ചീഫ് സെക്രടറി ജിജി തോംസണ്‍ പാം ഓയില്‍ അഴിമതിക്കേസിലെ പ്രതിയാണ്. തന്നെ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അഴിമതിക്കേസിലെ പ്രതിയെ ചീഫ് സെക്രട്ടറി സ്ഥാനത്ത് അവരോധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കോ മറ്റു മന്ത്രിമാര്‍ക്കോ വിമുഖത തോന്നിയില്ല.
പഠിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയും ജിജി തോംസണും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ വിദ്യാര്‍ഥിസംഘടനയായ കെ എസ് യുവിന്‍റെ പ്രവര്‍ത്തകര്‍ ആയിരുന്നു. ഇപ്പോള്‍ ഒരാള്‍ മുഖ്യമന്ത്രി. അപരന്‍ ചീഫ് സെക്രട്ടറി. എന്തു നല്ല ചേര്‍ച്ച!
പാമോലിന്‍ ഇറക്കുമതി പോലെ വലിയ തോതിലുള്ള ഒരു അഴിമതി നടക്കണമെങ്കില്‍ പൊളിറ്റിക്കല്‍ എക്സിക്യൂടിവും ബ്യൂറോക്രസിയും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് പാമോലിന്‍ അഴിമതി.
ഇക്കഴിഞ്ഞ ദിവസം ജിജി തോംസണ്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ടെണ്ടര്‍ വിളിക്കാതെ പാമോലിന്‍ ഇറക്കുമതി ചെയ്തത് തെറ്റായിരുന്നു. ഇക്കാര്യം ഞാന്‍ ഫയലില്‍ എഴുതിയിരുന്നു. മന്ത്രി സഭ തീരുമാനിച്ചാല്‍ അത് നടപ്പാക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയില്ല. ജിജി തോംസണ്‍ ആദ്യമായിട്ടാണ് താന്‍ ഫയലില്‍ അങ്ങനെ എഴുതി എന്ന് പറയുന്നത്. ഇക്കാര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ സുപ്രീം കോടതി അയാളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമായിരുന്നു. അയാള്‍ കള്ളം പറയുകയാണെന്ന് പാമോലിന്‍ ഇടപാടിന്‍റെ ഉള്ളുകള്ളികള്‍ ആദ്യം പുറത്തു കൊണ്ട് വന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോജോ സ്ഥിരീകരിച്ചു.
സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ആയിരുന്ന ജിജി തോംസണും ചീഫ് സെക്രടറി ആയിരുന്ന പത്മകുമാറും അഡിഷണല്‍ ചീഫ് സെക്രടറി ആയിരുന്ന സക്കറിയ മാത്യുവും ചേര്‍ന്നാണ് പാമോലിന്‍ ഇറക്കുമതിക്ക് ഗൂഢാലോചന നടത്തിയത് എന്ന് സിവില്‍ സപ്ലൈസ് മന്ത്രി ആയിരുന്ന ടി എച് മുസ്തഫ ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു. പക്ഷെ മുസ്തഫ മറച്ചു വെച്ച കാര്യം ഉണ്ട്: അവര്‍ ഗൂഢാലോചന നത്തിയതു കരുണാകരന്‍ പറഞ്ഞിട്ടായിരുന്നു. ആ ഗൂഢാലോചനയ്ക്ക്‍ ധന മന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി അംഗീകാരം കൊടുത്തു. പാമോലിന്‍ കേസിലെ ജീവിച്ചിരിക്കുന്ന ഏഴു പ്രതികളെയും ഉടനെ പ്രോസിക്യൂട്ട് ചെയ്യണം. ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണം.