sublimed) രൂപമാണ്. കാമം ജന്തുക്കളുടെ പ്രഥമവികാരങ്ങളിലൊന്നാണ്. ജീവന്റെ നിലനില്പും വംശവര്‍ദ്ധനവുമായി ബന്ധപ്പെട്ട വികാരങ്ങളാണ് പ്രഥമവികാരങ്ങള്‍. സാമൂഹികജീവിതസംബന്ധിയായ വികാരങ്ങള്‍ ദ്വിതീയവികാരങ്ങളാണ്. മതവികാരം, ദേശസ്നേഹം, പാര്‍ട്ടിക്കൂറ് തുടങ്ങിയവ ദ്വിതീയവികാരങ്ങളാണ്. പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ട് വരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നത് പോലെയാണ്.

പ്രണയജിഹാദ് സംഘപരിവാറിന്റെയും ചില മാധ്യമങ്ങളുടെയും ഇസ്ലാമിനു നേരെയുള്ള ആക്രമണമാണെന്ന് സമര്‍ത്ഥിക്കാനായി മാധ്യമം “പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍” എന്ന പേരില്‍ ‘അന്വേഷണം’ തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഏതെങ്കിലും ഇസ്ലാമിസ്റ്റ് സംഘടന തയ്യാറാക്കിയ ജിഹാദ് പരിപാടി അനുസരിച്ചാണ് മുസ്ലിം കാമുകന്മാര്‍ അമുസ്ലിം കാമുകിമാരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബ്ബന്ധിക്കുകയോ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. കാമുകി കാഫിര്‍ (അവിശ്വാസിനി) ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാധ്യമല്ല. കാരണം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥകയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തില്‍ പാഷാണം ചേര്‍ക്കാന്‍ ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുമെന്ന് കരുതുന്നത് മൌഢ്യമാണ്. പ്രണയജിഹാദിനെ നേരിടാന്‍ സംഘപരിവാറിന്റെ കൈയാളായി ക്ലെരിക്കല്‍ ഫാഷിസ്റ്റുകള്‍ അഥവാ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് നിരാകരിക്കുന്ന “മൃദുക്രിസ്ത്യാനികത” രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടു നില്‍ക്കരുതെന്നും ഖത്തീബ്മാരോടും മുസലിയാക്കന്മാരോടും ജമാ‍അത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുള്ള മതസൌഹാര്‍ദ്ദമെങ്കിലും നിലനിറുത്താനും അതാവശ്യമാണ്. ഇസ്ലാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടത് ബുദ്ധിജീവികള്‍ ഏറ്റു പറയാതിരിക്കുന്നതാവും നല്ലത് എന്നെനിക്ക് തോന്നുന്നു. എന്തായാലും ഇതു സംബന്ധിച്ച് ആരോഗ്യകരമായ ഒരു സംവാദം (വിവാദമല്ല) നടക്കുന്നത് നന്നായിരിക്കും. യുവതീയുവാക്കള്‍ക്ക് മതം നോക്കാതെ പ്രണയിക്കാനും പ്രണയത്തിലായാല്‍ അവരവരുടെ മതങ്ങളില്‍ തുടരാനും അങ്ങനെ തന്നെ വിവാഹിതരായി ജീവിതം തുടരാനുമുള്ള മനോഘടനയും (mindset) പൊതു അന്തരീക്ഷവും ഉണ്ടാകണം.
എന്റെ അനുഭവം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. എന്റെമകള്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന ഈഴവയുവാവുമായി പ്രണയത്തിലായി. വിശ്വാസികളും ഭക്തരും വൃദ്ധരും ആയ എന്റെ മാതാപിതാക്കളെ എങ്ങനെ വിവരം അറിയിക്കുമെന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയ പ്രശ്നം. നേരിട്ടു പറയാനുള്ള അധൈര്യം കാരണം കത്തിലൂടെ വിവരം അറിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാപ്പ കൊടുങ്ങല്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി, വിവരങ്ങള്‍ നേരിട്ടറിയാന്‍. വിവിരങ്ങള്‍ അറിഞ്ഞപ്പോള്‍ എണ്‍പത്താറുകാരനായിരുന്ന ബാപ്പ പറഞ്ഞത് ഇതാണ്:
“അല്ലാഹുവിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ”.
മക്കള്‍ അമുസ്ലിങ്ങളുമായി പ്രണയത്തിലായാല്‍ വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുവാനുള്ള COMMONSENSE സമൂഹത്തില്‍ വളര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

Thursday, September 17, 2009

അഭയ കേസും നാര്‍ക്കോഅനാലിസിസും

നാര്‍ക്കോഅനാലിസിസ് ശാസ്ത്രീയവും കുറ്റമറ്റതും ആയ കുറ്റാന്വേഷണ ഉപാധിയാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ. ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോപരിശോധനാസമയത്ത് കുറ്റാരോപിതന്‍ പറയുന്നത് തെളിവായി കോടതികള്‍ സ്വീകരിക്കണമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്.ഈ വാദം അംഗീകരിക്കപ്പെട്ടാല്‍ നീതിനിര്‍വ്വഹണരംഗത്ത് ദൂരവ്യാപകങ്ങളായ ദൂഷ്യഫലങ്ങള്‍ ഉളവാക്കും.

നാര്‍ക്കോഅനാലിസിസ് (Narcoanalysis) സൈക്കോഅനാലിസിസില്‍ (Psychoanalyisis) നിന്നാണ് ജന്മം കൊണ്ടത്. അനാലിസിസ് (analyisis)എന്നാല്‍ അപഗ്രഥനം, വിശകലനം, വിശ്ലേണം എന്നൊക്കെ അര്‍ത്ഥം. രസതന്ത്രത്തില്‍ (chemistry) മാത്രമുണ്ടായിരുന്ന അനാലിസിസിനെ മന:ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നത് സിഗ്മണ്ട് ഫ്രോയിഡ് എന്ന യുഗപുരുഷനായിരുന്നു. സൈക്കോഅനാലിസിസിന്റെ ഉപജ്ഞാതാവ് ഫ്രോയിഡ് ആണ്. രസതന്ത്രപരീക്ഷണങ്ങള്‍ മറ്റുശാസ്ത്രശാഖകളിലും സ്വാധീനം ചെലുത്തിയ കാലഘട്ടമായിരുന്നു അത്. രാസവസ്തുക്കളെപ്പോലെ മനസ്സിനെയും വിശകലനം ചെയ്യാമെന്ന് ഫ്രോയിഡിനു തോന്നി. ഫ്രോയിഡിന്റെ സൈക്കോഅനാലിസിസ് മനസ്സിന്റെ മുഴുവനായുള്ള അപഗ്രഥനമല്ല, അബോധമനസ്സിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്. മനസ്സിന് ബോധമനസ്സ് (Conscious Mind)ഉപബോധമനസ്സ് (Subconscious Mind) അബോധമനസ്സ് (The Unconscious) എന്നിങ്ങനെ മൂന്നു തലങ്ങളുണ്ടെന്നും അബോധമനസ്സിലെ സംഘര്‍ഷങ്ങളാണ് മനോരോഗങ്ങള്‍ക്ക് നിദാനം എന്നുമായിരുന്നു ഫ്രോയിഡിന്റെ സിദ്ധാന്തം. അബോധമനസ്സിലെ സംഘര്‍ഷങ്ങളെ പുറത്ത് കൊണ്ടുവന്ന് വിശകലനം ചെയ്ത് രോഗിയെ ബോധ്യപ്പെടുത്തിയാല്‍ രോഗം മാറും എന്നായിരുന്നു ഫ്രോയിഡിന്റെ വിശ്വാസം. ആദ്യമൊക്കെ രോഗിയെ ഹിപ്നോട്ടിക്ക് നിദ്രയിലാക്കിയതിനു ശേഷമായിരുന്നു അബോധത്തിലെ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്. എല്ലാവരെയും ഹിപ്നോട്ടിക്ക് നിദ്രയിലാക്കാന്‍ കഴിയുകയില്ലെന്നും ചിലര്‍ ഹിപ്നോട്ടിക് നിദ്രയില്‍ പറഞ്ഞ കാര്യങ്ങള്‍ അവിശ്വസനീയങ്ങളോ നുണകളോ ആയിരുന്നുവെന്നും ഉള്ള തിരിച്ചറിവ് ഈ സങ്കേതം ഉപേക്ഷിക്കാന്‍ ഫ്രോയിഡിനെ നിര്‍ബ്ബന്ധിതനാക്കി. അതിനുശേഷം അനിബദ്ധ സംശ്ലേഷണം (Free Association) എന്ന രീതി ഉപയോഗിക്കാന്‍ തുടങ്ങി. രോഗിയെ ചാരുകട്ടിലില്‍ (couch) കിടത്തി ചികിത്സകന്‍ രോഗിയുടെ തലഭാഗത്ത് രോഗിയുടെ കണ്ണില്‍ പെടാത്തവിധം ഇരിക്കുന്നു. മനസ്സില്‍ വരുന്നതെല്ലാം ഉറക്കെ പറയാന്‍ രോഗിയോട് ആവശ്യപ്പെടുന്നു. രോഗി പറയുന്നത് ശ്രവിച്ച് അബോധമനസ്സിലെ കാര്യങ്ങള്‍ ചികിത്സകന്‍ മനസ്സിലാക്കി വിശകലനം ചെയ്യുന്നു. ഈ ഫ്രീ അസോസിയേഷന്‍ രീതിയാണ് പിന്നീട് സൈക്കോഅനാലിസിസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഫ്രോയിഡ് തന്നെയാണ് പേരുമാറ്റം നടത്തിയത്.

സൈക്കോഅനാലിസിസില്‍ നിന്നും നാര്‍ക്കോഅനാലിസിസ് ജന്മം കൊള്ളാന്‍ കാരണക്കാരന്‍ അമേരിക്കയിലെ ഡാലസില്‍ ജോലി ചെയ്തിരുന്ന പ്രസവശുശ്രൂഷകന്‍ ഡോ.റോബര്‍ട്ട് ഹൌസാണ്. പ്രസവവേദന അറിയാതിരിക്കാന്‍ ഇദ്ദേഹം ഒരു യുവതിക്ക് സ്കോപൊലമീന്‍ എന്ന മരുന്നു കുത്തിവെച്ചു. യുവതി അനിയന്ത്രിതമായി മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.1922ല്‍ ആയിരുന്നു ഈ സംഭവം. ഇതറിഞ്ഞ ചില സൈക്യാട്രിസ്റ്റുകള്‍ മനോരോഗികളുടെ മനസ്സിലുള്ളതറിയാന്‍ സൈക്കോഅനാലിസിസിനു പകരം പെന്റോഥാല്‍ സോഡിയം എന്ന മയക്കുമരുന്നു കുത്തിവെച്ച് സംസാരിപ്പിക്കുന്ന വിദ്യ പ്രയോഗിക്കാന്‍ തുടങ്ങി. ഈ വിദ്യയാണ് നാര്‍ക്കോഅനാലിസിസ്. നാര്‍ക്കോഅനാലിസിസിനു വേണ്ടി കുത്തിവെയ്ക്കുന്ന മയക്കുമരുന്നിന് “സത്യദ്രാവകം” (truth serum) എന്ന കാല്പനികത തുളുമ്പുന്ന പേരാണ് സാധാരണക്കാര്‍ കൊടുത്തത്.

സത്യദ്രാവകം മനസ്സിന്റെ ഗതിവിഗതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ശാസ്ത്രീയഗവേഷണങ്ങള്‍ തുടര്‍ന്ന് നടന്നു. മദ്യം (alcohol - ethanol) മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് സത്യദ്രാവകത്തിലുള്ള ബാര്‍ബിച്യുറേറ്റ് എന്ന മയക്കുമരുന്നും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ വ്യക്തി വായാടിയാകുന്നതും മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതും നിത്യവും നാം കാണുന്നതാണല്ലോ. മദ്യം മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണങ്ങള്‍ നീങ്ങുന്നു. അതേ പ്രക്രിയ തന്നെയാണ് നാര്‍ക്കോഅനാലിസിസിലും നടക്കുന്നത്. മദ്യത്തിന്റെ അളവ് കൂടുന്തോറും മനസ്സിന്റെ നിയന്ത്രണത്തിന്റെ തോത് കുറയുന്നു. മദ്യം അധികമായാല്‍ ആള്‍ ഉറക്കത്തിലേക്ക് വഴുതിവീഴും. അതിലും കൂടുതലായാല്‍ അബോധാവസ്ഥയായിരിക്കും ഫലം. നാര്‍ക്കോഅനാലിസിസിനായി കുത്തിവെയ്ക്കുന്ന സത്യദ്രാവകത്തില്‍ ബാര്‍ബിച്യുറേറ്റിന്റെ അളവ് കൂടിയാല്‍ വ്യക്തി അബോധാവസ്തയിലായിപ്പോകും. വ്യക്തിയെ അര്‍ദ്ധബോധാവസ്തയില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമാണ് നാര്‍ക്കോഅനാലിസിസില്‍ സ്വീകരിക്കുന്നത്. അപ്പോള്‍ ചോദ്യത്തിന്റെ ഉത്തരം മനസ്സിലുണ്ടെങ്കില്‍ പറയാതെ പിടിച്ചു നില്‍ക്കാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നു. സത്യം മറച്ചുവെക്കാനോ നുണ ഭാവനയില്‍ സൃഷ്ടിച്ച് പറയാനോ ഉള്ള മാനസികശേഷിയും ഉണ്ടായിരിക്കുകയില്ല.

1970കള്‍ ആയപ്പോഴേയ്ക്കും മനോരോഗചികിത്സകര്‍ സൈക്കോഅനാലിസിസും നാര്‍ക്കോഅനാലിസിസും കൈവെടിഞ്ഞു. കാരണം രണ്ടും ഫലപ്രദമായ ചികിത്സയ്ക്ക് ഉതകുന്നവയല്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. സൈക്കോഅനാലിസിസിലും നാര്‍ക്കോഅനാലിസിസിലും രോഗി പറയുന്നത് മുഴുവന്‍ വസ്തുതാപരമല്ലെന്നും മനസ്സിലായി. എങ്കിലും “സത്യദ്രാവകം” എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാവനകളിള്‍ തങ്ങി നിന്നു. അവിടെ നിന്നുമാണ് അത് കുറ്റാന്വേഷണ രംഗത്തേയ്ക്ക് നൃത്തച്ചുവടുകള്‍വെച്ച് കടന്നുവന്നത്. കുറ്റാന്വേഷണത്തില്‍ നാര്‍ക്കോഅനാലിസിസ് പ്രതീക്ഷിച്ചതുപോലെ ഫലം തരുന്നില്ലെന്ന് പല രാജ്യങ്ങളിലെയും പോലീസുകാര്‍ അധികം താ‍മസിയാതെ തിരിച്ചറിഞ്ഞു. കാരണം മയക്കുമരുന്ന് കുത്തിവെച്ചതിനുശേഷം ഉണ്ടാകുന്ന അര്‍ദ്ധബോധാവസ്ഥയില്‍ വ്യക്തി പറയുന്ന കാര്യങ്ങള്‍ പലതും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഭ്രമകല്പനകളുമായിരുന്നു. എല്ലാ രാജ്യങ്ങളിലെയും പോലീസുകാര്‍ നാര്‍ക്കോഅനാലിസിസ് ഉപേക്ഷിച്ചു. അവര്‍ വലിച്ചെറിഞ്ഞത് സി.ഐ.എ.എന്ന ചാരസംഘടന‍ ഏറ്റെടുത്തു. അവരത് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള “നാലാം മുറ” ആയി ഉപയോഗിച്ചു തുടങ്ങി. ഈ ചരിത്രപശ്ചാത്തലത്തിലാണ് നാര്‍ക്കോഅനാലിസിസിനെ “മന:ശാസ്ത്രത്തിലെ മുന്നാം മുറ” എന്ന് തമിഴ്നാട് ഗവണ്മെന്റിന്റെ ഫോറന്‍സിക്ക് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന ഡോ.പി.ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ഫലപ്രദമല്ലെന്ന് മനസ്സിലായതോടെ ചാരസംഘടനയും “സത്യദ്രാവകപ്രയോഗം” ഉപേക്ഷിച്ചു. 1977ല്‍ അമേരിക്കയിലെ സെനറ്റ് വിചാരണയില്‍ “ടുത്ത് സീറം” എന്ന മാന്ത്രികവിദ്യ ഫലപ്രദമല്ലെന്ന് സി.ഐ.എ. തെളിവു നല്‍കി. മനുഷ്യന്റെ മൌലികമായ അവകാശങ്ങളെ ധ്വംസിക്കുന്ന മൂന്നാം മുറ പ്രയോഗത്തില്‍ പെട്ടത് തന്നെയാണ് നാര്‍ക്കോഅനാലിസിസും എന്ന കാര‍ണത്താല്‍ മിക്കവാറും രാജ്യങ്ങള്‍ അതുപേക്ഷിച്ചു.

പരിഷ്കൃതജനതകളും രാജ്യങ്ങളും ഉപേക്ഷിച്ച നാര്‍ക്കോഅനാലിസിസിന് അടുത്തകാലത്ത് ഇന്ത്യയില്‍ പ്രിയമേറാന്‍ തുടങ്ങിയിരിക്കുന്നത് വിരോധാഭാസം തന്നെ. ചില സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അവരുടെ പോലീസ് നാര്‍ക്കോഅനാലിസിസ് ഉപയോഗപ്പെടുത്തണമെന്നുണ്ട്. നാര്‍ക്കോഅനാലിസിസിലൂടെ കിട്ടുന്ന വിവരങ്ങള്‍ കോടതികളിള്‍ അതേപടി തെളിവായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്ന “നിയമജ്ഞരും” ഉണ്ട്. യുക്തിവാദികളും അത് തന്നെ ആവശ്യപ്പെടുന്നതായി യുക്തിരേഖ എന്ന മാസികയിലെ ഒരു കുറിപ്പില്‍ നിന്ന് മനസ്സിലായി. യുക്തിവാദികള്‍ നാര്‍കോഅനാലിസിസിന്റെ അശാസ്ത്രീയതയെക്കുറിച്ച് മനസ്സിലാക്കാതെയാണ് ഈ അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാണ്. നാര്‍ക്കോഅനാലിസിസില്‍ ഒരു വ്യക്തി പറയുന്ന കാര്യങ്ങള്‍ തെളിവായി സ്വീകരിച്ചാല്‍ ഉണ്ടാകവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കാ‍ത്തത് കൊണ്ടും നാര്‍ക്കോഅനാലിസിസിന്റെ മാന്ത്രികഫലസിദ്ധിയിലുള്ള അന്ധമായ വിശ്വാസം കൊണ്ടും ആണ് ഇത്തരം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നത്.

നാര്‍ക്കോഅനാലിസിസ് നടത്തുമ്പോള്‍ അതിനു വിധേയനാകുന്ന വ്യക്തിയെക്കൊണ്ട് പോലീസ് ആഗ്രഹിക്കുന്ന രീതിയില്‍ പറയിക്കാന്‍ പോലീസിനു കഴിയും എന്നുള്ളതാണ് ഈ സങ്കേതത്തിന്റെ ഏറ്റവും വലിയ അപകടം. നാര്‍ക്കോഅനാലിസിസിനു വിധേയനാക്കാന്‍ പോകുന്ന വ്യക്തിയോട് ടെസ്റ്റിനു മുമ്പ് ഒരു കാര്യം ആവര്‍ത്തിച്ച് പറഞ്ഞാല്‍ ടെസ്റ്റിന്റെ സമയത്ത് അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ അത് തന്നെ പറയാന്‍ സാധ്യതയുണ്ട്. ഉദാഹരണമായി ഒരു കൊലപാതകക്കേസില്‍ കുറ്റം ചെയ്തെന്ന് സംശയിക്കപ്പെടുന്ന ആളോട് നിങ്ങളാണ് കൊല ചെയ്തതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാല്‍ നാര്‍ക്കോഅനാലിസിസിന്റെ സമയത്ത് താനാണ് കൊല ചെയ്തതെന്ന് അയാള്‍ പറയാന്‍ സാധ്യതയുണ്ട്. ഇതാണ് പ്രത്യായനത്തിന്റെ ഫലം (effect of suggestion).

പ്രത്യായനം (suggestion) മന:ശസ്ത്രത്തിലെ ഒരു സങ്കേതമാണ്. പ്രത്യായന വിദ്യ ആദ്യം ഉപയോഗിച്ചത് ആന്റ്ണ്‍ മെസ്മര്‍ എന്ന ഫ്രഞ്ച് വൈദ്യനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മെസ്മെറിസം എന്ന പദം നിഷ്പാദിച്ചത്. തന്റെ ശരീരത്തില്‍ കാന്തികശക്തിയുണ്ടെന്നും താന്‍ തൊടുമ്പോള്‍ അത് രോഗിയിലേക്ക് വ്യാപിച്ച് രോഗം ഭേദമാകും എന്ന് മെസ്മെര്‍ രോഗിയോട് പറഞ്ഞുകൊണ്ട് രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നു. മാനസികകാരണങ്ങള്‍ കൊണ്ടുണ്ടായ ചില രോഗങ്ങള്‍ക്ക് ശമനം കിട്ടുകയും ചെയ്തു. രോഗിയെ തൊടുന്നതിനു മുമ്പുള്ള ആ പറച്ചിലാണ് പ്രത്യായനം. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി സ്വീകരിച്ചുകൊള്ളും എന്ന് ഗീബത്സിയന്‍ സിദ്ധാന്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്ര തത്ത്വവും പ്രത്യായനം തന്നെ. പരസ്യങ്ങള്‍ ഫലപ്രദമാകുന്നതും പ്രത്യായനത്തിന്റെ സ്വാധീനം മൂലമാണ്. ഇന്നത്തെ ചില മാധ്യമങ്ങള്‍ നുണകള്‍ ആവര്‍ത്തിക്കുന്നതും പ്രത്യായനം തന്നെ.

മരുന്നുകള്‍ മനുഷ്യന്റെ മസ്തിഷ്ക്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതുവഴി മനുഷ്യമനസ്സിന്റെ ഗതിവിഗതികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിക്കുന്ന ശാസ്ത്രമാണ് സൈക്കോഫാര്‍മക്കോളജി. ബാംഗ്ലൂരിലെ നിംഹാന്‍സിലെ പ്രൊഫസറും ലോകപ്രശസ്ത സൈക്കോഫാര്‍മക്കോളജിസ്റ്റുമായ ഡോ. ചിത്തരഞ്ജന്‍ അന്ദ്രാദെ പറയുന്നു:“പ്രത്യായനത്തിന്റെ ഫലമായി വളരെ സുബോധത്തോടെ ഇരിക്കുന്ന ആള് പോലും ഇല്ലാത്ത കാര്യം ഉണ്ടെന്ന് വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടും”.(Frontline; May 5-18, 2007) കുറ്റാന്വേഷണത്തില്‍ നാര്‍ക്കോപരിശോധനയുടെ വിശ്വസനീയത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയുടെ മേധാവി ഡോ. ബി. മോഹനന്‍ അവകാശപ്പെടുന്നത് നാര്‍ക്കോ പരിശോധനകള്‍ 96 മുതല്‍ 97 ശതമാനം വരെ വിജയിക്കുന്നുവെന്നാണ്. ഈ അവകാശവാദത്തിന് ശാസ്ത്രീയമായ തെളിവൊന്നുമില്ല.

നാര്‍ക്കോഅനാലിസിസിന്റെ അര്‍ദ്ധനിദ്രാവസ്ഥയില്‍ ഒരാള്‍ക്ക് നുണ പറയാന്‍ കഴിയില്ല എന്നത് മന:ശാസ്ത്രപരമായ വസ്തുതയാണ്. പക്ഷേ നാര്‍ക്കോഅനാലിസിസ് തുടങ്ങുന്നതിനുമുമ്പ് പ്രത്യായനത്തിലൂടെ ഒരു കാര്യം മനസ്സില്‍ പതിപ്പിച്ചാല്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്തും അയാള്‍ അത് തന്നെ പറയും എന്നതും മന:ശാസ്ത്രസത്യം തന്നെ. ഇത്തരത്തില്‍ ഒരു നിരപരാധിയെക്കൊണ്ട് പോലീസിന് നാര്‍ക്കോഅനാലിസിസില്‍ “കുറ്റസമ്മതം” നടത്തിക്കാന്‍ കഴിയും. സിസ്റ്റര്‍ അഭയക്കേസില്‍ രണ്ട് വൈദികരും കന്യാസ്ത്രീയും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” “കോടാലി” “ചുറ്റിക” “കൊണ്ട് തലക്കടിച്ചു” “സിസ്റ്റര്‍ അഭയയെ കിണറ്റിലിട്ടു” “സ്നേഹബന്ധമുണ്ട്” തുടങ്ങിയ വാക്കുകള്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്ത് പറഞ്ഞത് പ്രത്യായനത്തിന്റെ ഫലമായിരുന്നു. മൂന്നു പേരും സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. പാതിരിമാര്‍ ഇംഗ്ലീഷിലും കന്യാസ്ത്രീ മലയാളത്തിലും പറയുന്നു. “അഭയയെ ഞാന്‍ കൊന്നു” അല്ലെങ്കില്‍ “അഭയയെ ഞങ്ങള്‍ കൊന്നു” എന്ന് ആരും പറയുന്നില്ല. “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” എന്ന പ്രസ്താവന സി.ബി.ഐ. ഉദ്യോഗസ്തന്മാര്‍ മൂന്നു പേരോടും ആവര്‍ത്തിച്ച് പറഞ്ഞതിന്റെ ഫലമായിട്ടാണ് നാര്‍ക്കോ പരിശോധനാസമയത്ത് മൂന്നു പേരും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു” എന്നു പറഞ്ഞത്.

എനിക്ക് മതസ്ഥാപനങ്ങളോട് തീരെ മമതയില്ല. മനുഷ്യനെ ചൂഷണം ചെയ്യാനും മനുഷ്യന്റെ സ്വതന്ത്ര ചിന്തയ്ക്ക് കൂച്ചുവിലങ്ങിടാനും മാത്രമാണ് മതങ്ങളും മതസ്ഥാപനങ്ങളും നിലകൊള്ളുന്നത് എന്ന സുചിന്തിതമായ അഭിപ്രായം എനിക്കുണ്ട്. ക്രിസ്തീയസഭകള്‍ ഭുതകാലത്ത് ചെയ്തതും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ മാനവികവിരുദ്ധ പ്രവൃത്തികളുടെ പേരില്‍ അഭയക്കേസില്‍ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നവര്‍ക്കെതിരെ മുന്‍ വിധി പാടില്ല. പതിനാറ് കൊല്ലം മുമ്പ് സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ അതൊരു കൊലപാതകമാണെന്ന സംശയം ആദ്യമുന്നയിച്ചത് അഭയയുടെ കോണ്‍ വെന്റും പള്ളിയും തന്നെയാണ്. അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ആദ്യം ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും വിടുന്നത്.

പള്ളിവിരോധികളും ഹിന്ദുത്വത്തോട് അനുഭാവമുള്ള ചില മാധ്യമങ്ങളും കോടതിയും അഭയ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐയെ സമ്മതിക്കാത്ത സാഹചര്യത്തില്‍ കേസ് വിചാരണക്കോടതിയില്‍ “അവസാനിപ്പിക്കാന്‍” ഉള്ള തീരുമാനമെടുത്തുകൊണ്ടാണ് സി.ബി.ഐ. നീങ്ങുന്നത്. ‘ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും കേസ് തോറ്റു പോയി’ എന്ന് പൊതുജനങ്ങളെക്കൊണ്ട് പറയിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.ബി.ഐ.ക്കുള്ളത്. ആ ലക്ഷ്യത്തോടെയാണ് കുറ്റപത്രവും നാര്‍ക്കോ പരിശോധനയുടെ സി.ഡി.യും മാധ്യമങ്ങള്‍ക്ക് സി.ബി.ഐ. തന്നെ “ചോര്‍ത്തി” കൊടുത്തത്.

നാര്‍ക്കോഅനാലിസിസില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അത് നമ്മുടെ നീതിന്യായചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ക്കും.